Tax
Services & Questions
താമസിച്ചു പോയതിൽ അപാകതയില്ല
താമസിച്ചു പോയതിൽ അപാകതയില്ല
എ​യ്ഡ​ഡ് സ്കൂ​ൾ പെ​ൻ​ഷ​ണ​റാ​ണ്. ബാ​ങ്ക് മു​ഖേ​ന​യാ​ണ് പെ​ൻ​ഷ​ൻ വാ​ങ്ങി​ക്കുന്നത്. 73 വ​യ​സു​ണ്ട്. യാ​ത്ര ചെ​യ്യാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള​തു​കൊ​ണ്ട് ബാ​ങ്കി​ൽ​നി​ന്ന് ഒ​ാത​റൈ​സ് ചെ​യ്താ​ണ് പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​ത്. മൂ​ന്നും നാ​ലും മാ​സം കൂ​ടു​ന്പോ​ഴാ​ണ് പെ​ൻ​ഷ​ൻ വാ​ങ്ങാ​റു​ള്ള​ത്. പെ​ൻ​ഷ​നി​ൽ വ​ർ​ധ​ന​ വ​ന്നി​ട്ടി​ല്ല എ​ന്ന വി​വ​രം പാ​സ്ബു​ക്ക് പ​തി​ച്ച​പ്പോ​ഴാ​ണ് മ​ന​സി​ലാ​യ​ത്. 2014ലെ ​പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണം എ​നി​ക്ക് ല​ഭി​ച്ചി​ട്ടി​ല്ല. 2014ലെ ​ശ​ന്പ​ള​പ​രി​ഷ്ക​ര​ണ​വും കു​ടി​ശി​ക​യും ല​ഭി​ക്കാ​ൻ ആ​ർ​ക്കാ​ണ് അ​പേ​ക്ഷ ന​ൽ​കേ​ണ്ട​ത്?. താ​മ​സി​ച്ച​തി​ൽ എ​ന്തെ​ങ്കി​ലും അ​പാ​ക​ത ഉ​ണ്ടോ?
സി​സ്റ്റ​ർ മേ​രി ജോ​ർ​ജ്, ക​ട്ട​പ്പ​ന

2016 ജ​നു​വ​രി​ക്കു​ശേ​ഷം ബാ​ങ്ക് മു​ഖേ​ന​യു​ള്ള പെൻ ഷൻ സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്ന​ത് ട്ര​ഷ​റി വകു പ്പാണ്. 2014ലെ ​പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണം ല​ഭി​ച്ചി​ട്ടി​ല്ലെ​ങ്കി​ൽ അ​തു ല​ഭി​ക്കു​ന്ന​തി​നു​വേ​ണ്ടി പെ​ൻ​ഷ​ൻ പു​തു​ക്കു​ന്ന​തി​നു​ള്ള നി​ർ​ദി​ഷ്ട അ​പേ​ക്ഷ​യു​ടെ മൂന്നു കോ​പ്പി​ക​ൾ സ​ഹി​തം അ​ടു​ത്തു​ള്ള ട്ര​ഷ​റി​യി​ൽ സ​മ​ർ​പ്പി​ച്ചാ​ൽ മ​തി. അ​വി​ടെ​നി​ന്ന് പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ​വും കു​ടി​ശി​ക​യും ന​ൽ​കു​ന്ന​താ​ണ്. താ​മ​സി​ച്ചു​പോ​യ​തി​ൽ അ​പാ​ക​ത​യി​ല്ല.