Tax
Services & Questions
ഭേദഗതി വന്നിട്ടുണ്ട്, ഗ്രാറ്റുവിറ്റി കിട്ടും
ഭേദഗതി വന്നിട്ടുണ്ട്, ഗ്രാറ്റുവിറ്റി കിട്ടും
മൂന്നു മാസം മുന്പ് ഞ ങ്ങളുടെ അ​ച്ഛ​ൻ സ​ർ​വീ​സി​ലി​രി​ക്കെ മ​ര​ണ​മ​ട​ഞ്ഞു. ഞ​ങ്ങ​ൾ അ​മ്മ​യും ര​ണ്ടു മ​ക്ക​ളു​മാ​ണ്. ഞാ​ൻ വി​വാ​ഹി​ത​യാ​ണ്. സ​ഹോ​ദ​ര​ൻ എ​ന്‍റെ ഇ​ള​യ​താ​ണ്. അ​മ്മ​യു​ടെ പേ​രി​ൽ ഫാ​മി​ലി പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. ഗ്രാ​റ്റുവി​റ്റി കു​ടും​ബാം​ഗ​ങ്ങ​ളാ​യ എ​ല്ലാ​വ​ർ​ക്കും ല​ഭി​ക്കേ​ണ്ട​ത​ല്ലേ? വി​വാ​ഹി​ത​യാ​യ പെ​ണ്‍​മ​ക്ക​ൾ​ക്ക് ഗ്രാ​റ്റുവി​റ്റി​ക്ക് അ​ർ​ഹ​ത​യി​ല്ലെ​ന്നാ​ണ് ഓ​ഫീ​സി​ൽ​നി​ന്നും അ​റി​യി​ച്ച​ത്. പി​താ​വ് മ​ര​ണ​മ​ട​ഞ്ഞാ​ൽ ബാ​ക്കി​യു​ള്ള അ​വ​കാ​ശി​ക​ൾ അ​മ്മ​യും ജീ​വി​ച്ചി​രി​ക്കു​ന്ന കു​ട്ടി​ക​ൾ എ​ല്ലാ​വ​ർ​ക്കു​മ​ല്ലേ? അ​തി​നാ​ൽ എ​നി​ക്ക് ഗ്രാ​റ്റുവി​റ്റി​യു​ടെ വി​ഹി​തം ല​ഭി​ക്കു​മോ?
കെ.​വി. ലീ​ലാ​മ്മ, പയ്യന്നൂർ

നി​ല​വി​ലു​ള്ള കെഎ​സ് ആ​ർ പാ​ർ​ട്ട് മൂ​ന്നു പ്ര​കാ​രം വി​വാ​ഹി​ത​യാ​യ പെ​ണ്‍​മ​ക്ക​ൾ​ക്ക് ഗ്രാ​റ്റുവി​റ്റി​ക്ക് അ​വ​കാ​ശമി​ല്ലായിരുന്നു.
എ​ന്നാ​ൽ 2015ൽ ​ഇ​തി​ന് ഒ​രു ഭേ​ദ​ഗ​തി വ​ന്നി​ട്ടു​ണ്ട്. അ​തി​ൻ​പ്ര​കാ​രം ഗ്രാ​റ്റുവി​റ്റി​ക്ക് അ​ർ​ഹ​ത അ​മ്മ​യ്ക്കും/ അ​ച്ഛ​നും എ​ല്ലാ മ​ക്ക​ൾ​ക്കും ല​ഭി​ക്കും എ​ന്നാ​ണ് ഭേദ ഗതിയിൽ പ​റ​ഞ്ഞി​ട്ടു​ള്ള​ത്. അ​തി​നാ​ൽ ആ​കെ​യു​ള്ള ഗ്രാ​റ്റുവി​റ്റി​യു​ടെ തുല്യ​മാ​യ ഭാ​ഗ​ത്തി​ൽ ഒ​ന്നി​ന് താ​ങ്ക​ൾ​ക്ക് അ​ർ​ഹ​ത​യു​ണ്ട്.