Tax
Services & Questions
എസ്എൽഐ നേരത്തേ ക്ലോസ് ചെയ്യേണ്ടതായിരുന്നു
എസ്എൽഐ നേരത്തേ ക്ലോസ് ചെയ്യേണ്ടതായിരുന്നു
കൃ​ഷി​വ​കു​പ്പി​ൽ​നി​ന്ന് 2017 ഏ​പ്രി​ൽ 30ന് ​വിരമിച്ച ഓ​ഫീ​സ് അ​റ്റ​ൻ​ഡ​റാ​ണ്. എ​ന്‍റെ പെ​ൻ​ഷ​ൻ, ഗ്രാ​റ്റുവി​റ്റി തു​ട​ങ്ങി​യ ആ​നു​കൂ​ല്യ​ങ്ങ​ളെ​ല്ലാം വിരമിച്ച് ര​ണ്ടു മാ​സം ക​ഴി​ഞ്ഞ​പ്പോ​ൾ ല​ഭി​ച്ചു. എ​ന്നാ​ൽ എസ്എൽ ഐ, ഗ്രൂ​പ്പ് ഇ​ൻ​ഷ്വ​റ​ൻ​സ് എ​ന്നി​വ​യു​ടെ തു​ക ഇ​തുവ​രെ​യും ല​ഭി​ച്ചി​ട്ടി​ല്ല. അ​തു ല​ഭ്യ​മാ​ക്കാ​ൻ എ​ന്താ​ണ് ചെ​യ്യേ​ണ്ട​ത്‍? ഇ​ത് പാ​സാ​ക്കി എ​വി​ടെ​നി​ന്നാ​ണ് ല​ഭി​ക്കു​ന്ന​ത്? എസ്എൽഐ, ജി ഐഎസ് എ​ന്നി​വ​യു​ടെ പാ​സ്ബു​ക്കു​ക​ൾ ഞാ​ൻ ജോ​ലി ചെ​യ്തി​രു​ന്ന ഓ​ഫീ​സി​ൽ ത​ന്നെ​യു​ണ്ട്. എ​ന്താ​ണ് ചെ​യ്യേ​ണ്ട​ത്?
കെ. ​ജീ​രാ​ജ്,
റാ​ന്നി

എസ്എൽഐ, ജിഐ എസ് മു​ത​ലാ​യ​വ ക്ലോ​സ് ചെ​യ്തു കി​ട്ടു​ന്ന​തി​നു​ള്ള അ​പേ​ക്ഷ അ​വ​സാ​നം ജോ​ലി ചെ​യ്ത ഓ​ഫീ​സി​ൽ​നി​ന്നാ​ണ് ഇ​ൻ​ഷ്വ​റ​ൻ​സ് ഓ​ഫീ​സ​ർ​ക്ക് അ​യ​യ്ക്കേ​ണ്ട​ത്. ഇ​തി​ൽ എസ്എൽഐ മി​ക്ക​വാ​റും വിരമിക്കുന്ന തിനു മു​ന്പാ​യിത്ത​ന്നെ ക്ലോ​സ് ചെ​യ്തു ല​ഭി​ക്കേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ൽ ഗ്രൂ​പ്പ് ഇ​ൻ​ഷ്വ​റ​ൻ​സി​ന്‍റെ വി​ഹി​തം അ​വ​സാ​ന മാ​സ​ത്തെ ശ​ന്പ​ള​ത്തി​ൽ​നി​ന്നു​വ​രെ പി​ടി​ക്കേ​ണ്ട​താ​ണ്. വിരമിച്ചുക​ഴി​ഞ്ഞാ​ൽ പാ​സ്ബു​ക്ക് സ​ഹി​തം ഇ​ൻ​ഷ്വ​റ​ൻ​സ് ഓ​ഫീ​സി​ലേ​ക്ക് ക്ലോ​സ് ചെ​യ്യാ​ൻ അ​യ​യ്ക്കേ​ണ്ട​താ​യി​രു​ന്നു. വീ​ണ്ടും അ​വ​സാ​നം ജോ​ലി ചെ​യ്ത ഓ​ഫീ​സി​ൽ ബ​ന്ധ​പ്പെ​ടു​ക. ല​ഭി​ക്കാ​തെ വ​ന്നാ​ൽ ഉ​യ​ർ​ന്ന മേ​ല​ധി​കാ​രി​ക്ക് പ​രാ​തി സ​മ​ർ​പ്പി​ക്കു​ക.