Tax
Services & Questions
കാ​ഷ്വ​ൽ ലീ​വ് അ​നു​വ​ദി​ക്കാ​നും തി​ര​സ്ക​രി​ക്കാ​നു​ംവേണ്ട അ​ധി​കാ​ര​ം ഒാഫീസ് മേധാവിക്കുണ്ട്
കാ​ഷ്വ​ൽ ലീ​വ് അ​നു​വ​ദി​ക്കാ​നും  തി​ര​സ്ക​രി​ക്കാ​നു​ംവേണ്ട അ​ധി​കാ​ര​ം  ഒാഫീസ് മേധാവിക്കുണ്ട്
പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ എ​ൽ​ഡി ക്ല​ർ​ക്കാ​ണ്. ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ ര​ണ്ടു ദി​വ​സ​ത്തെ കാ​ഷ്വ​ൽ ലീ​വി​നു​ള്ള അ​പേ​ക്ഷ അ​സി. സെ​ക്ര​ട്ട​റി​ക്ക് ന​ൽ​കി​യ ശേ​ഷം വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​ത്തി​നു​വേ​ണ്ടി പോ​യി. എ​ന്നാ​ൽ, ഒ​രു ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ൾ എ​ന്നോ​ട് എ​ത്ര​യും പെ​ട്ടെ​ന്ന് ഓ​ഫീ​സി​ൽ എ​ത്ത​ണമെ​ന്നു പ​റ​ഞ്ഞ് സെ​ക്ര​ട്ട​റി വി​ളി​ച്ചു. ഞാ​ൻ പെ​ട്ടെ​ന്നു​ത​ന്നെ എ​ത്തു​ക​യും ചെ​യ്തു. കാ​ഷ്വ​ൽ ലീ​വി​ലു​ള്ള ജീ​വ​ന​ക്കാ​ര​നെ അ​ങ്ങ​നെ തി​രി​കെ വി​ളി​ച്ച് ഡ്യൂ​ട്ടി​യി​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടാ​ൻ സാ​ധി​ക്കു​മോ? അ​വ​ധി എ​ടു​ക്കു​ന്ന​ത് എ​ന്‍റെ അ​വ​കാ​ശ​മ​ല്ലേ? ഇ​തി​നു​ള്ള കാ​ര​ണം എ​ന്താ​ണ്?
ജ​യ​കു​മാ​ർ, ​
പ​ത്ത​നം​തി​ട്ട

കാ​ഷ്വ​ൽ ലീ​വി​ൽ ഉ​ള്ള​യാ​ൾ യ​ഥാ​ർ​ഥ​ത്തി​ൽ ഡ്യൂ​ട്ടി​യി​ൽ ത​ന്നെ​യാ​ണ്. ആ​ളി​ന്‍റെ സാ​ന്നി​ധ്യം ഇ​ല്ലെ​ങ്കി​ൽ പോ​ലും അ​യാ​ൾ ഡ്യൂ​ട്ടി​യി​ലാ​ണ് എ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. അ​തി​നാ​ൽ ഓ​ഫീ​സ് മേ​ധാ​വി​ക്ക് കാ​ഷ്വ​ൽ ലീ​വ് അ​നു​വ​ദി​ക്കാ​നും തി​ര​സ്ക​രി​ക്കാ​നു​മു​ള്ള അ​ധി​കാ​ര​മു​ണ്ട്. താ​ങ്ക​ളു​ടെ ഓ​ഫീ​സ് മേ​ധാ​വി ഒ​ഴി​വാ​ക്കാ​ൻ പാ​ടി​ല്ലാ​ത്ത ആ​വ​ശ്യം ഉ​ള്ള​തു​കൊ​ണ്ടാ​യി​രി​ക്കാം കാ​ഷ്വ​ൽ ലീ​വി​ൽ​നി​ന്ന് താ​ങ്ക​ളെ തി​രി​കെ വി​ളി​ച്ച​ത്. അ​തി​നാ​ൽ ഇ​ത് ശ​രി​യാ​യ ന​ട​പ​ടി​ ത​ന്നെ​യാ​ണ്.