Tax
Services & Questions
ജോലി സമയം ഒരു മണി വരെ
ജോലി സമയം ഒരു മണി വരെ
എ​ൽ​പി സ്കൂ​ളി​ൽ പാ​ർ​ട്ട്ടൈം സ്വീ​പ്പ​റാ​ണ്. രാ​വി​ലെ സ്കൂ​ൾ തു​റ​ക്കു​ന്ന​ത് ഞാ​നാ​ണ്. അ​തി​നു​ശേ​ഷം ക്ലാ​സ് മു​റി​ക​ളും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കു​ക, സ്കൂ​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ കു​ടി​വെ​ള്ളം ശ​രി​യാ​ക്കി വ​യ്ക്കു​ക, കൂ​ടാ​തെ മ​റ്റ് അ​ത്യാ​വ​ശ്യ ജോ​ലി​ക​ൾ ചെ​യ്യു​ക തു​ട​ങ്ങി പ​ല​വി​ധ ജോ​ലി​ക​ൾ ചെ​യ്യു​ന്നു​ണ്ട്. എ​നി​ക്ക് 12 മ​ണി​യാ​കു​ന്പോ​ൾ വീ​ട്ടി​ൽ​പോ​കാ​ൻ ക​ഴി​യി​ല്ലേ? വൈ​കു​ന്നേ​രം സ്കൂ​ൾ അ​ട​ച്ച​തി​നു​ശേ​ഷ​മേ പോ​കാ​വൂ എ​ന്നാ​ണ് സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് എ​ന്നോ​ട് പ​റ​ഞ്ഞ​ത്. സ്കൂ​ൾ അ​ട​യ്ക്കേ​ണ്ട ജോ​ലി എ​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ പെ​ട്ട​താ​ണോ?
ഗീ​ത, കരമന

പാ​ർ​ട്ട്ടൈം ​സ്വീ​പ്പ​റു​ടെ ജോ​ലി സ​മ​യം ശ​രി​ക്കും 10 മു​ത​ൽ ഒരു മ​ണി വ​രെ​യാ​ണ്. സ്കൂ​ൾ തു​റ​ക്കു​ന്പോ​ൾ രാ​വി​ലെ 9.30ന് ​എ​ത്തേ​ണ്ട​താ​യി വ​രും. സ്കൂ​ളി​ലെ അ​ത്യാ​വ​ശ്യ​ ജോ​ലി​ക​ൾ ചെ​യ്ത​തി​നു​ശേ​ഷം സ്കൂ​ൾ മേ​ധാ​വി​യു​ടെ അ​നു​വാ​ദ​ത്തോ​ടെ വീട്ടിൽ പോകാം. ഒരു മ​ണി​വ​രെ​യാ​ണ് ജോ​ലി സ​മ​യം. ഉ​ച്ച​യ്ക്കു​ശേ​ഷം ജോ​ലി ചെ​യ്യേ​ണ്ട. സ്കൂ​ൾ അ​ട​യ്ക്കു​ന്ന ജോ​ലി പാ​ർ​ട്ട്ടൈം ​സ്വീ​പ്പ​ർ ചെ​യ്യേ​ണ്ട​തി​ല്ല.