Tax
Services & Questions
കാഷ്വൽ ലീവ് അനുവദിക്കുന്നത് ഒാഫീസ് മേധാവിയുടെ വിവേചനാധികാരം
കാഷ്വൽ ലീവ് അനുവദിക്കുന്നത്  ഒാഫീസ് മേധാവിയുടെ വിവേചനാധികാരം
12-/11-/2018ൽ ​എ​ൽ​ഡി ക്ല​ർ​ക്കാ​യി പ​ഞ്ചാ​യ​ത്ത് വകുപ്പിൽ സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചു. എ​നി​ക്ക് ഇ​തു​വ​രെ​യും നാലു കാ​ഷ്വ​ൽ ലീ​വ് മാ​ത്ര​മേ അ​നു​വ​ദി​ച്ചി​ട്ടു​ള്ളൂ. മ​റ്റ് യാ​തൊ​രു​വി​ധ അ​വ​ധി​ക​ളും ഇ​ല്ലാ​ത്ത​തു​കൊ​ണ്ട് ശൂ​ന്യ​വേ​ത​നാ​വ​ധി മാ​ത്ര​മേ ല​ഭി​ക്കു​ക​യു​ള്ളൂ എ​ന്നാ​ണ് ഓ​ഫീ​സി​ൽ​നി​ന്നും ല​ഭി​ച്ച മ​റു​പ​ടി. എ​നി​ക്ക് അ​ത്യാ​വ​ശ്യ​മാ​യി ഒ​ഴി​വാ​ക്കാ​ൻ പാ​ടി​ല്ലാ​ത്ത അഞ്ചു ദി​വ​സ​ത്തെ അ​വ​ധി ആ​വ​ശ്യ​മാ​യി വ​ന്നെ​ങ്കി​ലും ശൂ​ന്യ​വേ​ത​നാ​വ​ധി​യേ അ​നു​വ​ദി​ച്ചുള്ളൂ. ഇ​ത് ശ​രി​യാ​യ ന​ട​പ​ടി​യാ​ണോ? എ​നി​ക്ക് 2019 ജ​നു​വ​രി ആ​ദ്യ ആ​ഴ്ച​യി​ൽ 6 ദി​വ​സ​ത്തെ കാ​ഷ്വ​ൽ ലീ​വ് അ​നു​വ​ദി​ക്കു​ന്ന​തി​ൽ എ​ന്തെ​ങ്കി​ലും ത​ട​സ​മു​ണ്ടോ?

ലിസി, മാവേലിക്കര

ക​ല​ണ്ട​ർ വ​ർ​ഷ​ത്തി​ൽ ഏ​തു മാ​സ​ത്തി​ൽ സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചാ​ലും ആ ​ജീ​വ​ന​ക്കാ​ര​ന് 20 ദി​വ​സ​ത്തെ കാ​ഷ്വ​ൽ ലീ​വി​ന് അ​ർ​ഹ​ത​യു​ണ്ട്. തു​ട​ർ​ച്ച​യാ​യ പത്തു ദി​വ​സ​ത്തെ അ​വ​ധി എ​ടു​ക്കു​ന്ന​തി​ന് സാ​ങ്കേ​തി​ക​മാ​യി പ്ര​ശ്ന​ങ്ങ​ളൊ​ന്നും​ ത​ന്നെ​യി​ല്ല. എ​ങ്കി​ലും കാ​ഷ്വ​ൽ ലീ​വ് അ​നു​വ​ദി​ക്കു​ന്ന ഓ​ഫീ​സ​റു​ടെ വി​വേ​ച​ന അ​ധി​കാ​ര​ത്തി​നു വി​ധേ​യ​മാ​യി മാ​ത്ര​മേ അ​വ​ധി അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. ഒ​രു വ​ർ​ഷ​ത്തി​ൽ താ​ഴെ സ​ർ​വീ​സു​ള്ള ജീ​വ​ന​ക്കാ​ര​ന് മ​റ്റ് അ​വ​ധി​ക​ൾ ഇ​ല്ലാ​തെ വ​ന്നാ​ൽ ശൂ​ന്യ​വേ​ത​നാ​വ​ധി മാ​ത്ര​മേ എ​ടു​ക്കാ​ൻ ക​ഴി​യൂ.