Tax
Services & Questions
മെഡിക്കൽ റീഇംബേഴ്സ്മെന്‍റ് ലഭിക്കും, പ്രത്യേക അനുമതി വേണം
മെഡിക്കൽ റീഇംബേഴ്സ്മെന്‍റ് ലഭിക്കും, പ്രത്യേക അനുമതി വേണം
എ​യ്ഡ​ഡ് യു​പി​ സ്കൂ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന അ​ധ്യാ​പ​ക​നാ​ണ്. എ​ന്‍റെ അ​മ്മ എ​ന്നെ ആ‌​ശ്ര യി​ച്ചാ​ണ് ക​ഴി​യു​ന്ന​ത്. അ​മ്മ​യ് ക്ക് ​അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യി വ​ന്ന​പ്പോ​ൾ ചി​കി​ത്സ ന​ട​ത്തി​യ​ത് സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണ്. അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യ​തി​നാ​ലാ​ണ് അ​വി​ടെ ചി​കി​ത്സി​ച്ച​ത്. ഒ​ന്ന​ര​ല​ക്ഷം രൂ​പ​യോ​ളം ചെ​ല​വാ​യി. ബി​ല്ലു​ക​ളും ഡി​സ്ചാ​ർ​ജ് സ​മ്മ​റി​യു​മെ​ല്ലാം ല​ഭി​ച്ചി​ട്ടു​ണ്ട്. സ്വ​കാ​ര്യ മെ​ഡി​ക്ക ൽ ​കോ​ള​ജി​ൽ ചി​കി​ത്സ തേ​ടി​യ​തി​നാ​ൽ ചെ​ല​വാ​യ തു​ക റീ ​ഇം​ബേ​ഴ്സ് ചെ​യ്തു കി​ട്ടുമോ? ​ബി​ല്ലു​ക​ളും അ​പേ​ക്ഷയും എ​ത്ര ദി​വ​സ​ത്തി​നു​ള്ളി​ൽ സ​മ​ർ​പ്പി​ക്ക​ണം‍?
ടോം ​ജോ​സ്,
ച​ങ്ങ​നാ​ശേ​രി

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലോ, അം​ഗീ​കൃ​ത സ്വ​കാ​ര്യ ​ആ ശു​പ​ത്രി​ക​ളി​ലോ അ​ല്ലാ​തെ ചി​കി​ത്സ ന​ട​ത്തി​യാ​ലും ചെ​ല​വാ​യ തു​ക റീ​ഇം​ബേ​ഴ്സ് ചെ​യ്തു കി​ട്ടും. സാ​ധാ​ര​ണ റീ​ഇം​ബേഴ് സ്മെ​ന്‍റി​നു​വേ​ണ്ടി ത​യാ​റാ​ക്കു​ന്ന അ​പേ​ക്ഷ​യോ​ടൊ​പ്പം ഗ​വ​. സെ​ക്ര​ട്ട​റിയു​ടെ (ഫി​നാ​ൻ​സ്) പേ​ർ​ക്കു​ള്ള പ്ര​ത്യേ​ക​ അ​പേ​ക്ഷ​യും ഇ​തോ​ടൊ​പ്പം വ​യ്ക്ക​ണം. ഈ ​അ​പേ​ക്ഷ​യി​ൽ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സി​ക്കാ​നി​ട​യാ​യ സാ​ഹ​ച​ര്യം വ്യ​ക്ത​മാ​ക്കി​യി​രി​ക്ക​ണം. ഗവ. സെക്രട്ടറി (ഫി​നാ​ൻ​സ്)യുടെ പ്ര​ത്യേ​ക അ​നു​മ​തി​യോ​ടെ മെ​ഡി​ക്ക​ൽ റീ​ ഇം​ബേ​ഴ്സ്മെ​ന്‍റ് അ​നു​വ​ദി​ക്കുന്ന​താ​ണ്. അ​പേ​ക്ഷ ജോ​ലിചെ​യ്യു​ന്ന ഓ​ഫീ​സ് മു​ഖേ​ന സ​മ​ർ​പ്പി​ക്കു​ക.