Tax
Services & Questions
തിരുത്തൽ വരുത്താം
തിരുത്തൽ വരുത്താം
ഇ​ല​ക്‌‌ഷൻ ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡി​ലെ അ​ച്ഛ​ന്‍റെ പേ​രി​ന്‍റെ ഇ​നീ​ഷ്യ​ൽ തെ​റ്റാ​ണ്. മൂന്നു വ​ർ​ഷം മു​ന്പാ​ണ് ഐ​ഡ​ന്‍റി​ന്‍റി കാ​ർ​ഡ് എ​ടു​ത്ത​ത്. അ​ടു​ത്ത നാ​ളി​ലാ​ണ് ​തെ​റ്റ് ശ്ര​ദ്ധ​യി​ൽ​പ്പെട്ട​ത്. ആ​ധാ​ർ കാ​ർ​ഡി​ൽ തെ​റ്റൊ​ന്നു​മി​ല്ല. ഇ​തു പ​രി​ഹ​രി​ക്കു​ന്ന​തി​നു​വേ​ണ്ടി ആ​രെ​യാ​ണ് സ​മീ​പി​ക്കേ​ണ്ട​ത്? ഈ ​തെ​റ്റ് മൂ​ലം മ​റ്റേ​തെ​ങ്കി​ലും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ലഭി​ക്കു​ന്ന​തി​ന് ത​ട​സം വ​രു​മോ? ഉ​ട​ൻ ത​ന്നെ തെ​റ്റ് തി​രു​ത്തി​ക്കിട്ടാ​ൻ സാ​ധി​ക്കു​മോ? ഇ​തി​നു​വേ​ണ്ടി വീ​ണ്ടും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ടി​വ​രു​മോ? ഇ​ല​ക്ഷ​ൻ ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡി​ൽ ജ​ന​ന​ത്തീ​യ​തി പൂ​ർ​ണ​മാ​യി​ട്ടി​ല്ല. ഇ​തും കൂ​ടി ചേ​ർ​ക്കു​ന്ന​തി​ന് ത​ട​സ​മു​ണ്ടോ?
ര​മേ​ശ​ൻ, പ​ത്ത​നം​തി​ട്ട

ഇ​ല​ക്‌‌ഷൻ ഐ​ഡി കാ​ർ​ഡി​ലെ തെ​റ്റ് തി​രു​ത്തു​ന്ന​തി​ന് ബു​ദ്ധി​മു​ട്ടി​ല്ല. ഒ​റി​ജി​ന​ൽ കാ​ർ​ഡ് സ​ഹി​തം താ​ലൂ​ക്ക് ഓ​ഫീ​സി​ലെ ഇ​ല​ക്‌‌ഷൻ വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ജ​ന​ന​ത്തീ​യ​തി പൂ​ർ​ണ​മാ​യും ചേ​ർ​ക്ക​ണ​മെ​ങ്കി​ൽ ജനന സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെയോ എ​സ് എ​സ്എ​ൽ​സി ബു​ക്കി​ന്‍റെയോ കോ​പ്പി​ കൂ​ടി ക​രു​തു​ക. ഐ​ഡി കാ​ർ​ഡ് തി​രു​ത്തിക്കിട്ടു​ന്ന​തി​ന് അ​ധി​കം കാ​ല​താ​മ​സം വേ​ണ്ട. അ​ല്ലെ​ങ്കി​ൽ ഇ​ല​ക്‌‌ഷനു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ബൂ​ത്തു​ത​ല ഓ​ഫീ​സ​റു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഇ​ങ്ങ​നെ തി​രു​ത്ത​ൽ വ​രു​ത്തു​ന്ന​തി​ന് പ്ര​ത്യേ​ക ഫീ​സ് ആ​വ​ശ്യ​മി​ല്ല.