Tax
Services & Questions
ട്രഷറിയിൽ ബന്ധപ്പെടുക
ട്രഷറിയിൽ ബന്ധപ്പെടുക
31-/3-/2006ൽ ​എയ്ഡഡ് സ്കൂളിൽനിന്ന് വിരമിച്ചു. 2006 മേ​യ് മു​ത​ൽ പെ​ൻ​ഷ​ൻ വാ​ങ്ങുന്നു. 2012 മു​ത​ൽ ബാ​ങ്ക് മു​ഖേ​ന​യാ​ണ് പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​ത്. എ​ന്‍റെ ക​മ്യൂ​ട്ടേ​ഷ​ൻ പു​നഃ​സ്ഥാ​പി​ച്ചു കി​ട്ടി​യി​രു​ന്ന​ത് 1-6-2018 മു​ത​ലാ​ണ്. എ​ന്നാ​ൽ 2016 ജൂ​ണ്‍ മു​ത​ൽ എ​നി​ക്ക് പെ​ൻ​ഷ​ൻ കി​ട്ടു​ന്ന​ത് കൂ​ടു​ത​ലാ​ണ്. അ​ടു​ത്ത കാ​ല​ത്ത് പാ​സ്‌‌ബു​ക്ക് ശ്ര​ദ്ധി​ച്ച​പ്പോ​ഴാ​ണ് തെ​റ്റ് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ബാ​ങ്കി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ അ​വ​ർ​ക്ക് ഇ​തേ​ക്കുറിച്ച് അ​റി​യി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്. 2016 മു​ത​ൽ കൂ​ടു​ത​ലാ​യി വാ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന തു​ക തി​രി​ച്ചു​പി​ടി​ക്കു​മോ? തിരിച്ചുപിടിക്കുക ഒ​റ്റ​ത്തവ​ണ ആ​യി​ട്ടാ​ണോ? തെ​റ്റ് പ​രി​ഹ​രി​ക്കാ​ൻ ആ​രെ​യാ​ണ് സ​മീ​പി​ക്കേ​ണ്ട​ത്?
ജോ​സ​ഫ് തോ​മ​സ്, നെ​ടു​ങ്ക​ണ്ടം

സാ​ധാ​ര​ണ പെ​ൻ​ഷ​ൻ​കാ​രു​ടെ ക​മ്യൂ​ട്ടേ​ഷ​ൻ തു​ക പു​നഃ​സ്ഥാ​പി​ച്ചു കി​ട്ടു​ന്ന​ത് ക​മ്യൂ​ട്ടേ​ഷ​ൻ തു​ക വാ​ങ്ങി​യ​തി​നു​ശേ​ഷം 12 വ​ർ​ഷം ക​ഴി​ഞ്ഞാ​ണ്. 12 വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്കാ​ണ് ക​മ്യൂ​ട്ടേ​ഷ​ൻ റെ​സ്റ്റോ​റേ​ഷ​ൻ ന​ട​ത്തു​ന്ന​ത്. താ​ങ്ക​ളു​ടെ കാ​ര്യ​ത്തി​ൽ തെ​റ്റ് സം​ഭ​വി​ച്ചി​ട്ടു​ണ്ടാ​കും. 2016 മു​ത​ൽ ബാ​ങ്ക് മു​ഖേ​ന​യു​ള്ള പെ​ൻ​ഷ​നും ട്ര​ഷ​റി​യി​ലാ​ണ് ചെ​യ്യു​ന്ന​ത്. ട്ര​ഷ​റി ഡ​യ​റ​ക്ട​റേ​റ്റി​ലാ​ണ് ബാ​ങ്ക് മു​ഖേ​ന പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​വ​രു​ടെ കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്ന​ത്. കൂ​ടു​ത​ൽ തു​ക കൈ​പ്പ​റ്റി​യ​താ​യി തോ​ന്നു​ന്നു​വെ​ങ്കി​ൽ തൊ​ട്ട​ടു​ത്തു​ള്ള ട്ര​ഷ​റി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ക. കൂ​ടു​ത​ൽ കൈ​പ്പ​റ്റി​യ തു​ക തവണകളായി മാ​ത്ര​മേ തി​രി​കെ പി​ടി​ക്കു​ക​യു​ള്ളൂ.