Tax
Services & Questions
പ്രസവാവധി പോലെ അബോർഷൻ ലീവും പരിഗണിക്കും
പ്രസവാവധി പോലെ അബോർഷൻ ലീവും പരിഗണിക്കും
പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ എ​ൽ​ഡി ക്ല​ർ​ക്കാ​യി ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രി​യാ​ണ്. ഇ​പ്പോ​ൾ രണ്ടു വ​ർ​ഷ​ത്തെ സ​ർ​വീ​സു​ണ്ട്. എ​ന്‍റെ പ്രൊബേഷ​ൻ ഡി​ക്ല​യ​ർ ചെ​യ്തി​ട്ടി​ല്ല. ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ടെ​സ്റ്റു​ക​ൾ പാ​സാ​യി​ട്ടു​ണ്ട്. ഞാ​ൻ 42 ദി​വ​സ​ത്തെ സ്പെ​ഷ​ൽ ലീ​വി​ലാ​യി​രു​ന്നു. അ​ബോ​ർ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ലീ​വ് എ​ടു​ത്ത​ത്. എ​ന്‍റെ പ്രൊ​ബേ​ഷ​ൻ കൃ​ത്യ​സ​മ​യ​ത്തു​ത​ന്നെ പൂ​ർ​ത്തീ​ക​രി​ച്ചു​ ത​രേ​ണ്ട​ത​ല്ലേ? അ​ബോ​ർ​ഷ​നു​വേ​ണ്ടി എ​ടു​ത്ത 42 ദി​വ​സ​ത്തെ സ്പെഷൽ ലീ​വ് പ്രൊ​ബേ​ഷ​ൻ ക​ണ​ക്കാ​ക്കു​ന്ന ഡ്യൂ​ട്ടി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ടു​മോ? മ​റ്റ് അ​വ​ധി​ക​ൾ ഒ​ന്നും​ത​ന്നെ രണ്ടു വ​ർ​ഷ​ത്തി​നി​ട​യി​ൽ എ​ടു​ത്തി​ട്ടി​ല്ല.
​ഗീ​താ​ദേ​വി,
കൂ​ത്താ​ട്ടു​കു​ളം

അ​ബോ​ർ​ഷ​നു​വേ​ണ്ടി എ​ടു​ത്ത 42 ദി​വ​സ​ത്തെ ലീ​വ് ഡ്യൂട്ടി യായി പരിഗണിക്കും. മെ​റ്റേ​ണി​റ്റി ലീ​വ് പോ​ലെ ത​ന്നെ​യാ​ണ് അ​ബോ​ർ​ഷ​നു​വേ​ണ്ടി​യു​ള്ള ലീ​വും പ​രി​ഗ​ണി​ക്കു​ന്ന​ത്. പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്യാ​ൻ ആ​വ​ശ്യ​മാ​യ​ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ടെ​സ്റ്റു​ക​ൾ ജ​യി​ച്ചി​ട്ടു​ണ്ടെങ്കിൽ മ​റ്റ് യാ​തൊ​രു​വി​ധ ത​ട​സ​ങ്ങ​ളു​മി​ല്ല. പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്യു​ന്ന​തി​നു​ള്ള പ്രൊ​പ്പോ​സ​ൽ കൺട്രോളിംഗ് അ​ഥോ​റി​റ്റി/ അ​പ്പോ​യി​ന്‍റിം​ഗ് അ​ഥോ​റി​റ്റി​ക്ക് കൃ​ത്യ​സ​മ​യ​ത്തു​ത​ന്നെ അ​യ​ച്ചു​കൊ​ടു​ക്കാ​ത്ത​തു​കൊ​ണ്ടാ​യി​രി​ക്കാം പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്യു​ന്ന​തി​ൽ താ​മ​സം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഓ​ഫീ​സ് മേ​ധാ​വി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ക.