Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
അഞ്ചു ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുണ്ടെങ്കിൽ നികുതി റിബേറ്റ് ഇല്ല
2019- 20 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ലേ​ക്ക് അ​വ​ത​രി​പ്പി​ച്ച ഇ​ട​ക്കാ​ല ബ​ജ​റ്റി​ൽ അ​ഞ്ചു ല​ക്ഷം രൂ​പ വ​രെ നി​കു​തി​ക്കു മു​ന്പു​ള്ള വ​രു​മാ​ന​മു​ള്ള​വ​ർ​ക്ക് 12,500 രൂ​പ​യു​ടെ നി​കു​തി റി​ബേ​റ്റ് ല​ഭി​ക്കു​ന്ന​താ​ണ്. എ​ന്നാ​ൽ, നി​കു​തി​ക്ക് മു​ന്പു​ള്ള വ​രു​മാ​നം അ​ഞ്ചു ല​ക്ഷം രൂ​പ​യി​ൽ​നി​ന്ന് അ​ല്പ​മെ​ങ്കി​ലും വ​ർ​ധി​ച്ചാ​ൽ യാ​തൊ​രു​വി​ധ റി​ബേ​റ്റും ല​ഭി​ക്കി​ല്ല. ഉ​ദാ​ഹ​ര​ണ​ത്തി​ന് നി​കു​തി​ക്കു മു​ന്പു​ള്ള വ​രു​മാ​നം 5,00,010 രൂ​പ ഉ​ണ്ടെ​ങ്കി​ൽ 60 വ​യ​സി​ൽ താ​ഴെ​യു​ള്ള വ്യ​ക്തി നി​കു​തി​യും സെ​സ്സും ഉ​ൾ​പ്പെ​ടെ 13,000 രൂ​പ അ​ട​യ്ക്കേ​ണ്ട​താ​യി വ​രും. 60 വ​യ​സി​നും 80 വ​യ​സി​നും ഇ​ട​യ്ക്ക് പ്രാ​യ​മു​ള്ള വ്യ​ക്തി​യാ​ണെ​ങ്കി​ൽ പ്ര​സ്തു​ത തു​ക​യ്ക്ക് 10,400 രൂ​പ​യു​മാ​ണ് അ​ട​യ്ക്കേ​ണ്ടി വ​രു​ന്ന​ത്. എ​ന്നാ​ൽ, 80 വ​യ​സു​ക​ഴി​ഞ്ഞ വ്യ​ക്തി​ക്ക് ഒ​ന്നും അ​ട​യ്ക്കേ​ണ്ട​തി​ല്ല. നി​ല​വി​ലെ നി​യ​മ​മ​നു​സ​രി​ച്ചും ഒ​ന്നും അ​ട​യ്ക്കേ​ണ്ട​തി​ല്ല.

80 വ​യ​സു​ക​ഴി​ഞ്ഞ​വ​രെ ബ​ജ​റ്റ് പാ​ടേ അ​വ​ഗ​ണി​ച്ചു

80 വ​യ​സ് ക​ഴി​ഞ്ഞ മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് നി​ല​വി​ൽ നി​കു​തി ഒ​ഴി​വു​ള്ള വ​രു​മാ​നത്തു​ക അ​ഞ്ചു ല​ക്ഷം രൂ​പ ആ​ണ്. പു​തി​യ ബ​ജ​റ്റ​നു​സ​രി​ച്ച് അ​ഞ്ചു ല​ക്ഷം രൂ​പ വ​രെ നി​കു​തി​ക്ക് മു​ന്പ് വ​രു​മാ​ന​മു​ള്ള​വ​ർ​ക്ക് യാ​തൊ​രു​വി​ധ നി​കു​തി​യു​മി​ല്ല. ഫ​ല​ത്തി​ൽ ബ​ജ​റ്റി​ൽ ഒ​രു വി​ധ​ത്തി​ലു​മു​ള്ള നി​കു​തി ആ​നു​കൂ​ല്യ​വും 80 വ​യ​സു ക​ഴി​ഞ്ഞ മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് ന​ല്കി​യി​ട്ടി​ല്ല.

ബ​ജ​റ്റി​ൽ ആ​ദാ​യ​നി​കു​തി നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​റ്റ​ങ്ങ​ൾ

സ്റ്റാ​ൻ​ഡാ​ർ​ഡ് ഡി​ഡ​ക്‌​ഷ​ൻ: ശ​ന്പ​ള​ക്കാ​രാ​യ നി​കു​തി​ദാ​യ​ക​ർ​ക്ക് 2018-19 സാ​ന്പ​ത്തി​ക വ​ർ​ഷം മു​ത​ൽ 40,000 രൂ​പ​യു​ടെ കി​ഴി​വ് സ്റ്റാ​ൻ​ഡാ​ർ​ഡ് ഡി​ഡ​ക്‌​ഷ​ൻ എ​ന്ന പേ​രി​ൽ ല​ഭി​ച്ചി​രു​ന്നു. ഈ ​തു​ക 50,000 രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.

വീ​ടു​ക​ൾ: ഒ​ന്നി​ൽ കൂ​ടു​ത​ൽ വീ​ടു​ക​ൾ സ്വ​ന്തം താ​മ​സ​ത്തി​നു വേ​ണ്ടി നി​ർ​മി​ച്ചി​ട്ടു​ള്ള വ്യ​ക്തി​ക​ൾ​ക്ക് ഒ​ന്നൊ​ഴി​കെ​യു​ള്ള​തി​ന് ഒ​രു അ​നു​മാ​ന വ​രു​മാ​നം നി​ശ്ച​യി​ച്ച് നി​കു​തി ചു​മ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, 2019-20 സാ​ന്പ​ത്തി​ക വ​ർ​ഷം മു​ത​ൽ ര​ണ്ടാ​മ​ത്തെ വീ​ടി​ന് ചു​മ​ത്തി​യി​രു​ന്ന അ​നു​മാ​ന വ​രു​മാ​നം നി​ർ​ത്ത​ലാ​ക്കി. റി​യ​ൽ എ​സ്റ്റേ​റ്റ് ബി​സി​ന​സു​കാ​ർ വി​റ്റു​പോ​കാ​ത്ത വീ​ടു​ക​ൾ സ്റ്റോ​ക്ക് ഇ​ൻ ട്രേ​ഡി​ൽ ആ​ണ് അ​ക്കൗ​ണ്ട് ചെ​യ്യു​ന്ന​ത്. അ​വ​ർ​ക്ക് പ​ണി പൂ​ർ​ത്തി​യാ​യ ശേ​ഷം ഒ​രു വ​ർ​ഷ​ത്തേ​ക്ക് വി​റ്റു​പോ​യി​ല്ലെ​ങ്കി​ലും വ​രു​മാ​നം ചു​മ​ത്തു​മാ​യി​രു​ന്നി​ല്ല. പ്ര​സ്തു​ത കാ​ലാ​വ​ധി ര​ണ്ടു വ​ർ​ഷ​ത്തേ​ക്ക് ആ​ക്കി ദീ​ർ​ഘി​പ്പി​ച്ചി​ട്ടു​ണ്ട്.

സ്വ​ന്തം താ​മ​സ​ത്തി​നു​വേ​ണ്ടി നി​ർ​മി​ക്കു​ന്ന വീ​ടു​ക​ൾ​ക്കു​വേ​ണ്ടി എ​ടു​ക്കു​ന്ന ഭ​വ​ന​വാ​യ്പ​യു​ടെ പ​ലി​ശ ഒ​രു വീ​ടി​നാ​യി മാ​ത്ര​മാ​യി​രു​ന്നു നി​ല​വി​ൽ കി​ഴി​വ് അ​നു​വ​ദി​ക്കു​ന്ന​ത്. അ​ത് ബ​ജ​റ്റ് വ​ർ​ഷം മു​ത​ൽ ര​ണ്ടു വീ​ടു​ക​ൾ​ക്കാ​യി അ​നു​വ​ദി​ക്കും. അ​താ​യ​ത്, ഭ​വ​ന​വാ​യ്പ എ​ടു​ത്ത് ര​ണ്ടു വീ​ട് സ്വ​ന്തം താ​മ​സ​ത്തി​നു വേ​ണ്ടി നി​ർ​മി​ച്ചാ​ലും അ​ല്ലെ​ങ്കി​ൽ വാ​ങ്ങി​യാ​ലും വ​രു​മാ​ന​ത്തി​ൽ​നി​ന്ന് പ​ലി​ശ​യ്ക്കു​ള്ള കി​ഴി​വ് ല​ഭി​ക്കും. എ​ന്നാ​ൽ, പ​ര​മാ​വ​ധി കി​ഴി​വാ​യ ര​ണ്ടു ല​ക്ഷം രൂ​പ​യ്ക്ക് യാ​തൊ​രു മാ​റ്റ​വു​മി​ല്ല.

വീ​ട് വി​ല്ക്കു​ന്പോ​ൾ ല​ഭി​ക്കു​ന്ന ദീ​ർ​ഘ​കാ​ല മൂ​ല​ധ​ന​നേ​ട്ട​ത്തി​ന് ആ​ദാ​യ​നി​കു​തി​യി​ൽ​നി​ന്നു കി​ഴി​വ് ല​ഭി​ക്കു​ന്ന​തി​ന് അ​വ ഒ​രു വീ​ടി​നു വേ​ണ്ടി ത​ന്നെ ചെ​ല​വ​ഴി​ക്ക​ണ​മാ​യി​രു​ന്നു. ഇ​നി മു​ത​ൽ പ്ര​സ്തു​ത മൂ​ല​ധ​ന​നേ​ട്ടം ഉ​പ​യോ​ഗി​ച്ച് ര​ണ്ടു വീ​ടു​ക​ൾ വ​രെ വാ​ങ്ങു​ക​യോ നി​ർ​മി​ക്കു​ക​യോ ചെ​യ്യാം. എ​ന്നാ​ൽ, ഈ ​ആ​നു​കൂ​ല്യം ചി​ല നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​ണ്.

1) ല​ഭി​ക്കു​ന്ന മൂ​ല​ധ​ന​നേ​ട്ടം ര​ണ്ടു കോ​ടി​യി​ൽ കൂ​ട​രു​ത്.
2) ഈ ​ആ​നു​കൂ​ല്യം ഒ​രി​ക്ക​ൽ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ. എ​ന്നാ​ൽ, മൂ​ല​ധ​ന​നേ​ട്ടം ര​ണ്ടു കോ​ടി രൂ​പ​യി​ൽ ക​വി​ഞ്ഞാ​ൽ അ​ത് ഒ​രു വീ​ടി​ൽ മാ​ത്രം നി​ക്ഷേ​പി​ച്ചാ​ൽ മു​ക​ളി​ൽ സൂ​ചി​പ്പി​ച്ച ലി​മി​റ്റേ​ഷ​ൻ ബാ​ധ​ക​മാ​വി​ല്ലെ​ന്ന് കാ​ണാം.

ടി​ഡി​എ​സ്: ബാ​ങ്കി​ൽ​നി​ന്നും ല​ഭി​ക്കു​ന്ന പ​ലി​ശ 10,000 രൂ​പ​യി​ൽ ക​വി​ഞ്ഞാ​ൽ നി​ല​വി​ലെ നി​യ​മ​മ​നു​സ​രി​ച്ച് അ​വ​യ്ക്ക് സ്രോ​ത​സി​ൽ പ​ത്തു ശ​ത​മാ​നം നി​കു​തി പി​ടി​ക്ക​ണ​മാ​യി​രു​ന്നു. അ​ത് ബ​ജ​റ്റ് വ​ർ​ഷം മു​ത​ൽ 40,000 രൂ​പ ആ​യി വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. അ​താ​യ​ത്, 40,000 രൂ​പ വ​രെ ബാ​ങ്കി​ൽ​നി​ന്നും പ​ലി​ശ ല​ഭി​ച്ചാ​ൽ അ​തി​ന് സ്രോ​ത​സി​ൽ നി​കു​തി വേ​ണ്ട. നി​ല​വി​ൽ മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് ഈ ​പ​രി​ധി 50,000 രൂ​പ​യാ​ണ്.

അ​തു​പോ​ലെ​ത​ന്നെ വാ​ട​ക ന​ല്കു​ന്ന​ത് പ്ര​തി​വ​ർ​ഷം 1,80,000 രൂ​പ​യി​ൽ കൂ​ടു​ത​ലാ​ണെ​ങ്കി​ൽ അ​വ​യ്ക്ക് സ്രോ​ത​സി​ൽ​നി​ന്നും 10 ശ​ത​മാ​നം നി​കു​തി പി​ടി​ക്ക​ണ​മെ​ന്നാ​ണ് നി​ല​വി​ലു​ള്ള നി​യ​മം. ഇ​ത് ബ​ജ​റ്റ് വ​ർ​ഷം മു​ത​ൽ 2,40,000 രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. അ​താ​യ​ത് പ്ര​തി​മാ​സം 20,000 രൂ​പ​യി​ൽ കൂ​ടു​ത​ൽ വാ​ട​ക ന​ല്കു​ക​യാ​ണെ​ങ്കി​ൽ മാ​ത്രം സ്രോ​ത​സി​ൽ നി​കു​തി പി​ടി​ച്ചാ​ൽ മ​തി.
ഇ​ത് ഒ​രു ഇ​ട​ക്കാ​ല ബ​ജ​റ്റ് മാ​ത്ര​മാ​ണ്. ഇ​ല​ക്‌​ഷ​ൻ ക​ഴി​ഞ്ഞു​വ​രു​ന്ന പു​തി​യ പാ​ർ​ല​മെ​ന്‍റ് ഇ​ത് അം​ഗീ​ക​രി​ക്കു​ക​യോ പു​തി​യ ബ​ജ​റ്റ് ഉ​ണ്ടാ​ക്കു​ക​യോ ചെ​യ്യേ​ണ്ട​തു​ണ്ട്.


ടിഡിഎസ് റിട്ടേണുകൾ 31നു മുന്പ്
2019 മാ​ർ​ച്ച് 31ന​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തെ ടി​ഡി​എ​സ് റി​ട്ടേ​ണു​ക​ൾ പി​ഴ​കൂ​ടാ​തെ ഫ​യ​ൽ ചെ​യ്യു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി ഈ ​മാ​സം 31 ആ​ണ്. ടി​സി​എ​സ് റി​ട്ടേ​ണു​ക​ൾ 15നു ​മു​ന്പും ഫ​യ​ൽ ചെ​യ
ആദായനികുതി വീഴ്ചകൾക്ക് ശിക്ഷാനടപടികൾ
ആ​ദാ​യ​നി​കു​തി​നി​യ​മം അ​നു​സ​രി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന​വ​ർ​ക്ക് വി​വി​ധ​ങ്ങ​ളാ​യ ശി​ക്ഷാ​ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി വ​രും. പൊ​തു​വേ സം​ഭ​വി​ക്കു​ന്ന വീ​ഴ്ച​ക​ളെ​ക്കു​റി​ച്ചും അ​വ​യ്ക്കു
ആദായനികുതി റിട്ടേണ്‍ ഫോമുകളിൽ ചില മാറ്റങ്ങൾ
ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ളി​ൽ എ​ല്ലാ വ​ർ​ഷ​വും എ​ന്തെ​ങ്കി​ലും പ​രി​ഷ്കാ​ര​ങ്ങ​ൾ വ​രു​ത്തു​ക ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ പ​തി​വാ​ണ്. പു​തി​യ ഐ​ടി​ആ​ർ ഫോ​മു​ക​ൾ ആ​ദാ​യ​നി​കു​തി വ​കു​പ്പ് ഏ​പ്രി​ൽ
ഭവനവായ്പയ്ക്കു നികുതി ഇളവുകൾ
ആ​​​ദാ​​​യ​​​നി​​​കു​​​തി​​​ നി​​​യ​​​മ​​​ത്തി​​​ലെ 24, 80 സി, 80 ​​​ഇ​​ഇ എ​​​ന്നീ വ​​​കു​​​പ്പു​​​ക​​​ളി​​​ലാ​​​യി ഭ​​​വ​​​ന​​​വാ​​​യ്പ​​​യ്ക്ക് വി​​​വി​​​ധ​​​ങ്ങ​​​ളാ​​​യ നി​​​കു​​​തി ഇ​​​ള​​​വു​​​ക
ക്രമരഹിതമായി സ്വീകരിക്കുന്ന ഡെപ്പോസിറ്റുകൾക്കു നിയന്ത്രണം
ക്ര​​​മ​​​ര​​​ഹി​​​ത​​​മാ​​​യി സ്വീ​​​ക​​​രി​​​ക്കു​​​ന്ന നി​​ക്ഷേ​​പ​​ങ്ങ​​ൾ​​ക്കു നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​വാ​​​ൻ ‘അ​​​ണ്‍ റെ​​ഗു​​​ലേ​​​റ്റ​​​ഡ് ഡെ​​​പ്പോ​​​സി​​​റ്റ് സ്കീം ​
മാർച്ച് 31നു മുന്പ് പൂർത്തിയാക്കേണ്ട നികുതി കാര്യങ്ങൾ
2017- 18 സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തി​​​ലെ ആ​​​ദാ​​​യ​​​നി​​​കു​​​തി റി​​​ട്ടേ​​​ണു​​​ക​​​ൾ

2017-18 സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തി​​​ലെ ആ​​​ദാ​​​യ​​​നി​​​കു​​​തി റി​​​ട്ടേ​
കന്പനികൾക്ക് ഇ - ടാഗ്
2017 ഡി​സം​ബ​ർ 31നു ​മു​ന്പ് ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള എ​ല്ലാ ക​ന്പ​നി​ക​ളും അ​വ​യു​ടെ ര​ജി​സ്റ്റേ​ർ​ഡ് ഓ​ഫീ​സി​ന്‍റെ​യും ക​ന്പ​നി​യു​ടെ​യും വി​ശ​ദ​വി​വ​ര​ങ്ങ​ൾ 2019 ഏ​പ്രി​ൽ 25ന് ​മു​ന്പ
കന്പനികൾ ചെറുകിട യൂണിറ്റുകൾക്ക് പണം നല്കാനുണ്ടോ?
മി​നി​സ്ട്രി ഓ​ഫ് കോ​ർ​പ​റേ​റ്റ് അ​ഫ​യേ​ഴ്സ് ക​ഴി​ഞ്ഞ മാ​സം 22ന് ​ഇ​റ​ക്കി​യ വി​ജ്ഞാ​പ​നം അ​നു​സ​രി​ച്ച് ചെ​റു​കി​ട വ്യാ​വ​സാ​യി​ക യൂ​ണി​റ്റു​ക​ൾ​ക്ക് അ​ന്നേ ദി​വ​സം​വ​ച്ച് 45 ദി​വ​സ​ത്തി​ൽ കൂ​ടു​ത​ൽ
ഡിപിറ്റി - 3 കന്പനികൾ സ്വീകരിച്ച പണത്തെപ്പറ്റിയുള്ള വിവരങ്ങൾ റിപ്പോർട്ട് ചെയ്യണം
2019 ജ​നു​വ​രി 22ൽ ​ഗ​വ​ണ്‍മെ​ന്‍റ് ഇ​റ​ക്കി​യ വി​ജ്ഞാ​പ​ന​മ​നു​സ​രി​ച്ച് ഇ​ന്ത്യ​യി​ൽ ഗ​വ​ണ്‍മെ​ന്‍റ് ക​ന്പ​നി​ക​ൾ ഒ​ഴി​കെ​യു​ള്ള എ​ല്ലാ ക​ന്പ​നി​ക​ളും 2014 ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ 2019 ജ​നു​വ​രി 22 വ
ആദായനികുതി നിർണയം ; 40,000രൂപ സ്റ്റാൻഡേർഡ് ഡിഡക്‌‌ഷൻ സെസ് 4% ആയി ഉയർത്തി
2018-19 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ആ​ദാ​യ​നി​കു​തി നി​ര​ക്കു​ക​ളി​ൽ ചെ​റി​യൊ​രു മാ​റ്റം വ​രു​ത്തി​യ​ത് നി​കു​തി​ദാ​യ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​കും. നി​കു​തി ഘ​ട​ന​യി​ൽ മാ​റ്റ​മി​ല്ലെ​ങ്കി​ലും നി​കു​തി നി​
80ജി: ​പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ടും ആ​ദാ​യ നി​കു​തി​യും
മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്ക് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ശ​ന്പ​ള​ത്തി​ന്‍റെ ഒ​രു ഭാ​ഗം സം​ഭാ​വ​ന​യാ​യി ന​ൽ​കി. ഈ ​സം​ഭാ​വ​ന​ക​ൾ​ക്ക് നി​കു​തി​യി​ള​വും ല​ഭി​ക്കു​ന്ന​താ​ണ്.
സ്റ്റാ​ൻ​ഡേർ​ഡ് ഡി​ഡ​ക്‌‌ഷൻ 40,000രൂ​പ, സെസ് 4%
ശ​ന്പ​ള വ​രു​മാ​ന​ക്കാ​ർ​ക്ക് എ​ല്ലാ​വ​ർ​ക്കും ശ​ന്പ​ള വ​രു​മാ​ന​ത്തി​ൽ​നി​ന്നും 40,000രൂ​പ സ്റ്റാ​ൻ​ഡേ​ർ​ഡ് ഡി​ഡ​ക്‌‌ഷനാ​യി കു​റ​യ്ക്കാം. ഇ​തു കു​റ​ച്ച​തി​നു​ശേ​ഷം കി​ട്ടു​ന്ന​താ​ണ് നെറ്റ് സാല റി ഇൻക
ടിഡിഎസ് റിട്ടേണുകൾക്ക് പ്രാധാന്യം നല്കണം
2018 ഒ​ക്‌​ടോ​ബ​ർ ഒ​ന്നു മു​ത​ൽ ഡി​സം​ബ​ർ 31 വ​രെ ന​ട​ക്കു​ന്ന ഇ​ട​പാ​ടു​ക​ൾ​ക്ക് സ്രോ​ത​സി​ൽ പി​ടി​ച്ച് അ​ട​ച്ച നി​കു​തി​യു​ടെ റി​ട്ടേ​ണ്‍ ഫോ​മു​ക​ൾ (2018-19 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ലെ മൂ​ന്നാ​മ​ത്
പാൻ കാർഡും ഇ-പാനും
ആ​ദാ​യ​നി​കു​തി​വ​കു​പ്പി​ൽ​നി​ന്നു ന​ല്കു​ന്ന 10 ഡി​ജി​റ്റു​ള്ള ന​ന്പ​റാ​ണ് പെ​ർ​മ​ന​ന്‍റ് അ​ക്കൗ​ണ്ട് ന​ന്പ​ർ അ​ഥ​വാ പാ​ൻ. ലാ​മി​നേ​റ്റ് ചെ​യ്യ​പ്പെ​ട്ട ഒ​രു പ്ലാ​സ്റ്റി​ക് കാ​ർ​ഡി​ലാ​ണ് ഇ​ത് ന​ല്കു
പ്രതിമാസ വാടക 50,000 രൂപയ്ക്കു മുകളിലെങ്കിൽ വ്യക്തികൾ സ്രോതസിൽ നികുതി പിടിക്കണം
പ്ര​തി​മാ​സം 50,000 രൂ​പ​യ്ക്കു മു​ക​ളി​ൽ വാ​ട​ക ന​ല്കു​ന്ന വ്യ​ക്തി​ക​ളും ഹി​ന്ദു അ​വി​ഭ​ക്ത കു​ടും​ബ​ങ്ങ​ളും സ്രോ​ത​സി​ൽ അ​ഞ്ചു ശ​ത​മാ​നം നി​ര​ക്കി​ൽ നി​കു​തി പി​ടി​ക്കേ​ണ്ട​തു​ണ്ട്. ഇ​ത് 2017 ജൂ​ൺ
രണ്ടു ഗഡു ക്ഷാമബത്ത (ഡിഎ): പെൻഷൻകാരുടെ കുടിശിക നൽകി, ജീവനക്കാരുടേത് ജൂണിൽ ലഭിക്കും
പ്രൊബേഷൻ കാലം വീണ്ടും പൂർത്തിയാക്കണം
ഹാഫ് പേ ലീവ് കിട്ടില്ല
പ്രൊവിഷണൽ സർവീസ്: ചികിത്സാ ചെലവ് ലഭിക്കും
ഏൺഡ് ലീവിന് കണക്കാക്കും
തിരുത്തൽ വരുത്തേണ്ടത് അഞ്ചു വർഷത്തിനകം
വീണ്ടും കമ്യൂട്ട് ചെയ്യാൻ സാധിക്കില്ല
ഡിസിആർജി/ഗ്രാറ്റിവിറ്റി ലഭിക്കും
പ്രൊബേഷനുമായി ബന്ധമില്ല
ഒാഫീസ് മേധാവിക്ക് പരിഹരിക്കാം
ടിഡിഎസ് റിട്ടേണുകൾ 31നു മുന്പ്
ആദായനികുതി വീഴ്ചകൾക്ക് ശിക്ഷാനടപടികൾ
2019-20 അധ്യയന വർഷം: ആറാം പ്രവൃത്തിദിനത്തിലെ കുട്ടികളുടെ കണക്കെടുപ്പ്
ആ​ദ്യ വെ​ക്കേ​ഷ​നി​ൽ സ​റ​ണ്ട​റി​ന് യോ​ഗ്യ​ത​യി​ല്ല
ഗ​ർ​ഭ​പാ​ത്രം നീ​ക്കം ചെ​യ്യ​ൽ: ഓ​പ്പ​റേ​ഷ​ൻ തീ​യ​തി മു​ത​ൽ 45 ദി​വ​സം
ശസ്ത്രക്രിയ നടത്താൻ 45 ദിവസം പ്രത്യേക അവധി
ഇപ്പോൾ ഫാമിലി പെൻഷൻ അനുവദിച്ചിട്ടുണ്ട്
ട്രഷറിയെ സമീപിക്കണം
കെഇആർ ടെസ്റ്റ് പാസാകണം
സീനിയോരിറ്റി പോയിക്കിട്ടും
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.