Tax
Services & Questions
ഡ്യൂപ്ലിക്കേറ്റ് പിപിഒ ലഭിക്കും
ഡ്യൂപ്ലിക്കേറ്റ് പിപിഒ ലഭിക്കും
ട്ര​ഷ​റി​യി​ൽ​നി​ന്ന് സേ​വിം​ഗ്സ് ബാ​ങ്ക് അ​ക്കൗ​ണ്ട് മു​ഖേ​ന പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന സ​ർ​വീ​സ് പെ​ൻ​ഷ​ണ​റാ​ണ്. സാ​ധാ​ര​ണ​യാ​യി ചെ​ക്ക്ബു​ക്കും പാ​സ്ബു​ക്കും മാ ത്രമല്ലേ പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​തി​ന് ആ​വ​ശ്യ​മു​ള്ളൂ. എ​ന്‍റെ പെ​ൻ​ഷ​ൻ പേ​മെ​ന്‍റ് ഓ​ർ​ഡ​ർ (പി​പി​ഒ) ചി​ത​ൽ അ​രി​ച്ചു​പോ​യി. ഇ​പ്പോ​ൾ പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​തി​ന് ബു​ദ്ധി​മു​ട്ടി​ല്ല. എ​ന്നാ​ൽ എ​ന്‍റെ മ​ര​ണ​ശേ​ഷം ഭാ​ര്യ​യ്ക്ക് ഫാ​മി​ലി പെ​ൻ​ഷ​ൻ വാ​ങ്ങേ​ണ്ടി വ​ന്നാ​ൽ രേ​ഖാ​മൂ​ലം കാ​ണി​ക്കാ​നു​ള്ള പെ​ൻ​ഷ​ൻ ബു​ക്കി​ല്ല. അ​തി​നാ​ൽ ഡ്യൂ​പ്ലി​ക്കേ​റ്റ് പി​പി​ഒ ല​ഭി​ക്കു​ന്ന​തി​ന് എ​ന്താ​ണ് ചെ​യ്യേ​ണ്ട​ത്?
ടോം , തൊ​ടു​പു​ഴ

പെ​ൻ​ഷ​ണ​റു​ടെ മ​ര​ണ​ശേ​ഷം ഫാ​മി​ലി പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​ന​വേ​ണ്ടി പെ​ൻ​ഷ​ൻ പേ​മെ​ന്‍റ് ഓ​ർ​ഡ​ർ ആ​വ​ശ്യ​മാ​ണ്. നി​ല​വി​ൽ പി​പി​ഒ ഇ​ല്ലെ​ങ്കി​ലും അ​ക്കൗ​ണ്ട് മു​ഖേ​ന പെ​ൻ​ഷ​ൻ ആ​യ​തു​കൊ​ണ്ട് ട്ര​ഷ​റി​യി​ൽ​നി​ന്നും ല​ഭി​ക്കും. എ​ന്നാ​ൽ ആ​ധി​കാ​രി​ക​മാ​യ രേ​ഖ എ​ന്ന നി​ല​യി​ൽ പി​പി​ഒ ആ​വ​ശ്യ​മാ​ണ്. ഡ്യൂ​പ്ലി​ക്കേ​റ്റ് പി​പി​ഒ ല​ഭി​ക്കു​ന്ന​തി​നു​വേ​ണ്ടി 250 രൂ​പ​യു​ടെ ചെ​ല്ലാ​ൻ അ​ട​ച്ച് അ​തി​ന്‍റെ ഒ​റി​ജി​ന​ൽ സ​ഹി​തം ട്ര​ഷ​റി ഓ​ഫീ​സ​ർ​ക്ക് പി​പി​ഒ ന​ഷ്ട​പ്പെ​ടു​വാ​നു​ണ്ടാ​യ കാ​ര​ണം കാ​ണി​ച്ചു​കൊ​ണ്ട് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക. ജി​ല്ലാ ട്ര​ഷ​റി ഓ​ഫീ​സ​ർ ഡ്യൂ​പ്ലി​ക്കേ​റ്റ് പി​പി​ഒ സ​ബ്ട്ര​ഷ​റി മു​ഖേ​ന ന​ൽ​കു​ന്ന​താ​ണ്.