Tax
Services & Questions
ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ പ​രീ​ക്ഷ 21 മു​ത​ൽ മേ​യ് 13 വ​രെ, ഇ​ത്ത​വ​ണ മുതൽ ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ
ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ പ​രീ​ക്ഷ 21 മു​ത​ൽ മേ​യ് 13 വ​രെ, ഇ​ത്ത​വ​ണ മുതൽ ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും മ​റ്റു പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി പി​എ​സ്‌‌സി ന​ട​ത്തു​ന്ന ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ പ​രീ​ക്ഷ ഫെ​ബ്രു​വ​രി 21 മു​ത​ൽ മേ​യ് 13 വ​രെ ന​ട​ത്തും. ഇത്തവണ മു​ത​ൽ ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ​യാ​ണ്. കൂ​ടു​ത​ൽ പേ​ർ പ​ങ്കെ​ടു​ക്കു​ന്ന പ​രീ​ക്ഷ​ക​ൾ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ളി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
സം​സ്ഥാ​ന​ത്തെ തെ​ര​ഞ്ഞെ​ടു​ത്ത എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ളും പി​എ​സ്‌‌സിയു​ടെ നാ​ല് ഓ​ണ്‍​ലൈ​ൻ കേ​ന്ദ്ര​ങ്ങ​ളും ഉ​ൾ​പ്പെ​ടെ ആ​കെ 31 സെ​ന്‍റ​റു​ക​ളി​ലാ​ണ് പ​രീ​ക്ഷ​ക​ൾ ന​ട​ക്കു​ന്ന​ത്. കെഎ​സ്ആ​ർ മാ​ത്രം ര​ണ്ടു മ​ണി​ക്കൂ​റും മ​റ്റു പ​രീ​ക്ഷ​ക​ൾ ഒ​ന്ന​ര മ​ണി​ക്കൂ​റു​മാ​ണ് പ​രീ​ക്ഷാ​സ​മ​യം. ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ​യ് ക്ക് ഒ​രു മ​ണി​ക്കൂ​റും കൂ​ടി അ​ധി​ക​മാ​യി ക​ണ്ടെ​ത്ത​ണം. അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റ് പ​രി​ശോ​ധ​ന​യ്ക്കും മാ​തൃ​കാ പ​രീ​ക്ഷ​യ്ക്കും വേ​ണ്ടി​യാ​ണ് സ​മ​യം ദീ​ർ​ഘി​പ്പി​ച്ച​ത്.

ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ രാവിലെ ഒന്പതിനും 11.15നും ഉച്ചയ്ക്ക് 1.45നും മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യും കെഎ​സ്ആ​റി​നു മാ​ത്രം രാവിലെ ഒന്പതിനും ഉച്ചയ് ക്ക് ഒന്നിനും ​ ര​ണ്ടു ഘ​ട്ട​ങ്ങ​ളാ യിട്ടുമാ​ണ് പ​രീ​ക്ഷകൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റി​ൽ പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ന്‌റെയും എ​ത്രാ​മ​ത്തെ ഘ​ട്ട​മെ​ന്നും രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കും. പി​എസ്‌‌സിയു​ടെ സൈ​റ്റി​ൽ​നി​ന്നും അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റ് അവരവരുടെ പരീക്ഷ തുടങ്ങുന്നതിന് പത്തു ദിവസം മുന്പ് ലഭിക്കും. അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റി​ൽ നി​ർ​ദേ​ശി​ച്ചി​രു​ന്ന സ്ഥ​ല​ത്തും സ​മ​യ​ത്തും കൃ​ത്യ​മാ​യി എ​ത്തി​ച്ചേ​ർ​ന്നി​രി​ക്ക​ണം. പ​രീ​ക്ഷ​യ്ക്ക് വ​രു​ന്ന​വ​ർ വാ​ച്ച്, മൊ​ബൈ​ൽ​ഫോ​ണ്‍, കാ​ൽ​ക്കു​ലേ​റ്റ​ർ തു​ട​ങ്ങി​യ​വ പ​രീ​ക്ഷ ന​ട​ക്കു​ന്ന പ​രി​ശോ​ധ​ന കേ​ന്ദ്ര​ത്തി​ലോ ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ ഹാ​ളി​ലോ കൊ​ണ്ടു​വ​രാ​ൻ പാ​ടി​ല്ല.

പി​എ​സ്‌‌സി ന​ൽ​കു​ന്ന അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റി​ൽ വീ​ണ്ടും ഫോ​ട്ടോ പ​തി​ക്കാ​ൻ പാ​ടി​ല്ല. പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ർ ആ​ദ്യം പ​രി​ശോ​ധ​ന കേ​ന്ദ്ര​ത്തി​ൽ ഹാ​ജ​രാ​കു​ക. അ​തി​നു​ശേ​ഷം അ​വി​ടെ​നി​ന്നും ല​ഭി​ക്കു​ന്ന അ​ക്സ​സ് കാ​ർ​ഡ് കാ​ണി​ച്ചാ​ൽ മാ​ത്ര​മേ ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കൂ. പ​രി​ശോ​ധ​ന സ്ഥ​ല​വും പ​രീ​ക്ഷാ​ഹാ​ളും കാ​മ​റ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും. പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​റ്റം പി​ന്നീ​ട് അ​നു​വ​ദി​ക്കി​ല്ല. യാ​ത്രപ്പ​ടി ല​ഭി​ക്കു​വാ​ൻ പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ​നി​ന്നു ഹാ​ജ​രാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങി​ക്കേ​ണ്ട​താ​ണ്.

Account Test KSR (Lo wer), KSR (Higher), Excise Test Part A-I, II Pa pers, Excise Test Part B-Criminal Law, Exe cutive Officers Test Paper II-KSR എ​ന്നീ പ​രീ​ക്ഷ​ക​ൾ​ക്ക് ര​ണ്ടു മ​ണി​ക്കൂ​റും മ​റ്റു പ​രീ​ക്ഷ​ക​ൾ​ക്ക് ഒ​ന്ന​ര മ​ണി​ക്കൂ​റും ആ​യി​രി​ക്കും സ​മ​യ​ക്ര​മം.
പരീക്ഷയ്ക്ക് ഒരു മണിക്കൂർ മുന്പ് പരീക്ഷാർഥി കൾ പരീക്ഷാ കേന്ദ്രത്തിൽ ഹാ ജരായിരിക്കണം.

പ​രീ​ക്ഷാ​ർ​ഥി​ക​ൾ പ​രീ​ക്ഷാ സ​മ​യ​ങ്ങ​ളി​ൽ ഒാഫീസ് മേധാ വി സാക്ഷ്യപ്പെടുത്തിയ അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റ് ഹാജരാക്കണം. (പ കർപ്പ് സ്വീകരിക്കില്ല)

അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റ് സാ​ക്ഷ്യ​പ്പെ​ടു​ത്ത ുന്പോ​ൾ പ​രീ​ക്ഷാ​ർ​ഥി​യു​ടെ ഒ​പ്പ്, ഫോ​ട്ടോ, പേ​ര് എ​ന്നി​വ​യും ഫ്രീ ​ചാ​ൻ​സ് അ​വ​കാ​ശ​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ ആ​യ​തും പ​രി​ശോ​ധി​ച്ച് മേ​ല​ധി​കാ​രി ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​ർ​ക്ക് ചെ​യ്തു​വെ​ന്നും ഓ​ഫീ​സ് മു​ദ്ര​യോ​ടൊ​പ്പം സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന മേ​ല​ധി​കാ​രി​യു​ടെ ഒ​പ്പ്, പേ​ര്, ത​സ്തി​ക​യു​ടെ പേ​ര് എ​ന്നി​വ​യോ​രോന്നും ​വ്യ​ക്ത​മാ​യി​ത്ത​ന്നെ​ അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റി​ൽ രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​തു​മാ​ണ്. ഇ​വ​യി​ലേ​തെ​ങ്കി​ലു​മൊ​ന്ന് വി​ട്ടു​പോ​കു​ന്ന​തി​നാ​ലും അ​പൂ​ർ​ണ​മോ, അ​വ്യ​ക്ത​മോ ആ​യ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ലു​ക​ൾ കാ​ര​ണ​മാ​യും പ​രീ​ക്ഷാ​ർ​ഥി​ക​ൾ​ക്ക് പ​രീ​ക്ഷ എ​ഴു​തു​വാ​നു​ള്ള അ​വ​സ​രം ന​ഷ്ട​മാ​കു​ന്ന​താ​ണ്. പ​രീ​ക്ഷാ സ​മ​യ​ത്ത് ന്യൂ​ന​ത​യു​ള്ള അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റ് ഹാ​ജ​രാ​ക്കു​ന്ന പ​രീ​ക്ഷാ​ർ​ഥി​ക​ൾ​ക്ക് പി​ന്നീ​ട് ന്യൂ​ന​ത പ​രി​ഹ​രി​ക്കു​വാ​ൻ അ​വ​സ​രം ല​ഭി​ക്കി​ല്ല.

പ​രീ​ക്ഷാ​ർ​ഥി​ക​ൾ യ​ഥാ​വി​ധി സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റ് പ​രീ​ക്ഷാ​ഹാ​ളി​ൽ ഹാ​ജ​രാ​ക്കേണ്ടതും പരിശോധ നയ് ക്കു നൽകി തിരികെ കൈപ്പറ്റേ ണ്ടതുമാണ്.

ഓ​രോ പേ​പ്പ​റി​ന്‍റെ​യും പ​ര​മാ​വ​ധി മാ​ർ​ക്ക് നൂ​റും വി​ജ​യി​ക്കു​ന്ന​തി​നു​ള്ള കു​റ​ഞ്ഞ മാ​ർ​ക്ക് 40 ശ​ത​മാ​ന​വും ആ​യി​രി​ക്കും. നെ​ഗ​റ്റീ​വ് മാ​ർ​ക്ക് ബാ​ധ​ക​മാ​ണ്. ഉ​ത്ത​രം രേ​ഖ​പ്പെ​ടു​ത്താ​ത്ത ചോ​ദ്യ​ങ്ങ​ൾ​ക്ക് മാ​ർ​ക്ക് ന​ഷ്ട​മാ​കു​ക​യി​ല്ല.

ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യി കു​റി​പ്പു​ക​ളോ, പു​സ്ത​ക​ങ്ങ​ളോ, ഗൈ​ഡു​ക​ളോ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ​യും മൊ​ബൈ​ൽ ഫോ​ണ്‍, ഡി​ജി​റ്റ​ൽ ഡ​യ​റി, കാ​ൽ​ക്കു​ലേ​റ്റ​ർ, പേ​ജ​ർ, ബ്ലൂ​ടൂ​ത്ത്, വാ​ക്മാ​ൻ തു​ട​ങ്ങി​യ ഇ​ല​ക്‌‌​ട്രോ​ണി​ക്/ വാ​ർ​ത്താ​വി​നി​മ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന വ​രു​ടെ​യും പ​രീ​ക്ഷാ ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ന്ന​വ​രു​ടെ​യും ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ അ​സാ​ധു​വാ​ക്കു​ന്ന​തും അ​വ​ർ​ക്കെ​തി​രേ ക​മ്മീ​ഷ​ൻ ഉ​ചി​ത​മാ​യ ശി​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തു​മാ​ണ്.

പ​രീ​ക്ഷാ​ർ​ഥി​ക​ൾ ത​ങ്ങ​ളുടെ ​പ്രൊ​ഫൈ​ലി​ൽ​നി​ന്നു ഡൗ​ണ്‍​ലോ​ഡ് ചെ​യ്തെ​ടു​ക്ക ുന്ന ​അ​ഡ് മി​ഷ​ൻ ടി​ക്ക​റ്റി​ൽ പി​എ​സ്‌‌​സി മു​ദ്ര​യു​ടെ പ്രി​ന്‍റ് ഉ​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണ്.

ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ​: ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ

1. പ​രീക്ഷാ കേ​ന്ദ്ര​ത്തി​ൽ​നി​ന്നും പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം ല​ഭി​ക്കു​ന്ന അ​ക്സ​സ് കാ​ർ​ഡ് ഹാ​ജ​രാ​ക്കി​യാ​ൽ മാ​ത്ര​മേ ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷാ ഹാ​ളി​ൽ പ്ര​വേ​ശി​പ്പി​ക്കൂ.
2. ഈ ​കാ​ർ​ഡി​ൽ ക്ര​മ​ന​ന്പ​ർ, ര​ജി​സ്റ്റ​ർ ന​ന്പ​ർ, യൂസർ നെയിം, പാസ്‌‌വേഡ് എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കും. ഇ​ത് ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കേ​ണ്ട​താ​ണ്.
3. പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം പ​രീ​ക്ഷ തു​ട​ങ്ങു​ന്ന​തി​ന് അ​ര​മ​ണി​ക്കൂ​ർ മു​ന്പു​ത​ന്നെ കാ​ർ​ഡി​ൽ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന സീ​റ്റി​ൽ എത്തണം.
4. അ​ക്സ​സ് കാ​ർ​ഡി​ൽ ത​ന്നി​രി​ക്കു​ന്ന യൂസർ നെയിം, പാസ്‌‌ വേഡ് ഉ​പ​യോ​ഗി​ച്ച് ഫ​യ​ൽ ഓ​പ്പ​ണ്‍ ചെ​യ്യു​ക. തു​ട​ർ​ന്നു സ്ക്രീ​നിൽ വർ​ച്വൽ കീ​ ബോ​ർ​ഡ് തെ​ളി​ഞ്ഞു​വ​രും.
5. മൗ​സ് മാ​ത്രം ഉ​പ​യോ​ഗി​ച്ചാ​ണ് ഉ​ത്ത​രം അ​ട​യാ​ള​പ്പെ​ടു​ത്തേ​ണ്ട​ത്.
6. പ​രീ​ക്ഷ​യ്ക്ക് ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ തെ​ളി​ഞ്ഞു കാ​ണും.
7. പതിനഞ്ച് മി​നി​റ്റ് ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ​യു​ടെ പ​രി​ശീ​ല​ന​ത്തി​നാ​യി അ​നു​വ​ദി​ക്കും.
8. പ​രി​ശീ​ല​ന​ത്തി​ന് ന​ൽ​കി​യ സ​മ​യം ക​ഴി​ഞ്ഞാ​ൽ ഉ​ട​ൻ യ​ഥാ​ർ​ഥ പ​രീ​ക്ഷ​യ്ക്ക് മോ​ണി​ട്ട​ർ റെ​ഡി​യാ​കും.
9. പ​രീ​ക്ഷാ സ​മ​യം സ്ക്രീ​നി​ൽ തെ​ളി​ഞ്ഞു കാ​ണാം.
10. ആ​കെ 100 ചോ​ദ്യം. ഒ​രു സ​മ​യം ഒ​രു ചോ​ദ്യം മാ​ത്ര​മേ സ് ക്രീ​നി​ൽ കാ​ണാ​ൻ ക​ഴി​യൂ.
11. മോ​ണി​റ്റ​ർ സ്ക്രീ​നി​ന്‍റെ താ​ഴെ​യാ​യി 100 ച​തു​ര​ങ്ങ​ളി​ലാ​യി 100 ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ഒ​രു സ്ട്രി​പ് ഉ​ണ്ടാ​യി​രി​ക്കും. ഏ​ത് ചോ​ദ്യ​മാ​ണോ തെരഞ്ഞെടു ക്കുന്നത് ആ ​ചോ​ദ്യം നീ​ല​നി​റ​ത്തി​ലാ​കും. ആ ​ചോ​ദ്യ​വും ഉ​ത്ത​ര​ങ്ങ​ളു​ടെ ഓ​പ്ഷ​ൻ​സും പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും ചെ​യ്യും. ശരി മാ​ർ​ക്ക് ചെ​യ്ത ഉ​ത്ത​ര​ങ്ങ​ൾ ശരി മാ​ർ​ക്ക് ഒ​ഴി​വാ​ക്കി മാ​റ്റി​യെ​ഴു​തു​വാ​നും സാ​ധി​ക്കും. തെര ഞ്ഞെടുത്ത ചോ​ദ്യ​ങ്ങ​ൾ നീ​ല​നി​റ​ത്തി​ലാ​കു​ന്ന​തി​നാ​ൽ പ​രീ​ക്ഷാ​ർ​ഥി​ക്ക് ഉ​ത്ത​രം രേ​ഖ​പ്പെ​ടു​ത്തി​യ​വ ഏ​തെ​ന്ന് വി​ല​യി​രു​ത്തു​വാ​ൻ സാ​ധി​ക്കും.
12. ഏ​തെ​ങ്കി​ലും ചോ​ദ്യ​ങ്ങ​ൾ പു​നഃ​പ​രി​ശോ​ധ​നാ വി​ധേ​യ​മാ​ക്ക​ണ​മെ​ങ്കി​ൽ റി​വ്യൂ ബ​ട്ട​ണ്‍ ഉ​പ​യോ​ഗി​ക്കാം. ഉ​ത്ത​രം എ​ഴു​തി​യ ചോ​ദ്യ​മാ​ണെ​ങ്കി​ൽ റി​വ്യൂ ബ​ട്ട​ണ്‍ ഉ​പ​യോ​ഗി​ച്ചാ​ൽ അ​ത് ഓ​റ​ഞ്ചു​നി​റ​ത്തി​ലാ​വു​ക​യും ഉ​ത്ത​രം എ​ഴു​താ​ത്ത ചോ​ദ്യ​ങ്ങ​ൾ മ​ഞ്ഞ​നി​റ​ത്തി​ലാ​വു​ക​യും ചെ​യ്യും. ഒ​രു നി​ശ്ചി​ത സ​മ​യ​മേ ഇ​തി​നു ല​ഭി​ക്കൂ.
13. മു​ക​ളി​ലു​ള്ള ടൈ​മ​ർ, സീ​റോ​യി​ൽ ആയാൽ അ​തു​വ​രെ ഓ​പ്ഷ​ൻ​സ് കൊ​ടു​ത്ത എ​ല്ലാ ഉ​ത്ത​ര​ങ്ങ​ളും സേ​വ് ആ​വു​ക​യും എ​ക്സാം സ്റ്റാ​റ്റി​സ്റ്റി​ക്സ് പേ​ജ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും പ​രീ​ക്ഷാ​ർ​ഥി പ​രീ​ക്ഷ​യി​ൽ​നി​ന്നും പു​റ​ത്തി​റ​ങ്ങു​ക​യും ചെ​യ്യും.
14. എ​ക്സാം സ്റ്റാ​റ്റി​സ്റ്റി​ക്സ് പേ​ജി​ൽ എ​ത്ര ചോ​ദ്യ​ങ്ങ​ളു​ടെ ഉ​ത്ത​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി, എ​ത്ര ചോ​ദ്യ​ങ്ങ​ളു​ടെ ഉ​ത്ത​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യി​ല്ല എ​ന്ന് കാ​ണി​ക്കും.
15. സി​സ്റ്റം ത​ക​രാ​റി​ലാ​വു​ക​യോ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള സ​ഹാ​യം പ​രീ​ക്ഷാ​ർ​ഥി​ക്ക് ആ​വ​ശ്യ​മാ​യോ വ​ന്നാ​ൽ ഇ​ൻ​വി​ജി​ലേ​റ്റ​റു​ടെ സ​ഹാ​യം തേ​ടാ​വു​ന്ന​താ​ണ്. സം​ശ​യ​നി​വാ​ര​ണ​ത്തി​നാ​യി മ​റ്റു പ​രീ​ക്ഷാ​ർ​ഥി​ക​ളു​ടെ സ​ഹാ​യം തേ​ടു​വാ​ൻ പാ ടില്ല.
16. ഒ​രു ചോ​ദ്യ​ത്തി​നെ​ങ്കി​ലും പ​രീ​ക്ഷാ​ർ​ഥി ഉ​ത്ത​രം രേ​ഖ​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ൽ ആ ​പ​രീ​ക്ഷ അ​സാ​ധു​വാ​യി​രി​ക്കും
17. ഓ​രോ ശ​രി ഉ​ത്ത​ര​ത്തി​നും ഒരു മാ​ർ​ക്ക് ല​ഭി​ക്കും. ശ​രി അ​ല്ലാ​ത്ത ഉ​ത്ത​ര​ത്തി​ന് 1/3 മാ​ർ​ക്ക് ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്യും (നെ​ഗ​റ്റീ​വ് മാ​ർ​ക്ക് സം​വി​ധാ​നം തു​ട​രും).