Tax
Services & Questions
കെഇആർ പരീക്ഷയും പാസാകണം
കെഇആർ പരീക്ഷയും  പാസാകണം
അ​ക്കൗ​ണ്ട് ടെ​സ്റ്റ് ലോ​വ​ർ പാ​സാ​യ എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. എ​യ്ഡ​ഡ് സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ/ ഹെ​ഡ്മി​സ്ട്ര​സ് ആ​കു​ന്ന​തി​ന് അ​ക്കൗ​ണ്ട് ടെ​സ്റ്റ് ലോ​വ​ർ പ​രീ​ക്ഷ മാ​ത്രം ജ​യി​ച്ചാൽ മതിയോ? ഇ​പ്പോ​ൾ 12 വ​ർ​ഷ​ത്തെ സ​ർ​വീ​സു​ണ്ട്. ഉ​ട​ൻ​ത​ന്നെ ഉ​ണ്ടാ​കു​ന്ന ഒഴിവിൽ അ​ടു​ത്ത അ​ധ്യ​യ​ന​വ​ർ​ഷം പ്ര​മോ​ഷ​ൻ സാ​ധ്യ​ത​യു​ള്ള​താ​യി അ​റി​യാ​ൻ ക​ഴി​ഞ്ഞു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു.
ലി​സ​ി, കരുനാഗപ്പള്ളി

നി​ല​വി​ലു​ണ്ടാ​യി​രു​ന്ന യോ​ഗ്യ​ത​ക​ൾ​ക്ക് അ​ടു​ത്ത​കാ​ല​ത്ത് ചില മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്. ഇ​ത​നു​സ​രി​ച്ച് എ​യ്ഡ​ഡ് സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ / ഹെ​ഡ്മി​സ്ട്ര​സ് ആ​ക​ണ​മെ​ങ്കി​ൽ അ​ക്കൗ​ണ്ട​് ടെസ്റ്റ് ലോ​വ​ർ ജ​യി​ച്ചി​രി​ക്ക​ണം. കൂ​ടാ​തെ 12 വ​ർ​ഷ​ത്തെ അ​ധ്യാ​പ​ക സേ​വ​ന​വും ഉ​ണ്ടാ​യി​രി​ക്ക​ണം. കെ​ഇ​ആ​ർ പ​രീ​ക്ഷ​ പാ​സാ​യി​രി​ക്ക​ണം എ​ന്നു​ള്ള ഒ​രു നി​ബ​ന്ധ​ന​കൂ​ടി കൂ​ട്ടി​ചേ​ർ​ത്തി​ട്ടു​ണ്ട്. 2018-19 മു​ത​ലു​ള്ള നിയമനങ്ങൾക്ക് ഇ​ത് നി​ർ​ബ​ന്ധ​മാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ 9-7-2018ലെ ​സ.​ഉ. (സാ​ധാ.)16/2018 ​പൊ.​വി.​വ എ​ന്ന ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.