Tax
Services & Questions
ഹയർഗ്രേഡിന് അർഹതയില്ല
ഹയർഗ്രേഡിന് അർഹതയില്ല
10-7-2010ൽ ​അ​റ്റ​ൻ​ഡ​റാ​യി നീ​തി​ന്യാ​യ വ​കു​പ്പി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. ഇ​വി​ടെ ഏ​ക​ദേ​ശം ഏഴു വ​ർ​ഷം ജോ​ലി ചെ​യ്തു. അ​തി​നു​ശേ​ഷം പി​എ​സ്‌‌സി മു​ഖേ​ന ക്ല​ർ​ക്കാ​യി പൊതുമരാമത്ത് വ​കു​പ്പി​ൽ 18-1-2018ൽ ​ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. 10-7-2018ൽ ​സ​ർ​വീ​സി​ൽ എട്ടു വ​ർ​ഷം പൂ​ർ​ത്തി​യാ​യി. എട്ടു വ​ർ​ഷ​ത്തെ സ​മ​യ​ബ​ന്ധി​ത ഹ​യ​ർഗ്രേ​ഡി​ന് അ​ർ​ഹ​തയി​ല്ലേ? അ​തോ ഇ​പ്പോ​ഴ​ത്തെ ത​സ്തി​ക​യി​ൽ​ത്ത​ന്നെ എട്ടു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തു​ണ്ടോ?
സ​ജി​കു​മാ​ർ, പ​ത്ത​നം​തി​ട്ട

പ്ര​വേ​ശ​ന ത​സ്തി​ക​യി​ൽ എട്ടു വ​ർ​ഷ​ത്തെ സേ​വ​നം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തു​വ​രെ ഉ​ദ്യോ​ഗ​ക്ക​യ​റ്റം ല​ഭി​ക്കാ​ത്ത​വ​രെ ഉ​ദ്ദേ​ശി​ച്ചാ​ണ് സ​മ​യ​ബ​ന്ധി​ത ഹ​യ​ർഗ്രേ​ഡ് അ​നു​വ​ദി​ക്കു​ന്ന​ത്. താ​ങ്ക​ൾ അ​റ്റ​ൻ​ഡ​റാ​യി സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചെ​ങ്കി​ലും പി​ന്നീ​ട് പി​എ​സ്‌‌സി ​മു​ഖേ​ന ക്ല​ർ​ക്ക് ത​സ്തി​ക​യി​ൽ പു​ന​ർ​നി​യ​മ​നം നേ​ടു​ക​യു​ണ്ടാ​യി. അ​തി​നാ​ൽ താ​ങ്ക​ളു​ടെ ഇ​പ്പോ​ഴ​ത്തെ പ്ര​വേ​ശ​ന ത​സ്തി​ക​യാ​യ ക്ല​ർ​ക്ക് സ​ർ​വീ​സി​ൽ എട്ടു വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ച്ചാ​ൽ മാ​ത്ര​മേ / പ്ര​മോ​ഷ​ൻ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ താ​ങ്ക​ൾ​ക്ക് ആ​ദ്യ​ത്തെ സ​മ​യ​ബ​ന്ധി​ത ഹ​യ​ർഗ്രേ​ഡി​ന് അ​ർ​ഹ​ത​യു​ള്ളൂ.