Tax
Services & Questions
ഹയർഗ്രേഡ് ലഭിക്കും
ഹയർഗ്രേഡ്     ലഭിക്കും
2010 ഏ​പ്രി​ലി​ൽ വ​നം വ​കു​പ്പി​ൽ എ​ൽ​ഡി ക്ല​ർ​ക്കാ​യി പ്ര​വേ​ശി​ച്ചു. പി​ന്നീ​ട് പി​ എ​സ്‌‌സി മു​ഖേ​ന സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പി​ൽ എ​ൽ​ഡി ക്ല​ർ​ക്കാ​യി 2014ൽ ​ചേ​ർ​ന്നു. എ​നി​ക്ക് ര​ണ്ടു വ​കു​പ്പി​ലും കൂ​ടി എട്ടു വ​ർ​ഷത്തിൽ​ കൂ​ടു​ത​ൽ സ​ർ​വീ​സു​ണ്ട്. ര​ണ്ടു വ​കു​പ്പി​ലേ​യും സ​ർ​വീ​സ് പ​രി​ഗ​ണി​ച്ച് എട്ടു വ​ർ​ഷ​ത്തെ ഒ​ന്നാ​മ​ത്തെ ഹ​യ​ർഗ്രേ​ഡ് എ​നി​ക്ക് ല​ഭി​ക്കു​മോ?
ദേ​വ​പ്രി​യ, ആ​ലു​വ

ര​ണ്ടു വ​കു​പ്പി​ലെ​യും ത​സ്തി​ക ഒ​ന്നു​ത​ന്നെ ആ​യ​തി​നാ​ൽ ര​ണ്ടു വ​കു​പ്പി​ലെ​യും സ​ർ​വീ​സ് ക​ണ​ക്കി​ലെ​ടു​ത്ത് ഒ​ന്നാ​മ​ത്തെ സ​മ​യ​ബ​ന്ധി​ത ഹ​യ​ർ​ഗ്രേ​ഡി​ന് അ​ർ​ഹ​ത​യു​ണ്ട്. ര​ണ്ടു ത​സ്തി​ക​യും ഒ​രേ കേ​ഡ​റി​ലു​ള്ള​തും ഒ​രേ ശ​ന്പ​ള സ്കെ​യി​ലി​ലു​ള്ള​തു​മാ​യി​രി​ക്ക​ണം എ​ന്നു മാ​ത്ര​മേ​യൂ​ള്ളൂ. താ​ങ്ക​ൾ ഉ​ദ്യോ​ഗക്ക​യ​റ്റം ല​ഭി​ക്കു​ന്ന​തി​നു​ള്ള യോ​ഗ്യ​ത​ക​ൾ, ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ടെ​സ്റ്റു​ക​ൾ എ​ന്നി​വ നേ​ടി​യി​ട്ടു​ണ്ടെ​ങ്കി​ൽ എട്ടു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന തീ​യ​തി​യി​ൽ​ത​ന്നെ സീ​നി​യ​ർ ക്ല​ർ​ക്കി​ന്‍റെ ശ​ന്പ​ളം ല​ഭി​ക്കും. ടെ​സ്റ്റ് യോ​ഗ്യ​ത​ക​ളി​ല്ലെ​ങ്കി​ൽ എ​ൽ​ഡി ക്ല​ർ​ക്കി​ന് തൊ​ട്ട​ടു​ത്ത സ്കെ​യി​ലി​ലു​ള്ള ഹ​യ​ർഗ്രേ​ഡ് ല​ഭി​ക്കും.