Tax
Services & Questions
ഹെ​ഡ്മാ​സ്റ്റ​ർ​മാ​ർ​ക്ക് റ​സി​ഡ​ൻ​സി ഹ​യ​ർ​ഗ്രേ​ഡ്
ഹെ​ഡ്മാ​സ്റ്റ​ർ​മാ​ർ​ക്ക്  റ​സി​ഡ​ൻ​സി ഹ​യ​ർ​ഗ്രേ​ഡ്
ഹെ​ഡ്മാ​സ്റ്റ​ർ സ്കെ​യി​ൽ അ​ർ​ഹ​മാ​കു​ന്ന​തി​നു മു​ന്പ് ഹെ​ഡ്മാ​സ്റ്റ​ർ ത​സ്തി​ക വ​ഹി​ച്ച സം​സ്ഥാ​ന​ത്തെ പ്രൈ​മ​റി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ​മാ​ർ​ക്ക് സ​മ​യ​ബ​ന്ധി​ത ഹ​യ​ർ​ഗ്രേ​ഡ് സർ ക്കാർ അ​നു​വ​ദി​ച്ചു. തു​ട​ർ​ന്ന് വ​രു​ന്ന ശ​ന്പ​ള സ്കെ​യി​ലി​ന് തൊ​ട്ട​ടു​ത്ത ഉ​യ​ർ​ന്ന ശ​ന്പ​ള​സ്കെ​യി​ൽ നി​ശ്ചി​ത സേ​വ​ന​കാ​ലം പൂ​ർ​ത്തി​യാ​ക്കു​ന്ന മു​റ​യ്ക്ക് ഹ​യ​ർ​ഗ്രേ​ഡ് സ്കെ​യി​ൽ ലഭിക്കും. ഇ​ത്ത​രം സ​മ​യ​ബ​ന്ധി​ത ഹ​യ​ർ​ഗ്രേ​ഡി​നെ റ​സി​ഡ​ൻ​സി ഹ​യ​ർ​ഗ്രേ​ഡ് എ​ന്നു വി​ളി​ക്കും.

15 വ​ർ​ഷം അ​ധ്യാ​പ​ക സേ​വ​ന​ത്തി​ന് മു​ന്പ് ഹെ​ഡ്മാ​സ്റ്റ​ർ ആ​യി പ്ര​മോ​ഷ​ൻ ല​ഭി​ക്കു​ന്പോ​ൾ കെ​ഇ​ആ​ർ അ​ധ്യാ​യം 26ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഹെ​ഡ്മാ​സ്റ്റ​ർ ശ​ന്പ​ള സ്കെ​യി​ൽ ല​ഭി​ക്കു​ന്നി​ല്ല. അ​തി​നാ​ൽ ശ​ന്പ​ള നി​ർ​ണ​യം ആ​വ​ശ്യ​മാ​യി വ​രു​ന്നി​ല്ല. അ​ധ്യാ​പ​ക​ർ വാ​ങ്ങി വ​ന്നി​രു​ന്ന ശ​ന്പ​ള സ്കെ​യി​ലും അ​ടി​സ്ഥാ​ന ശ​ന്പ​ള​വും ഇ​ൻ​ക്രി​മെ​ന്‍റ്, ഗ്രേ​ഡ് തീ​യ​തി​ക​ളും മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്ന​തു​മാ​യി​രി​ക്കും.

15വ​ർ​ഷം സേ​വന​ത്തി​നു മു​ന്പ് ശ​ന്പ​ള സ്കെ​യി​ലി​ന് അ​ർ​ഹ​ത ഇ​ല്ലാ​തെ ത​ന്നെ ഹെ​ഡ്മാ​സ്റ്റ​ർ ജോ​ലി സ്വീ​ക​രി​ച്ചു​വ​രു​ന്ന അ​ധ്യാ​പ​ക​ന് ഹെ​ഡ്മാ​സ്റ്റ​ർ ത​സ്തി​ക​യി​ലെ റ​സി​ഡ​ൻ​സി പ​രി​ഗ​ണി​ച്ച് എ​ട്ടു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് റ​സി​ഡ​ൻ​സി ഹ​യ​ർ​ഗ്രേ​ഡ് അ​നു​വ​ദി​ച്ചു ന​ൽ​കു​ന്ന​താ​ണ്. യോ​ഗ്യ​ത നേ​ടാ​ത്ത സേ​വ​ന​ത്തെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി ആ​ണ് ഗ്രേ​ഡ് അ​നു​വ​ദി​ക്കു​ന്ന​ത് എ​ന്ന​തി​നാ​ൽ ഗ്രേ​ഡ് പ്ര​മോ​ഷ​നു​ള്ള പൊ​തു​ത​ത്വം അ​നു​സ​രി​ച്ച് അ​ത​തു കാ​ല​ത്തെ ശ​ന്പ​ള പ​രി​ഷ്ക​ര​ണ ഉ​ത്ത​ര​വു​ക​ളി​ൽ വി​വ​രി​ക്കു​ന്ന ശ​ന്പ​ള സ്കെ​യി​ലു​ക​ളി​ൽ തൊ​ട്ട​ടു​ത്ത ഉ​യ​ർ​ന്ന ശ​ന്പ​ള സ്കെ​യി​ൽ ആ​ണ് ഹ​യ​ർ​ഗ്രേ​ഡ് സ്കെ​യി​ൽ ആ​യി അ​നു​വ​ദി​ക്കേ​ണ്ട​ത്. കെ എ​സ്ആ​ർ ഭാ​ഗം ഒ​ന്ന് ച​ട്ടം 28എ ​പ്ര​കാ​രം ശന്പളനിർണയം നടത്താം.

ചു​രു​ക്ക​ത്തി​ൽ ഹെ​ഡ്മാ​സ്റ്റ​ർ ത​സ്തി​ക​യി​ൽ പ്ര​വേ​ശി​ക്കു​ക​യും എ​ന്നാ​ൽ കെ​ഇ​ആ​ർ അ​ധ്യാ​യം xxvi ച​ട്ടം (1)​അ​ടി​സ്ഥാ​ന​ത്തി​ൽ ഹെ​ഡ്മാ​സ്റ്റ​ർ സ്കെ​യി​ലി​ന് അ​ർ​ഹ​മാ​കാ​തെ ജോ​ലി ചെ​യ്യു​ന്ന​തു​മാ​യ പ്രൈ​മ​റി സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പ​ക​ർ​ക്ക് അ​വ​രു​ടെ ഹെ​ഡ്മാ​സ്റ്റ​ർ ത​സ്തി​ക​യി​ലെ ഒൗ​ദ്യോ​ഗി​കവൃത്തി പ​രി​ഗ​ണി​ച്ച് ഗ്രേ​ഡ് പ്ര​മോ​ഷ​നു​ക​ൾ അ​നു​വ​ദി​ച്ചു. നം. 108/​ജെ1/2018 പൊ.​വി.​വ. തീ​യ​തി 08/03/2019.