Tax
Services & Questions
വിരമിച്ചാലും ഹയർ ഗ്രേഡിന് അപേക്ഷിക്കാം
വിരമിച്ചാലും ഹയർ ഗ്രേഡിന് അപേക്ഷിക്കാം
31-/ 5/- 2017ൽ ​യു​ഡി ക്ല​ർ​ക്കാ​യി വിരമിച്ചു. എ​ന്‍റെ പെ​ൻ​ഷ​ൻ ക​ണ​ക്കാ​ക്കി​യ​പ്പോ​ൾ 22 വ​ർ​ഷം സ​ർ​വീ​സ് പൂ​ർ​ത്തി​യാ​ക്കി​യ ജീ​വ​ന​ക്കാ​ർ​ക്ക് ല​ഭി​ക്കേ​ണ്ട മൂ​ന്നാ​മ​ത്തെ സ​മ​യ​ബ​ന്ധി​ത ഹ​യ​ർഗ്രേ​ഡ് പാ​സാ​ക്കി​യി​രു​ന്നി​ല്ല. അ​തി​നാ​ൽ പെ​ൻ​ഷ​നി​ലും ഗ്രാ​റ്റുവി​റ്റി​യി​ലും കു​റ​വു​വ​ന്നു. പെ​ൻ​ഷ​ൻ പാ​സാ​യി വ​രാ​ൻ താ​മ​സം നേ​രി​ടുമെന്ന് പ​റ​ഞ്ഞ​തു​കൊ​ണ്ടാ​ണ് മൂ​ന്നാ​മ​ത്തെ ഹ​യ​ർഗ്രേ​ഡി​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​തി​രു​ന്ന​ത്. ഇ​പ്പോ​ൾ വിരമിച്ചതു കൊണ്ട് ആ ​ഹ​യ​ർഗ്രേ​ഡ് വാ​ങ്ങു​ന്ന​തി​ന് എ​ന്തെ​ങ്കി​ലും ത​ട​സ​മു​ണ്ടോ?
ജ​യ​കു​മാ​ർ, തി​രു​വ​ല്ല

22 വ​ർ​ഷം സ​ർ​വീ​സ് പൂ​ർ​ത്തി​യാ​ക്കി​യ താ​ങ്ക​ൾ​ക്ക് മൂ​ന്നാ​മ​ത്തെ സ​മ​യ​ബ​ന്ധി​ത ഹ​യ​ർഗ്രേ​ഡി​ന് അ​ർ​ഹ​ത​യു​ണ്ട്. പെ​ൻ​ഷ​ൻ പ​റ്റി​യ​തി​നു​ശേ​ഷ​മാ​ണെ​ങ്കി​ലും ഹ​യ​ർഗ്രേ​ഡ് ല​ഭി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. അ​തി​ൻ​പ്ര​കാ​ര​മു​ള്ള കു​ടി​ശി​ക അ​വ​സാ​നം ജോ​ലി ചെ​യ്തി​രു​ന്ന ഓ​ഫീ​സി​ൽ​നി​ന്ന് ല​ഭി​ക്കും. അ​തി​നു​ശേ​ഷം ഹ​യ​ർഗ്രേ​ഡ് പ്ര​കാ​രം പെ​ൻ​ഷ​ൻ പു​തു​ക്കി നി​ശ്ച​യി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ സ​ർ​വീ​സ് ബു​ക്ക് സ​ഹി​തം പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കാ​ൻ അ​ധി​കാ​ര​മു​ള്ള ഓ​ഫീ​സ​ർ​ക്ക് സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. പെ​ൻ​ഷ​ൻ, ഡിസിആർജി, ക​മ്യൂ​ട്ടേ​ഷ​ൻ എ​ന്നി​വ​യി​ലെ​ല്ലാം വ്യ​ത്യാ​സം വ​രു​ന്ന​താ​ണ്. വിരമി ച്ചതിനുശേ​ഷം വീ​ണ്ടും പെ​ൻ​ഷ​ൻ പു​തു​ക്കി നി​ശ്ച​യി​ക്കു​ന്ന​തി​ന് ത​ട​സം ഒ​ന്നും​ത​ന്നെ​യി​ല്ല.