Tax
Services & Questions
പ്രസവാവധി തീർന്നശേഷം പഠനാവധിക്ക് അപേക്ഷിക്കാം
പ്രസവാവധി തീർന്നശേഷം പഠനാവധിക്ക് അപേക്ഷിക്കാം
2019 ഏ​പ്രി​ൽ മു​ത​ൽ പ്രസവാവധി വേണം. പ്രസവാവധി കഴിഞ്ഞാലുടൻ പ​ഠ​നാ​വ​ധി​യി​ൽ പ്ര​വേ​ശി​ക്കേ​ണ്ട​തു​മുണ്ട്. പ്രസവാവധിക്കു വേണ്ടി അപേക്ഷ സമർപ്പിക്കുന്നതോടൊ പ്പം പഠനാവധിക്കും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ ആഗ്രഹി ക്കുന്നു. എ​ന്നാ​ൽ പ്രസവാവധി ക​ഴി​യു​ന്ന​തി​നു മു​ന്പാ​യി പ​ഠ​നാ​വ​ധി അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​യാ​ൽ പ്രസവാവധിയെ ബാധിക്കുമോ?
പ്രിൻസി, തൊ​ടു​പു​ഴ

പ്ര​സ​വാ​വ​ധി​ ക​ഴി​ഞ്ഞ് തി​രി​കെ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​തി​നു​ശേ​ഷം പ​ഠ​നാ​വ​ശ്യ​ത്തി​നു​ള്ള അ​വ​ധിക്ക് അപേക്ഷി ക്കുന്നതാണ് നല്ലത്. പ​ഠ​നാ​വ​ശ്യ​ത്തി​ന് അ​വ​ധി അ​നു​വ​ദി​ക്കു​ന്ന​ത് നി​ശ്ചി​ത കാ​ല​ത്തേ​ക്കോ അ​ല്ലെ​ങ്കി​ൽ കോ​ഴ്സി​ന്‍റെ കാ​ലാ​വ​ധി വ​രെ​യോ ആ​ണ്. കെഎസ്ആർ അപ്പെൻഡിക് സ് 12 ബി ​പ്ര​കാ​രം അ​വ​ധി അ​നു​വ​ദി​ച്ചു ക​ഴി​ഞ്ഞാ​ൽ അ​നു​വ​ദി​ച്ച തീ​യ​തി മു​ത​ൽ ആറു മാ​സ​ത്തി​നു​ള്ളി​ൽ അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ചി​ല്ലെ​ങ്കി​ൽ മാ​ത്ര​മേ അ​വ​ധി റദ്ദാവൂ. അ​തി​നാ​ൽ പ്രസവാവധിയുടെ കാ​ലാ​വ​ധി​ക്കു​ശേ​ഷം മാ​ത്രം പ​ഠ​നാ​വ​ധി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​താ​ണ് ന​ല്ല​ത്.