Tax
Services & Questions
അഡ്വാൻസ് ഇൻക്രിമെന്‍റ് കിട്ടും
അഡ്വാൻസ് ഇൻക്രിമെന്‍റ് കിട്ടും
സർക്കാർ ഹൈ​സ്കൂ​ളി​ൽ എ​ച്ച്എ​സ്എ ആ​യി ജോ​ലി ചെ​യ്തു​വ​ര​വേ പി​എ​സ്‌‌ സി വ​ഴി ത​ന്നെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീ​ച്ച​ർ ജൂ​ണി​യ​ർ(എച്ച്എസ്എസ്ടി) ത​സ്തി​ക​യി​ൽ 1-8-2016ൽ ​സർക്കാർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​യ​മ​നം ല​ഭി​ച്ചു. എ​ച്ച്എ​സ്എയി​ൽ ആ​ദ്യ ഗ്രേ​ഡ് ല​ഭി​ച്ചി​രു​ന്ന​തി​നാ​ൽ 32,300-68,700 ശ​ന്പ​ള സ് കെ​യി​ലി​ലാ​യി​രു​ന്നു ശ​ന്പ​ളം ല​ഭി​ച്ചി​രു​ന്ന​ത്. എച്ച്എസ് എസ്ടി(ജൂണിയർ) ​സ്കെ​യി​ലും അ​തു​ത​ന്നെ ആ​യി​രു​ന്നു. എ​ന്‍റെ ശ​ന്പ​ളം സം​ര​ക്ഷി​ച്ചു കി​ട്ടി. എ​നി​ക്ക് ഒ​രു അ​ഡ്വാ​ൻ​സ് ഇ​ൻ​ക്രി​മെ​ന്‍റ് ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യി​ല്ലേ?
ദീ​പു​രാ​ജ്,
പ​ത്ത​നം​തി​ട്ട

1-8-2016ൽ ​ആ​ണ് താങ്കൾ ക്ക് എച്ച്എസ്എസ്ടി (ജൂ ണിയർ) ​ആ​യി ബൈ ​ട്രാ​ൻ​സ്ഫ​ർ നി​യ​മ​നം ല​ഭി​ച്ച​ത്. അ​തി​നാ​ൽ ശ​ന്പ​ള പ​രി​ഷ്ക​ര​ണ​ത്തി​ലെ സ.ഉ(പി)7/2016 ​ധന. 7/1/ 2016) 43-ാം ഖ​ണ്ഡി​ക​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ താ​ങ്ക​ൾ​ക്ക് ഒ​രു അ​ഡ്വാ​ൻ​സ് ഇ​ൻ​ക്രി​മെ​ന്‍റി​ന് അ​ർ​ഹ​ത​യു​ണ്ട്. ഈ ​ആ​നു​കൂ​ല്യം 1-7-2014 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ലാണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ളത്. ഇ​തി​നു മു​ന്പ് ബൈ ​ട്രാ​ൻ​സ്ഫ​ർ നി​യ​മ​നം ല​ഭി​ച്ച​വ​ർ​ക്ക് ഈ ​ആ​നു​കൂ​ല്യ​ത്തി​ന് അ​ർ​ഹ​ത​യി​ല്ല. അ​തോ​ടൊ​പ്പം താ​ങ്ക​ളു​ടെ ഇ​ൻ​ക്രി​മെ​ന്‍റ് തീ​യ​തി​യും സം​ര​ക്ഷി​ച്ചു കി​ട്ടു​ന്ന​താ​ണ്.