Tax
Services & Questions
ശന്പളം സംരക്ഷിച്ചു കിട്ടില്ല, ജിപിഎഫ് ആരംഭിക്കണം
ശന്പളം സംരക്ഷിച്ചു കിട്ടില്ല, ജിപിഎഫ് ആരംഭിക്കണം
2012 മു​ത​ൽ എ​യ്ഡ​ഡ് സ്കൂ​ളി​ൽ എ​ച്ച്എ​സ്എ ആ​യി ജോ​ലി ചെയ്യുന്നു. എ​നി​ക്ക് ഉ​ട​ൻ​ത​ന്നെ പി​എ​സ്‌‌സി വ​ഴി എ​ച്ച്എ​സ്എ ആ​യി നി​യ​മ​നം ല​ഭി​ക്കു​ം. പു​തി​യ സ​ർ​ക്കാ​ർ നി​യ​മ​നം ല​ഭി​ച്ചാ​ൽ ഞാ​ൻ എ​യ്ഡ​ഡ് സ്കൂ​ളി​ൽ വാ​ങ്ങി​യ ശ​ന്പ​ളം സം​ര​ക്ഷി​ച്ചു ല​ഭി​ക്കു​മോ? അ​തു​പോ​ലെ എ​നി​ക്ക് സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​ൻ സ്കീ​മി​ൽ തു​ട​രാ​ൻ ക​ഴി​യു​മോ? അ​തു​പോ​ലെ നി​ല​വി​ലു​ള്ള പി​എ​ഫ് ക്ലോ​സ് ചെ​യ്യേ​ണ്ടി​വ​രു​മോ?
ജ​ല​ജ​, കൊ​ല്ലം

എ​യ്ഡ​ഡ് സ്കൂ​ളി​ലെ ശ​ന്പ​ളം സ​ർ​ക്കാ​ർ സ്കൂ​ളി​ൽ പി​എ​സ്‌‌സി വ​ഴി നി​യ​മ​നം ല​ഭി​ക്കു​ന്പോ​ൾ സം​ര​ക്ഷി​ച്ചു ന​ൽ​കില്ല. സ്കെ​യി​ലി​ന്‍റെ മി​നി​മ​ത്തി​ലേ ശ​ന്പ​ളം ല​ഭി​ക്കു​ക​യു​ള്ളൂ. 1-4-2013നു ​മു​ന്പ് സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​ൻ അ​ർ​ഹ​ത​യു​ള്ള സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചി​രു​ന്ന​തി​നാ​ൽ സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​നി​ൽ തു​ട​രാ​ൻ അ​ർ​ഹ​ത​യു​ണ്ട്. അ​തി​ന് ആ​വ​ശ്യ​മാ​യ ഓ​പ്ഷ​ൻ ഗ​വ​ണ്‍​മെ​ന്‍റ് സ്കൂ​ളി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച് ഒ​രു മാ​സ​ത്തി​ന​കം സ​മ​ർ​പ്പി​ക്കു​ക. ഗ​വ​ണ്‍​മെ​ന്‍റ് സ​ർ​വീ​സി​ൽ ജോ​ലി ല​ഭി​ക്കു​ന്ന​തോ​ടെ ജി​പി​എ​ഫ് ആ​രം​ഭി​ക്കേ​ണ്ട​താ​ണ്. എ​ന്നാ​ൽ നി​ല​വി​ലു​ള്ള പി​എ​ഫ് ക്ലോ​സ് ചെ​യ്ത് പു​തി​യ അ​ക്കൗ​ണ്ടി​ലേ​ക്ക് ട്രാ​ൻ​സ്ഫ​ർ ക്രെ​ഡി​റ്റ് ചെ​യ്യേ​ണ്ട​താ​ണ്.