Tax
Services & Questions
പെൻഷൻ കമ്യൂട്ട് നടക്കില്ല
പെൻഷൻ കമ്യൂട്ട് നടക്കില്ല
ഐ​സി​ഡി​എ​സ് ഓ​ഫീ​സി​ൽ സൂ​പ്പ​ർവൈ​സ​റാ​യി ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രി​യാ​ണ്. 2019 ഓ​ഗ​സ്റ്റ് 31ന് ​വിരമിക്കും. ഏഴു വ​ർ​ഷ​വും 11 മാ​സ​വും സ​ർ​വീ​സ് ല​ഭി​ക്കു​ം. മി​നി​മം പെ​ൻ​ഷ​ൻ ല​ഭി​ക്കാ​നു​ള്ള സ​ർ​വീ​സി​ല്ല. എ​ക്സ്ഗ്രേ​ഷ്യ പെ​ൻ​ഷ​നാ​ണ് ല​ഭി​ക്കുക. എ​ക്സ്ഗ്രേ​ഷ്യ പെ​ൻ​ഷ​ൻ ല​ഭി​ച്ചാ​ൽ അ​തോ​ടൊ​പ്പം ഗ്രാ​റ്റുവി​റ്റി, ക​മ്യൂ​ട്ടേ​ഷ​ൻ എ​ന്നി​വ​യ്ക്ക് അ​ർ​ഹ​ത​യു​ണ്ടോ?
ഗീ​തു ര​മേ​ശ്, വൈ​ക്കം

മി​നി​മം പെ​ൻ​ഷ​ന് അ​ർ​ഹ​ത​യി​ല്ലാ​ത്ത ജീ​വ​ന​ക്കാ​ർ​ക്കുള്ളതാണ് എ​ക്സ്ഗ്രേ​ഷ്യ പെ​ൻ​ഷൻ. സ​ർ​വീ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡി​സി​ആ​ർ​ജി /ഗ്രാ​റ്റു​വി​റ്റി​ക്ക് അ​ർ​ഹ​ത​യു​ണ്ട്. എ​ന്നാ​ൽ പെ​ൻ​ഷ​ൻ ക​മ്യൂ​ട്ട് ചെ​യ്യാ​നു​ള്ള അ​ർ​ഹ​ത​യി​ല്ല. താ​ങ്ക​ൾ​ക്ക് എട്ടു വ​ർ​ഷം സ​ർ​വീ​സ് മാ​ത്ര​മേ ല​ഭി​ക്കു​ന്നു​ള്ളൂ. അ​തു​കൊ​ണ്ട് അ​തി​ന് ആ​നു​പാ​തി​ക​മാ​യി 6800രൂ​പ പെ​ൻ​ഷ​നും അ​തി​ന്‍റെ 20 ശ​ത​മാ​നം ക്ഷാ​മാ​ശ്വാ​സ​വും ല​ഭി​ക്കും.