Tax
Services & Questions
യാത്രപ്പടി ലഭിക്കില്ല
യാത്രപ്പടി ലഭിക്കില്ല
പാ​ർ​ട്ട്ടൈം സ്വീ​പ്പ​റാ​ണ്. സാ​ധാ​ര​ണ ഒന്പതിന് ​ഓ​ഫീ​സി​ൽ എ​ത്തി​യാ​ൽ ജോ​ലി എ​ല്ലാം തീ​ർ​ത്ത് പന്ത്രണ്ടുമണിയോടെയാണ് തി​രി​ച്ചു പോ​വു​ക. ഓ​ഫീ​സ് സം​ബ​ന്ധ​മാ​യ ഇ​ത​ര ജോ​ലി​ക​ൾ ചെ​യ്യി​പ്പി​ക്കാ​റു​ണ്ട്. ഓ​ഫീ​സ് ആ​വ​ശ്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി വ​ല്ല​പ്പോ​ഴും യാ​ത്ര ചെ​യ്യാ​റു​ണ്ട്. ബ​സ് ചാ​ർ​ജ് ഓ​ഫീ​സ​ർ തരും. എ​ന്‍റെ ജോ​ലി യ​ഥാ​ർ​ഥ​ത്തി​ൽ എ​ത്ര സ​മ​യം വ​രെ​യാ​ണ്? മ​റ്റു ജോ​ലി​ക​ൾ ചെ​യ്യേ​ണ്ട ആ​വ​ശ്യ​മു​ണ്ടോ? എ​നി​ക്ക് യാ​ത്ര​പ്പ​ടി​ക്ക് അ​ർ​ഹ​ത​യു​ണ്ടോ?
മാലതി, ച​ങ്ങ​നാ​ശേ​രി

പാ​ർ​ട്ട്ടൈം സ്വീ​പ്പ​ർ​ക്ക് ഒ​രു മ​ണി​വ​രെ​യാ​ണ് ജോ​ലി സ​മ​യം. ഉ​ച്ച​ക​ഴി​ഞ്ഞ് ഓ​ഫീ​സി​ൽ നി​ൽ​ക്കേ​ണ്ട​തി​ല്ല. ഓ​ഫീ​സി​ലെ​യോ അ​ല്ലെ​ങ്കി​ൽ പു​റ​ത്തു​ള്ള​തോ ആ​യ അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ ഓ​ഫീ​സ​റു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ചെ​യ്യേ​ണ്ട​താ​ണ്. പാ​ർ​ട്ട്ടൈം ക​ണ്ടി​ജ​ന്‍റ് ജീ​വ​ന​ക്കാ​ർ​ക്ക് മ​റ്റു​ള്ള ജീ​വ​ന​ക്കാ​രെ​പ്പോലെ യാ​ത്ര​പ്പടി​ക്ക് അ​ർ​ഹ​ത​യി​ല്ല. ഒൗ​ദ്യോ​ഗി​ക​മാ​യ യാ​ത്ര പാ​ർ​ട്ട്ടൈം ജീ​വ​ന​ക്കാ​രെ​ക്കൊണ്ട് ചെ​യ്യി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണ്. അ​ത് ജീ​വ​ന​ക്കാ​രു​ടെ താ​ത്പ​ര്യ​പ്ര​കാ​രം ചെ​യ്യു​ന്നെ​ങ്കി​ൽ തെ​റ്റി​ല്ലെ​ന്നു മാ​ത്രം.