Tax
Services & Questions
കെഇആർ ടെസ്റ്റ് പാസാകണം
കെഇആർ ടെസ്റ്റ് പാസാകണം
എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. ഞ​ങ്ങ​ളു​ടെ ഹെ​ഡ്മി​സ്ട്ര​സ് ഈ മാസം 30ന് ​വിരമിക്കും. സീ​നി​യോ​റിറ്റി പ്ര​കാ​രം അ​ടു​ത്ത പ്ര​മോ​ഷ​ൻ എ​നി​ക്കാ​ണ് ല​ഭി​ക്കേ​ണ്ട​ത്. നി​ല​വി​ലെ നി​ബ​ന്ധ​ന പ്ര​കാ​രം പ്ര​ധാ​ന അ​ധ്യാ​പി​ക ആ​കു​ന്ന​തി​ന് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ടെ​സ്റ്റു​ക​ൾ നി​ർ​ബ​ന്ധ​മാ​യും പാ​സാ​യി​രി​ക്ക​ണ​മെ​ന്ന​റി​യു​ന്നു. ഞാ​ൻ അ​ക്കൗ​ണ്ട് ടെ​സ്റ്റ് ലോ​വ​ർ പാ​സാ​യി​ട്ടു​ണ്ട്. ഇ​തി​ൻ​പ്ര​കാ​രം എ​നി​ക്ക് ഹെ​ഡ്മി​സ്ട്ര​സാ​യി പ്ര​മോ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​ന് മ​റ്റു ത​ട​സ​ങ്ങ​ളു​ണ്ടോ?
ലി​സി മാ​ത്യു, നെ​ടു​ങ്ക​ണ്ടം

എ​യ്ഡ​ഡ് സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ / ഹെ​ഡ്മി​സ്ട്ര​സ് ആ​യി പ്ര​മോ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​ന് സീ​നി​യോ​റി​റ്റി​യും അ​തോ​ടൊ​പ്പം ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ പ​രീ​ക്ഷ​ക​ളും പാ​സാ​യി​രി​ക്കേ​ണ്ട​താ​ണ്. അ​ക്കൗ​ണ്ട് ടെ​സ്റ്റ് ലോ​വ​ർ മാ​ത്രം പോ​രാ, കെഇആ​ർ ടെ​സ്റ്റും കൂ​ടി ജ​യി​ച്ചി​രി​ക്ക​ണം. 2018-19 ​അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ ഇ​ത് നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. ത​ത്കാ​ലം ചാ​ർ​ജ് കി​ട്ടി​യാ​ലും ഉ​ട​ൻ​ത​ന്നെ കെ​ഇ​ആ​ർ ടെ​സ്റ്റ് കൂ​ടി പാ​സാ​കേ​ണ്ട​തു​ണ്ട്.