Tax
Services & Questions
ട്രഷറിയെ സമീപിക്കണം
ട്രഷറിയെ സമീപിക്കണം
എ​ന്‍റെ അ​ച്ഛ​ൻ സ​ർ​വീ​സ് പെ​ൻ​ഷ​ണ​റാ​യി​രു​ന്നു. അ​ദ്ദേ​ഹം എ​സ് ബി​ഐ മു​ഖേ​ന​യാ​ണ് പെ​ൻ​ഷ​ൻ വാ​ങ്ങി​യി​രു​ന്ന​ത്. ഫെ​ബ്രു​വ​രി 10ന് ​അ​ദ്ദേ​ഹം മ​ര​ണ​മ​ട​ഞ്ഞു. ഫാ​മി​ലി പെ​ൻ​ഷ​ൻ അ​മ്മ​യു​ടെ പേ​രി​ൽ ചേ​ർ​ത്തി​ട്ടു​ണ്ടാ​യി​രു​ന്നു. ഫാ​മി​ലി പെ​ൻ​ഷ​ൻ അ​നു​വ​ദി​ച്ചു കി​ട്ടു​ന്ന​തി​നു​വേ​ണ്ടി ട്ര​ഷ​റി​യി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​പ്പോ​ൾ പെ​ൻ​ഷ​ൻ ബു​ക്ക് (പി​പി​ഒ) ആ​വ​ശ്യ​മാ​ണെ​ന്ന് അ​റി​യി​ച്ചു. ബാ​ങ്കി​ൽ അ​ന്വേ​ഷി​ച്ച​പ്പോ​ൾ ബാ​ങ്കി​ലു​ണ്ടാ​യി​രു​ന്ന രേ​ഖ​ക​ളെ​ല്ലാം ട്ര​ഷ​റി ഡ​യ​റ​‌ക്‌‌ടർ​ക്ക് അ​യ​ച്ചു​കൊ​ടു​ത്തി​ട്ടു​ണ്ട് എ​ന്നാ​ണ​റി​യി​ച്ച​ത്. ഞ​ങ്ങ​ളു​ടെ കൈ​വ​ശം പി​പി​ഒയു​ടെ ഒ​രു കോ​പ്പി കാ​ണേ​ണ്ട​താ​യി​രു​ന്നു എ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​ഞ്ഞ​ത്. പി​പി​ഒ കി​ട്ടി​യെ​ങ്കി​ൽ മാ​ത്ര​മേ ഫാ​മി​ലി പെ​ൻ​ഷ​ൻ പാ​സാ​ക്കി കി​ട്ടു​ക​യു​ള്ളൂ. പി​പി​ഒ കി​ട്ടു​ന്ന​തി​നു​വേ​ണ്ടി എ​ന്താ​ണ് ചെ​യ്യേ​ണ്ട​ത്?
പി. ​ല​തിക, കൊ​ല്ലം

ബാ​ങ്ക് മു​ഖേ​ന പെ​ൻ​ഷ​ൻ വാ​ങ്ങി​ക്കൊ​ണ്ടി​രു​ന്ന​വ​രു​ടെ പി​പി​ഒ​യു​ടെ ഒ​രു കോ​പ്പി പെ​ൻ​ഷ​ൻ​കാ​ര​നു തി​രി​കെ കൊ​ടു​ക്കാ​റു​ണ്ടാ​യി​രു​ന്നു. അ​ത് വാ​ങ്ങാ​തി​രു​ന്ന​താ​ണെ​ങ്കി​ൽ പി​പി​ഒ​യു​ടെ ര​ണ്ടു ഭാ​ഗ​വും ബാ​ങ്കി​ൽ​ത്ത​ന്നെ കാ​ണേ​ണ്ട​താ​യി​രു​ന്നു. പെ​ൻ​ഷ​ൻ സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ ട്ര​ഷ​റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മു​ഖേ​ന​യാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. പെ​ൻ​ഷ​ന്‍റെ എ​ല്ലാ കാ​ര്യ​ങ്ങ​ളും ട്ര​ഷ​റി ഏ​റ്റെ​ടു​ത്ത​പ്പോ​ൾ ബാ​ങ്കു​ക​ൾ പി​പി​ഒയും ​മ​റ്റു രേ​ഖ​ക​ളും ട്ര​ഷ​റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​നെ ഏ​ൽ​പ്പി​ച്ചി​ട്ടു​ണ്ടാ​യി​രി​ക്കും. അ​തി​നാ​ൽ പി​പി​ഒ ല​ഭി​ക്ക​ണ​മെ​ങ്കി​ൽ ട്ര​ഷ​റി ഡ​യ​റ​ക്‌‌ടർ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്.