Tax
Services & Questions
ഗ​ർ​ഭ​പാ​ത്രം നീ​ക്കം ചെ​യ്യ​ൽ: ഓ​പ്പ​റേ​ഷ​ൻ തീ​യ​തി മു​ത​ൽ 45 ദി​വ​സം
ഗ​ർ​ഭ​പാ​ത്രം നീ​ക്കം ചെ​യ്യ​ൽ:  ഓ​പ്പ​റേ​ഷ​ൻ തീ​യ​തി മു​ത​ൽ 45 ദി​വ​സം
സ​ർ​ക്കാ​ർ സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​ണ്. ഏ​പ്രി​ൽ 20ന് ​ആ​ശു​പ​ത്രി​യി​ൽ ഗ​ർ​ഭ​പാ​ത്രം നീ​ക്കം ചെ​യ്തു. ഗ​ർ​ഭ​പാ​ത്രം നീ​ക്കം ചെ​യ്യു​ന്ന വനിതാ ജീ​വ​ന​ക്കാ​ർ​ക്ക് 45 ദി​വ​സം പ്ര​ത്യേ​ക അ​വ​ധി​യു​ണ്ടെ​ന്ന​റി​യു​ന്നു. ഞാ​ൻ സ്കൂ​ൾ അ​ധ്യാ​പി​ക ആ​യ​തു​കൊ​ണ്ട് ഏ​പ്രി​ൽ/​മേ​യ് മാ​സ​ങ്ങ​ളി​ൽ അ​വ​ധി​യാ​ണ്. ഈ 45 ​ദി​വ​സ​ത്തെ അ​വ​ധി അ​ടു​ത്ത ജൂ​ണ്‍ ആ​ദ്യം മു​ത​ൽ എ​ടു​ക്കു​ന്ന​തു​കൊ​ണ്ട് നി​യ​മ ത​ട​സ​മു​ണ്ടോ?
സ്വാതി, പാലക്കാട്

ഗ​ർ​ഭ​പാ​ത്രം നീ​ക്കം ചെ​യ്യു​ന്ന​തി​ന് (Leave for hyster ectomy) KSR Vol.I PI Rule 101 എ ​പ്ര​കാ​രം പ​ര​മാ​വ​ധി 45 ദി​വ​സ​മാ​ണ് അ​വ​ധി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. (GO(P) No. 216/ 2012/ധന. തീയതി 11/4/2012) ഈ ​അ​വ​ധി അ​നു​വ​ദി​ക്കു​ന്ന​തി​ന് മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ണ്. എ​ന്നാ​ണ് ഗ​ർ​ഭ​പാ​ത്രം നീ​ക്കം ചെ​യ്യു​ന്ന​തി​ന് ഓ​പ്പ​റേ​ഷ​ൻ ന​ട​ന്ന​ത്, അ​ന്നു മു​ത​ൽ 45 ദി​വ​സ​മാ​ണ് അ​വ​ധി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. വെ​ക്കേ​ഷ​ൻ ജീ​വ​ന​ക്കാ​രി​യാ​യ അ​ധ്യാ​പി​ക നി​ല​വി​ൽ വെ​ക്കേ​ഷ​ൻ കാ​ല​യ​ള​വ് ഒ​ഴി​വാ​ക്കി അ​ടു​ത്ത ജൂ​ണ്‍ മു​ത​ൽ ഈ ​ആ​വ​ശ്യ​ത്തി​നാ​യി അ​വ​ധി എ​ടു​ക്കു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണ്. ഇ​ഷ്ടാ​നു​സ​ര​ണം ഇ​ങ്ങ​നെ​യു​ള്ള അ​വ​ധി എ​ടു​ക്കു​വാ​ൻ പാ​ടി​ല്ല. മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റി​ലെ തീ​യ​തി മു​ത​ൽ 45 ദി​വ​സ​മാ​ണ് കെഎസ്ആറിൽ ​അ​വ​ധി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. പൂ​ർ​ണ ശ​ന്പ​ള​ത്തോ​ടെ​യാ​ണ് അ​വ​ധി.