Tax
Services & Questions
ഏൺഡ് ലീവ് മാത്രമേ സറണ്ടർ ചെയ്യാനൊക്കൂ
ഏൺഡ് ലീവ് മാത്രമേ സറണ്ടർ ചെയ്യാനൊക്കൂ
ആ​രോ​ഗ്യ​വ​കു​പ്പി​ൽ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സാ​യി ജോ​ലി ചെ​യ്യു​ന്ന എ​നി​ക്ക് ഇ​നി രണ്ടു വ​ർ​ഷ​ത്തെ സ​ർ​വീ​സ് കൂ​ടി മാ​ത്ര​മേ​യു​ള്ളൂ. ഇ​പ്പോ​ൾ എ​ന്‍റെ ക്രെ​ഡി​റ്റി​ൽ 281 ദി​വ​സ​ത്തെ ഏ​ണ്‍​ഡ് ലീ​വും 150 ദി​വ​സ​ത്തെ ഹാ​ഫ് ലീ​വും ഉ​ണ്ട്. എ​നി​ക്ക് വിരമിക്കുന്നതിനു മു​ന്പാ​യി ഇ​വ ര​ണ്ടും പണം ആ​യി മാ​റ്റി എ​ടു​ക്കു​ന്ന​തി​ന് സാ​ധി​ക്കു​മോ?
ലി​നു ജോ​സ​ഫ്, ആ​ല​പ്പു​ഴ

താ​ങ്ക​ളു​ടെ ക്രെ​ഡി​റ്റി​ലു​ള്ള ഏ​ണ്‍​ഡ് ലീ​വ് മാ​ത്ര​മേ സ​റ​ണ്ട​ർ ചെ​യ്തു പ​ണ​മാ​ക്കി മാ​റ്റു​ന്ന​തി​ന് സാ​ധി​ക്കു​ക​യു​ള്ളൂ. വിരമിച്ചതിനുശേ​ഷം മാ​ത്ര​മേ സ​റ​ണ്ട​ർ - ടെ​ർ​മി​ന​ൽ സ​റ​ണ്ട​ർ ചെ​യ്തു പ​ണ​മാ​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. ക്രെഡി​റ്റി​ലു​ള്ള 300 ദി​വ​സം വ​രെ​യു​ള്ള ഏ​ണ്‍​ഡ് ലീ​വ് മാ​ത്ര​മേ വിരമിക്കു ന്നതിനോട് അനുബന്ധിച്ച് സ​റ​ണ്ട​ർ ചെ​യ്യാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. ഹാ​ഫ് പേ ​ലീ​വ് അ​വ​ധി​യാ​യി മാ​ത്ര​മേ എ​ടു​ക്കാ​ൻ സാ​ധി​ക്കൂ. ഹാ​ഫ് പേ ​ലീ​വ് ക​മ്യൂട്ടഡ് ലീ​വാ​ക്കി മാ​റ്റു​വാ​ൻ സാ​ധി​ക്കും.