Tax
Services & Questions
ഹൃദയ ശസ്ത്രക്രിയയ്ക്ക് 45ദിവസത്തെ അവധി ലഭിക്കും
ഹൃദയ ശസ്ത്രക്രിയയ്ക്ക് 45ദിവസത്തെ അവധി ലഭിക്കും
എ​ന്‍റെ സു​ഹൃ​ത്ത് ഗ​വ. സ് കൂ​ൾ അ​ധ്യാ​പ​ക​നാ​ണ്. അ​ദ്ദേ​ഹ​ത്തി​ന് ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ൽ ചെ​യ്യേ​ണ്ട​താ​ണ്. ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​യ്ക്ക് സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വ് എ​ത്ര ദി​വ​സ​ത്തേ​ക്കാ​ണ് അ​നു​വ​ദി​ക്കു​ന്ന​ത്. ഈ ​അ​വ​ധി മ​റ്റ് യോ​ഗ്യ​മാ​യ അ​വ​ധി​ക​ളോ​ട് ചേ​ർ​ത്ത് എ​ടു​ക്കാ​ൻ സാ​ധി​ക്കു​മോ? ഈ ​അ​വ​ധി​യോ​ടൊ​പ്പം വ​രു​ന്ന പൊ​തു അ​വ​ധി​ക​ൾ ഒ​ഴി​വാ​ക്ക​പ്പെ​ടു​മോ? അ​തോ​ടൊ​പ്പം ശസ്ത്രക്രിയയ്ക്ക് ചെ​ല​വാ​കു​ന്ന തു​ക റീ​ഇം​ബേ ഴ്സ് ചെ​യ്യാ​ൻ സാ​ധി​ക്കു​മോ?
റോ​ബി​ൻ ജോ​ണ്‍,
ക​ട്ട​പ്പ​ന

ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​യ്ക്ക് ഒ​രു ക​ല​ണ്ട​ർ വ​ർ​ഷ​ത്തി​ൽ 45 ദി​വ​സ​മാ​ണ് അവധി അ​നു​വ​ദി​ക്കു​ന്ന​ത്. ഈ ​അ​വ​ധി​ക്കാ​ല​ത്തി​നി​ട​യ്ക്ക് വ​രു​ന്ന പൊ​തു​അ​വ​ധി ദി​വ​സ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​ക്കൊ​ണ്ടാ​ണ് 45 ദി​വ​സ​ത്തെ അ​വ​ധി അ​നു​വ​ദി​ക്കു​ന്ന​ത്. മ​റ്റു സാ​ധാ​ര​ണ അ​വ​ധി​ക​ളോ​ട് (Ordi nary Leave) ചേ​ർ​ത്ത് ഈ ​അ​വ​ധി എ​ടു​ക്കാ​വു​ന്ന​താ​ണ്. ഇ​തി​നു ചെ​ല​വാ​കു​ന്ന തു​ക ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ച് റീ​ഇംബേ​ഴ്സ് ചെ​യ്യാ​വു​ന്ന​താ​ണ്. ഡി​സ്ചാ​ർ​ജ് ചെ​യ്ത​തി​നു​ശേ​ഷം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക.