Tax
Services & Questions
പ്രസവാവധിക്കുശേഷമുള്ള ആദ്യ 60 ദിവസം മെഡിക്കൽ സർട്ടിഫിക്കറ്റ് വേണ്ട
പ്രസവാവധിക്കുശേഷമുള്ള ആദ്യ 60 ദിവസം മെഡിക്കൽ  സർട്ടിഫിക്കറ്റ് വേണ്ട
പ്രസവാവധിക്കുശേഷം ജോലിയിൽ പ്രവേശിക്കാതെ 60 ദി​വ​സം കൂ​ടി അ​വ​ധി​യി​ൽ തു​ട​ർ​ന്നു. ഇ​ത് മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​തെ​യാ​യി​രു​ന്നു. എ​നി​ക്ക് വീ​ണ്ടും ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​തെ​ത​ന്നെ 60 ദി​വ​സം കൂ​ടി അ​വ​ധി എ​ടു​ക്കാ​ൻ സാ​ധി​ക്കു​മോ? ഇ​ങ്ങ​നെ എ​ടു​ക്കു​ന്ന അ​വ​ധി​ക്ക് മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​മു​ണ്ടോ? കൂ​ടു​ത​ലാ​യി എ​ടു​ക്കു​ന്ന അ​വ​ധി സ​ർ​വീ​സി​നെ ബാ​ധി​ക്കു​മോ?
ലീ​ന, പ​ത്ത​നം​തി​ട്ട

പ്രസവാവധിക്കുശേഷം 60 ദി​വ​സ​ത്തെ ശൂ​ന്യ​വേ​ത​നാ​വ​ധി എ​ടു​ക്കു​ന്ന ജീ​വ​ന​ക്കാ​രി​ക്ക് ജോലിയിൽ പ്രവേശിക്കാ തെ തന്നെ വീ​ണ്ടും 60 ദി​വ​സം കൂ​ടി ശൂ​ന്യ​വേ​ത​നാ​വ​ധി എ​ടു​ക്കാ​ൻ സാ​ധി​ക്കും. പ്രസവാ വധി തീരുന്പോൾ കു​ഞ്ഞി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നാ​യി 60 ദി​വ​സം കൂ​ടി മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റി​ല്ലാ​തെ​ത​ന്നെ അ​വ​ധി ലഭിക്കും. എ​ന്നാ​ൽ അ​തി​നു​ശേ​ഷം എ​ടു​ക്കു​ന്ന അ​വ​ധി മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള​ത​ല്ലെ​ങ്കി​ൽ ആ ​കാ​ല​യ​ള​വ് ഇ​ൻ​ക്രി​മെ​ന്‍റി​നോ, ഹ​യ​ർ ഗ്രേ​ഡി​നോ യോ​ഗ്യകാ​ല​മാ​യി ക​ണ​ക്കാ​ക്കി​ല്ല. അ​തി​നാ​ൽ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റോ​ടു​കൂ​ടി അ​വ​ധി തു​ട​രു​ന്ന​താ​ണ് ന​ല്ല​ത്.