Tax
Services & Questions
പ്രമോഷൻ നൽകിയ നടപടിയിൽ തെറ്റില്ല
പ്രമോഷൻ നൽകിയ  നടപടിയിൽ തെറ്റില്ല
പ​ഞ്ചാ​യ​ത്തു​വ​കു​പ്പി​ൽ എ​ൽ​ഡി ക്ല​ാർ​ക്കാ​യി ജോ​ലി ചെ​യ്യു​ന്നു. എം​ഒ​പി​യും അ​ക്കൗ​ണ്ട് ലോ​വ​റും പാ​സാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ എ​ന്നേ​ക്കാ​ൾ സീ​നി​യ​റാ​യ, ടെ​സ്റ്റു​ക​ളൊ​ന്നും പാ​സാ​കാ​ത്ത ര​ണ്ടു​പേ​രെ 50 വ​യ​സാ​യി എ​ന്ന കാ​ര​ണ​ത്താ​ൽ യു​ഡി ക്ല​ർ​ക്കാ​യി പ്ര​മോ​ട്ട് ചെ​യ്തു. ഇ​തു ശ​രി​യാ​ണോ? ടെ​സ്റ്റ് പാ​സാ​യ എ​ന്‍റെ അ​വ​സ​രം ന​ഷ്ട​പ്പെ​ടു​ത്തു​ക​യ​ല്ലേ ഈ ​ന​ട​പ​ടി യ​ഥാ​ർ​ഥ​ത്തി​ൽ ചെ​യ്യു​ന്ന​ത്?
കെ​.സി. അ​ജി, തൊ​ടു​പു​ഴ

ന​ട​പ​ടി ശ​രി​യാ​ണ്. കെഎസ്ആർ ആ​ൻ​ഡ് എ​സ്എ​സ്ആ​ർ റൂ​ൾ 13 ബി ​പ്ര​കാ​രം 50 വ​യ​സ് പൂ​ർ​ത്തി​യാ​ക്കി​യ ജീ​വ​ന​ക്കാ​രെ ഒ​ബ്ലി​ഗേ​റ്റ​റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ടെ​സ്റ്റു​ക​ൾ പാ​സാ​കു​ന്ന​തി​ൽ​നി​ന്നും സ്ഥി​ര​മാ​യി ഒ​ഴി​വാ​ക്ക​ിയിട്ടുണ്ട്. 50 വ​യ​സാ​യ ജീ​വ​ന​ക്കാ​ർ​ക്ക് പി​ന്നീ​ട് പ്ര​മോ​ഷ​ൻ ല​ഭി​ക്കാ​നു​ള്ള അ​വ​സ​ര​ങ്ങ​ൾ ന​ഷ്ട​പ്പെ​ടാ​നി​ട​യാ​കും എ​ന്ന​തി​നാ​ലാ​ണ് ഇ​വ​രെ പ്ര​മോ​ട്ട് ചെ​യ്യേ​ണ്ട​താ​യി വ​രു​ന്ന​ത്.