Tax
Services & Questions
വർഷം പരമാവധി 12 കാഷ്വൽ ലീവ്
വർഷം പരമാവധി 12 കാഷ്വൽ ലീവ്
എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് മു​ഖേ​ന ജു​ഡീ​ഷ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ടൈ​പ്പി​സ്റ്റാ​യി 179 ദി​വ​സ​ത്തേക്ക് നി​യ​മ​നം ല​ഭി​ച്ചു. 179 ദി​വ​സം പൂ​ർ​ത്തി​യാ​കു​ന്ന​തി​നു​മു​ന്പ് ഞാ​ൻ ഹൈ​ക്കോ​ട​തി​യി​ൽ കേ​സ് കൊ​ടു​ത്തു. അ​തി​ൻ​പ്ര​കാ​രം ഇ​പ്പോ​ഴും സ​ർ​വീ​സി​ൽ ഞാ​ൻ തു​ട​രു​ന്നു. മ​റ്റു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് അ​നു​വ​ദ​നീ​യ​മാ​യ കാ​ഷ്വ​ൽ ലീ​വിന് എ​നി​ക്ക് അ​ർ​ഹ​ത​യി​ല്ലേ?
ലീ​ന തോ​മ​സ്, കൂ​ത്താ​ട്ടു​കു​ളം

1-12-2010ലെ ​ഗ.ഉ(പി) 651/10/ധന. ഉ​ത്ത​ര​വും 27-6-2011ലെ ​ഗ.ഉ(പി) 271/11/ധന. ഉ​ത്ത​ര​വും പ്ര​കാ​രം 180 ദി​വ​സ​ത്തേ​ക്ക് നി​യ​മി​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്കും താ​ത്കാ​ലി​ക​മാ​യി നി​യ​മി​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്കും മാ​സ​ത്തി​ൽ ഒ​രു കാ​ഷ്വ​ൽ ലീ​വ് എ​ന്ന നി​ര​ക്കി​ൽ പ​ര​മാ​വ​ധി 12 ദി​വ​സം കാ​ഷ്വ​ൽ ലീ​വി​ന് അ​ർ​ഹ​ത​യു​ണ്ട്.