Tax
Services & Questions
ശന്പളം നോഷണലായി പുനഃക്രമീകരിക്കാം
ശന്പളം നോഷണലായി പുനഃക്രമീകരിക്കാം
23 -11- 1999ൽ ​എ​യ്ഡ​ഡ് ഹ​യ​ർസെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ലാ​ബ് അ​സി​സ്റ്റ​ന്‍റാ​യി സ​ർ​വീ​സി​ൽ പ്ര​വേ​ശിച്ചു. ഞ​ങ്ങ​ളെ​പ്പോ​ലെ​യു​ള്ള​വ​രു​ടെ ത​സ്തി​ക അം​ഗീ​ക​രി​ച്ച് ശ​ന്പ​ളം കി​ട്ടി​യ​ത് 28-3-2003 മു​ത​ലാ​ണ്. എ​ന്നാ​ൽ പ​ല നി​വേ​ദ​ന​ങ്ങ​ളു​ടെയും ഫ​ല​മാ​യി 28-3-2003നുമു​ന്പ് നി​യ​മി​ത​രാ​യ എ​യ്ഡ​ഡ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ലാ​ബ് അ​സി​സ്റ്റ​ന്‍റു​മാ​രു​ടെ നി​യ​മ​നം അം​ഗീ​ക​രി​ച്ചു​കൊ​ണ്ട് 8-10-2018ൽ ​ഉ​ത്ത​ര​വി​റ​ങ്ങി​യ​താ​യി അ​റി​യു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ ശ​ന്പ​ളം പു​തു​ക്കി നി​ശ്ച​യി​ക്കു​ന്പോ​ൾ കു​ടി​ശി​ക യ്ക്ക് അ​ർ​ഹ​ത​യു​ണ്ട​ല്ലോ?
ലി​സി മ​രി​യ, ക​ട്ട​പ്പ​ന

8- 10- 2018ലെ ​സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് (എംഎസ്) ​നം. 146/2018/ പൊ.​വി.​വ. പ്ര​കാ​രം എ​യ്ഡ​ഡ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 28-3-2003നു ​മു​ന്പ് നി​യ​മി​ത​രാ​യ ലാ​ബ് അ​സി​സ്റ്റ​ന്‍റു​മാ​രു​ടെ ശ​ന്പ​ളം നോ​ഷ​ണ​ലാ​യി പു​ന​ഃക്ര​മീ​ക​രി​ക്കാ​മെ​ന്നാ​ണ് വി​ശ​ദീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഈ ​കാ​ല​യ​ള​വി​ൽ വ​രുന്ന 2004, 2009, 2014 എ​ന്നീ വ​ർ​ഷ​ങ്ങ​ളി​ലെ ശ​ന്പ​ള പ​രി​ഷ്ക​ര​ണ​വും ഓ​പ്ഷ​നു മാ​റ്റം വ​രു​ത്താ​തെ പു​തു​ക്കി​ നി​ശ്ച​യി​ക്കാം. ഹ​യ​ർഗ്രേ​ഡ് വാ​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​തും അ​തേ തീ​യ​തി വ​ച്ചു​ത​ന്നെ പു​തു​ക്കി നി​ശ്ച​യി​ക്കാം. എ​ന്നാ​ൽ ശ​ന്പ​ള കു​ടി​ശി​ക​യു​ടെ ആ​നു​കൂ​ല്യം 8-10-2018 തീ​യ​തി മു​ത​ൽ മാ​ത്ര​മേ​യു​ള്ളൂ​വെ​ന്നു മാ​ത്രം.