Tax
Services & Questions
മെ​ഡി​സെ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ധാ​ന വ്യ​വ​സ്ഥ​ക​ൾ
മെ​ഡി​സെ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ധാ​ന വ്യ​വ​സ്ഥ​ക​ൾ
1. പോ​ളി​സി കാ​ല​യ​ള​വ് മൂന്നുവർഷം ( 2019 ഓ​ഗ​സ്റ്റ് മു​ത​ൽ 2022 ജൂ​ലൈ വ​രെ). KSR Vol I, P I, Appendix XII A, XII B, XII C എന്നീ ശൂ​ന്യ​വേ​ത​നാ​വ​ധി എ​ടു​ത്ത​വ​രെ ഉ​ൾ​പ്പെ​ടു​ത്ത​രു​ത്.
(2) ഒ​രു വ​ർ​ഷ​ത്തി​ൽ കു​റ​ഞ്ഞ കാ​ല​യ​ള​വി​ൽ KSR Vol. I, PI, Rule 88 പ്ര​കാ​രം ശൂ​ന്യ​വേ​ത​നാ​വ​ധി (LWA) എ​ടു​ക്കു​ന്ന​വ​ർ മു​ൻ​കൂ​ട്ടി പ്രീ​മി​യം തു​ക അ​ട​യ്ക്ക​ണം.
(3) പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ (NPS) പ​ദ്ധ​തി പ്ര​കാ​രം സ​ർ​വീ​സി​ൽ​നി​ന്ന് വി​ര​മി​ച്ച പെ​ൻ​ഷ​ണ​ർ​ക്ക് താത്പ​ര്യ​മു​ണ്ടെ​ങ്കി​ൽ പ​ദ്ധ​തി​യി​ൽ ചേ​രാം.
(4) സ​സ്പെ​ൻഷ​നിലാ​യ ജീ​വ​ന​ക്കാ​ർ​ക്ക് ആ ​കാ​ല​യ​ള​വി​ൽ KSR Vol I, ​PI Rule 55 പ്ര​കാ​രം ല​ഭി​ക്കു​ന്ന ഉ​പ​ജീ​വ​ന​ബ​ത്ത​യി​ൽ​നി​ന്നും (Subsistance Allowance) പോ​ളി​സി​യി​ലേക്കു​ള്ള പ്രീ​മി​യം അ​ട​യ്ക്ക​ണം.
(5) സ​ർ​വീ​സി​ൽ​നി​ന്നും നി​യ​മ​മ​നു​സ​രി​ച്ച് ഡി​സ്മി​സ് ചെ​യ്യു​ക​യോ പി​രി​ച്ചു വി​ടു​ക​യോ ചെ​യ്താ​ൽ ഉ​ത്ത​ര​വ് തീ​യ​തി മു​ത​ൽ പോ​ളി​സി​യി​ൽ​നി​ന്നും പു​റ​ത്താ​കും.
(6) പോ​ളി​സി കാ​ല​യ​ള​വി​ൽ സ​ർ​വീ​സി​ൽ​നി​ന്നും വി​ര​മി​ക്കു​ന്ന​വ​ർ​ക്ക് തു​ട​ർ​ന്നു പെ​ൻ​ഷ​ണ​ർ എ​ന്ന നി​ല​യി​ൽ മെ​ഡി​ക്ക​ൽ അ​ല​വ​ൻ​സി​ൽ​നി​ന്നും പ്രീ​മി​യം ഈ​ടാ​ക്കി പ​ദ്ധ​തി​യി​ൽ തു​ട​രാം.
(7) പോ​ളി​സി ഉ​ട​മ​യ്ക്ക് മെ​ഡി​സെ​പ്പി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ കാ​ണി​ച്ചു​ള്ള ഇ​ലക്‌‌ട്രോ​ണി​ക് ഐ​ഡി കാ​ർ​ഡ് ക​ന്പ​നി ന​ൽ​കു​ന്ന​താ​ണ്.
(8) പു​തുതായി സ​ർ​വീ​സി​ൽ പ്ര​വേ​ശി​ക്കു​ന്ന​വ​ർ ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക അ​ട​യ്ക്കു​ന്ന​തു മു​ത​ൽ പോ​ളി​സി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്.
(9) സ​ർ​വ​ക​ലാ​ശാ​ല, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രുടെയും പെ​ൻ​ഷ​ൻ​കാ​രു​ടെയും പ്രീ​മി​യം തു​ക ശേ​ഖ​രി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ക്കൗ​ണ്ടി​ൽ അ​ട​യ്ക്ക​ണം.
(10) പോ​ളി​സി​യി​ൽ പ​ങ്കാ​ളി​യാ​കു​ന്ന​വ​ർ​ക്ക് പ്രാ​യ​പ​രി​ധി ബാ​ധ​ക​മ​ല്ല.

ജീ​വ​ന​ക്കാ​രും പെ​ൻ​ഷ​ൻ​കാ​രും ആ​ശ​ങ്ക​യി​ൽ

മെ​ഡി​സെ​പ് പ​ദ്ധ​തി​യി​ൽ ചേ​ർ​ന്ന ആ​ശു​പ​ത്രി​ക​ളു​ടെ ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ൾ പോ​ളി​സി​യി​ൽ അം​ഗ​ങ്ങ​ളാ​കാ​ൻ പോ​കു​ന്ന​വ​ർ​ക്ക് ഏ​റെ ആ​ശ​ങ്ക.

സം​സ്ഥാ​ന​ത്തെ പ്ര​മു​ഖ ആ​ശു​പ​ത്രി​ക​ളി​ൽ പ​ല​തും ലി​സ്റ്റി​ൽ ഇ​ല്ല. ലി​സ്റ്റി​ൽ സ്ഥാ​നം പി​ടി​ച്ചി​രി​ക്കു​ന്ന ആ​ശു​പ​ത്രി​ക​ളു​ടെ പേ​രു​ക​ൾ പോ​ലും ഇ​തു​വ​രെ​യും കേ​ട്ടി​ട്ടു​പോ​ലു​മി​ല്ലെ​ന്ന് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലെ​യോ ന​ഗ​ര​ങ്ങ​ളി​ലെ​യോ പ്രാ​ദേ​ശി​ക​മാ​യ​തോ ആ​യ പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ൾ ഇ​ല്ല. വേ​ണ്ട​ത്ര ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത ആ​ശു​പ​ത്രി​ക​ളാ​ണ് പോ​ളി​സി ലി​സ്റ്റി​ൽ സ്ഥാ​നം പി​ടി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് അ​ധ്യാ​പ​ക​രും പ​രാ​തി പ​റ​യു​ന്നു.