ഇടതു വെട്ടി വലതു ചേർന്നു ബോസുനാരു
Friday, November 2, 2018 12:57 AM IST
ലോകവിചാരം / സെ​ർ​ജി ആ​ന്‍റ​ണി

ഒ​ന്ന​ര ദ​ശാ​ബ്‌​ദ​ക്കാ​ല​ത്തെ ഇ​ട​തു​പ​ക്ഷ ഭ​ര​ണ​ത്തി​നു തി​ര​ശീ​ല വീ​ഴ്ത്തി ക​ടു​ത്ത വ​ല​തു​പ​ക്ഷ​ക്കാ​ര​നാ​യ ഷെയർ ബോസുനാരു ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​തോ​ടെ രാ​ജ്യ​ത്തി​ന്‍റെ ന​യ​പ​രി​പാ​ടി​ക​ളി​ൽ അ​ടി​സ്ഥാ​ന​പ​ര​മാ​യ ചി​ല മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നു നി​രീ​ക്ഷ​ക​ർ ക​ണ​ക്കു​കൂ​ട്ടു​ന്നു. ബോസുനാ രുനെ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നോ​ടാ​ണു പ​ല​രും​താ​ര​ത​മ്യ​പ്പെ​ടു​ത്തു​ന്ന​ത്. ട്രം​പി​ന്‍റെ വ​ലി​യൊ​രു ആ​രാ​ധ​ക​നു​മാ​ണു ബോസു നാരു. തെ​ര​ഞ്ഞെ​ടു​പ്പു വി​ജ​യ​വാ​ർ​ത്ത വ​ന്ന ഉ​ട​ൻത​ന്നെ ട്രം​പ് ബോസുനാരുവി നെ ഫോ​ണി​ൽ വി​ളി​ച്ച് അ​ഭി​ന​ന്ദി​ച്ചി​രു​ന്നു. പ​ട്ടാ​ള​ത്തി​ൽ ക്യാ​പ്റ്റ​നാ​യി​രു​ന്ന പു​തി​യ പ്ര​സി​ഡ​ന്‍റ് രാ​ഷ്‌​ട്രീ​യ​ത്തി​ലും പ​ട്ടാ​ള​ച്ചി​ട്ട​ക്കാ​ര​നാ​ണ്.

സെ​പ്റ്റം​ബ​ർ ആ​റി​നു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു റാ​ലി​യി​ൽ ബോസുനാരുവിനു നേ​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യി. വ​യ​റി​നു കു​ത്തേ​റ്റു. അ​റു​പ​ത്തി​മൂ​ന്നു​കാ​ര​നാ​യ ബോസുനാരു പു​തു​വ​ർ​ഷ​ദി​ന​ത്തി​ലാ​ണു ബ്ര​സീ​ലി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന​ത്.

അ​ഴി​മ​തി​യ​ിൽ മു​ങ്ങി​യ ബ്ര​സീ​ൽ രാ​ഷ്‌ട്രീ​യ​ത്തെ അ​തി​ൽ​നി​ന്നു മു​ക്ത​മാ​ക്കു​മെ​ന്നാ​യി​രു​ന്നു ബോസുനാരുവിന്‍റെ പ്ര​ധാ​ന തെ​ര​ഞ്ഞെ​ടു​പ്പു വാ​ഗ്ദാ​നം. അ​തു വോ​ട്ട​ർ​മാ​രെ​സ്വാ​ധീ​നി​ച്ചു. എ​ന്നാ​ൽ, ബ്ര​സീ​ലി​ലെ അ​ഴി​മി​തി​വീ​ര​ന്മാ​രെ മാ​ത്ര​മ​ല്ല, ക​രു​ത്ത​രാ​യ മ​യ​ക്കു​മ​രു​ന്നു മാ​ഫി​യ​ക​ളെ​യും അ​ദ്ദേ​ഹ​ത്തി​നു നേ​രി​ടേ​ണ്ടി​വ​രും.

ബോസുനാരുവിന്‍റെ വി​ജ​യ​ത്തി​ൽ ലോ​ക​മെ​ന്പാ​ടു​മു​ള്ള ഒ​രു വി​ഭാ​ഗം പു​രോ​ഗ​മ​ന ചി​ന്താ​ഗ​തി​ക്കാ​ർ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ക്കു​ന്നു​ണ്ട്. ഇ​ട​തു​പ​ക്ഷ രാ​ഷ്‌​ട്രീ​യ​ത്തോ​ടു​ള്ള അദ്ദേഹത്തിന്‍റെ ക​ടു​ത്ത എ​തി​ർ​പ്പാ​ണ് ആ​ശ​ങ്ക​യ്ക്ക് അ​ടി​സ്ഥാ​നം. സ്ത്രീ​ക​ൾ​ക്കും ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കും സ്വ​വ​ർ​ഗ​ര​തി​ക്കാർ​ക്കു​മെ​തി​രേ അദ്ദേഹം ക​ടു​ത്ത വി​മ​ർ​ശ​നം ന​ട​ത്തി​യ​തും പു​രോ​ഗ​മ​ന​വാ​ദി​ക​ളെ ആ​ശ​ങ്കാ​കു​ല​രാ​ക്കു​ന്നു​ണ്ട്.

താ​ൻ ഏ​കാ​ധി​പ​ത്യ​ത്തെ അ​നു​കൂ​ലി​ക്കു​ന്നു​വെ​ന്ന വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ ബോസു നാരു, തെ​ര​ഞ്ഞെ​ടു​പ്പു​വി​ജ​യ​ത്തി​നു​ശേ​ഷം നി​ല​പാ​ട് അ​ല്പം മ​യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ബൈ​ബി​ളും ഭ​ര​ണ​ഘ​ട​ന​യും അ​ടി​സ്ഥാ​ന​മാ​ക്കി ഭ​ര​ണം ന​ട​ത്തു​മെ​ന്നാ​ണു ബോസുനാരു ഇ​പ്പോ​ൾ പ​റ​യു​ന്ന​ത്. സോ​ഷ്യ​ലി​സം, ക​മ്യൂ​ണി​സം, ജ​ന​കീ​യ​ത, ഇ​ട​തു​തീ​വ്ര​വാ​ദം തു​ട​ങ്ങി​യ​വ​യു​മാ​യി ഇ​നി ബ്ര​സീ​ലി​നു മു​ന്നോ​ട്ടു​പോ​കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ഴ​യ പ​ട്ടാ​ള​ക്കാ​ര​നാ​യ ബോസുനാരുവിന്‍റെ മ​ന്ത്രി​സ​ഭ​യി​ലോ ഉ​പ​ദേ​ശ​കസ​മ​ിതി​ക​ളി​ലോ പ​ട്ടാ​ള​ത്തി​ൽ​നി​ന്നു റി​ട്ട​യ​ർ ചെ​യ്ത ചി​ല ജ​ന​റ​ൽ​മാ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി​യേ​ക്കു​മെ​ന്നു ക​രു​തു​ന്നു. മു​ൻ സ​ർ​ക്കാ​ര​ിന്‍റെ കാ​ല​ത്ത് അ​ഴി​മ​തി​വി​രു​ദ്ധമു​ന്നേ​റ്റ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ സെ​ർ​ജി​യോ മോ​റോ​യെ മ​ന്ത്രി​സ​ഭ​യി​ലെ​ടു​ക്കു​മെ​ന്നും ബോസുനാരു പ​റ​ഞ്ഞു.

ഇ​ട​തു​പ​ക്ഷ ഭ​ര​ണ​ത്തി​ൽ ബ്ര​സീ​ലി​ന്‍റെ സ​ന്പ​ദ്ഘ​ട​ന വ​ലി​യ ത​ക​ർ​ച്ച നേ​രി​ട്ടി​രു​ന്നു. അ​താ​ണ് തൊ​ഴി​ലാ​ളി പാ​ർ​ട്ടി(​പി​ടി)​സ്ഥാ​നാ​ർ​ഥി ഫെ​ർ​നാ​ൻ​ഡോ ഹ​ദ്ദാ​ദി​ന്‍റെ പ​രാ​ജ​യ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. എ​ന്നി​രു​ന്നാ​ലും ഫെ​ർ​നാ​ൻ​ഡോ 44.8 ശ​ത​മാ​നം വോ​ട്ടു പി​ടി​ച്ചു.

സാ​ന്പ​ത്തി​ക അ​ച്ച​ട​ക്ക​ത്തി​നു പ്ര​തി​ജ്ഞാ​ബ​ദ്ധ​നാ​ണെ​ന്നു വ്യ​ക്ത​മാ​ക്കി​യ ബോസുനാരു ഉ​ദ്യോ​ഗ​സ്ഥദു​ഷ്പ്ര​ഭു​ത്വം അ​വ​സാ​നി​പ്പി​ക്കു​മെ​ന്നും ധ​ന​ക​മ്മി ഇ​ല്ലാ​താ​ക്കു​മെ​ന്നും വാ​ഗ്ദാ​നം ചെ​യ്യു​ന്നു. ബോസുനാരുവിന്‍റെ വി​ജ​യ​ത്തി​നു​ശേ​ഷം സാ​ന്പ​ത്തി​ക​രം​ഗ​ത്ത് ചെ​റി​യൊ​രു ഉ​ണ​ർ​വ് ദൃ​ശ്യ​മാ​യി​ട്ടു​ണ്ട്.

മെ​ർ​ക്ക​ലി​നു മ​തി​യാ​യി

ലോ​കം ക​ണ്ട ക​രു​ത്ത​രാ​യ വ​നി​താ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ നി​ര​യി​ൽ ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ആംഗ​ല മെ​ർ​ക്ക​ലി​ന് ഉ​ന്ന​ത​മാ​യൊ​രു സ്ഥാ​ന​മാ​ണു​ള്ള​ത്. ഗോ​ൾ​ഡാ മെ​യ​റിനെയും സി​രി​മാ​വോ ബ​ന്ദാ​ര​നാ​യ​കെയെയും ഇ​ന്ദി​രാ​ഗാ​ന്ധി​യെയു​മൊ​ക്കെ​പ്പോലെ ലോ​ക​രാ​ഷ്‌​ട്രീ​യ​ത്തി​ൽ മെ​ർ​ക്ക​ൽ സ​മു​ന്ന​ത​മാ​യ സ്ഥാ​നം അ​ല​ങ്ക​രി​ച്ചു.

ര​ണ്ടാ​യി​രാ​മാ​ണ്ടു​മു​ത​ൽ ക​ൺ​സ​ർ​വേ​റ്റീ​വ് ക്രി​സ്ത്യ​ൻ ഡെ​മോ​ക്രാ​റ്റി​ക്(​സി​ഡി​എ​സ്) പാ​ർ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലും 2005 മു​ത​ൽ ജ​ർ​മ​നി​യു​ടെ ഭ​ര​ണാ​ധി​പ​ത്യ​ത്തി​ലും തു​ട​രു​ന്ന മെ​ർ​ക്ക​ൽ ഇ​നി​യൊ​രു അ​ങ്ക​ത്തി​നി​ല്ലെന്നു വ്യ​ക്ത​മാ​ക്കി​ക്ക​ഴി​ഞ്ഞു. പാ​ർ​ട്ടി അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​ക്കി​നി മ​ത്സ​ര​ത്തി​നില്ലെ​ന്നു വ്യ​ക്ത​മാ​ക്കി​യ മെ​ർ​ക്ക​ൽ നാ​ലു ത​വ​ണ ചാ​ൻ​സ​ല​ർ സ്ഥാ​നം വ​ഹി​ച്ചു. 2021 വ​രെ മെ​ർ​ക്ക​ലി​ന് അ​ധി​കാ​ര​ത്തി​ൽ തു​ട​രാം. എ​ന്നാ​ൽ, ഡി​സം​ബ​റി​ൽ ഹാം​ബു​ർ​ഗി​ൽ ന​ട​ക്കു​ന്ന സി​ഡി​യു പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ൽ അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​ക്കു മ​ത്സ​രി​ക്കി​ല്ലെ​ന്ന മെ​ർ​ക്ക​ലി​ന്‍റെ പ്ര​ഖ്യാ​പ​നം ഭ​ര​ണ​ത്തി​ൽ​നി​ന്നു വി​ട​വാ​ങ്ങു​മെ​ന്ന​തി​ന്‍റെ വ്യ​ക്ത​മാ​യ സൂ​ച​ന​യാ​ണ്.

ഇ​ക്കാ​ല​മ​ത്ര​യും ലോ​ക​രാ​ഷ്‌​ട്രീ​യ​ത്തി​ലും ക​ലു​ഷി​ത​മാ​യി​രു​ന്ന യൂ​റോ​പ്യ​ൻ രാ​ഷ്‌​ട്രീ​യ​ത്തി​ലും നി​ർ​ണാ​യ​ക​മാ​യൊ​രു സാ​ന്നി​ധ്യ​മാ​യി​രു​ന്നു ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ആ​ംഗ​ല മെ​ർ​ക്ക​ൽ. അ​ഭ​യാ​ർ​ഥി പ്ര​ശ്ന​ത്തി​ൽ മെ​ർ​ക്ക​ലി​ന്‍റെ ഉ​റ​ച്ച നി​ല​പാ​ടി​ൽ പ​ല​ർ​ക്കും വി​യോ​ജി​പ്പു​ണ്ടാ​യി​രു​ന്നു. യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ലെ ചി​ല രാ​ജ്യ​ങ്ങ​ളും മെ​ർ​ക്ക​ലി​ന്‍റെ നി​ല​പാ​ടി​നെ എ​തി​ർ​ത്തു. അ​ഭ​യാ​ർ​ഥി​ക​ൾ​ക്കു​വേ​ണ്ടി അ​തി​ർ​ത്തി തു​റ​ന്നി​ടാ​നു​ള്ള മെ​ർ​ക്ക​ലി​ന്‍റെ നീ​ക്കം ജ​ന​പ്രീ​തി​യി​ൽ അ​ല്പം ഇ​ടി​വു​ണ്ടാ​ക്കി. പ​ത്തു ല​ക്ഷ​ത്തോ​ളം അ​ഭ​യാ​ർ​ഥി​ക​ളാ​ണ് ജ​ർ​മ​ൻ അ​തി​ർ​ത്തി ക​ട​ന്നെ​ത്തി​യ​ത്. എ​ങ്കി​ലും പാ​ർ​ട്ടി​യി​ൽ അ​വ​ർ അ​ജ​യ്യ​യാ​യി​രു​ന്നു.

ഇ​തി​നി​ടെ മെ​ർ​ക്ക​ലി​ന്‍റെ പി​ൻ​ഗാ​മി​ക്കു​വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. "മി​നി മെ​ർ​ക്ക​ൽ' എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​ന്നെ​ഗ്രെ​റ്റ് ക്രാം​പ് കാ​റ​ൻ​ബോ​വ​ർ, മെ​ർ​ക്ക​ൽ പു​ക​ച്ചു​ചാ​ടി​ച്ച ഫ്രെ​ഡ​റി​ക് മെ​ർ​സ്, മുപ്പത്തെട്ടുകാ​ര​നാ​യ വ​ല​തു​പ​ക്ഷ നേ​താ​വ് ജെ​ൻ​സ് സ്പാ​ഹ​ൻ എ​ന്നി​വ​രാ​ണ് മു​ൻ​നി​ര​യി​ലു​ള്ള​ത്. മി​ത​വാ​ദി​യും മെ​ർ​ക്ക​ലി​ന്‍റെ ആ​ദ്യ കാ​ബി​ന​റ്റി​ൽ അം​ഗ​വു​മാ​യി​രു​ന്ന അ​ർ​മി​ൻ ലാ​ഷെ​റ്റ് ഒ​ത്തു​തീ​ർ​പ്പു സ്ഥാ​നാ​ർ​ഥി​യാ​യി വ​രു​മെ​ന്നു ക​രു​തു​ന്ന​വ​രു​മു​ണ്ട്.

ധ​ന​കാ​ര്യ​വി​ദ​ഗ്ധ​നാ​യ ഫ്രെ​ഡ​റി​ക് മെ​ർ​സ്, മെ​ർ​ക്ക​ൽ സി​ഡി​യു​വി​നെ ഇ​ട​തു​പ​ക്ഷ​ത്തേ​ക്കു കൊ​ണ്ടു​പോ​കു​ന്നു​വെ​ന്ന അ​ഭി​പ്രാ​യ​ക്കാ​ര​നാ​യി​രു​ന്നു. ജെ​ൻ​സ് സ്പാ​ഹ​നാ​ക​ട്ടെ മെ​ർ​ക്ക​ൽ വി​രു​ദ്ധ​നാ​യാ​ണു ക​രു​ത​പ്പെ​ടു​ന്ന​ത്. സി​ഡി​യു​വി​ലെ വ​ല​തു​പ​ക്ഷ​ത്തെ സ​മാ​ശ്വ​സി​പ്പി​ക്കാ​ൻ ജെ​ൻ​സി​നെ മെ​ർ​ക്ക​ൽ മ​ന്ത്രി​സ​ഭ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യെ​ങ്കി​ലും മെ​ർ​ക്കലി​ന്‍റെ ജ​ന​കീ​യ ജ​നാ​ധി​പ​ത്യ പാ​ർ​ട്ടി ലൈ​നി​നെ അ​ദ്ദേ​ഹം നി​ശി​ത​മാ​യി എ​തി​ർ​ത്തു പോ​ന്നു. പിൻഗാമി ഇ​വ​രി​ൽ ആ​രു​ത​ന്നെ​യാ​യാ​ലും മെ​ർ​ക്ക​ലി​ന്‍റെ അ​ന്താ​രാ​ഷ്‌​ട്ര പ്ര​തി​ച്ഛാ​യ​യി​ലേ​ക്ക് ഉ​യ​ര​ണ​മെ​ങ്കി​ൽ ഏ​റെ അ​ധ്വാ​നി​ക്കേ​ണ്ടി​വ​രും.


ന​ഷീ​ദി​ന് എ​ന്തു റോ​ൾ‍?

മാ​ല​ദ്വീ​പ് മു​ൻ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ന​ഷീ​ദ് നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​തു ത​ട​യാ​ൻ നി​ല​വി​ലെ സ​ർ​ക്കാ​ർ ന​ട​ത്തി​യ ശ്ര​മം വി​ഫ​ല​മാ​യി. ന​ഷീ​ദി​നെ​തി​രേ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്ന അ​റ​സ്റ്റ് വ​റണ്ട് മാ​ല​ദ്വീ​പ് സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി. ഇ​തോ​ടെ രാ​ജ്യ​ത്ത് ജ​നാ​ധി​പ​ത്യ​രീ​തി​യി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ദ്യ പ്ര​സി​ഡ​ന്‍റാ​യ ന​ഷീ​ദി​ന് ശ്രീ​ല​ങ്ക​യി​ലെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചു ഇന്നലെ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി.

ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ പേ​രി​ലാ​ണ് 2015ൽ ​ന​ഷീ​ദി​ന് 13 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ വി​ധി​ച്ച​ത്. ഇ​തേ​ത്തു​ട​ർ​ന്നു ന​ഷീ​ദ് രാ​ജ്യം വി​ടു​ക​യാ​യി​രു​ന്നു. ചി​കി​ത്സ​യ്ക്കു​പോ​വു​ക​യാ​ണെ​ന്നാ​യി​രു​ന്നു ഔ​ദ്യോ​ഗി​ക വി​ശിദീ​ക​ര​ണം.

ഈ​യി​ടെ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ​ിൽ പ​രാ​ജ​യ​പ്പെ​ട്ട നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് അ​ബ്‌​ദു​ള്ള യാ​മീ​ൻ ന​ഷീ​ദ് ഉ​ൾ​പ്പെ​ടെ ത​ന്‍റെ രാ​ഷ്‌​ട്രീ​യ പ്ര​തി​യോ​ഗി​ക​ളെ​യെ​ല്ലാം കേ​സി​ൽ കു​ടു​ക്കി​യി​രു​ന്നു. മു​ഹ​മ്മ​ദ് ന​ഷീ​ദ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ച്ച, അ​ത്ര​യൊ​ന്നും അ​റിയ​പ്പെ​ടാ​തി​രു​ന്ന ഇ​ബ്രാ​ഹിം മു​ഹ​മ്മ​ദ് സോ​ലി​ഹ് ആ​ണ് വി​ജ​യി​ച്ച​ത്. യ​ഥാ​ർ​ഥ​ത്തി​ൽ മു​ഹ​മ്മ​ദ് ന​ഷീ​ദ് ആ​യി​രു​ന്നു മ​ത്സ​രി​ക്കേ​ണ്ട​ിയി​രു​ന്ന​ത്. പ​ക്ഷേ, തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ അ​ദ്ദേ​ഹ​ത്തെ അ​യോ​ഗ്യ​നാ​ക്കി. ഇ​നി അ​ഥ​വാ രാ​ജ്യ​ത്തെ​ത്തി​യ​ാൽ പ്ര​സി​ഡ​ന്‍റ് യാ​മീ​ന്‍റെ പോ​ലീ​സ് ത​ന്നെ അ​റ​സ്റ്റ് ചെയ്തു ​അ​ക​ത്തി​ടു​മെ​ന്നും ന​ഷീ​ദ് ഭ​യ​പ്പെ​ട്ടു. അ​തു​കൊ​ണ്ടു ശ്രീ​ല​ങ്ക​യി​ലി​രു​ന്ന് ന​ഷീ​ദ് ക​രു​ക്ക​ൾ നീ​ക്കി. സോ​ലി​ഹി​നെ വി​ജ​യി​പ്പി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ​പ​രാ​ജ​യ​പ്പെ​ട്ടി​ട്ടും അ​ധി​കാ​ര​ത്തി​ൽ തു​ട​രാ​ൻ പ്ര​സി​ഡ​ന്‍റ് യാ​മീ​ൻ പ​ഠി​ച്ച പ​ണി പ​തി​നെ​ട്ടും നോ​ക്കി. പ​ക്ഷേ സു​പ്രീം​കോ​ട​തി ആ ​ശ്ര​മം ത​ട​ഞ്ഞു. മാ​ല​ദ്വീ​പി​ലെ രാ​ഷ്‌​ട്രീ​യ ത​ട​വു​കാ​രെ ഓ​രോ​രു​ത്ത​രെ​യാ​യി മോ​ചി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ന​ഷീ​ദ് എ​ത്തു​ന്ന​തോ​ടെ ക​ളം കു​റെ​ക്കൂ​ടി വ്യ​ക്ത​മാ​കും. സോ​ലി​ഹി​നു പി​ന്നി​ൽ ന​ഷീ​ദാ​വും ക​ളി​ക്കു​ക. ആ ​പി​ൻ​സീ​റ്റ് ഡ്രൈ​വിം​ഗ് എ​ത്ര​മാ​ത്രം വി​ജ​യ​ക​ര​മാ​കും എ​ന്നാ​ണ​റി​യേ​ണ്ട​ത്.

ഖാ​ലി​ദ ജ​യി​ലി​ൽ​ത്ത​ന്നെ

രോ​ഗ​ഗ്ര​സ്ത​യാ​ണെ​ങ്കി​ലും ബം​ഗ്ലാ​ദേ​ശി​ലെ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഖാ​ലി​ദ സി​യ​യു​ടെ ജ​യി​ൽ​വാ​സം ഇ​നി​യും നീ​ളും. അ​ഴി​മ​തി​ക്കു​റ്റ​ത്തി​നു ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചു​വ​രി​ക​യാ​ണ​വ​രി​പ്പോ​ൾ. ഇ​പ്പോ​ഴി​താ ര​ണ്ടാ​മ​തൊ​രു അ​ഴി​മ​തി​ക്കേ​സി​ൽ​ക്കൂ​ടി അ​വ​ർ കു​റ്റ​ക്കാ​രി​യെ​ന്നു കോ​ട​തി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്നു. ഏ​ഴു വ​ർ​ഷ​ത്തേ​ക്കുകൂ​ടി​യാ​ണു ജ​യി​ൽ ശി​ക്ഷ. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പു ത​ന്‍റെ ഭ​ർ​ത്താ​വും മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ സി​യാ​വു​ർ റ​ഹ്‌​മാ​ന്‍റെ പേ​രി​ലു​ള്ള ട്ര​സ്റ്റി​ന്‍റെ മ​റ​വി​ൽ വ​ൻ​തു​ക സം​ഭാ​വ​ന കൈ​പ്പ​റ്റി​യെ​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ ആ​രോ​പ​ണം. ധാ​ക്കാ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ഏ​കാ​ന്ത ത​ട​വി​ലാ​ണി​പ്പോ​ൾ ഖാ​ലി​ദ സി​യ. ര​ണ്ടാ​മ​ത്തെ ശി​ക്ഷാ​വി​ധി ക​ഴി​ഞ്ഞ​ദി​വ​സം അ​വ​ർ​ക്കു ജ​യി​ലി​ൽ കൈ​മാ​റി. ആ​രോ​ഗ്യം അ​നു​ദി​നം ക്ഷ​യി​ച്ചു​വ​രു​ന്ന ഖാ​ലി​ദ​യ്ക്കു വി​ദ​ഗ്ധ ചി​കി​ത്സ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഇ​നി​യും ഭ​ര​ണ​കൂ​ടം ചെ​വി​ക്കൊ​ണ്ടി​ട്ടി​ല്ല.

ല​ങ്ക​യി​ൽ ബ​ലാ​ബ​ലം

ശ്രീ​ല​ങ്ക​യി​ലെ രാ​ഷ്‌​ട്രീ​യ സ്ഥി​തി​ഗ​തി​ക​ൾ കൂ​ടു​ത​ൽ വ​ഷ​ളാ​വു​ക​യാ​ണ്. സ​ഖ്യ​ക​ക്ഷി നേ​താ​വാ​യ റ​നി​ൽ വി​ക്ര​മ​സിം​ഗ​യെ പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്നു മാ​റ്റി പ​ക​രം മു​ൻ പ്ര​സി​ഡ​ന്‍റ് മ​ഹി​ന്ദ രാ​ജ​പ​ക്സെയെ ത​ൽ​സ്ഥാ​ന​ത്തു നി​യോ​ഗി​ച്ചെ​ങ്കി​ലും സ​ന്ദി​ഗ്ധാ​വ​സ്ഥ ത​ര​ണം ചെ​യ്തി​ട്ടി​ല്ല. ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യം നേ​രി​ടു​ന്ന​തി​നു പാ​ർ​ല​മെ​ന്‍റ് സ്പീ​ക്ക​ർ ക​രു ജ​യ​സൂ​ര്യ അ​റ്റോ​ർ​ണി ജ​ന​റ​ൽ ജ​യ​ന്ത ജ​യ​സൂ​ര്യ​യോ​ട് നി​യ​മോ​പ​ദേ​ശം തേ​ട​ിയെ​ങ്കി​ലും അ​ദ്ദ​ഹം അ​തു നി​ര​സി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി വി​ക്ര​മ​സിം​ഗെ​യെ പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്നു നീ​ക്കി​യ പ്ര​സി​ഡ​ന്‍റ് സി​രി​സേ​ന​യു​ടെ ന​ട​പ​ടി​യു​ടെ നി​യ​മ​സാ​ധു​ത​യു​ൾ​പ്പെ​ടെ അ​ഞ്ചു കാ​ര്യ​ങ്ങ​ളി​ലാ​ണ് സ്പീ​ക്ക​ർ ‍എ​ജി​യു​ടെ അ​ഭി​പ്രാ​യം തേ​ടി​യ​ത്. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തു​ക ഭ​ര​ണ​ഘ​ട​ന​പ്ര​കാ​രം അ​നു​ചി​ത​മാ​യി​രി​ക്കു​മെ​ന്നാ​ണ് എ​ജി സ്പീ​ക്ക​ർ​ക്കു മ​റു​പ​ടി ന​ൽ​കി​യ​ത്.

സി​രി​സേ​ന​യും വി​ക്ര​മ​സി​ംഗെ​യും ത​മ്മി​ലു​ള്ള പോ​രു തു​ട​ങ്ങി​യി​ട്ടു കു​റെ​ക്കാ​ല​മാ​യി. താ​ൻ ഇ​നി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തി​നി​ല്ലെ​ന്നു സി​രി​സേ​ന മു​ന്പൊ​രി​ക്ക​ൽ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, അ​ദ്ദേ​ഹം ഇ​പ്പോ​ൾ നി​ല​പാ​ടു മാ​റ്റി. ര​ണ്ടാ​മ​തൊ​രു ഊ​ഴംകൂ​ടി സി​രി​സേ​ന ല​ക്ഷ്യ​മി​ടു​ന്നു. വി​ക്ര​മ​സിം​ഗെ​യ്ക്കും പ്ര​സി​ഡ​ന്‍റു പ​ദ​ത്തി​ൽ നോ​ട്ട​മു​ണ്ട്.

പാ​ർ​ല​മെ​ന്‍റി​ൽ ആ​ർ​ക്കും ഒ​റ്റ​യ്ക്കു ഭൂ​രി​പ​ക്ഷ​മി​ല്ല. വി​ക്ര​മ​സി​ഗെ​യു​ടെ യു​ണൈ​റ്റ​ഡ് നാ​ഷ​ണ​ൽ പാ​ർ​ട്ടി​ക്കാ​ണു കൂ​ടു​ത​ൽ അം​ഗ​ങ്ങ​ൾ. സി​രി​സേ​ന​യും രാ​ജ​പ​ക്സെയും കൂ​ടി പാ​ർ​ല​മെ​ന്‍റി​ൽ ഭൂ​രി​പ​ക്ഷം ഉ​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. യു​എ​ൻ​പി​യി​ൽ​നി​ന്ന് ഏ​താ​നും എം​പി​മാ​രെ ചാ​ക്കി​ടാ​ൻ ശ്ര​മം ന​ട​ക്കുന്നു​ണ്ട്. സി​രി​സേ​ന പു​തു​താ​യി നി​യോ​ഗി​ച്ച 12 മ​ന്ത്രി​മാ​രി​ൽ നാ​ലു​പേ​ർ യു​എ​ൻ​പി​യി​ൽ​നി​ന്നു​ള്ള​വ​രാ​ണ്.

പാ​ർ​ല​മെ​ന്‍റി​ൽ ക​രു​ത്തു കാ​ട്ടാ​നാ​ണ് വി​ക്ര​മ​സിം​ഗെ​യു​ടെ ല​ക്ഷ്യം. ത​ന്നെ അ​ധി​കാ​ര​ഭ്ര​ഷ്‌​ട​നാ​ക്കി​യ ന​ട​പ​ടി​ക്കെ​തി​രേ അ​ദ്ദേ​ഹം കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ ത​യാ​റാ​യി​ട്ടി​ല്ല. ന​വം​ബ​ർ 16 വ​രെ സി​രി​സേ​ന പാ​ർ​ല​മെ​ന്‍റ് പ്രൊ​റോ​ഗ് ചെ​യ്തെങ്കിലും അതു റദ്ദാക്കി അഞ്ചിനു പാർലമെ ന്‍റ് സമ്മേളനം വിളിച്ചിട്ടുണ്ട്.

നി​ല​വി​ൽ ശ്രീ​ല​ങ്ക​യി​ൽ ര​ണ്ടു പ്ര​ധാ​ന​മ​ന്ത്രി​മാ​രു​ള്ള സാ​ഹ​ച​ര്യ​മാ​ണ്. ജ​നാ​ധി​പ​ത്യ​ത്തെ​യും ഭ​ര​ണ​ഘ​ട​ന​യെ​യും മാ​നി​ച്ചു​കൊ​ണ്ടു പാ​ർ​ല​മെ​ന്‍റ് എ​ത്ര​യും വേ​ഗം വി​ളി​ച്ചു​കൂ​ട്ട​ണ​മെ​ന്നു അ​മേ​രി​ക്ക​യും യൂ​റോ​പ്യ​ൻ​യൂ​ണി​യ​നും മറ്റുപാ ശ്ചാത്യരാ​ജ്യ​ങ്ങ​ളും പ്ര​സി​ഡ​ന്‍റ് സി​രി​സേ​ന​യോ​ടു ആവ​ശ്യ​പ്പെ​ട്ടി​രുന്നു. ഇ​ന്ത്യ​യും ചൈ​ന​യും സ്ഥി​തി​ഗ​തി​ക​ൾ സ​സൂ​ക്ഷ്മം വി​ക്ഷീ​ക്കു​ന്നു​ണ്ട്. രാ​ജ​പ​ക്സെ ചൈ​ന​യോ​ട് ആ​ഭി​മു​ഖ്യ​മു​ള്ള നേ​താ​വാ​ണ്. റ​നി​ൽ വി​ക്ര​മ​സിം​ഗെ​യാ​ക​ട്ടെ പ​ര​ന്പ​രാ​ഗ​ത സു​ഹൃ​ത്തെ​ന്ന നി​ല​യി​ൽ ഇ​ന്ത്യ​യു​മാ​യി ഉ​റ്റ​ബ​ന്ധം പു​ല​ർ​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.