ദീർഘമായ ഒരു കടുത്ത രാഷ്‌ട്രീയഗ്രീഷ്മം
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ

ഹി​​​​​ന്ദി​​​​​ഹൃ​​​​​ദ​​​​​യ​​​​​ഭൂ​​​​​മി​​​​​യി​​​​​ൽ വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ൾ​​ക്കു​​​​​ശേ​​​​​ഷം ഇ​​​​​ന്ത്യ​​​​​ൻ നാ​​​​​ഷ​​​​​ണ​​​​​ൽ കോ​​​​​ൺ​​​​​ഗ്ര​​​​​സ് കാ​​​​​ഴ്ച​​​​​വ​​​​​ച്ച മി​​​​​ക​​​​​ച്ച പ്ര​​​​​ക​​​​​ട​​​​​നം രാ​​​​​ജ്യ​​​​​ത്തെ രാ​​​​​ഷ്‌​​ട്രീ​​​​​യ​​ത്തി​​നു വീ​​​​​ണ്ടും ച​​ടു​​ല​​ത പ​​ക​​ർ​​ന്നി​​​​​രി​​​​​ക്കു​​​​​ന്നു. ബി​​​​​ജെ​​​​​പി അ​​​​​ജ​​​​​യ്യ​​​​​രാ​​​​​ണ് എ​​​​​ന്ന മി​​​​​ത്ത് പൊ​​​​​ളി​​​​​ഞ്ഞു. മോ​​​​​ദി​​​​​യു​​​​​ടെ പ്ര​​​​​സം​​​​​ഗ​​​​​പാ​​​​​ട​​​​​വം പ​​​​​ണ്ടേ​​​​​പ്പോ​​​​​ലെ ഫ​​​​​ലി​​​​​ക്കു​​​​​ന്നി​​​​​ല്ല. അ​​​​​തു​​​​​പോ​​​​​ലെ രാ​​​​​ഹു​​​​​ൽ​​​​​ഗാ​​​​​ന്ധി ഇ​​​​​നി വെ​​​​​റും പ​​​​​പ്പു​​​​​വു​​​​​മ​​​​​ല്ല. പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര​​​​​മോ​​​​​ദി​​​​​യും ബി​​​​​ജെ​​​​​പി പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് അ​​​​​മി​​​​​ത്ഷാ​​​​​യും പോ​​​​​ലും അ​​​​​ദ്ദേ​​​​​ഹ​​​​​ത്തെ ഗൗ​​​​​ര​​​​​വ​​​​​ത്തി​​​​​ലെ​​​​​ടു​​​​​ക്കാ​​​​​ൻ തു​​​​​ട​​ങ്ങി​​യി​​​​​രി​​​​​ക്കു​​​​​ന്നു.

രാ​​​​​ഹു​​​​​ലി​​​​​ന്‍റെ ക​​​​​ട​​​​​ന്നാ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ൾ​​​​​ക്കു ത​​​​​ക്ക​​​ മ​​​​​റു​​​​​പ​​​​​ടി ന​​​​​ല്കാ​​​​​ൻ ഇ​​​​​രു​​​​​വ​​​​​രും നി​​​​​ർ​​​​​ബ​​​​​ന്ധി​​​​​ത​​​​​രാ​​​​​കു​​​​​ന്നു.
ഈ ​​​​​പ്ര​​​​​ക്രി​​​​​യ​​​​​യി​​​​​ൽ ഇ​​​​​ല​​​​​ക്‌ഷൻ പ്ര​​​​​ചാ​​​​​ര​​​​​ണപ്ര​​​​​സം​​​​​ഗ​​​​​ങ്ങ​​​​​ൾ മൂ​​​​​ടി​​​​​പ്പൊ​​​​​തി​​​​​ഞ്ഞ ആ​​​​​ക്ഷേ​​​​​പ​​​​​ങ്ങ​​​​​ൾ അ​​​​​ല്ലാ​​​​​താ​​​​​യി​​​ മാ​​​​​റി. പ​​​​​ല​​​​​പ്പോ​​​​​ഴും പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റ​​​​​റി​​​​​യ​​​​​ല്ലാ​​​​​ത്ത പ​​​​​ദ​​​​​ങ്ങ​​​​​ളും അ​​​​​വ​​​​​യി​​​​​ൽ ക​​​​​ട​​​​​ന്നു​​​​​വ​​​​​ന്നു. കോ​​​​​ൺ​​​​​ഗ്ര​​​​​സ് മു​​​​​ക്ത ഭാ​​​​​ര​​​​​ത​​​​​ത്തെ​​​​​യും പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​മു​​​​​ക്ത ഭാ​​​​​ര​​​​​ത​​​​​ത്തെ​​​​​യും പ​​​​​റ്റി​​​​​യു​​​​​ള്ള വാ​​​​​ദ​​​​​ങ്ങ​​​​​ൾ ഇ​​​​​പ്പോ​​​​​ൾ പൊ​​​​​തു​​​​​ജ​​​​​ന​​​​​ങ്ങ​​​​​ൾ ഗൗ​​​​​ര​​​​​വ​​​​​ത്തോ​​​​​ടെ എ​​​​​ടു​​​​​ക്കു​​​​​ന്നി​​​​​ല്ല. ഹി​​ന്ദി മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ കാ​​​​​വി​​​​​പ്പാ​​​​​ർ​​​​​ട്ടി​​​​​യു​​​​​ടെ സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​ക​​​​​ളെ വ​​​​​ള​​​​​രെ വ്യ​​​​​ക്ത​​​​​മാ​​​​​യി​​​​​ട്ടാ​​​​​ണ​​​​​ല്ലോ ​​​തോ​​​​​ല്പി​​​​​ച്ച​​​​​ത്.

ഭ​​​​​ര​​​​​ണ​​​​​വി​​​​​രു​​​​​ദ്ധ വി​​​​​കാ​​​​​രം ജ​​ന​​ങ്ങ​​ളു​​ടെ വി​​​​​ധി​​​​​യെ​​​​​ഴു​​​​​ത്തി​​​​​ൽ ഒ​​​​​രു ഘ​​​​​ട​​​​​ക​​​​​മാ​​​​​യി നി​​​​​ല​​​​​കൊ​​​​​ണ്ടു എ​​​​​ന്ന​​​​​തു സ​​​​​മ്മ​​​​​തി​​​​​ക്കു​​​​​ന്നു. ഹി​​​​​ന്ദി​​​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ വോ​​​​​ട്ട​​​​​ർ​​​​​മാ​​​​​ർ കോ​​​​​ൺ​​​​​ഗ്ര​​​​​സ് അ​​​​​നു​​​​​കൂ​​​​​ലി​​​​​ക​​​​​ളാ​​​​​യി മാ​​​​​റി എ​​ന്ന​​തി​​നേ​​ക്കാ​​ൾ ബി​​ജെ​​പി​​വി​​രു​​ദ്ധ​​രാ​​യി മാ​​റി എ​​​​​ന്ന​​​​​താ​​​​​ണു വ​​​​​സ്തു​​​​​ത. എ​​​​​ന്നാ​​​​​ൽ, ഈ ​​​​​അ​​​​​വ​​​​​സ​​​​​രം മു​​​​​ത​​​​​ലെ​​​​​ടു​​​​​ത്ത​​​​​തി​​​​​നും ബി​​​​​ജെ​​​​​പി​​​​​ക്കെ​​​​​തി​​​​​രേ വി​​​​​ശ്വാ​​​​​സ​​​​​യോ​​​​​ഗ്യ​​​​​മാ​​​​​യ ഒ​​​​​രു ബ​​​​​ദ​​​​​ലാ​​​​​യി ഉ​​​​​യ​​​​​ർ​​​​​ന്നു​​​​​വ​​​​​ന്ന​​​​​തി​​​​​നും ക​​ഴി​​ഞ്ഞ​​തി​​നു കോ​​​​​ൺ​​​​​ഗ്ര​​​​​സ് നേ​​​​​തൃ​​​​​ത്വ​​​​​ത്തെ അ​​​​​ഭി​​​​​ന​​​​​ന്ദി​​​​​ക്ക​​​​​ണം. ബി​​​​​ജെ​​​​​പി​​​​​യു​​​​​ടെ തീ​​​​​വ്ര​​​​​ഹി​​​​​ന്ദു​​​​​ത്വ​​​​​ത്തെ​​ക്കാ​​ൾ മ​​​​​തേ​​​​​ത​​​​​ര മൂ​​​​​ല്യ​​​​​ങ്ങ​​​​​ളെ മാ​​​​​നി​​​​​ക്കു​​​​​ന്ന കോ​​​​​ൺ​​​​​ഗ്ര​​​​​സി​​​​​ന്‍റെ മൃ​​​​​ദു​​​​​ഹി​​​​​ന്ദു​​​​​ത്വ​​​​​ത്തെ​​​​​യാ​​​​​ണു വോ​​​​​ട്ട​​​​​ർ​​​​​മാ​​​​​ർ മാ​​​​​നി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്നും തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു​​​​​ഫ​​​​​ലം സൂ​​​​​ചി​​​​​പ്പി​​​​​ക്കു​​​​​ന്നു.

പ​​​​ല സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലും കോ​​​​ൺ​​​​ഗ്ര​​​​സു​​​​മാ​​​​യി സ​​​​ഖ്യ​​​​മു​​​​ണ്ടാ​​​​ക്കാ​​​​ൻ പ്രാ​​​​ദേ​​​​ശി​​​​ക​​ പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ സ​​​​ന്ന​​​​ദ്ധ​​​​ത കാ​​​​ട്ടു​​​​ന്നു എ​​​​ന്ന​​​​താ​​​​ണ് ഇ​​​​തി​​​​ന്‍റെ ആ​​​​ത്യ​​​​ന്തി​​​​ക​​​​ഫ​​​​ലം. അ​​​​ടു​​​​ത്ത വ​​​​ർ​​​​ഷം ഏ​​​​പ്രി​​​​ൽ-​​​​മേ​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ പ​​​​ര​​​​മാ​​​​വ​​​​ധി സീ​​​​റ്റു​​​​ക​​​​ൾ നേ​​​​ടു​​​​ക എ​​​​ന്ന​​​​താ​​​​ണ് ഓ​​​​രോ പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ​​​​യും ല​​​​ക്ഷ്യം എ​​​​ന്ന​​​​തു വി​​​​സ്മ​​​​രി​​​​ക്കു​​​​ന്നി​​​​ല്ല. ദേ​​​​ശീ​​​​യ​​​​ത​​​​ല​​​​ത്തി​​​​ൽ ഒ​​​​രു മ​​​​ഹാ​​​​സ​​​​ഖ്യം ഉ​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ലെ​​​​ങ്കി​​​​ലും മി​​​​ക്ക സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലും ബി​​​​ജെ​​​​പി​​​​വി​​​​രു​​​​ദ്ധ മു​​​​ന്ന​​​​ണി ഉ​​​​ണ്ടാ​​​​ക്കാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്.

ബി​​​​ജെ​​​​പി​​​​ക്കെ​​​​തി​​രേ ജ​​​​ന​​​​വി​​​​കാ​​​​രം ഉ​​​​ട​​​​ലെ​​​​ടു​​​​ത്തി​​​​ട്ടു​​​​ണ്ടെ​​​​ന്നു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ഫ​​​​ലം സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്നു. നോ​​​​ട്ട് റ​​​​ദ്ദാ​​​​ക്ക​​​​ലി​​​​ന്‍റെ​​​​യും ജി​​​​എ​​​​സ്ടി​​​​യു​​​​ടെ​​​​യും പ്ര​​​​ത്യാ​​​​ഘാ​​​​ത​​​​ങ്ങ​​​​ളി​​​​ലും തൊ​​​​ഴി​​​​ലു​​​​ക​​​​ൾ സൃ​​​​ഷ്ടി​​​​ക്ക​​​​പ്പെ​​​​ടാ​​​​ത്ത​​​​തി​​​​ലും ജ​​​​ന​​​​ങ്ങ​​​​ൾ അ​​​​തൃ​​​​പ്ത​​​​രാ​​​​ണ്. കൃ​​​​ത്രി​​​​മ​​​​മാ​​​​യി ഉ​​​​ണ്ടാ​​​​ക്കി​​​​യ​​​​താ​​​​ണെ​​​​ങ്കി​​​​ലും അ​​​​ല്ലെ​​​​ങ്കി​​​​ലും ജി​​​​എ​​​​സ്ടി വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ​​​​യും ഓ​​​​ഹ​​​​രി​​​​വി​​​​പ​​​​ണി​​​​യു​​​​ടെ​​​​യും ക​​​​ണ​​​​ക്കു​​​​ക​​​​ൾ സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രി​​​​ൽ ഒ​​​​രു ച​​​​ല​​​​ന​​​​വും ഉ​​​​ണ്ടാ​​​​ക്കി​​​​ല്ല. അ​​​​വ​​​​രു​​​​ടെ ഉ​​​​ത്ക​​​​ണ്ഠ അ​​​​ടു​​​​ത്ത 24 മ​​​​ണി​​​​ക്കൂ​​​​ർ എ​​​​ങ്ങ​​​​നെ​​​​യാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്നും ഭ​​​​ക്ഷ​​​​ണം, വ​​​​സ്ത്രം, വീ​​​​ട് എ​​​​ന്നി​​​​വ​​​​യെ​​​​പ്പ​​​​റ്റി​​​​യു​​​​മാ​​​​ണ്. ഈ ​​​​സ്ഥി​​​​തി​​​​വി​​​​ശേ​​​​ഷം മു​​​​ത​​​​ലെ​​​​ടു​​​​ക്കാ​​​​നാ​​​​ണു പ്ര​​​​തി​​​​പ​​​​ക്ഷം ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​ത്.

പൗ​​​​ര​​​​ന്മാ​​​​രു​​​​ടെ സ്വാ​​​​ത​​​​ന്ത്ര്യം ഹ​​​​നി​​​​ച്ചു​​​​കൊ​​​​ണ്ടു ത​​​​ങ്ങ​​​​ളു​​​​ടെ കൈ​​​​യി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ അ​​​​ധി​​​​കാ​​​​രം കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ക്കാ​​​​ൻ ബി​​​​ജെ​​​​പി സ​​​​ർ​​​​ക്കാ​​​​ർ ശ്ര​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നു​​​​ള്ള ഭ​​​​യ​​വും അ​​തി​​നു പു​​റ​​മേ​​യു​​​​ണ്ട്. ബി​​​​ജെ​​​​പി​​​​ക്ക് ഒ​​​​ര​​​​വ​​​​സ​​​​രം കൂ​​​​ടി കി​​​​ട്ടി​​​​യാ​​​​ൽ ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​​​ന്‍റെ മ​​​​റ​​​​വി​​​​ൽ കൂ​​​​ച്ചു​​​​വി​​​​ല​​​​ങ്ങി​​​​ട​​​​പ്പെ​​​​ട്ട ഒ​​​​രു സ​​​​മൂ​​​​ഹ​​​​മാ​​​​കും സൃ​​​​ഷ്ടി​​​​ച്ചെ​​​​ടു​​​​ക്കു​​​​ക​​​​യെ​​​​ന്നു പ​​​​ല​​​​രും ഭ​​​​യ​​​​പ്പെ​​​​ടു​​​​ന്നു. വി​​​​ദ്വേ​​​​ഷ വ്യാ​​​​പാ​​​​രം, ഇ​​​​ഷ്ട​​​​മു​​​​ള്ള ഭ​​​​ക്ഷ​​​​ണം ക​​​​ഴി​​​​ക്കാ​​​​നും ഇ​​​​ഷ്ട​​​​മു​​​​ള്ള​​​​തു വാ​​​​യി​​​​ക്കാ​​​​നും ഇ​​​​ഷ്ട​​​​മു​​​​ള്ള വ​​​​സ്ത്രം ധ​​​​രി​​​​ക്കാ​​​​നും ഇ​​​​ഷ്ട​​​​മു​​​​ള്ള സം​​​​ഗീ​​​​തം കേ​​​​ൾ​​​​ക്കാ​​​​നു​​​​മു​​​​ള്ള ജ​​ന​​ങ്ങ​​ളു​​ടെ അ​​വ​​കാ​​ശ​​ത്തി​​ൽ കൈ​​​​ക​​​​ട​​​​ത്ത​​​​ൽ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യൊ​​​​ക്കെ ബി​​​​ജെ​​​​പി​​​​യു​​​​ടെ ഉ​​​​ദ്ദേ​​​​ശ്യ​​​​ല​​​​ക്ഷ്യ​​​​ങ്ങ​​​​ളെ​​​​പ്പ​​റ്റി ഇ​​​​ട​​​​ത്ത​​​​ര​​​​ക്കാ​​​​രി​​​​ൽ സം​​​​ശ​​​​യം ജ​​​​നി​​​​പ്പി​​​​ച്ചു. ചു​​​​രു​​​​ക്കി​​​​പ്പ​​​​റ​​​​ഞ്ഞാ​​​​ൽ ക​​​​ഴി​​​​ഞ്ഞ നാ​​​​ല​​​​ര​​​​വ​​​​ർ​​​​ഷം രാ​​​​ജ്യ​​​​ത്തു പ​​​​ട​​​​ർ​​​​ന്ന അ​​​​സ​​​​ഹി​​​​ഷ്ണു​​​​ത പ​​​​ല​​​​രി​​​​ലും ആ​​​​ശ​​​​ങ്ക സൃ​​ഷ്ടി​​​​ക്കു​​​​ന്നു​​ണ്ട്. ഹി​​​​ന്ദി​​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ലും ബി​​​​ജെ​​​​പി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ​​ല​​​​ക്ഷ്യ​​​​ങ്ങ​​​​ളെ​​​​പ്പ​​​​റ്റി സം​​​​ശ​​​​യ​​​​മു​​​​ണ്ടെ​​​​ന്ന് അ​​​​വി​​​​ട​​​​ത്തെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ഫ​​​​ല​​​​ങ്ങ​​​​ൾ സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്നു.

അ​​നു​​കൂ​​ല അ​​ന്ത​​രീ​​ക്ഷം

കാ​​​​ര്യ​​​​ങ്ങ​​​​ൾ മ​​​​ന​​​​സി​​​​ലാ​​​​ക്കി വേ​​ണ്ട​​വി​​ധം പ്ര​​​​തി​​​​ക​​​​രി​​​​ക്കാ​​​​ൻ പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തി​​​​നു ശ​​​​രി​​​​യാ​​​​യ അ​​​​ന്ത​​​​രീ​​​​ക്ഷ​​​​മാ​​​​ണു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ഫ​​​​ലം സൃ​​​​ഷ്ടി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന പ്ര​​​​തീ​​​​തി പൊ​​​​തു​​​​വെ​​​​യു​​​​ണ്ട്. ബി​​ജെ​​പി​​ക്കെ​​തി​​രാ​​യ വോ​​​​ട്ട് വി​​​​ഭ​​​​ജി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​ത് ഒ​​​​ഴി​​​​വാ​​​​ക്കി​​​​യാ​​​​ൽ മി​​​​ക​​​​ച്ച വി​​​​ജ​​​​യം നേ​​​​ടാ​​​​ൻ അ​​വ​​ർ​​ക്കു ന​​​​ല്ല സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്. ക​​​​ടു​​​​ത്ത അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദ​​​​ങ്ങ​​​​ൾ ഈ ​​​​ദി​​​​ന​​​​ങ്ങ​​​​ളി​​​​ൽ കാ​​​​ണാ​​​​നാ​​​​കും എ​​​​ന്ന​​​​താ​​​​ണ് അ​​​​തി​​​​ന്‍റെ ഒ​​​​രു ഫ​​​​ലം. സൗ​​​​ഹാ​​​​ർ​​​​ദ​​​​പ​​​​ര​​​​മാ​​​​യ ഒ​​​​രു അ​​​​ന്ത​​​​രീ​​​​ക്ഷ​​​​മൊ​​​​രു​​​​ക്കാ​​​​നും ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ത​​ങ്ങ​​ൾ​​ക്കു കൂ​​​​ടി​​​​യ ഓ​​​​ഹ​​​​രി കി​​​​ട്ടാ​​​​നും സ​​​​മാ​​​​ജ്‌​​​​വാ​​​​ദി പാ​​​​ർ​​​​ട്ടി​​​​യും ബ​​​​ഹു​​​​ജ​​​​ൻ സ​​​​മാ​​​​ജ് പാ​​​​ർ​​​​ട്ടി​​​​യും മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ലും രാ​​​​ജ​​​​സ്ഥാ​​​​നി​​​​ലും കോ​​​​ൺ​​​​ഗ്ര​​​​സി​​​​നു പി​​​​ന്തു​​​​ണ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.


ബി​​​​ഹാ​​​​റി​​​​ൽ ഇ​​​​പ്പോ​​​​ൾ​​​​ത്ത​​ന്നെ പ്ര​​തി​​പ​​ക്ഷ​​ത്തു ധാ​​​​ര​​​​ണ​​​​യു​​​​ണ്ട്. ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലും മാ​​​​യാ​​​​വ​​​​തി​​​​യും അ​​​​ഖി​​​​ലേ​​​​ഷ് യാ​​​​ദ​​​​വും അ​​​​ജി​​​​ത്‌​​​​സിം​​​​ഗും കോ​​​​ൺ​​​​ഗ്ര​​​​സും ത​​​​മ്മി​​​​ൽ ഒ​​​​രു അ​​​​നൗ​​​​ദ്യോ​​​​ഗി​​​​ക ധാ​​​​ര​​​​ണ​​​​യു​​​​ണ്ടാ​​ക്കി. കോ​​​​ൺ​​​​ഗ്ര​​​​സി​​ന് ഇ​​​​പ്പോ​​​​ൾ അ​​​​മേ​​​​ത്തി​​​​യി​​​​ലും റാ​​​​യ്ബ​​​​റേ​​​​ലി​​​​യി​​​​ലും മാ​​​​ത്ര​​​​മാ​​​​ണു പി​​​​ന്തു​​​​ണ ല​​​​ഭി​​ക്കു​​​​ന്ന​​​​ത്. ര​​​​ണ്ടോ മൂ​​​​ന്നോ സീ​​​​റ്റി​​​​ൽ​​​​കൂ​​​​ടെ അ​​​​വ​​​​ർ​​​​ക്കു പി​​​​ന്തു​​​​ണ കി​​​​ട്ടാം. മാ​​​​യാ​​​​വ​​​​തി​​​​ക്ക് 37 സീ​​​​റ്റും അ​​ഖി​​ലേ​​ഷ് യാ​​ദ​​വി​​നു 33 സീ​​​​റ്റും ന​​​​ല്കാ​​​​നാ​​​​ണു ധാ​​​​ര​​​​ണ. അ​​​​ജി​​​​ത് സിം​​​​ഗ് ഇ​​​​പ്പോ​​​​ഴും വി​​​​ല​​​​പേ​​​​ശ​​​​ൽ ന​​​​ട​​​​ത്തി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

ബി​​​​ഹാ​​​​റി​​​​ലെ​​​​യും യു​​​​പി​​​​യി​​​​ലെ​​​​യും അ​​​​നൗ​​​​ദ്യോ​​​​ഗി​​​​ക ധാ​​​​ര​​​​ണ ഒ​​​​രു തു​​​​ട​​​​ക്ക​​​​മാ​​​​ണ്. ബം​​​​ഗാ​​​​ളി​​​​ലും മ​​​​ഹാ​​​​രാ​​​​ഷ്​​​​ട്ര​​​​യി​​​​ലും ക​​​​ടു​​​​ത്ത വി​​​​ല​​​​പേ​​​​ശ​​​​ൽ ന​​ട​​ക്കും. ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലും ആ​​​​ന്ധ്ര​​​​യി​​​​ലും സീ​​​​റ്റ് വി​​​​ഭ​​​​ജ​​​​ന​​​​ത്തി​​​​ൽ പ്ര​​​​ശ്ന​​​​മു​​​​ണ്ടാ​​​​യേ​​​​ക്കി​​​​ല്ല. ഡി​​​​എം​​​​കെ നേ​​​​താ​​​​വ് എം.​​​​കെ. സ്റ്റാ​​​​ലി​​​​ൻ വി​​​​ട്ടു​​​​വീ​​​​ഴ്ചാ​​​​മ​​​​നോ​​​​ഭാ​​​​വ​​​​ത്തി​​​​ലാ​​​​ണ്.
അ​​​​ടു​​​​ത്ത ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ബി​​​​ജെ​​​​പി​​​​യെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്ത​​​​ണ​​​​മെ​​​​ന്ന ആ​​​​ഗ്ര​​​​ഹം മ​​​​റ്റെ​​​​ല്ലാ​​​​വ​​​​ർ​​ക്കു​​​​മു​​​​ണ്ട്. സ്വ​​​​ന്തം മേ​​​​ഖ​​​​ല​​​​യി​​​​ലെ സ്വാ​​​​ധീ​​​​നം നി​​​​ല​​​​നി​​​​ർ​​​​ത്ത​​​​ണ​​​​മെ​​​​ന്ന് എ​​​​ല്ലാ പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ​​​​ക്കും ആ​​​​ഗ്ര​​​​ഹ​​​​മു​​​​ള്ള​​​​തി​​​​നാ​​​​ൽ മു​​ഴു​​വ​​ൻ ലോ​​​​ക്സ​​​​ഭാ സീ​​​​റ്റു​​​​ക​​​​ളി​​​​ലും ധാ​​​​ര​​​​ണ ഉ​​​​ണ്ടാ​​​​കു​​​​മോ​​​​യെ​​​​ന്ന് ആ​​​​ർ​​​​ക്കും ഉ​​​​റ​​​​പ്പി​​​​ല്ല. പ​​​​ക്ഷേ ഭൂ​​​​രി​​​​പ​​​​ക്ഷം സീ​​​​റ്റു​​​​ക​​​​ളി​​​​ലും ബി​​​​ജെ​​​​പി​​​​ക്കെ​​​​തി​​​​രേ പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തി​​​​ന്‍റെ പൊ​​​​തു​​​​സ്ഥാ​​​​നാ​​​​ർ​​​​ഥി ഉ​​​​ണ്ടാ​​​​കും.

ദ​​​​ന്ത​​​​ഗോ​​​​പു​​​​ര​​​​ത്തി​​​​ൽ​​​​നി​​​​ന്ന് ഇ​​​​റ​​ങ്ങു​​ന്നു

ഈ​​പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ദ​​​​ന്ത​​​​ഗോ​​​​പു​​​​ര​​​​ത്തി​​​​ൽ​​​​നി​​​​ന്ന് ഇ​​​​റ​​​​ങ്ങി​​​​വ​​​​രാ​​​​ൻ ന​​​​രേ​​​​ന്ദ്ര മോ​​​​ദി ശ്ര​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണ്. പാ​​​​വ​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​നു​​​​കൂ​​​​ല ന​​​​യ​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങാ​​​​ൻ അ​​ദ്ദേ​​ഹം സ​​​​ന്ന​​​​ദ്ധ​​​​ത പ്ര​​​​ക​​​​ടി​​​​പ്പി​​​​ക്കു​​​​ന്നു. പ​​​​ല വ​​​​സ്തു​​​​ക്ക​​​​ളു​​​​ടെ​​​​യും ജി​​​​എ​​​​സ്ടി കു​​​​റ​​​​ച്ച​​​​ത് ഒ​​​​രു സൂ​​​​ച​​​​ന​​​​യാ​​​​ണ്. ഇ​​​​ന്ധ​​​​ന​​​​നി​​​​കു​​​​തി കു​​​​റ​​​​യ്ക്ക​​​​ൽ, ദാ​​​​രി​​​​ദ്ര്യ​​​​രേ​​​​ഖ​​​​യ്ക്കു താ​​​​ഴെ​​​​യു​​​​ള്ള​​​​വ​​​​ർ​​​​ക്ക് അ​​​​വ​​​​ശ്യ​​​​വ​​​​സ്തു​​​​ക്ക​​​​ൾ എ​​​​ത്തി​​​​ച്ചു​​​​കൊ​​​​ടു​​​​ക്ക​​​​ൽ, ഭ​​​​ക്ഷ്യ​​​​സു​​​​ര​​​​ക്ഷാ നി​​​​യ​​​​മം ശ​​​​രി​​​​യാ​​​​യ​​​​വി​​​​ധ​​​​ത്തി​​​​ൽ ന​​​​ട​​​​പ്പാ​​​​ക്ക​​​​ൽ തു​​​​ട​​​​ങ്ങി​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും​​​​പ്ര​​​​തീ​​​​ക്ഷി​​​​ക്കാം. ജ​​​​ന​​​​പ്രി​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ലൂ​​​​ടെ പൊ​​​​തു​​​​ജ​​​​ന​​​​ത്തി​​​​ന്‍റെ പ്രീ​​​​തി പി​​​​ടി​​​​ച്ചു​​​​പ​​​​റ്റാ​​​​ൻ പ​​ക്ഷേ ഇ​​​​നി അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ പ​​​​ക്ക​​​​ൽ വേ​​​​ണ്ട​​​​ത്ര സ​​​​മ​​​​യ​​​​മി​​​​ല്ല.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു തൊ​​​​ട്ടു​​​​മു​​​​ന്പു​​​​ള്ള ബ​​​​ജ​​​​റ്റ് സാ​​​​ധാ​​​​ര​​​​ണ​​​​ഗ​​​​തി​​​​യി​​​​ൽ ഒ​​​​രു വോ​​​​ട്ട് ഓ​​​​ൺ അ​​​​ക്കൗ​​​​ണ്ട് മാ​​​​ത്ര​​​​മാ​​​​യി​​​​രി​​​​ക്കും. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു​​​​ശേ​​​​ഷം അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ വ​​​​രു​​​​ന്ന സ​​​​ർ​​​​ക്കാ​​​​രി​​​​ന് അ​​​​വ​​​​രു​​​​ടെ സാ​​​​ന്പ​​​​ത്തി​​​​ക​​​​ന​​​​യ​​​​ങ്ങ​​​​ൾ ന​​​​ട​​​​പ്പാ​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​സ​​​​രം ന​​​​ല്കു​​​​ക​​​​യാ​​​​ണ് പ​​​​തി​​​​വ്. പ​​​​ക്ഷേ മോ​​​​ദി അ​​​​ടു​​​​ത്ത കേ​​​​ന്ദ്ര ബ​​​​ജ​​​​റ്റി​​​​ൽ നി​​​​ര​​​​വ​​​​ധി ജ​​​​ന​​​​പ്രി​​​​യ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ച്ചേ​​​​ക്കും. പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി മ​​​​ര്യാ​​​​ദ​​​​ക​​​​ളെ​​​​യും കീ​​​​ഴ്‌​​​​വ​​​​ഴ​​​​ക്ക​​​​ങ്ങ​​​​ളെ​​​​യും മാ​​​​നി​​​​ക്കു​​​​ന്ന​​​​ത് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ശ​​​​ക്ത​​​​മാ​​​​യ ഗു​​​​ണ​​​​ങ്ങ​​​​ളി​​​​ൽ​​​​പെ​​​​ടു​​​​ന്ന കാ​​​​ര്യ​​​​മ​​​​ല്ല.

ഹി​​​​ന്ദി സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ഫ​​​​ലം മോ​​​​ദി​​​​യെ ഒ​​ട്ടും സ​​​​ന്തോ​​​​ഷ​​​​വാ​​​​നാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ടാ​​​​വി​​​​ല്ല. അ​​​​തു തീ​​​​ർ​​​​ച്ച​​​​യാ​​​​യും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ പ​​​​ദ​​​​വി​​​​ക്ക് ഇ​​​​ള​​​​ക്കം​​​​ത​​​​ട്ടി​​​​ച്ചു. പ​​​​ക്ഷേ അ​​​​ദ്ദേ​​​​ഹ​​​​ത്തെ കൂ​​​​ടു​​​​ത​​​​ൽ ആ​​​​ശ​​​​ങ്ക​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​ത് ത​​​​ന്‍റെ പ്ര​​​​സം​​​​ഗ​​​​പാ​​​​ട​​​​വം പ​​​​ണ്ടേ​​​​പ്പോ​​​​ലെ ഫ​​​​ലി​​​​ക്കു​​​​ന്നി​​​​ല്ല എ​​​​ന്ന​​​​താ​​​​വും.
പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തെ ക​​​​ക്ഷി​​​​ക​​​​ൾ പ​​​​ര​​​​സ്പ​​​​രം മേ​​​​ൽ​​​​ക്കൈ നേ​​​​ടാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്ന കാ​​​​ഴ്ച വ​​​​രും​​ദി​​​​ന​​​​ങ്ങ​​​​ളി​​​​ൽ കാ​​​​ണാ​​​​നാ​​​​കും. സം​​​​ഘ​​​​പ​​​​രി​​​​വാ​​​​റി​​​​നു​​​​ള്ളി​​​​ലും ഏ​​​​റ്റ​​​​വും മി​​​​ക​​​​ച്ച മു​​​​ഖ​​​​ത്തെ മു​​​​ന്നോ​​​​ട്ടു​​​​വ​​​​യ്ക്കാ​​​​ൻ നീ​​​​ക്ക​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​കും. ഒ​​​​രു രാ​​ഷ്‌​​ട്രീ​​​​യ ക​​​​ട​​​​ച്ചി​​​​ൽ പ്ര​​​​ക്രി​​​​യ​​യാ​​ണ് ഇ​​​​പ്പോ​​​​ൾ ന​​​​ട​​​​ക്കു​​ന്ന​​ത്. എ​​​​ന്താ​​​​യി​​​​രി​​​​ക്കും ഉ​​​​രു​​​​ത്തി​​​​രി​​​​ഞ്ഞു​​​​വ​​​​രി​​​​ക​​​​യെ​​​​ന്ന​​​​തു താ​​​​ത്പ​​​​ര്യ​​​​മു​​​​ള്ള കാ​​​​ഴ്ച​​​​യാ​​​​ണ്. ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യോ​​​​ട് ആ​​​​ദ​​​​ര​​​​വു​​​​ള്ള​​​​വ​​​​രും സ്വ​​​​ത​​​​ന്ത്ര​​​​സ​​​​മൂ​​​​ഹ​​​​ത്തോ​​​​ടു പ്ര​​​​തി​​​​ജ്ഞാ​​​​ബ​​​​ദ്ധ​​​​ത​​​​യു​​​​ള്ള​​​​വ​​​​രും നീ​​​​തി​​​​നി​​​​ഷ്ഠ​​​​​​മാ​​​​യ ഒ​​​​രു സ​​​​മൂ​​​​ഹ​​​​ത്തി​​​​നും ഇ​​​​ന്ത്യ​​​​യു​​​​ടെ സാം​​​​സ്കാ​​​​രി​​​​ക വൈ​​​​വി​​​​ധ്യ​​​​ത്തി​​​​നും​​​​വേ​​​​ണ്ടി നി​​​​ല​​​​കൊ​​​​ള്ളു​​​​ന്ന​​​​വ​​​​രു​​​​മാ​​​​യ ഒ​​​​രു​​​​പ​​​​റ്റം പു​​​​തി​​​​യ നേ​​​​താ​​​​ക്ക​​​​ളെ​​​​യാ​​​​ണു രാ​​ഷ്‌​​ട്ര​​​​ത്തി​​​​നു​​​​വേ​​​​ണ്ട​​​​ത്. നി​​​​യ​​​​മ​​​​വാ​​​​ഴ്ച​​​​യ്ക്ക് ഇ​​​​ള​​​​കാ​​​​ത്ത വേ​​​​രു​​​​ക​​​​ളു​​​​മു​​​​ണ്ടാ​​​​ക​​​​ണം.

ഇ​​​​ത്ത​​​​രം സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ലേ വി​​​​ക​​​​സ​​​​നം ഉ​​​​ണ്ടാ​​​​കൂ. ഇ​​​​ത്ത​​​​രം വി​​​​ക​​​​സ​​​​ന​​​​ത്തി​​​​നു സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ താ​​​​ഴേ​​​​ത്ത​​​​ട്ടി​​​​ലേ​​​​ക്കി​​​​റ​​​​ങ്ങി വി​​​​ക​​​​സ​​​​ന​​​​ഫ​​​​ല​​​​ങ്ങ​​​​ൾ എ​​​​ല്ലാ​​​​വ​​​​രി​​​​ലും എ​​​​ത്തി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യും. ഒ​​​​രു​​​​പ​​​​റ്റം അ​​​​തി​​​​സ​​​​ന്പ​​​​ന്ന​​​​ർ പാ​​​​വ​​​​ങ്ങ​​​​ളു​​​​ടെ ചെ​​​​ല​​​​വി​​​​ൽ ത​​​​ടി​​​​ച്ചു​​​​കൊ​​​​ഴു​​​​ക്കു​​​​ന്ന സ്ഥി​​​​തി തു​​​​ട​​​​രാ​​​​ൻ പാ​​​​ടി​​​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.