ദൈ​വ​സം​ര​ക്ഷ​ണ​ത്തി​ന്‍റെ മ​ഹാ​പെ​രു​ന്നാ​ൾ
ക​​​ർ​​ദി​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ

“നാം ​​​ദൈ​​​വ​​​ത്തെ സ്നേ​​​ഹി​​​ച്ചു എ​​​ന്ന​​​തി​​​ല​​​ല്ല, അ​​​വി​​​ടു​​​ന്നു ന​​​മ്മെ സ്നേ​​​ഹി​​​ക്കു​​​ക​​​യും ന​​​മ്മു​​​ടെ പാ​​​പ​​​ങ്ങ​​​ൾ​​​ക്കു പ​​​രി​​​ഹാ​​​ര​​​ബ​​​ലി​​​യാ​​​യി സ്വ​​​പു​​​ത്ര​​​നെ അ​​​യ​​​യ്ക്കു​​​ക​​​യും ചെ​​​യ്തു എ​​​ന്ന​​​തി​​​ലാ​​​ണു സ്നേ​​​ഹം” (1 യോ​​​ഹ 4 :10) എ​​​ന്ന ദൈ​​​വ​​​വ​​​ച​​​നം ആ​​​ഴ​​​ത്തി​​​ൽ ധ്യാ​​​ന വി​​​ഷ​​​യ​​​മാ​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. ത​​​ന്‍റെ ഏ​​​ക​​​ജാ​​​ത​​​നെ മ​​​നു​​​ഷ്യ​​​നാ​​​യി ലോ​​​ക​​​ത്തി​​​ലേ​​​ക്ക് അ​​​യ​​​യ്ക്കു​​​ന്ന ദി​​​നം! എ​​​ല്ലാ ദി​​​ന​​​വും ദൈ​​​വം ലോ​​​ക​​​ത്തി​​​ന് ഉ​​​റ​​​പ്പു​​​ന​​​ൽ​​​കു​​​ന്ന ദി​​​വ​​​സ​​​മാ​​​ണ്. ക്രി​​​സ്മ​​​സ് ദി​​​നം അ​​​പ്ര​​​കാ​​​രം വ​​​ലി​​​യൊ​​​രു ഉ​​​റ​​​പ്പ് ദൈ​​​വം ലോ​​​ക​​​ത്തി​​​ന് ന​​​ൽ​​​കു​​​ന്നു- ഞാ​​​ൻ ഇ​​​മ്മാ​​​നു​​​വേ​​​ൽ=​​​കൂ​​​ടെ വ​​​സി​​​ക്കു​​​ന്ന ദൈ​​​വം! ഇ​​​നി​​​മേ​​​ൽ നി​​​ങ്ങ​​​ൾ അ​​​ന്യ​​​ര​​​ല്ല, എ​​​നി​​​ക്കു പ്രി​​​യ​​​പ്പെ​​​ട്ട ജ​​​നം! ഞാ​​​ൻ നി​​​ങ്ങ​​​ളോ​​​ടൊ​​​ത്തു വ​​​സി​​​ക്കു​​​ന്ന നി​​​ങ്ങ​​​ളു​​​ടെ ദൈ​​​വം!

മ​​​നു​​​ഷ്യ​​​കു​​​ല​​​ത്തി​​​ന്‍റെ ദൈ​​​വാ​​​ന്വേ​​​ഷ​​​ണ​​​വും ദൈ​​​വ​​​ത്തി​​​ന്‍റെ ത​​​ന്നെ​​​ക്കു​​​റി​​​ച്ചു​​​ള്ള വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലി​​​ന്‍റെ പൂ​​​ർ​​​ണ​​​ത​​​യും യേ​​​ശു​​​ക്രി​​​സ്തു​​​വി​​​ൽ സ​​​മ്മേ​​​ളി​​​ക്കു​​​ന്നു. മ​​​നു​​​ഷ്യ​​​നെ ദൈ​​​വ​​​ത്തി​​​ലേ​​​ക്കു ന​​​യി​​​ക്കു​​​ന്ന നേ​​​ർ​​​പാ​​​ത​​​യും ആ ​​​പാ​​​ത​​​യി​​​ൽ പ്ര​​​കാ​​​ശ​​​വു​​​മാ​​​ണു നി​​​ത്യ​​​പ്ര​​​കാ​​​ശ​​​മാ​​​യ യേ​​​ശു​​​ക്രി​​​സ്തു - വി​​​ശ്വ​​​ദീ​​​പ്തി! സ​​​ക​​​ല മ​​​നു​​​ഷ്യ​​​ർ​​​ക്കു​​​മു​​​ള്ള ദൈ​​​വ​​​ത്തി​​​ന്‍റെ സ​​​ന്തോ​​​ഷ വാ​​​ർ​​​ത്ത​​​യാ​​​യി ക്രി​​​സ്മ​​​സ് രൂ​​​പ​​​പ്പെ​​​ട്ട​​​ത് ആ​​​യ​​​തി​​​നാ​​​ലാ​​​ണ്. സ​​​ക​​​ല മ​​​നു​​​ഷ്യ​​​ർ​​​ക്കും പ്ര​​​കാ​​​ശം-​ സ​​​ക​​​ല മ​​​നു​​​ഷ്യ​​​ർ​​​ക്കും ജീ​​​വ​​​ൻ- സ​​​ക​​​ല മ​​​നു​​​ഷ്യ​​​ർ​​​ക്കും ദൈ​​​വ സാ​​​മീ​​​പ്യം- ഇ​​​തി​​​നേ​​​ക്കാ​​​ൾ ദൈ​​​വ​​സ​​​മ്പാ​​​ദ​​​നം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​ൻ മ​​​നു​​​ഷ്യ​​​ർ​​​ക്ക് എ​​​ങ്ങ​​​നെ ക​​​ഴി​​​യും?

മ​​​നു​​​ഷ്യ​​​രെ അ​​​നാ​​​ഥ​​​രാ​​​യി വി​​​ട്ടു​​​ക​​​ള​​​യാ​​​ത്ത ദൈ​​​വ​​​ത്തി​​​ന്‍റെ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ന്‍റെ മ​​​ഹാ​​​പെ​​​രു​​​ന്നാ​​​ളാ​​​ണു ക്രി​​​സ്മ​​​സ്! യേ​​​ശു​​​ക്രി​​​സ്തു​​​വെ​​​ന്ന ദൈ​​​വ​​​പു​​​ത്ര​​​ന്‍റെ മ​​​നു​​​ഷ്യാ​​​വ​​​താ​​​ര​​​ത്തി​​​ന്‍റെ വി​​​സ്മ​​​യ​​​നീ​​​യ കാ​​​ര​​​ണ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കു​​മ്പോ​​​ൾ ദൈ​​​വം മ​​​നു​​​ഷ്യ​​​നാ​​​യി ന​​​മ്മു​​​ടെ​​​യി​​​ട​​​യി​​​ൽ എ​​​ന്തി​​​നു വ​​​ന്നു എ​​​ന്ന​​​ത് ഏ​​​വ​​​രേ​​​യും വി​​​സ്മ​​​യ​​​ഭ​​​രി​​​ത​​​രാ​​​ക്കു​​​ന്നു, ന​​​മ്ര​​​ശി​​​ര​​​സ്ക​​രാ​​​ക്കു​​​ന്നു.


യേ​​​ശു സ​​​ർ​​​വ​​​ജ​​​ന​​​ത്തി​​​ന്‍റെ​​​യും ര​​​ക്ഷ​​​ക​​​നാ​​​യി​​​ട്ടാ​​​ണു ബ​​​ത്‌​​​ല​​​ഹേ​​​മി​​​ൽ ജ​​​നി​​​ക്കു​​​ന്ന​​​ത്. ഭ​​​യ​​​പ്പെ​​​ട്ടു നി​​​ന്ന ആ​​​ട്ടി​​​ട​​​യ​​​രോ​​​ട് യേ​​​ശു​​​വി​​​ന്‍റെ ജ​​​ന​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ച് സ്വ​​​ർ​​​ഗ​​ത്തി​​​ലെ മാ​​​ല​​​ഖ​​​മാ​​​ർ പാ​​​ടി​​​യ​​​ത് “സ​​​ർ​​വ​​ലോ​​​ക​​​ത്തി​​​നു​​​മാ​​​യു​​​ള്ള സ​​​ന്തോ​​​ഷ​​​ത്തി​​​ന്‍റെ സ​​​ദ്വാ​​​ർ​​​ത്ത” എ​​​ന്നാ​​​ണ്. നി​​​ങ്ങ​​​ൾ​​​ക്കാ​​​യി ഒ​​​രു ര​​​ക്ഷ​​​ക​​​ൻ ബ​​​ത്‌​​​ല​​​ഹേ​​​മി​​​ൽ ജ​​​നി​​​ച്ചി​​​രി​​​ക്കു​​​ന്നു. യേ​​​ശു​​​വി​​​ന്‍റെ ജ​​​ന​​​ന​​​ത്തി​​​ന് മു​​​ന്നോ​​​ടി​​​യാ​​​യി സു​​​വി​​​ശേ​​​ഷ​​​ങ്ങ​​​ളി​​​ൽ അ​​​വി​​​ടു​​​ത്തെ വം​​​ശാ​​​വ​​​ലി പ്ര​​​തി​​​പാ​​​ദി​​​ക്കു​​​ന്നു. യേ​​​ശു​​​വി​​​ന്‍റെ വം​​​ശം മ​​​നു​​​ഷ്യ​​വം​​​ശ​​​വും അ​​​വ​​​ന്‍റെ കു​​​ലം മ​​​നു​​​ഷ്യ​​​കു​​​ല​​​വു​​​മാ​​​ണ്. അ​​​വ​​​ന്‍റെ അ​​​മ്മ മ​​​റി​​​യ​​​മാ​​​ണ്. യൗ​​​സേ​​​പ്പാ​​​ണ് അ​​​വ​​​ന്‍റെ വ​​​ള​​​ർ​​​ത്തു​​​പി​​​താ​​​വ്. ദാ​​​വീ​​ദി​​ന്‍റേ​​താ​​​ണ് അ​​​വ​​​ന്‍റെ കു​​​ടും​​​ബം. എ​​​ന്നാ​​​ൽ സ്വ​​​ർ​​​ഗം പ്ര​​​ഘോ​​​ഷി​​​ക്കു​​​ന്നു ഈ ​​​ശി​​​ശു സ​​​ർ​​വ​​ലോ​​​ക​​​ത്തി​​​ന്‍റേ​​​തു​​​മാ​​​ണെ​​​ന്ന്.

മൃ​​​ഗ​​​ങ്ങ​​​ളാ​​​ണ് അ​​​വ​​​ന്‍റെ ജ​​​ന​​​ന​​​ത്തി​​​നു സാ​​​ക്ഷ്യം. അ​​​വ​​​ൻ ജ​​​നി​​​ച്ച​​​തു സ​​​ർ​​​വ​​​ജീവജാ​​​ല​​​ങ്ങ​​​ൾ​​​ക്കും വേ​​​ണ്ടി. ഒ​​​രു ദേ​​​ശ​​​ത്തു പ​​​രി​​​മി​​​ത​​​പ്പെ​​​ടാ​​ൻ ആ​​​വാ​​​ത്ത വി​​​ശാ​​​ല​​​മാ​​​യ മ​​​നു​​​ഷ്യ​​​ജീ​​​വി​​​ത​​​ത്തി​​​ന്‍റെ സ​​​മ​​​സ്ത​​​മേ​​​ഖ​​​ല​​​ക​​​ളി​​​ലും നി​​​റ​​​ഞ്ഞു​​നി​​​ൽ​​​ക്കു​​​ന്ന യേ​​​ശു​​സ​​​മീ​​​പ​​​ന​​​മാ​​​ണ് അ​​​വ​​​ന്‍റെ ജ​​​ന​​​ന​​​ത്തി​​​ലും പ്ര​​​ക​​​ട​​​മാ​​​കു​​​ന്ന​​​ത്. പ​​​രി​​​മി​​​തി​​​ക​​​ളി​​​ല്ലാ​​​ത്ത ദൈ​​​വ​​​ക​​​രു​​​ണ​​​യു​​​ടെ ശ്രേ​​​ഷ്ഠ​​​മാ​​​യ അ​​​വ​​​ത​​​ര​​​ണം. അ​​​താ​​​ണു ബ​​​ത്‌​​​ല​​​ഹേ​​​മി​​​ലെ പു​​​ൽ​​​ക്കൂ​​​ട്. ജ​​​ന​​​ന​​​മെ​​​ന്ന യേ​​​ശു​​​ജീ​​​വി​​​ത​​​ത്തി​​​ന്‍റെ ഘ​​​ട്ടം ന​​​മ്മു​​​ടെ മു​​മ്പി​​​ൽ ഒ​​​രു കാ​​​ര്യം വെ​​​ളി​​​വാ​​​ക്കു​​​ന്നു. യേ​​​ശു എ​​​ന്ന​​​ത് ഒ​​​രു കാ​​​ല​​​ഘ​​​ട്ട​​​ത്തേ​​​യോ ഒ​​​രു പ്ര​​​ത്യേ​​​ക ജ​​​ന​​​വി​​​ഭാ​​​ഗ​​​ത്തേ​​​യോ അ​​​ല്ല പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. പി​​​ന്നെ​​​യോ അ​​​വ​​​ൻ എ​​​ല്ലാ​​​വ​​​ർ​​​ക്കും വേ​​​ണ്ടി​​​യാ​​​ണ്, എ​​​ല്ലാ​​​റ്റി​​​നും വേ​​​ണ്ടി​​​യാ​​​ണ്.
മ​​​നു​​​ഷ്യ​​​കു​​​ല​​​ത്തി​​​ലെ സ​​​ക​​​ല​​​ർ​​​ക്കും, വി​​​ശി​​​ഷ്യാ ത​​​നി​​​ക്കാ​​​രു​​​മി​​​ല്ലാ​​​യെ​​​ന്നു വി​​​ചാ​​​രി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും, ദൈ​​​വം ന​​​ൽ​​​കു​​​ന്ന ഉ​​​റ​​​പ്പാ​​​ണ് യേ​​​ശു​​​വി​​​ന്‍റെ നാ​​​മം: ഇ​​​മ്മാ​​​നു​​​വേ​​​ൽ = ദൈ​​​വം ന​​​മ്മോ​​​ടു​​​കൂ​​​ടെ!
ഏ​​​വ​​​ർ​​​ക്കും ക്രി​​​സ്മ​​​സ്- ന​​​വ​​​വ​​​ത്സ​​​ര ആ​​​ശം​​​സ​​​ക​​​ൾ!

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.