കേ​ര​ളീ​യ​ർ​ക്കു മ​റ​ക്കാ​നാ​വാ​ത്ത ​ മാ​നേ​ജ്മെ​ന്‍റ് വി​ദ​ഗ്ധൻ
ഒ​​രു വി​​ദ്യാ​​ഭ്യാ​​സ വി​​ച​​ക്ഷ​​ണ​​ന്‍റെ അ​​ഭാ​​വം പ​​റ​​യാ​​തെ വ​​യ്യ. 2018 ജ​​നു​​വ​​രി ഒ​​ന്നി​​നാ​ണു പ​​ത്മ​​വി​​ഭൂ​​ഷ​​ൺ ഡോ. ​​എം.​​വി. പൈ​​ലി എ​​ന്ന വി​​ദ്യാ​​ഭ്യാ​​സ വി​​ച​​ക്ഷ​​ണ​​ൻ 97-ാമ​​ത്തെ വ​​യ​​സി​​ൽ ന​​മ്മെ വി​​ട്ടു​​പോ​​യ​​ത്. അ​​ധ്യാ​​പ​​ക​​നാ​​യി തു​​ട​​ങ്ങി വൈ​​സ് ചാ​​ൻ​​സ​​ല​​റാ​​യി കൊ​​ച്ചി യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ൽ​​നി​​ന്നു വി​​ര​​മി​​ച്ച ഡോ. ​​പൈ​​ലി കേ​​ര​​ള​​ത്തി​​ൽ മാ​​നേ​​ജ്മെ​​ന്‍റ് പ​​ഠ​​ന​​ത്തി​​ന്‍റെ പി​​താ​​വാ​​യി മാ​​റി.

എം.​​കെ.​​കെ. നാ​​യ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഫാ​​ക്ട് കെ​​ട്ടി​​ട​​ത്തി​​ലാ​​യി​​രു​​ന്നു മാ​​നേ​​ജ്മെ​​ന്‍റ് കോ​​ഴ്സു​​ക​​ൾ ആ​​ദ്യം തു​​ട​​ങ്ങി​​യ​​ത്. പി​​ന്നീ​​ട് കൊ​​ച്ചി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ അ​​തൊ​​രു കോ​​ഴ്സാ​​യി മാ​​റ്റ​​പ്പെ​​ട്ടു. അ​ദ്ദേ​ഹം കേ​​ര​​ള സ​​ർ​​വ​​ക​​ലാ​​ശാ​​ല സി​​ൻ​​ഡി​​ക്ക​​റ്റ് അം​​ഗ​​മാ​​യ​​പ്പോ​​ൾ കേ​​ര​​ള സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലും മാ​​നേ​​ജ്മെ​​ന്‍റ് കോ​​ഴ്സു​​ക​​ൾ തു​​ട​​ങ്ങി. ദ​​ക്ഷി​​ണേ​​ന്ത്യ​​യി​​ൽ ആ​​ദ്യ​​മാ​​യി മാ​​നേ​​ജ്മെ​​ന്‍റ് കോ​​ഴ്സ് തു​​ട​​ങ്ങി​​യ​​ത് കേ​​ര​​ള സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലാ​​യി​​രു​​ന്നു. അ​​തി​​നു കാ​​ര​​ണ​​ക്കാ​​ര​​ൻ പൈ​​ലി​​സാ​​റും. ഹി​​സ്റ്റ​​റി ല​​ക്ച​​റ​​ർ എം​​എ രാ​ഷ്‌​ട്ര​മീ​​മാം​​സ പ​​ഠി​​പ്പി​​ച്ച് മാ​​നേ​​ജ്മെ​​ന്‍റ് വി​​ദ​​ഗ്ധ​​നാ​​യ ച​​രി​​ത്ര​​മാ​​ണ് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റേ​​ത്.

ഹൈ​​ദ​​രാ​​ബാ​​ദ് സി​വി​ൽ സ​ർ​വീ​​സ് അ​​ക്കാ​​ദ​​മി, പാ​​റ്റ്നാ യൂ​​ണി​​വേ​​ഴ്സി​​റ്റി, ല​​ക്നൗ യൂ​​ണി​​വേ​​ഴ്സി​​റ്റി എ​​ന്നി​​വി​​ട​​ങ്ങ​​ളി​ൽ അ​​ധ്യാ​​പ​​ക​​നോ ഡ​​യ​​റ​​ക്ട​​റോ അ​​ധ്യ​​ക്ഷ​​നോ ആ​​യി​​രു​​ന്നു ഡോ. ​​എം.​​വി. പൈ​​ലി. ഇ​​ന്ത്യ​​ക്കു വെ​​ളി​​യി​​ലെ പ​​ല മാ​​നേ​​ജ്മെ​​ന്‍റ് പ​​ഠ​​ന കേ​​ന്ദ്ര​​ങ്ങ​​ളും സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളും ഈ ​​മാ​​നേ​​ജ്മെ​​ന്‍റ് വി​ദ​ഗ്ധ​നെ കാ​​ലാ​​കാ​​ല​​ങ്ങ​​ളി​​ൽ ആ​​ദ​​രി​​ച്ചി​​രു​​ന്നു.

അ​​ദ്ദേ​​ഹം ര​​ചി​​ച്ച ഇ​​ന്ത്യ​​ൻ ഭ​​ര​​ണ​​ഘ​​ട​​ന​ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ ഇം​​ഗ്ലീ​​ഷ്, മ​​ല​​യാ​​ളം പ​​തി​​പ്പു​​ക​​ൾ​​ക്ക് ഇ​​രു​​പ​​തി​​ല​​ധി​​കം എ​​ഡി​​ഷ​​നു​​ക​​ളു​​ണ്ടാ​​യി. രാ​ഷ്‌​ട്ര​​പ​​തി പ്ര​​തി​​ക്കൂ​​ട്ടി​​ൽ, മാ​​നേ​​ജ്മെ​​ന്‍റ് പ​​ഠ​​നം അ​​മേ​​രി​​ക്ക​​യി​​ൽ, അ​​മേ​​രി​​ക്ക​​യി​​ലൂ​​ടെ, എ​​ന്‍റെ ജീ​​വി​​ത​​പ​​ഥ​​ങ്ങ​​ൾ, ആ​​ത്മ​​ക​​ഥ തു​​ട​​ങ്ങി മ​​ല​​യാ​​ള​​ത്തി​​ലും ഇം​​ഗ്ലീ​​ഷി​​ലു​​മാ​​യി ര​​ണ്ടു ഡ​​സ​​നി​​ല​​ധി​​കം ഗ്ര​​ന്ഥ​​ങ്ങ​​ൾ ര​​ചി​​ച്ചി​​ട്ടു​​ണ്ട്. സ​​പ്ത​​തി അ​​ഭി​​ന​​ന്ദ​​ന ഗ്ര​​ന്ഥ​​മാ​​യ കോ​​ൺ​​ടം​​പ​​റ​​റി ഇ​​ന്ത്യ കൊ​​ച്ചി യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ൽ​​വ​​ച്ച് അ​​ദ്ദേ​​ഹ​​ത്തി​​നു സ​​മ​​ർ​​പ്പി​​ച്ച​​തു യു​​ജി​​സി ചെ​​യ​​ർ​​മാ​​നാ​​യി​​രു​​ന്ന പ്ര​​ഫ. രാ​​മ റെ​​ഡ്ഡി ആ​​യി​​രു​​ന്നു. ഇ​​ന്ത്യ​​ൻ സോ​​ഷ്യ​​ൽ സ​​യ​​ൻ​​സ് കൗ​​ൺ​​സി​​ൽ, യു​​ജി​​സി തു​​ട​​ങ്ങി​​യ ദേ​​ശീ​​യ സ​​മി​​തി​​ക​​ളി​​ൽ അ​​ദ്ദേ​​ഹം പ​​ല​​ത​​വ​​ണ അം​​ഗ​​മാ​​യി. നി​​ര​​വ​​ധി കോ​​ൺ​​വോ​​ക്കേ​​ഷ​​ൻ അ​​ഡ്ര​​സു​​ക​​ളും ന​​ട​​ത്തി. ​പ​ല മാ​​നേ​​ജ്മെ​​ന്‍റ് പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളെ​യും ഡോ. ​​പൈ​​ലി ന​​യി​​ച്ചി​​ട്ടു​​ണ്ട്.


കൊ​​ച്ചി സ​​ർ​​വ​​ക​​ലാ​​ശാ​​ല ഹി​​ൽ​​പാ​​ല​​സി​​ൽ​​നി​​ന്ന് സ്വ​​ന്തം കെ​​ട്ടി​​ട​​ങ്ങ​​ളി​​ലേ​​ക്കു (തൃ​​ക്കാ​​ക്ക​​ര​​യി​​ൽ) മാ​​റ്റി​​യ​​ത് ഇ​​ദ്ദേ​​ഹം വൈ​​സ് ചാ​​ൻ​​സ​​ല​​റാ​​യി​​രു​​ന്ന​​പ്പോ​​ഴാ​​യി​​രു​​ന്നു. ഹി​​ന്ദി, നി​​യ​​മം തു​​ട​​ങ്ങി​​യ വി​​ഷ​​യ​​ങ്ങ​​ളി​​ലാ​​യി​​രു​​ന്നു കൊ​​ച്ചി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ ഗ​​വേ​​ഷ​​ണ പ​​ഠ​​ന​​ങ്ങ​​ൾ ആ​ദ്യം തു​ട​ങ്ങി​യ​ത്. ശാ​​സ്ത്ര വി​​ഷ​​യ​​ങ്ങ​​ളി​​ൽ കൂ​​ടു​​ത​​ൽ ഔ​​ന്ന​​ത്യം ന​​ല്കി​​യ വ​​കു​​പ്പു​​ക​​ൾ-​ പോ​​ളി​​മ​​ർ​ സ​​യ​​ൻ​​സ്, മോ​​ളി​​ക്കു​​ലാ​​ർ സ​​യ​​ൻ​​സ്- തു​​ട​​ങ്ങി​​യ​​തും അ​​വ ഓ​​രോ​​ന്നും പ്ര​​ത്യേ​​ക ബ്ലോ​​ക്കു​​ക​​ളാ​​ക്കി വ​​ള​​ർ​​ത്തി​​യ​​തും അ​​ത്യ​​ന്താ​​ധു​​നി​​ക സൗ​​ക​​ര്യ​​ങ്ങ​​ൾ ഈ ​​വ​​കു​​പ്പു​​ക​​ളി​​ൽ ഉ​​ണ്ടാ​​ക്കി​​യ​​തു​​മെ​​ല്ലാം സ​​ർ​​വ​​ക​​ലാ​​ശാ​​ല വി​​ക​​സ​​ന ച​​രി​​ത്ര​​ത്തി​​ൽ ​ത​​ന്നെ അ​​നി​​ത​​ര​​സാ​​ധാ​​ര​​ണ​​മാ​​ണ്.

തി​​രു​​വ​​ന​​ന്ത​​പു​​രം ആ​​സ്ഥാ​​ന​​മാ​​യു​​ള്ള വൈ​​ജ്ഞാ​​നി​​ക പ​​ഠ​​ന​​കേ​​ന്ദ്രം (ഇ​​ൻ​​ഡി​​സ്) വി​​ക​​സി​​പ്പി​​ച്ച​​തും അ​​തി​​ന്‍റെ അ​​ധ്യ​​ക്ഷ​​ൻ എ​​ന്ന നി​​ല​​യി​​ൽ അ​​തി​​നെ വ​​ള​​ർ​​ത്തി​​യ​​തും ഡോ. ​​എം.​​വി. പൈ​​ലി​​യാ​​ണ്. 2005-ൽ ​​രാ​ഷ്‌​ട്രം അ​​ദ്ദേ​​ഹ​​ത്തി​​ന് പ​​ത്മ​​വി​​ഭൂ​​ഷ​​ൺ ന​​ല്കി ആ​​ദ​​രി​​ച്ചു.

കോ​​ത​​മം​​ഗ​​ല​​ത്തെ മ​​ല​​യാ​​ളം പ​​ള്ളി​​ക്കൂ​​ട​​ത്തി​​ൽ പ്രാ​​ഥ​​മി​​ക വി​​ദ്യാ​​ഭ്യാ​​സം നേ​​ടി​​യ പൈ​​ലി സ​​മൂ​​ഹ​​ത്തി​​ന്‍റെ നാ​​നാ​​തു​​റ​​ക​​ളി​​ലു​​ള്ള​​വ​​ർ​​ക്ക് സ​​ഹാ​​യ​​ഹ​​സ്തം നീ​​ട്ടി​​യി​​രു​​ന്നു. വ്യ​​വ​​സാ​​യ വി​​ക​​സ​​ന​​ത്തി​​നും തൊ​​ഴി​​ൽ ത​​ർ​​ക്ക​​പ​​രി​​ഹാ​​ര​​ത്തി​​നു​​മാ​​യി അ​​ദ്ദേ​​ഹം തു​​ട​​ങ്ങി​​വ​​ച്ച പ​​ദ്ധ​​തി​​ക​​ൾ ഇ​​ന്നും സ്മ​​ര​​ണീ​​യ​​മാ​​ണ്. കേ​​ര​​ളീ​​യ​​ർ​​ക്ക് ഒ​​രി​​ക്ക​​ലും മ​​റ​​ക്കാ​​നാ​​വാ​​ത്ത​യാ​ളാ​ണ് ഈ ​​മാ​​നേ​​ജ്മെ​​ന്‍റ് വി​​ദ​​ഗ്ധ​ൻ.

ഡോ. ​​ടി.​​പി. ശ​​ങ്ക​​ര​​ൻ​​കു​​ട്ടി നാ​​യ​​ർ (മു​​ൻ ഡ​​യ​​റ​​ക്ട​​ർ ജ​​ന​​റ​​ൽ, പൈ​​തൃ​​ക പ​​ഠ​​ന​​കേ​​ന്ദ്രം, കേ​​ര​​ള സ​​ർ​​ക്കാ​​ർ, ഹി​​ൽ​​പാ​​ല​​സ്)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.