പ്ര​പ​ഞ്ച-​മ​നു​ഷ്യ ബ​ന്ധ​ത്തി​ന്‍റെ ആ​ത്മീ​‍യ ആഴമളന്ന രായനച്ചൻ
പെ​​​രി​​​യാ​​​ർ തീ​​​ര​​​ത്തെ /”സ​​​മീ​​​ക്ഷ’പു​​​ണ്യാ​​​ശ്ര​​​മ​​​ത്തി​​​ന്‍റെ നി​​​ശ​​​ബ്ദ​​​ത​​​യി​​​ൽ വി​​​ട​​​ർ​​​ന്ന പൂ​​​വി​​​നെ നോ​​​ക്കി പു​​​ഞ്ചി​​​രി​​​ച്ചു രാ​​​യ​​​ന​​​ച്ച​​​ൻ പ​​​റ​​​ഞ്ഞു: ഈ ​​​പൂ​​​വി​​​ന്‍റെ​​​യും ഇ​​​ല​​​യു​​​ടെ​​​യും നി​​​റ​​​ഭം​​​ഗി എ​​​വി​​​ടെ​​​യാ​​​ണി​​​ത്ര​​​നാ​​​ൾ ഒ​​​ളി​​​പ്പി​​​ച്ചു​​​വ​​​ച്ച​​​ത്? ചി​​​ന്ത​​​യു​​​ടെ ആ​​​ഴ​​​ങ്ങ​​​ളി​​​ലേ​​​ക്കും ആ​​​ത്മീ​​​യ​​​ത​​​യി​​​ലേ​​​ക്കും ആ​​​രെ​​​യും ല​​​ളി​​​ത​​​മാ​​​യി കൂ​​​ട്ടു​​​വി​​​ളി​​​ക്കു​​​ന്ന രാ​​​യ​​​ന​​​ച്ച​​​ൻ എ​​​ന്ന ഫാ. ​​​സാ​​​മു​​​വ​​​ൽ രാ​​​യ​​​നി​​​ലെ മി​​​സ്റ്റി​​​ക്കി​​​നെ​​​യാ​​​ണു പൂ​​​ക്ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ ദ​​​ർ​​​ശി​​​ച്ച​​​ത്. ഭാ​​​ര​​​ത​​​ത്തി​​​ന്‍റെ ദൈ​​​വ​​​ശാ​​​സ്ത്ര​​​വ​​​ഴി​​​ക​​​ളി​​​ൽ പൂ​​​ക്ക​​​ളും പൂ​​​ക്കാ​​​ല​​​വും പ​​​ക​​​ർ​​​ന്നു ന​​​ൽ​​​കി പൂ​​​ന്പാ​​​റ്റ​​​യെ​​​പ്പോ​​​ലെ അ​​​ക​​​ലേ​​​ക്കു പ​​​റ​​​ന്ന​​​ക​​​ന്ന രാ​​​യ​​​ന​​​ച്ച​​​ൻ, മ​​​നീ​​​ഷി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ മ​​​ഹി​​​ത​​​സ്മൃ​​​തി​​​യാ​​​കു​​​ന്നു.

സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​ടെ സ​​​ഹ​​​ന​​​വും വേ​​​ദ​​​ന​​​ക​​​ളു​​​മാ​​​ണു ദൈ​​​വ​​​ശാ​​​സ്ത്ര​​​ത്തി​​​ന്‍റെ മു​​​ഖ​​​മു​​​ദ്ര​​​യാ​​​കേ​​​ണ്ട​​​തെ​​​ന്ന വേ​​​റി​​​ട്ട ചി​​​ന്ത​​​യാ​​​യി​​​രു​​​ന്നു രാ​​​യ​​​ന​​​ച്ച​​​നി​​​ലെ ദൈ​​​വ​​​ശാ​​​സ്ത്ര​​​ജ്ഞ​​​നെ ന​​​യി​​​ച്ച​​​ത്. മ​​​നു​​​ഷ്യ​​​നി​​​ൽ തു​​​ട​​​ങ്ങി മ​​​നു​​​ഷ്യ​​​നി​​​ൽ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു ദൈ​​​വ​​​ശാ​​​സ്ത്ര ബോ​​​ധ​​​നം ന​​​ട​​​ക്ക​​​ണ​​​മെ​​​ന്നു അ​​​ദ്ദേ​​​ഹ​​​ത്തി​​​നു നി​​​ഷ്ക​​​ള​​​ങ്ക​​​മാ​​​യ ശാ​​​ഠ്യ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. പ്ര​​​പ​​​ഞ്ച​​​വും മ​​​നു​​​ഷ്യ​​​നു​​​മാ​​​യു​​​ള്ള അ​​​ഭേ​​​ദ്യ​​​ബ​​​ന്ധ​​​ത്തെ അ​​​ട​​​യാ​​​ള​​​പ്പെ​​​ടു​​​ത്താ​​​ൻ രാ​​​യ​​​ന​​​ച്ച​​​ന്‍റെ പ​​​ഠ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി. അ​​​ന്താ​​​രാ​​​ഷ്ട്ര​​​ത​​​ല​​​ത്തി​​​ൽ​​​പ്പോ​​​ലും ഏ​​​റെ ച​​​ർ​​​ച്ച ചെ​​​യ്യ​​​പ്പെ​​​ട്ട ’ദി ​​​എ​​​ർ​​​ത്ത് ഇ​​​സ് ദി ​​​ലോ​​​ർ​​​ഡ്’ ലേ​​​ഖ​​​നം പ്ര​​​പ​​​ഞ്ച-​​​മ​​​നു​​​ഷ്യ ബ​​​ന്ധ​​​ത്തി​​​ന്‍റെ ആ​​​ത്മീ​​​യ​​​ത​​​യി​​​ലൂ​​​ന്നി​​​യ അ​​​തു​​​ല്യ ആ​​​വി​​​ഷ്കാ​​​ര​​​മാ​​​ണ്.

പ​​​ഠ​​​ന​​​ത്തി​​​ന്‍റെ​​​യും ചി​​​ന്ത​​​യു​​​ടെ​​​യും മേ​​​ഖ​​​ല ക്രി​​​സ്തീ​​​യ​​​ത​​​ക്ക​​​പ്പു​​​ത്തേ​​​ക്കു വ്യാ​​​പി​​​പ്പി​​​ച്ച പ​​​ണ്ഡി​​​ത​​​നാ​​​ണു രാ​​​യ​​​ന​​​ച്ച​​​ൻ. ബൈ​​​ബി​​​ളി​​​നൊ​​​പ്പം ഗീ​​​ത​​​യും ബു​​​ദ്ധി​​​സ​​​വും ഗാ​​​ന്ധി​​​ജി, ശ്രീ​​​നാ​​​രാ​​​യ​​​ണ​​​ഗു​​​രു, അ​​​യ്യ​​​ങ്കാ​​​ളി എ​​​ന്നി​​​വ​​​രു​​​ടെ ദ​​​ർ​​​ശ​​​ന​​​ങ്ങ​​​ളും ആ​​​ഴ​​​ത്തി​​​ൽ പ​​​ഠി​​​ച്ചു. വി​​​ശാ​​​ല​​​മാ​​​യ പ​​​ഠ​​​ന​​​ങ്ങ​​​ൾ ജ​​​ന​​​കീ​​​യ​​​മാ​​​യ ദൈ​​​വ​​​ശാ​​​സ്ത്ര​​​ത്തി​​​ന്‍റെ സാ​​​ധ്യ​​​ത​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തെ ന​​​യി​​​ച്ച​​​ത്. സ​​​ഹ​​​ന​​​വും ദാ​​​രി​​​ദ്യ്ര​​​വും ഇ​​​ല്ലാ​​​താ​​​ക്കാ​​​നു​​​ള്ള സാ​​​മൂ​​​ഹ്യ പ​​​രി​​​വ​​​ർ​​​ത്ത​​​ന​​​പ​​​ര​​​മാ​​​യ ചി​​​ന്ത​​​ക​​​ളും പ്ര​​​യോ​​​ഗ​​​ങ്ങ​​​ളു​​​മാ​​​യി ദൈ​​​വ​​​ശാ​​​സ്ത്രം മാ​​​റേ​​​ണ്ട​​​തു​​​ണ്ടെ​​​ന്ന് രാ​​​യ​​​ന​​​ച്ച​​​ൻ വി​​​ശ്വ​​​സി​​​ച്ചു.

ദാ​​​ർ​​​ശ​​​നി​​​ക മു​​​ഖ​​​ത്തി​​​ന​​​പ്പു​​​റം ക​​​ലാ​​​ല​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ നേ​​​തൃ​​​പാ​​​ട​​​വം പോ​​​ഷി​​​പ്പി​​​ക്കാ​​​ൻ ഫാ. ​​​സാ​​​മു​​​വ​​​ൽ രാ​​​യ​​​ൻ ന​​​ട​​​ത്തി​​​യ പ്ര​​​യ​​​ത്ന​​​ങ്ങ​​​ൾ പ്ര​​​മു​​​ഖ​​​രു​​​ൾ​​​പ്പെ​​​ടെ അ​​​നേ​​​കം പേ​​​ർ ഇ​​​ന്ന് അ​​​ഭി​​​മാ​​​ന​​​ത്തോ​​​ടെ അ​​​നു​​​സ്മ​​​രി​​​ക്കു​​​ന്നു​​​ണ്ട്. 1960 മു​​​ത​​​ൽ 1971 വ​​​രെ കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ മു​​​ന്നേ​​​റ്റ​​​മാ​​​യ ഐ​​​ക്ക​​​ഫി​​​ന്‍റെ കേ​​​ര​​​ള ചാ​​​പ്ല​​​യി​​​നാ​​​യി​​​രു​​​ന്നു. ഐ​​​ക്ക​​​ഫ് വേ​​​ദി​​​ക​​​ളി​​​ൽ അ​​​ദ്ദേ​​​ഹം കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ ക​​​ലാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തി​​​യ പ​​​രി​​​ശീ​​​ല​​​ന ക​​​ള​​​രി​​​ക​​​ൾ എ​​​ഴു​​​പ​​​തു​​​ക​​​ളി​​​ലും എ​​​ണ്‍​പ​​​തു​​​ക​​​ളി​​​ലും ക​​​ലാ​​​ല​​​യ സം​​​സ്കാ​​​ര​​​ത്തി​​​നു ത​​​ന്നെ പു​​​തു​​​ദി​​​ശാ​​​ബോ​​​ധം പ​​​ക​​​ർ​​​ന്നു. സു​​​പ്രീം കോ​​​ട​​​തി ജ​​​ഡ്ജി​​​മാ​​​രാ​​​യി​​​രു​​​ന്ന ജ​​​സ്റ്റീ​​​സ് കു​​​ര്യ​​​ൻ ജോ​​​സ​​​ഫ്, ജ​​​സ്റ്റീ​​​സ് സി​​​റി​​​യ​​​ക് ജോ​​​സ​​​ഫ്, ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ ലി​​​ഡ ജേ​​​ക്ക​​​ബ് എ​​​ന്നി​​​വ​​​രെ​​​ല്ലാം രാ​​​യ​​​ന​​​ച്ച​​​നി​​​ൽ​​നി​​​ന്നു വെ​​​ട്ടം സ്വീ​​​ക​​​രി​​​ച്ച​​​വ​​​രാ​​​ണ്. 1961 മു​​​ത​​​ൽ പ​​​ന്ത്ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തി​​​ല​​​ധി​​​കം കൊ​​​ച്ചി​​​യി​​​ലെ ജ​​​സ്യൂ​​​ട്ട് സ്ഥാ​​​പ​​​ന​​​മാ​​​യ ലൂ​​​മ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചാ​​​യി​​​രു​​​ന്നു രാ​​​യ​​​ന​​​ച്ച​​​ന്‍റെ പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി​​​ക​​​ൾ. ഫാ. ​​​എ. അ​​​ട​​​പ്പൂ​​​രും ഫാ. ​​​എ​​​സ്. കാ​​​പ്പ​​​നു​​​മെ​​​ല്ലാം അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ന​​​ല്ല സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​യി.


1972 ൽ ​​​ഡ​​​ൽ​​​ഹി​​​യി​​​ലെ വി​​​ദ്യാ​​​ജ്യോ​​​തി തി​​​യോ​​​ള​​​ജി കോ​​​ള​​​ജി​​​ൽ അ​​​ധ്യാ​​​പ​​​ന​​​ത്തി​​​നാ​​​യി പോ​​​യ​​​ശേ​​​ഷ​​​വും കേ​​​ര​​​ള​​​ത്തി​​​ലെ ദാ​​​ർ​​​ശ​​​നി​​​ക, പ​​​രി​​​ശീ​​​ല​​​ന വേ​​​ദി​​​ക​​​ളി​​​ൽ അ​​​ദ്ദേ​​​ഹം സാ​​​ന്നി​​​ധ്യ​​​മ​​​റി​​​യി​​​ച്ചു​​​വെ​​​ന്നു ജ​​​സ്യൂ​​​ട്ട് വൈ​​​ദി​​​ക​​​നാ​​​യ ഫാ. ​​​എ​​​സ്. പൈ​​​നാ​​​ട​​​ത്ത് ഓ​​​ർ​​​ക്കു​​​ന്നു.

ജ​​​ന​​​കീ​​​യ ദൈ​​​വ​​​ശാ​​​സ്ത്രം താ​​​ഴേ​​​ക്കി​​​ട​​​യി​​​ൽ നി​​​ന്നു​​​ള്ള ഈ​​​ശ്വ​​​ര​​​വി​​​ജ്ഞാ​​​നീ​​​യ​​​മാ​​​ണെ​​​ന്നാ​​​യി​​​രു​​​ന്നു ഫാ. ​​​സാ​​​മു​​​വ​​​ൽ രാ​​​യ​​​ന്‍റെ പ​​​ക്ഷം. ആ​​​ശ​​​യ​​​റ്റ ജീ​​​വി​​​ത സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നാ​​​ണ് അ​​​തു രൂ​​​പ​​​പ്പെ​​​ടു​​​ന്ന​​​ത്.

കേ​​​ര​​​ള യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ​​നി​​​ന്നു മ​​​ല​​​യാ​​​ളം ബി​​​എ ഗോ​​​ൾ​​​ഡ് മെ​​​ഡ​​​ലോ​​​ടെ വി​​​ജ​​​യി​​​ച്ച ഫാ. ​​​സാ​​​മു​​​വ​​​ൽ രാ​​​യ​​​ൻ ത​​​ന്‍റെ എ​​​ഴു​​​ത്തു​​​ക​​​ളും സം​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ളും കാ​​​വ്യാ​​​ത്മ​​​ക​​​മാ​​​ക്കി. കു​​​മാ​​​ര​​​നാ​​​ശാ​​​ന്‍റെ ക​​​വി​​​ത​​​ക​​​ൾ മ​​​ന​​​പാ​​​ഠ​​​മാ​​​ക്കു​​​ക​​​യും പാ​​​ടി ന​​​ട​​​ക്കു​​​ക​​​യും ചെ​​​യ്ത അ​​​ദ്ദേ​​​ഹം, ത​​​ന്‍റെ അ​​​ടു​​​ത്തെ​​​ത്തു​​​ന്ന​​​വ​​​ർ​​​ക്കു മു​​​ന്പി​​​ലും ക​​​വി​​​ത​​​ക​​​ൾ ചൊ​​​ല്ലാ​​​ൻ മ​​​റ​​​ക്കാ​​​റി​​​ല്ലെ​​​ന്നു സ​​​മീ​​​ക്ഷ​​​യി​​​ൽ സ​​​ഹ​​​യാ​​​ത്രി​​​ക​​​നാ​​​യി​​​രു​​​ന്നു ഫാ. ​​​പി.​​​ടി. മാ​​​ത്യു ഓ​​​ർ​​​ക്കു​​​ന്നു.

നൂ​​​റു​​​ക​​​ണ​​​ക്കി​​​നു ശ്ര​​​ദ്ധേ​​​യ ലേ​​​ഖ​​​ന​​​ങ്ങ​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. പൂ​​​ന​​​യി​​​ലെ കോ​​​ള​​​ജി​​​ൽ പ്ര​​​ഫ​​​സ​​​റാ​​​യി​​​രു​​​ന്ന ഫാ. ​​​കു​​​ര്യ​​​ൻ കു​​​ന്നം​​​പു​​​റം ലേ​​​ഖ​​​ന​​​ങ്ങ​​​ൾ ആ​​​റു വോ​​​ള്യ​​​ങ്ങ​​​ളാ​​​യി പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. സെ​​​ല​​​ക്ട​​​ഡ് റൈ​​​റ്റിം​​​ഗ്സ് ഓ​​​ഫ് സാ​​​മു​​​വ​​​ൽ രാ​​​യ​​​ൻ (മൂ​​​ന്നെ​​​ണ്ണം), ക​​​ള​​​ക്ട​​​ഡ് റൈ​​​റ്റിം​​​ഗ്സ് ഓ​​​ഫ് സാ​​​മു​​​വ​​​ൽ രാ​​​യ​​​ൻ (മൂ​​​ന്നെ​​​ണ്ണം) എ​​​ന്നി​​​വ​​​യാ​​​ണി​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ ഫാ. ​​​നി​​​ക്കോ​​​ളാ​​​സ് താ​​​ർ​​​സി​​​യൂ​​​സി​​​ന്‍റെ പി​​​എ​​​ച്ച്ഡി വി​​​ഷ​​​യം ഫാ. ​​​സാ​​​മു​​​വ​​​ൽ രാ​​​യ​​​ന്‍റെ ജീ​​​വി​​​ത​​​വും ദ​​​ർ​​​ശ​​​ന​​​ങ്ങ​​​ളു​​​മാ​​​യി​​​രു​​​ന്നു. ക്രി​​​സ്റ്റ്യ​​​ൻ ഫെ​​​യ്ത്ത്:​​​എ ലി​​​ബ​​​റേ​​​ഷ​​​ൻ പ്രാ​​​ക്സി​​​സ്, തി​​​യോ​​​ള​​​ജി ഓ​​​ഫ് സാ​​​മു​​​വ​​​ൽ രാ​​​യ​​​ൻ എ​​​ന്ന പേ​​​രി​​​ൽ ഇ​​​തു പു​​​സ്ത​​​ക​​​മാ​​​യി. രാ​​​യ​​​ന​​​ച്ച​​​നെ​​​ക്കു​​​റി​​​ച്ചു പി.​​​കെ.​ മൈ​​​ക്കി​​​ളും ഫാ. ​​​എ​​​സ്. പൈ​​​നാ​​​ട​​​ത്തും എ​​​ഡി​​​റ്റു ചെ​​​യ്തു ത​​​യാ​​​റാ​​​ക്കി​​​യ നാ​​​ളെ​​​യി​​​ലേ​​​ക്കൊ​​​രു നീ​​​ൾ​​​ക്കാ​​​ഴ്ച, ടി.​​​കെ. ജോ​​​ണ്‍ എ​​​ഡി​​​റ്റു ചെ​​​യ്ത ബ്രെ​​​ഡ് ആ​​​ൻ​​​ഡ് ബ്രീ​​​ത്ത് എ​​​ന്നി​​​വ​​​യും ശ്ര​​​ദ്ധേ​​​യ​​​മാ​​​ണ്.

സി​​​ജോ പൈ​​​നാ​​​ട​​​ത്ത്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.