ദിവ്യതേജസ്
അ​​​മ്മ​​​യും കു​​​ഞ്ഞും. കു​​​ഞ്ഞി​​​നെ സ്കൂ​​​ളി​​​ലയ​​​യ​​​്ക്കാ​​​നാ​​​ണ് അ​​​മ്മ ഇ​​​റ​​​ങ്ങി​​​യ​​​ത്. ഒ​​​രു ചെ​​​റി​​​യ പു​​​ഴ ക​​​ട​​​ന്നുവേ​​​ണം സ്കൂ​​​ളി​​​ലെ​​​ത്താ​​​ൻ. പു​​​ഴ​​​യു​​​ടെ കു​​​റു​​​കെ ഒ​​​രു പാ​​​ല​​​മു​​​ണ്ട്. അ​​​താ​​​വ​​​ട്ടെ തെ​​​ന്നു​​​ന്ന ഒ​​​രു ഉ​​​രു​​​ള​​​ൻ ത​​​ടി പാ​​​ലം. പാ​​​ല​​​ത്തി​​​ൽ ക​​യ​​റി​​​യ​​​പ്പോ​​​ൾ അ​​​മ്മ കു​​​ഞ്ഞി​​​നോ​​​ടു പ​​​റ​​​ഞ്ഞു: അ​​​മ്മ​​​യു​​​ടെ ക​​​യ്യി​​​ൽ മു​​​റു​​​കെ പി​​​ടി​​​ച്ചു​​കൊ​​​ള്ളു​​​ക.​​​അ​​​വ​​​ൾ പ​​​റ​​​ഞ്ഞു: അ​​​ല്ല, അ​​​മ്മ എ​​ന്‍റെ ക​​​യ്യി​​​ൽ പി​​​ടി​​​ക്ക​​​ണം. ഒ​​​രു പു​​​ഞ്ചി​​​രി​​​യോ​​​ടെ അ​​​മ്മ ചോ​​​ദി​​​ച്ചു: അ​​​തു ര​​​ണ്ടും ഒ​​​ന്ന​​​ല്ലേ മോ​​​ളേ, അ​​​മ്മ നി​​​ന്‍റെ ക​​​യ്യി​​​ൽ പി​​​ടി​​​ക്കു​​​ന്ന​​​തും അ​​​മ്മ​​​യു​​​ടെ ക​​​യ്യി​​​ൽ നീ ​​​പി​​​ടി​​​ക്കു​​​ന്ന​​​തും. നി​​​ഷ്ക​​​ള​​​ങ്ക​​​ത​​​യോ​​​ടെ കു​​​ഞ്ഞു പ​​​റ​​​ഞ്ഞു: അ​​​ല്ല, ഞാ​​​ൻ അ​​​മ്മേ​​​ടെ ക​​​യ്യി​​​ൽ പി​​​ടി​​​ച്ചാ​​​ൽ ചി​​​ല​​​പ്പോ​​​ൾ അ​​​വി​​​ടെ​​​യു​​​മി​​​വി​​​ടെ​​​യു​​​മൊ​​​ക്കെ നോ​​​ക്കി എ​​​ന്‍റെ കൈ​​​ വി​​​ട്ടു​​​പോ​​​കും, അ​​​മ്മ എ​​​ന്നെ പി​​​ടി​​​ച്ചാ​​​ൽ ഒ​​​രി​​​ക്ക​​​ലും വി​​​ട്ടു​​പോ​​​കി​​​ല്ല.

പ​​​റ​​​ഞ്ഞ​​​തു നാ​​​ലു​​​വ​​​യ​​​സു​​​ള്ള പെ​​​ൺ​​​കു​​​ട്ടി​​​യാ​​​ണ്. ഇ​​​തേ കാ​​​ര്യം പ​​​റ​​​യു​​​ക മാ​​​ത്ര​​​മ​​​ല്ല ഉ​​​റ​​​ച്ചു വി​​​ശ്വ​​​സി​​ക്കു​​ക​​യും ചെ​​യ്തി​​​രു​​​ന്ന ഒ​​​രു മു​​​ത്ത​​​ശി ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. ആ ​​​മു​​​ത്ത​​​ശി വി​​​ശ്വ​​​സി​​​ച്ചി​​​രു​​​ന്ന​​​തും മ​​​റ്റു​​​ള്ള​​​വ​​​രെ വി​​​ശ്വ​​​സി​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​തു​​​മാ​​​യ ഒ​​​രു കാ​​​ര്യ​​​മു​​​ണ്ട്: ചാ​​​വ​​​റ​​​യ​​​ച്ച​​​ൻ ഒ​​​രി​​​ക്ക​​​ലും കൈ​​​വി​​​ടി​​​ല്ല എ​​​ന്ന്. ഈ ​​​ക​​​ഥ​​​യി​​​ലെ മു​​​ത്ത​​​ശി ഞ​​​ങ്ങ​​​ളു​​​ടെ സ്വ​​​ന്തം മു​​​ത്ത​​​ശി ത​​​ന്നെ​​​യാ​​​ണ്. മു​​​ത്ത​​​ശി ഇ​​​ന്ന​​​ത്തെ ഭാ​​​ഷ​​​യി​​​ൽ പ​​​റ​​​ഞ്ഞാ​​​ൽ ചാ​​​വ​​​റ കു​​​ര്യാ​​​ക്കോ​​​സ് ഏ​​​ലി​​​യാ​​​സ് അ​​​ച്ച​​ന്‍റെ ഒ​​​രു ഫാ​​​ൻ ആ​​​യി​​​രു​​​ന്നു.

ഇ​​​ന്നു ചാ​​​വ​​​റ​​​യ​​​ച്ച​​​ൻ വി​​​ശു​​​ദ്ധ​​​നാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്ക​​​പ്പെ​​​ട്ട ഒ​​​രു വ​​​ലി​​​യ ദി​​​വ്യ​​​നാ​​​ണ്. അ​​​ന്ന് അ​​​ദ്ദേ​​​ഹം മാ​​​ന്നാ​​​ന​​​ത്തു പ​​​ള്ളി ​പ​​​ണി​​​യാ​​​ൻ വി​​​ഷ​​​മി​​​ക്കു​​​ന്ന ഒ​​​രു വൈ​​​ദി​​​ക​​​ൻ മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു. മു​​​ത്ത​​​ശി​​​യു​​​ടെ മ​​​ന​​​സി​​​ൽ ഈ ​​​സാ​​​ധാ​​​ര​​​ണ വൈ​​​ദി​​​ക​​​ൻ ഒ​​​രു വ​​​ലി​​​യ മ​​​നു​​​ഷ്യ​​​നാ​​​ണ് എ​​​ന്ന തോ​​​ന്ന​​​ൽ ചെ​​​റു​​​പ്പ​​​ത്തി​​​ലേ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. അ​​ച്ച​​നി​​​ൽ അ​​​ന്നും നി​​​ഴ​​​ലി​​​ച്ചി​​​രു​​​ന്ന​​​ത് ഒ​​​രേ ദൈ​​​വി​​​ക തേ​​​ജ​​​സ് ആ​​​ണ് എ​​​ന്ന് ഇ​​​പ്പോ​​​ൾ തോ​​​ന്നു​​​ന്നു. ചാ​​​വ​​​റ കു​​​ര്യാ​​​ക്കോ​​​സ് അ​​ച്ച​​​നെ​​​ക്കു​​​റി​​​ച്ച് ഹൃ​​​ദ​​​യ​​​ത്തി​​​ൽ തൊ​​​ട്ടു​​പ​​​റ​​​ഞ്ഞ പ​​​ല​ കാ​​​ര്യ​​​ങ്ങ​​​ളും കേ​​​ട്ടു​​കേ​​​ട്ടാ​​​ണു ഞ​​​ങ്ങ​​​ൾ കു​​​ട്ടി​​​ക​​​ൾ വ​​​ള​​​ർ​​​ന്ന​​​ത്.

ചാ​​​വ​​​റ​​​യ​​​ച്ച​​​ൻ മാ​​​ന്നാ​​​ന​​​ത്തു പ​​​ള്ളി ​പ​​​ണി​​​യാ​​​ൻ എ​​​ത്തി​​​യ​​​പ്പോ​​​ൾ എ​​​ല്ലാ ജാ​​​തി​​​മ​​​ത​​​സ്ഥ​​​രു​​മാ​​യി സൗ​​​ഹൃ​​​ദം സ്ഥാ​​​പി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചി​​​രു​​​ന്നു. അ​​ച്ച​​ന്‍റെ സ​​​മ​​​പ്രാ​​​യ​​​ക്കാ​​​ര​​​ൻ ആ​​​യി​​​രു​​​ന്നു ചി​​​റ്റേ​​​ട​​​ത്ത് ഈ​​​ച്ച​​​ര​​​ച്ചാ​​​ർ. ഏ​​​താ​​​ണ്ട് എ​​​ല്ലാ ദി​​​വ​​​സ​​​വും അ​​ച്ച​​ൻ ചി​​​റ്റേ​​​ഴത്ത് ഈ​​​ച്ച​​​ര​​​ച്ചാ​​​രു​​​മാ​​​യി ദീ​​​ർ​​​ഘ​​​നേ​​​രം വ​​​ർ​​​ത്ത​​​മാ​​​നം പ​​​റ​​​യും. മ​​​ന​​​സ് തു​​​റ​​​ക്കും അ​​​പ്പോ​​​ൾ. വീ​​​ട്ടി​​​ലെ മു​​​റ്റ​​​ത്തു​​​ള്ള മൂ​​​വാ​​​ണ്ട​​​ൻ മാ​​​വി​​​ൻ ചോ​​​ട്ടി​​​ൽ ക​​​സേ​​​ര​​​യി​​​ട്ട് ആ​​​ണ് ര​​​ണ്ടു​​​പേ​​​രും ത​​​മ്മി​​​ലു​​​ള്ള കു​​​ശ​​​ല വി​​​ചാ​​​രം. കൈ​​​വ​​​ള പി​​​ത്ത​​​ള കെ​​​ട്ടി​​​യ ഒ​​​രു ക​​​സേ​​​ര. അ​​​താ​​​ണു ചാ​​​വ​​​റയ​​​ച്ച​​നാ​​​യി ഒ​​​രു​​​ക്കി​​​യ പ്ര​​​ത്യേ​​​ക ഇ​​​രി​​​പ്പി​​​ടം. പി​​​ൽ​​​ക്കാ​​​ല​​​ത്ത് അ​​​തി​​​നു ഞ​​​ങ്ങ​​​ൾ ചാ​​​വ​​​റ ചെ​​​യ​​​ർ എ​​​ന്നു പേ​​​രി​​​ട്ടു. ആ​​​ക​​​സ്മി​​​കം എ​​​ന്നു പ​​​റ​​​യ​​​ട്ടെ, ചാ​​​വ​​​റ​​​യ​​​ച്ച​​​നെ വി​​​ശു​​​ദ്ധ​​​നാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച വേ​​​ള​​​യി​​​ൽ കേ​​​ര​​​ള ഗ​​​വ​​​ൺ​​​മെ​​​ന്‍റ് മ​​​ഹാ​​​ത്മാഗാ​​​ന്ധി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ചാ​​​വ​​​റ ചെ​​​യ​​​റി​​​ലേ​​​ക്കു നാ​​​മ​​നി​​​ർ​​​ദേ​​​ശം ചെ​​​യ്യ​​​പ്പെ​​​ടാ​​​നു​​​ള്ള നി​​​യോ​​​ഗം ഈ​​​ച്ച​​​ര​​​ച്ചാ​​​രു​​​ടെ ഇ​​​ളം​​ത​​​ല​​​മു​​​റ​​​യി​​​ൽപെ​​​ട്ട ഈ ​​​ലേ​​​ഖ​​​ക​​​നാ​​​ണ് ല​​​ഭി​​​ച്ച​​​ത് എ​​​ന്ന​​​തു ദി​​​വ്യ​​​മാ​​​യ ഒ​​​രു നൈ​​​ര​​ന്ത​​​ര്യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​​പ്പോ​​​ൾ തോ​​​ന്നു​​​ന്നു.

എ​​​ന്തൊ​​​ക്കെ​​​യാ​​​ണു മു​​​ത്ത​​​ശി​​​ക്കു ചാ​​​വ​​​റ​​​യ​​ച്ച​​നെ​​​ക്കു​​​റി​​​ച്ചു പ​​​റ​​​യാ​​​നു​​​ള്ള വ​​​ലി​​​യ ചെ​​​റി​​​യ കാ​​​ര്യ​​​ങ്ങ​​​ൾ? മു​​​ത്ത​​​ശി​​​യു​​​ടെ ഭാ​​​വ​​​ന​​​യി​​​ൽ ഉ​​​രു​​​ത്തി​​​രി​​​ഞ്ഞ വീ​​​ര​​​ക​​​ഥ​​​ക​​​ൾ എ​​​ന്നു ഞ​​​ങ്ങ​​​ൾ കു​​​ട്ടി​​​ക​​​ൾ അ​​​ന്നു നി​​​സാ​​ര​​​വ​​​ത്ക​​​രി​​​ച്ച പ​​​ല കാ​​​ര്യ​​​ങ്ങ​​​ളും പു​​​തി​​​യ അ​​​ർ​​ഥം കൈ​​​വ​​​രി​​​ച്ചു പു​​​ന​​​ര​​​വ​​​ത​​​രി​​​ക്കു​​​ന്ന​​​തു​​പോ​​​ലെ തോ​​​ന്നു​​​ന്നു. മു​​​ത്ത​​​ശി പ​​​റ​​​ഞ്ഞ മൂ​​​വാ​​​ണ്ട​​​ൻ മാ​​​വി​​​ന് അ​​​ടു​​​ത്തു​​​ള്ള സ​​​ർ​​​പ്പ​​ക്കാ​​വി​​​ന്‍റെ ക​​​ഥ. ആ ​​​സ​​​ർ​​​പ്പ​​ക്കാ​​​വ് ഇ​​​പ്പോ​​​ഴും ചി​​​റ്റേഴം ത​​​റ​​​വാ​​​ട്ടി​​​​ലു​​​ണ്ട് , വൃ​​​ക്ഷ​​​ങ്ങ​​​ളും വ​​​ള്ളി​​ച്ചെ​​​ടി​​​ക​​​ളു​​​മൊ​​​ക്കെ​​യാ​​​യി. പ​​​ക്ഷേ ആ​​​രും അ​​​വി​​​ടെ പൂ​​​ജ​​​യൊ​​​ന്നും ന​​​ട​​​ത്താ​​​റി​​​ല്ല. അ​​​വ​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ട്ടു കി​​​ട​​​ക്കു​​​ന്നു എ​​​ന്നു​​ത​​​ന്നെ പ​​​റ​​​യാം.

പ​​​രി​​​ശു​​​ദ്ധാ​​​രൂ​​​പി​​​യു​​​ടെ കൈ​​യൊ​​​പ്പു​​​വീ​​​ണ വി​​​ശു​​​ദ്ധ​​​ൻ

മു​​​ത്ത​​​ശി പ​​​റ​​​ഞ്ഞു, ഒ​​​രി​​​ക്ക​​​ൽ ചാ​​​വ​​​റ​​​യ​​​ച്ച​​​നും ഈ​​​ച്ച​​​ര​​​ച്ചാ​​​രു​​​മാ​​​യി സം​​​സാ​​​രി​​​ച്ചു​​​കൊ​​​ണ്ടു നി​​​ൽ​​​ക്കു​​​മ്പോ​​​ൾ സ​​​ർ​​​പ്പ​​​ക്കാ​​​വി​​​ൽനി​​​ന്ന് ഒ​​​രു സ​​​ർ​​​പ്പം പാ​​​ഞ്ഞ് ഇ​​​ഴ​​​ഞ്ഞു​​വ​​​രു​​​ന്നു. ഈ​​​ച്ച​​​ര​​​ച്ചാ​​​ർ പ​​​ക​​​ച്ചു​​പോ​​​യി. ചാ​​​വ​​​റ​​​യ​​​ച്ച​​​നാ​​​ട്ടെ ക​​​സേ​​​ര​​​യി​​​ൽനി​​​ന്ന് നി​​​ല​​​ത്തി​​​റ​​​ങ്ങി മു​​​ട്ടു​​​കു​​​ത്തി കൈ​​​വി​​​രി​​​ച്ചു​​പി​​​ടി​​​ച്ചു​​​കൊ​​​ണ്ടു​​നി​​​ന്നു. എ​​​ന്തു സം​​​ഭ​​​വി​​​ച്ചു എ​​​ന്ന​​​റി​​​യി​​​ല്ല, സ​​​ർ​​​പ്പം എ​​​വി​​​ടെ​​​യോ​​ പോ​​​യിമ​​​റ​​​ഞ്ഞു. ഒ​​​രു വൈ​​​ദി​​​ക​​​നോ​​​ടു ചെ​​​റു​​​പ്രാ​​​യ​​​ത്തി​​​ലു​​​ള്ള ഒ​​​രു പെ​​​ൺ​​​കു​​​ട്ടി​​​ക്കു തോ​​​ന്നി​​​യ ആ​​​രാ​​​ധ​​​ന​​​യി​​​ൽനി​​​ന്ന് ഉ​​​രു​​​ത്തി​​​രി​​​ഞ്ഞു​​വ​​​ന്ന ക​​​ഥ​​​യാ​​​യോ, കഥ​​​യി​​​ല്ലാ​​യ്മ​​​യാ​​​യോ ആ​​​ണ് ഇ​​​തൊ​​​ക്കെ അ​​​ന്നു ന​​​വ​​​ത​​​ല​​​മു​​​റ എ​​​ഴു​​​തി​​ത്ത​​​ള്ളി​​​യ​​​ത്.​ പ​​​ക്ഷേ ഇ​​​പ്പോ​​​ൾ പ​​​രി​​​ശു​​​ദ്ധാ​​​രൂ​​​പി​​​യു​​​ടെ കൈ​​യൊ​​​പ്പു​​​വീ​​​ണ ഒ​​​രു വി​​​ശു​​​ദ്ധ​​​നാ​​​ണ് ഈ ​​​യു​​​വ വൈ​​​ദി​​​ക​​​ൻ എ​​​ന്ന​​​തി​​​ന്‍റെ ഒ​​​രു അ​​​ട​​​യാ​​​ള​​​മ​​​ല്ലേ ഈ ​​​അ​​​ത്ഭു​​​തക​​​ഥ എ​​​ന്നു തോ​​​ന്നു​​​ന്നു.

ചാ​​​വ​​​റ​​​യ​​​ച്ച​​​നെ, വീ​​​ട്ടി​​​ൽനി​​​ന്ന് ആ​​​ഹാ​​​രം ക​​​ഴി​​​ക്കാ​​​ൻ ഈ​​​ച്ച​​​ര​​​ച്ചാ​​​ർ സ്നേ​​​ഹ​​​പൂ​​​ർ​​വം ക്ഷ​​​ണി​​​ക്കു​​​മാ​​​യി​​​രു​​​ന്നു. അ​​ച്ച​​ൻ അ​​​തു സ​​​ന്തോ​​​ഷ​​​പൂ​​​ർ​​​വം സ്വീ​​​ക​​​രി​​​ക്കു​​​മാ​​​യി​​​രു​​​ന്നു. ആ​​​ഹാ​​​രം ക​​​ഴി​​​ക്കാ​​​ൻ ഇ​​​രി​​​ക്കും​​മു​​​മ്പ്, കു​​​രി​​​ശു​​​വ​​​ര​​​യ്ക്കു​​​ന്ന ഒ​​​രു രീ​​​തി ഉ​​​ണ്ട​​​ല്ലോ.​ ചി​​​റ്റേ​​​ഴം ത​​​റ​​​വാ​​​ട്ടി​​​ൽ ത്രി​​​സ​​​ന്ധ്യ​​​ക്കു നാ​​​മം ജ​​​പി​​​ച്ചു ക​​​ഴി​​​ഞ്ഞാ​​​ലേ മു​​​ത്ത​​​ശി കു​​​ട്ടി​​​ക​​​ൾ​​​ക്ക് ആ​​​ഹാ​​​രം വി​​​ള​​മ്പൂ. ആ​​​ഹാ​​​ര​​​ത്തി​​​നു മു​​​ന്നി​​​ലി​​​രു​​​ന്ന് ഒ​​​രു നി​​​മി​​​ഷം മൗ​​​ന​​പ്രാ​​​ർ​​​ഥ​​​ന ന​​​ട​​​ത്താ​​​നും മു​​​ത്ത​​​ശി പ​​​റ​​​യു​​​മാ​​​യി​​​രു​​​ന്നു. അ​​​തി​​​ന്‍റെ ഉ​​​റ​​​വി​​​ടം ചാ​​​വ​​​റ​​​യ​​​ച്ച​​​നി​​​ൽ നി​​​ന്നാ​​​യി​​​രു​​​ന്നു എ​​​ന്നു പി​​​ന്നീ​​​ട് മ​​​ന​​​സി​​​ലാ​​​ക്കി.

അ​​​തു​​​പോ​​​ലെ ചാ​​​വ​​​റ​​​യ​​​ച്ച​​​ന്‍റെ നി​​​ഴ​​​ൽ ഞ​​​ങ്ങ​​​ളു​​​ടെ ത​​​റ​​​വാ​​​ട്ടി​​​ൽ നി​​​ര​​​ന്ത​​​ര​​​മാ​​​യി വീ​​​ശു​​​ന്നു​​​ണ്ട്. ഞ​​​ങ്ങ​​​ളു​​​ടെ അ​​​മ്മ ഇം​​​ഗ്ലീ​​​ഷ് പ​​​ഠി​​​ക്കാ​​​ൻ പോ​​​യി. മ​​​ക​​​ൾ ഇം​​​ഗ്ലീ​​​ഷ് പ​​​ഠി​​​ക്ക​​​ണം എ​​​ന്നു മു​​​ത്ത​​​ശി​​​ക്കാ​​​യി​​​രു​​​ന്നു നി​​​ർ​​​ബ​​​ന്ധം. അ​​​ന്നൊ​​​ക്കെ പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ അ​​​ധി​​​കം പ​​​ഠി​​​ക്കേ​​​ണ്ട​​​തി​​​ല്ല എ​​​ന്നാ​​​യി​​​രു​​​ന്നു സ​​​ങ്ക​​​ല്പം. നാ​​​ട്ടു​​​ന​​​ട​​​പ്പ് അ​​​താ​​​യി​​​രു​​​ന്നു. ക​​​ഷ്ടി​​​ച്ച് ഏ​​​ഴാം ക്ലാ​​​സ് പാ​​​സാ​​​യ​​​ത്തി​​​നു​​ശേ​​​ഷം ക​​​ല്യാ​​​ണം ക​​​ഴി​​​ച്ച് വി​​​ടു​​​ക എ​​​ന്ന​​​താ​​​യി​​​രു​​​ന്നു മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ ല​​​ക്ഷ്യം.

എ​​​ന്നാ​​​ൽ, ഞ​​​ങ്ങ​​​ളു​​​ടെ മു​​​ത്ത​​​ശി ത​​​ന്‍റെ ഏ​​​ക മ​​​ക​​​ളെ ഇം​​​ഗ്ലീ​​​ഷ് വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നു പ്രേ​​​രി​​​പ്പി​​​ച്ചു. അ​​​ന്നു പ​​​ല​​​ർ​​​ക്കും ഇ​​​തൊ​​​രു അ​​​ത്ഭു​​​ത​​​മാ​​​യി​​​രു​​​ന്നു. എ​​​ന്താ​​​ണി​​​ത്? മാ​​​ത്ര​​​മോ, ഇം​​​ഗ്ലീ​​​ഷ് പ​​​ഠി​​​ച്ചാ​​​ൽ നോ​​​വ​​​ൽ വാ​​​യി​​​ക്കാ​​​ൻ തു​​​ട​​​ങ്ങും, അ​​​തോ​​​ടെ എ​​​ല്ലാം തീ​​​ർ​​​ന്നി​​​ല്ലേ എ​​​ന്ന ഭാ​​​വ​​​മാ​​​യി​​​രു​​​ന്നു അ​​​ന്നു നാ​​​ട്ടി​​​ലെ​​​യും വീ​​​ട്ടി​​​ലെ​​​യും മു​​​തി​​​ർ​​​ന്ന​​​വ​​​ർ​​​ക്കൊ​​​ക്കെ. ആ ​​​എ​​​തി​​​ർപ്പു​​​ക​​​ളെ​​​യെ​​​ല്ലാം മ​​​റി​​​ക​​​ട​​​ക്കാ​​​ൻ ഞ​​​ങ്ങ​​​ളു​​​ടെ മു​​​ത്ത​​​ശി​​​യെ പ്രേ​​​രി​​​പ്പി​​​ച്ച​​​ത് ചാ​​​വ​​​റ​​​യ​​​ച്ച​​​ന്‍റെ ഉ​​​ത്ബോ​​​ധ​​​ന​​ങ്ങ​​​ൾ ആ​​​യി​​​രു​​​ന്നു. എ​​​ല്ലാ​​​വ​​​ർ​​ക്കും വി​​​ദ്യാ​​​ഭ്യാ​​​സം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും വി​​​ശേ​​​ഷി​​​ച്ചു പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളെ പ​​​ഠി​​​പ്പി​​​ക്ക​​​ണം എ​​​ന്നും അ​​​ച്ച​​ൻ കൂ​​​ടെ​​ക്കൂ​​​ടെ ഈ​​​ച്ച​​​ര​​​ച്ച​​​ാരു​​​മാ​​​യു​​​ള്ള സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​ൽ പ​​​റ​​​യു​​​മാ​​​യി​​​രു​​​ന്നു. അ​​​ങ്ങ​​​നെ ഞ​​​ങ്ങ​​​ളു​​​ടെ അ​​​മ്മ​​​യെ ഇം​​​ഗ്ലീ​​​ഷ് പ​​​ഠി​​​പ്പി​​​ച്ച​​​ത് ചാ​​​വ​​​റ​​​യ​​​ച്ച​​​ൻ ആ​​​ണ് എ​​​ന്ന് ഇ​​​പ്പോ​​​ൾ ന​​​ന്ദി​​പൂ​​​ർ​​​വം പ​​​റ​​​ഞ്ഞു​​കൊ​​​ള്ള​​​ട്ടെ.


അന്നേ മഹത്വം പ്രകടിപ്പിച്ചു

മു​​​ത്ത​​​ശി പ​​​റ​​​ഞ്ഞ​​​റി​​​ഞ്ഞു​​​ള്ള മ​​​റ്റു​​​ചി​​​ല കാ​​​ര്യ​​​ങ്ങ​​​ൾ ഇ​​​ന്നു ച​​​രി​​​ത്ര​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പു​​​സ്ത​​​ക​​ത്താ​​​ളു​​​ക​​​ളി​​​ൽ വാ​​​യി​​​ക്കാനാ​​​യി. മു​​​ത്ത​​​ശി പ​​​റ​​​ഞ്ഞ​​​ത് ലി​​​ഖി​​​ത ച​​​രി​​​ത്രം അ​​​ല്ല വാ​​​ക്ച​​​രി​​​ത്രം ആ​​​ണ്. ഈ ​​​വാ​​​ക്ച​​​രി​​​ത്ര​​ത്തി​​നു​​ള്ള ഒ​​​രു ചാ​​​രു​​​ത അ​​​തി​​​ൽ കൃ​​​ത്രി​​​മ​​​മോ കാ​​​പ​​​ട്യ​​​മോ പാ​​​ണ്ഡി​​​ത്യ​​​മോ ഒ​​​ന്നു​​​മി​​​ല്ല എ​​​ന്നു​​​ള്ള​​​താ​​​ണ്. ക​​​ണ്ട കാ​​​ര്യം, കേ​​​ട്ട കാ​​​ര്യം, അ​​​റി​​​ഞ്ഞ കാ​​​ര്യം- അ​​​തു വാ​​​ക്കാ​​​ൽ പ​​​റ​​​യു​​​ന്ന​​​താ​​​ണ​​​ല്ലോ വാ​​​ക്ച​​​രി​​​ത്രം. അ​​​ങ്ങ​​​നെ കേ​​​ട്ടു​​കേ​​​ട്ടു വ​​​ള​​​ർ​​​ന്ന ഒ​​​രു ക​​​ഥ ചാ​​​വ​​​റ​​​യ​​​ച്ച​​​ൻ പ​​​ള്ളി​​​ പ​​​ണി​​​യാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​തു മാ​​​ന്നാ​​​ന​​​ത്ത​​​ല്ല എ​​​ന്ന​​​താ​​​ണ്.

അ​​ച്ച​​ൻ പ​​​ള്ളി​ പ​​​ണി​​​യാ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത സ്ഥ​​​ലം പു​​​ല്ല​​രി​​​ക്കു​​​ന്നാ​​യി​​​രു​​​ന്നു. കു​​​മാ​​​ര​​​ന​​​ല്ലൂ​​​രി​​​ന് അ​​​ടു​​​ത്തു​​​ള്ള പു​​​ല്ല​​​രി​​​ക്കു​​​ന്ന്. സ്ഥ​​​ലം കൈ​​​മാ​​​റു​​​ന്ന​​​തി​​​ന്‍റെ ന​​​ട​​​പ​​​ടി​​ക്ര​​​മ​​​ങ്ങ​​​ൾ എ​​​ല്ലാം പൂ​​​ർ​​​ത്തി​​​യാ​​​ക്കി ഏ​​​റ്റു​​​മാ​​​നൂ​​​ർ ത​​​ഹ​​​സി​​​ൽ​​​ദാ​​​രു​​​ടെ അ​​​നു​​​മ​​​തി​​​യും ല​​​ഭി​​​ച്ചു. അ​​​പ്പോ​​​ളാ​​​ണ് ഒ​​​രു വ​​​ലി​​​യ പ്ര​​​തി​​​സ​​​ന്ധി. തൊ​​​ട്ട​​​ടു​​​ത്തു മ​​​റ്റൊ​​​രു ദേ​​​വാ​​​ല​​​യം വ​​​രു​​​ന്ന​​​തു കു​​​മാ​​​ര​​​ന​​​ല്ലൂ​​​ർ കാ​​​ർ​​​ത്യാ​​​യ​​​നി​​ദേ​​​വി​​​ക്കു ഹി​​​ത​​​ക​​​ര​​മ​​​ല്ല എ​​​ന്നു ചി​​​ല​​​ർ ക​​​ണ്ടു​​​പി​​​ടി​​​ച്ചു. ച​​​ർ​​​ച്ച​​​യാ​​​യി, വി​​​വാ​​​ദ​​​മാ​​​യി, സം​​​ഘ​​​ർ​​​ഷ​​​മാ​​​യി. സം​​​ഘ​​​ർ​​​ഷം മൂ​​​ത്ത് സ​​​ഘ​​​ട്ട​​​ന​​​ത്തി​​​ലേ​​​ക്കു വ​​​ഴു​​​തി​​​വീ​​​ഴു​​​ന്നു എ​​​ന്നൊ​​​രു ഘ​​​ട്ട​​​മെ​​​ത്തി. പ​​​ല്ലി​​​നു പ​​​ല്ല്, ക​​​ണ്ണി​​​നു ക​​​ണ്ണ് എ​​​ന്ന നി​​​ല​​​യി​​​ലേ​​​ക്കു വാ​​​ശി മൂ​​​ത്തു. ഇ​​​തി​​​നി​​​ട​​​യി​​​ൽ ക​​​ല​​​ക്ക​​വെ​​​ള്ള​​​ത്തി​​​ൽ മീ​​​ൻ പി​​​ടി​​​ക്കാ​​​ൻ തു​​​നി​​​ഞ്ഞി​​റ​​​ങ്ങി​​​യ ചി​​​ല​​​ർ അ​​​തി​​​ര​​മ്പു​​​ഴ​​​യി​​​ൽ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു തീ​​​രു​​​മാ​​​നി​​​ച്ചു പ​​​ള്ളി​​പ​​​ണി എ​​​തി​​​ർ​​​ക്കു​​​ന്ന​​​വ​​​രെ ഭു​​​ജ ബ​​​ല പ​​​രാ​​​ക്ര​​​മ​​​ണ​​ത്തി​​ലൂ​​ടെ നേ​​​രി​​​ടാ​​​ൻ ത​​​ങ്ങ​​​ൾ ത​​​യാ​​​റാ​​​ണ് എ​​​ന്ന്,

ചാ​​​വ​​​റ​​​യ​​​ച്ച​​​ൻ വ​​​ലി​​​യ ധ​​​ർ​​മ​​സ​​​ങ്ക​​​ട​​​ത്തി​​​ലാ​​​യി. ര​​​ണ്ടു വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ ത​​​മ്മി​​​ൽ സം​​​ഘ​​​ട്ട​​​ന​​​ത്തി​​​ലാ​​​വാ​​​ൻ പോ​​​വു​​​ന്നു എ​​​ന്നു മ​​​ന​​​സി​​​ലാ​​​ക്കി​​​യ ചാ​​​വ​​​റ​​​യ​​​ച്ച​​​ൻ ഒ​​​രു തീ​​​രു​​​മാ​​​നം എ​​​ടു​​​ത്തു. സ്വ​​​ർ​​​ഗ​​​ത്തി​​​ലെ​​പ്പോ​​​ലെ ത​​​ന്നെ ഭൂ​​​മി​​​യി​​​ലും ആ​​​ക​​​ണം എ​​​ന്നി ആ​​​ശ​​​യോ​​​ടു​​​കൂ​​​ടി പ​​​ണി​​​യേ​​​ണ്ട പ​​​ള്ളി ര​​​ക്ത​​ച്ചൊ​​​രി​​​ച്ചി​​​ലി​​​നു വ​​​ഴി​​​തെ​​​ളി​​​ക്കും എ​​​ന്നു​​ണ്ടെ​​​ങ്കി​​​ൽ പ​​​ള്ളി പ​​​ണി​​​യേ​​​ണ്ട എ​​​ന്ന് അ​​​ദ്ദേ​​​ഹം തീ​​​രു​​​മാ​​​നി​​​ച്ചു. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ കാ​​​വ​​​ൽ മാ​​​ലാ​​​ഖ അ​​​ദ്ദേ​​​ഹ​​​ത്തി​​​നു വ​​​ഴി​​കാ​​​ട്ടി​​​യ​​​തുകൊ​​​ണ്ടാ​​​ണ് അ​​​ങ്ങ​​​നെ ഒ​​​രു തീ​​​രു​​​മാ​​​നം ഒ​​​റ്റയ്ക്കെ​​​ടു​​​ക്കാ​​​ൻ യു​​​വാ​​​വാ​​​യ ആ ​​​വൈ​​​ദി​​​ക​​​നു ക​​​ഴി​​​ഞ്ഞ​​​ത്.

ഞ​​​ങ്ങ​​​ൾ സ​​​ഹോ​​​ദ​​​ര​​​ന്മാ​​​ർ വീ​​​ട്ടി​​​ൽ പ​​​റ​​​യാ​​​റു​​​ണ്ട്, പു​​​ല്ല​​രി​​​ക്കു​​​ന്നി​​​ലെ ആ ​​​നി​​​മി​​​ഷം ചാ​​​വ​​​റ​​​യ​​​ച്ച​​​ൻ പു​​​ണ്യ​​​വാ​​​നാ​​​യി എ​​​ന്ന്. പി​​​ന്നീ​​​ടു ന​​​ട​​​ന്ന​​​തൊ​​​ക്കെ ഔ​​​പ​​​ചാ​​​രി​​​ക​​​മാ​​​യ ച​​​ട​​​ങ്ങു​​​ക​​​ൾ മാ​​​ത്ര​​മാ​​​ണ്. വ​​​ത്തി​​​ക്കാ​​​നി​​​ലെ പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നു മു​​​മ്പു​​ത​​​ന്നെ മു​​​ത്ത​​​ശി​​​യെ​​പ്പോ​​​ലു​​​ള്ള​​​വ​​​രു​​​ടെ മ​​​ന​​​സി​​​ൽ ചാ​​​വ​​​റ​​​യ​​​ച്ച​​​ൻ പു​​​ണ്യ​​​വാ​​​നാ​​​യി ക​​​ഴി​​​ഞ്ഞി​​​രു​​​ന്നു. ദൈ​​​വ​​​രാ​​​ജ്യം നി​​​ന്നി​​​ലാ​​​ണ് എ​​​ന്നു പ​​​റ​​​ഞ്ഞ​​​തി​​​ന്‍റെ അ​​​കം​​പൊ​​​രു​​​ൾ എ​​​ന്താ​​​ണെ​​​ന്ന് അ​​​റി​​​യ​​​ണ​​മെ​​​ങ്കി​​​ൽ ചാ​​​വ​​​റ​​​യ​​​ച്ച​​​നെ​​ക്കു​​​റി​​ച്ചു മു​​​ത്ത​​​ശി പ​​​റ​​​യു​​​ന്ന ക​​​ഥ​​​യ്ക്കു​​​ള്ളി​​​ലെ കാ​​​ര്യം എ​​​ന്തെ​​​ന്നു മ​​​ന​​​സി​​​ലാ​​​ക്കി​​​യാ​​​ൽ മ​​​തി.

പ​​​ള്ളി​​​ക്കൊ​​​രു പ​​​ള്ളി​​​ക്കൂ​​​ടം

ചാ​​​വ​​​റ​​​യ​​​ച്ച​​​ൻ ഞ​​​ങ്ങ​​​ളു​​​ടെ സ്വ​​​കാ​​​ര്യ അ​​​ഹ​​​ങ്കാ​​​ര​​​മാ​​​ണ്. പ​​​ള്ളി​​​ക്കൊ​​​രു പ​​​ള്ളി​​​ക്കൂ​​​ടം എ​​​ന്നു ചാ​​​വ​​​റ​​​യ​​​ച്ച​​​ൻ പ​​​ത്തൊ​​​മ്പ​​​താം നൂ​​​റ്റാ​​​ണ്ടി​​​ൽ പ​​​റ​​​ഞ്ഞ​​​പ്പോ​​​ൾ ആ​​​രെ​​​ങ്കി​​​ലും ക​​രു​​തി​​യോ കേ​​​ര​​​ളം ഇ​​​ന്ന് ഐ​​​ക്യരാ​​ഷ്‌​​ട്ര​​സ​​​ഭ​​​യു​​​ടെ മാ​​ന​​വ വി​​ക​​സ​​ന സൂ​​ചി​​ക​​യി​​ൽ പാ​​​ശ്ചാ​​​ത്യ രാ​​​ജ്യ​​​ങ്ങ​​​ളോ​​​ട് ഒ​​​പ്പം നി​​​ൽ​​​ക്കു​​​ന്നെ​​​ങ്കി​​​ൽ അ​​​തി​​ന്‍റെ തു​​​ട​​​ക്കം ചാ​​​വ​​​റ​​​യ​​​ച്ച​​​ന്‍റെ മ​​​ന​​​സി​​​ൽ ആ​​​യി​​​രു​​​ന്നു എ​​​ന്ന്. ലോ​​​കം ക​​​ണ്ടി​​​ട്ടു​​​ള്ള ന​​​വോ​​​ത്ഥാ​​​ന വി​​​പ്ല​​​വ​​​ങ്ങ​​​ളി​​​ൽ വ​​​ച്ച് ഏ​​​റ്റ​​​വും മു​​​ൻ​​​പ​​​ന്തി​​​യി​​​ലാ​​​ണ് ഈ ​​​പ​​​ള്ളി​​​ക്കൊ​​​രു പ​​​ള്ളി​​​ക്കൂ​​​ടം എ​​​ന്ന സാ​​​മൂ​​​ഹ്യ വി​​​പ്ല​​​വം എ​​​ന്നു പ​​​റ​​​ഞ്ഞാ​​​ൽ അ​​​തി​​​ൽ അ​​​തി​​​ശ​​​യോ​​​ക്തി ഇ​​​ല്ല. അ​​​ദ്ദേ​​​ഹം പ​​​ള്ളി​​​ക്കൊ​​​രു പ​​​ള്ളി​​​ക്കൂ​​​ടം എ​​​ന്നു പ​​​റ​​​യു​​​ക​ മാ​​​ത്ര​​മ​​​ല്ല ചെ​​​യ്ത​​​ത്, പ​​​ള്ളി​​​ക്കൂ​​​ടം സ്ഥാ​​​പി​​​ക്കാ​​​ത്ത പ​​​ള്ളി​​​ക​​​ളി​​​ൽ ആ​​​രാ​​​ധ​​​ന​​​യ്ക്കു​​​ള്ള അ​​​വ​​​കാ​​​ശം നി​​​ഷേ​​​ധി​​​ക്കു​​​ക​​​യും ചെ​​​യ്തു.

മ​​​ണി​​​യോ​​​ഡ​​​ർ ഇ​​​ക്കോ​​​ണ​​​മി​​യാ​​ണ്, വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ നി​​​ന്ന് -വി​​​ശി​​​ഷ്യ ഗ​​​ൾ​​​ഫ് നാ​​​ടു​​​ക​​​ളി​​​ൽ നി​​​ന്ന് എ​​​ത്തു​​​ന്ന മ​​​ണി​​​യോ​​​ഡ​​​ർ ആ​​​ണ്, കേ​​​ര​​​ള​​​ത്തെ ഇ​​ന്നു തീ​​​റ്റി​​പ്പോ​​​റ്റു​​​ന്ന​​​ത്. ഇ​​​ങ്ങ​​​നെ കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ​​​മ്പ​​​ദ്‌വ്യ​​​വ​​​സ്ഥ കാ​​​ത്തു​​സൂ​​​ക്ഷി​​​ക്കു​​​ന്ന മ​​​ണി​​​യോ​​​ഡ​​​ർ ഇ​​​വി​​​ടെ മു​​​ട​​​ങ്ങാ​​​തെ എ​​​ത്തു​​​ന്ന​​​തു മ​​​ല​​​യാ​​​ളി​​​ക​​​ൾ​​​ക്കു വി​​​ദ്യാ​​​ഭ്യാ​​​സം ല​​​ഭി​​​ച്ച​​​തുകൊ​​​ണ്ടാ​​​ണ്. അ​​​ങ്ങ​​​നെ നോ​​​ക്കു​​​മ്പോ​​​ൾ ന​​​മ്മ​​​ടെ ചു​​​റ്റു​​​പാ​​​ടും കാ​​​ണു​​​ന്ന സ​​​മൃ​​​ദ്ധി​​​യു​​​ടെ എ​​​ല്ലാം നി​​​ദാ​​​നം വീ​​​ടും കു​​​ടും​​​ബ​​​വും ഇ​​​ല്ലാ​​​ത്ത ഒ​​​രു വൈ​​​ദി​​​ക​​​ന്‍റെ മ​​​ന​​​സി​​ൽ തോ​​​ന്നി​​​യ ഒ​​​രാ​​​ശ​​​യ​​​മാ​​​ണ് എ​​​ന്ന് നാം ​​​മ​​​ന​​​സി​​​ലാ​​​ക്ക​​​ണം.

ന​​​വോ​​​ത്ഥാ​​​ന നാ​​​യ​​​ക​​​ന്മാ​​​രു​​​ടെ കൂ​​​ട്ട​​​ത്തി​​​ൽ ചാ​​​വ​​​റ​​​യ​​​ച്ച​​ന്‍റെ പേ​​​ര് പ​​​റ​​​ഞ്ഞു​​കേ​​​ട്ടി​​​രു​​​ന്നി​​​ല്ല. ഇ​​​പ്പോ​​​ൾ അ​​​ങ്ങി​​​ങ്ങാ​​​യി അ​​​തു മ​​​ന​​​സി​​​ലാ​​​ക്കി വ​​​രു​​​ന്നു എ​​​ന്ന​​​ത് വ​​​ള​​​രെ സ​​​ന്തോ​​​ഷ​​​ക​​​ര​​​മാ​​​യ കാ​​​ര്യ​​​മാ​​​ണ്.
എ​​​ന്‍റെ മു​​​ത്ത​​​ശി​​​യി​​​ലെ നി​​​ഷ്ക​​​ള​​​ങ്ക​​​ത ചാ​​​വ​​​റ​​​യ​​​ച്ച​​​നി​​​ലെ വ​​​ലി​​​യ മ​​​നു​​​ഷ്യ​​​നെ ക​​​ണ്ടെ​​​ങ്കി​​​ൽ ആ ​​​നി​​​ഷ്ക​​​ള​​​ങ്ക​​​ത​​​യ്ക്കു പി​​​ന്നി​​​ൽ ദൈ​​​വം ന​​​ൽ​​​കി​​​യ ഒ​​​രു ദീ​​ർ​​ഘവീ​​​ക്ഷ​​​ണ​​​വും ഇ​​​ല്ലേ? വൈ​​​ലോ​​​പ്പി​​​ള്ളി ചോ​​​ദി​​​ക്കു​​​ന്നു​​​ണ്ട​​​ല്ലോ "വാ​​​ക്കു​​​ക​​​ൾ കൂ​​​ട്ടി​​ച്ചൊ​​ല്ലാ​​​ൻ വ​​​യ്യാ​​​ത്ത കി​​​ടാ​​​ങ്ങ​​ളേ, ദീ​​​ർ​​​ഘ ദ​​​ർ​​​ശ​​​നം ചെ​​​യ്യും ​ദൈ​​​വ​​​ജ്ഞ​​​ര​​​ല്ലോ നി​​​ങ്ങ​​​ൾ' എ​​​ന്ന്. ദൈ​​​വദാ​​​സ​​​നാ​​​യ ഒ​​​രു പു​​​ണ്യാ​​​ത്മാ​​​വി​​ന്‍റെ കൃ​​​പാ​​ക​​​ടാ​​​ക്ഷം ല​​​ഭി​​​ച്ച ഒ​​​രു ദൈ​​​വ​​​ജ്ഞ ആ​​​യി​​​രു​​​ന്നു​​​വോ ഞ​​​ങ്ങ​​​ളു​​​ടെ മു​​​ത്ത​​​ശി എ​​​ന്ന് ഇ​​​പ്പോ​​​ൾ തോ​​​ന്നു​​​ന്നു.

അ​​​ന്നു മു​​​ത്ത​​​ശി പ​​​റ​​​ഞ്ഞ കാ​​​ര്യ​​​ങ്ങ​​​ൾ ഞ​​​ങ്ങ​​​ൾ ക​​​ഥ​​​യി​​​ല്ലാ​​​യ്മ​​​യാ​​​യി ക​​​രു​​​തി. ഇ​​​ന്ന് ആ ​​​ക​​​ഥ​​​യി​​​ലെ കാ​​​ര്യം മ​​​ന​​​സി​​ലാ​​​ക്കു​​​മ്പോ​​​ൾ ഒ​​​ന്ന് തി​​​രി​​​ച്ച​​​റി​​​യു​​​ന്നു, ചാ​​​വ​​​റ​​​യ​​​ച്ച​​​ൻ ദൈ​​​വ​​​ഹി​​​തം നി​​​റ​​​വേ​​​റ്റാ​​​ൻ വേ​​​ണ്ടി ദൈ​​​വം തെ​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​യ​​​ച്ച ഒ​​​രു വി​​​ശു​​​ദ്ധ​​​നാ​​​ണ്. സ​​​ക്കേ​​​വൂ​​​സി​​​നെ സി​​​ക്ക​​​മൂ​​​ർ മ​​​ര​​​ത്തി​​​ൽനി​​​ന്ന് ഇ​​​റ​​​ക്കി​​​യ ക​​​ർ​​​ത്താ​​​വി​​​നെ അ​​​നു​​​സ്മ​​​രി​​​പ്പി​​​ക്കു​​​മാ​​​റ് അ​​​ന​​​ർ​​​ഹ സ​​​മ്പ​​​ത്തു​​​കൊ​​​ണ്ടു സ​​​മൂ​​​ഹ​​​ത്തെ മ​​​ലീ​​​മ​​​സ​​​മാ​​​ക്കി​​​യി​​​രു​​​ന്ന​​​വ​​യ്ക്കു പ​​​ക​​​രം അ​​​വ​​യു​​ടെ സ്ഥാ​​​ന​​​ത്ത് അ​​​ന​​​ർ​​​ഘ സ​​​മ്പ​​​ത്താ​​​യ വി​​​ദ്യ വി​​​ത​​​റു​​​ക​​​യാ​​​ണ് മ​​​നു​​​ഷ്യ​​​ന്‍റെ മ​​​ന​​​സ് തെ​​​ളി​​​ക്കാ​​​നു​​​ള്ള മാ​​​ർ​​​ഗം എ​​​ന്നു ചാ​​​വ​​​റ​​​യ​​​ച്ച​​​നു തോ​​​ന്നി​​​യ​​​തു​​കൊ​​​ണ്ട് ന​​​മ്മു​​​ടെ സം​​​സ്കാ​​​രം ധ​​​ന്യ​​​മാ​​​യി. ന​​​മ്മു​​​ടെ കേ​​​ര​​​ളം ധ​​​ന്യ​​​മാ​​​യി.

ഡോ. ​​സി​.​​വി. ആ​​​ന​​​ന്ദ​​​ബോ​​​സ് (മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ ലേഖകൻ ഇപ്പോൾ മേഘാലയ സർക്കാരിന്‍റെ ഉപദേഷ്ടാവാണ്)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.