Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ഒറ്റയ്ക്കും കൂട്ടായും കസേരകളി
പൊതുതെരഞ്ഞെടുപ്പ് അടുത്തതോടെ ദേശീയ രാഷ്ട്രീയം കലങ്ങിമറിയുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് കർണാടകയിലെ ജെഡിഎസ്- കോണ്‍ഗ്രസ് സർക്കാരിനെ വീഴ്ത്തി അധികാരത്തിലെത്താനുള്ള ബിജെപിയുടെ ഓപ്പറേഷൻ ലോട്ടസിന്റെ തണ്ടൊടിഞ്ഞതിനും പ്രത്യാഘാതമേറെ. കോണ്‍ഗ്രസിനെ തഴഞ്ഞ് ഉത്തർപ്രദേശിൽ ബിജെപിക്കെതിരേ മായാവതിയും അഖിലേഷ് യാദവും പ്രഖ്യാപിച്ച സഖ്യവും വലിയ ചലനങ്ങളുണ്ടാക്കും.
രാഷ്ട്രീയത്തിൽ അസാധ്യവും അസംഭവ്യവുമായി ഒന്നുമില്ല. ചടുലമായ രാഷ്ട്രീയ നീക്കങ്ങളുടെയും അപ്രതീക്ഷിത തന്ത്രങ്ങളുടെയും വേലിയേറ്റമാകും ഇനിയുള്ള ആഴ്ചകൾ സമ്മാനിക്കുക. അധികാരം നിലനിർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും പതിനെട്ടടവും പയറ്റും. മോദിയെ താഴെയിറക്കി ഭരണം പിടിക്കാൻ രാഹുൽ ഗാന്ധിയും മറ്റു പ്രതിപക്ഷ നേതാക്കളും എന്തെല്ലാം തന്ത്രങ്ങൾ മെനയുമെന്നതും പ്രവചനാതീതമാണ്. കേന്ദ്രത്തിൽ അധികാരം പിടിക്കാൻ ഏതറ്റം വരെയും പോകാനും ഏത് അടവുനയം പരീക്ഷിക്കാനും നേതാക്കളും പാർട്ടികളും തയാർ.
ഉറക്കം കെടുത്തി രാഹുൽക്കുതിപ്പ്
ദേശീയ രാഷ്ട്രീയത്തിന്റെ മുൻനിരയിലേക്കു രാഹുൽ ഗാന്ധി അതിവേഗം കുതിച്ചുയർന്നതാകും മോദിയുടെയും അമിത് ഷായുടെയും ഉറക്കം കെടുത്തുക. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ ബിജെപിയെ മുട്ടുകുത്തിച്ച് അധികാരം പിടിച്ചതോടെ കോണ്‍ഗ്രസും രാഹുലും മുന്‍പില്ലാത്ത ആത്മവിശ്വാസത്തിലുമാണ്. കോണ്‍ഗ്രസിനെ ഒഴിവാക്കി യുപിയിൽ എസ്പിയും ബിഎസ്പിയും സഖ്യം ഉണ്ടാക്കിയതു തന്നെ രാഹുലിന്റെ വളർച്ചയിൽ പേടിച്ചിട്ടാണ്.
നരേന്ദ്ര മോദിയെയും ബിജെപിയെയും താഴെയിറക്കിയാൽ പുതിയ കേന്ദ്രഭരണത്തിന്റെ ചുക്കാൻ തങ്ങളുടെ കൈയിലാകണമെന്ന് മായാവതി, മമത ബാനർജി, അഖിലേഷ് യാദവ്, ചന്ദ്രബാബു നായിഡു, ചന്ദ്രശേഖര റാവു, നിതീഷ് കുമാർ, നവീൻ പട്നായിക് തുടങ്ങിയവർ മുതൽ ശരത് പവാറും ഉദ്ധവ് താക്കറെയും എം.കെ. സ്റ്റാലിനും വരെയുള്ളവർ സ്വപ്നം കാണുന്നു. ഡൽഹിയിലെ പ്രധാന കസേരയിലാണു മിക്ക നേതാക്കളുടെയും കണ്ണ്. അടുത്ത പ്രധാനമന്ത്രി ആര് എന്നതിനുള്ള ഉത്തരത്തിനായുള്ള യുദ്ധത്തിനു പോർക്കളം ഉണർന്നു കഴിഞ്ഞു.
കോൽക്കത്തയിൽ മമത ബാനർജി ഇന്നു നടത്തുന്ന പ്രതിപക്ഷ മഹാറാലി ചരിത്ര സംഭവമാകും. 1977നു ശേഷം പശ്ചിമ ബംഗാളിൽ നടക്കുന്ന ഏറ്റവും വലിയ പ്രതിപക്ഷ റാലിയാകും ഇന്നത്തേത്. പല താത്പര്യങ്ങളുള്ള പ്രതിപക്ഷ പാർട്ടി നേതാക്കളെയെല്ലാം ഒരു കുടക്കീഴിലെത്തിക്കാനാണു മുഖ്യമന്ത്രി മമത ബാനർജിയുടെ ശ്രമം. മമതയുടെ റാലിക്ക് പിന്തുണയും വിജയാശംസകളും നേർന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ഇന്നലെ കത്തയച്ചു.
വംഗനാട്ടിലെ വിളംബര ജാഥ
പ്രതിപക്ഷം ഒറ്റക്കെട്ടാണെന്നാണ് മമതയ്ക്ക് അയച്ച കത്തിൽ രാഹുൽ അവകാശപ്പെടുന്നത്. ഇന്ത്യയുടെ ഐക്യത്തിനായുള്ള ശക്തമായ സന്ദേശമാകും കോൽക്കത്ത റാലിയെന്നും രാഹുൽ വിശേഷിപ്പിച്ചു. പക്ഷേ ഏതൊക്കെ പാർട്ടികൾ ഏതൊക്കെ മുന്നണിയിലും സഖ്യത്തിലും ചേരുമെന്ന് അറിയില്ല. ബിജെപി ഇതര പാർട്ടികളിൽ പലതും ഒറ്റയ്ക്കും മറ്റുള്ളവരോടും ചേർന്ന് പരസ്പരം മത്സരിക്കും. ആര് എവിടെയാകുമെന്ന് ആർക്കും ഇപ്പോൾ കൃത്യമായ ഉറപ്പോ ഉൗഹമോ ഇല്ല. യുപിയിൽ എസ്പി- ബിഎസ്പി സഖ്യം മുൻകൂട്ടി പ്രഖ്യാപിച്ചതുതന്നെ കോണ്‍ഗ്രസിനെ ചെറുതാക്കാൻ കൂടി ലക്ഷ്യമിട്ടാണെന്നതിൽ സംശയിക്കാനില്ല.
ബിജെപിയുടെ മരണമണി ആണ് കോൽക്കത്ത റാലിയിൽ മുഴങ്ങുകയെന്ന് മമത ബാനർജി തറപ്പിച്ചു പറയുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രാദേശിക പാർട്ടികൾ നിർണായകമാകുമെന്നും തൃണമൂൽ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. മമത ബാനർജി തന്റെ ലക്ഷ്യം വ്യക്തമാക്കുകയാണ് ഈ പ്രസ്താവനയിലൂടെ. മറ്റു പല മുഖ്യമന്ത്രിമാരെയും പോലെ ഇനി ഡൽഹിയിലാണു മമതയുടെയും കണ്ണ് എന്നു ചുരുക്കം.
പ്രതിപക്ഷത്തെ ഏതാണ്ടെല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കൾ പങ്കെടുക്കുന്ന റാലിയിൽ രാഹുൽ ഗാന്ധിയുടെയും മായാവതിയുടെയും അസാന്നിധ്യം പക്ഷേ മുഴച്ചുനിൽക്കും. എന്നാൽ, കോണ്‍ഗ്രസിൽ നിന്ന് മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെയും ബിഎസ്പിയിൽ നിന്ന് എസ്.സി. മിശ്രയും കോൽക്കത്ത റാലിയിൽ പങ്കെടുക്കും. ബംഗാളിലെ മമതയുടെ ബദ്ധവൈരികളായ ഇടതുപാർട്ടികൾ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലെ ഇന്നത്തെ റാലിയിൽ നിന്നു വിട്ടുനിൽക്കും. ഫെബ്രുവരി മൂന്നിന് ഇതേ മൈതാനത്ത് ഇടത് റാലിയും അഞ്ചു ദിവസം കഴിഞ്ഞ് നരേന്ദ്ര മോദിയുടെ റാലിയും നടക്കും.
കസേരയിൽ കണ്ണും നട്ട്
പരസ്യമായി എതിർക്കുന്പോഴും പരോക്ഷമായി ബിജെപിയെ സഹായിക്കുന്ന തെലുങ്കാന മുഖ്യമന്ത്രിയും ടിആർഎസ് നേതാവുമായ ചന്ദ്രശേഖര റാവുവും മമത ബാനർജിയുടെ ക്ഷണം സ്വീകരിക്കാനിടയില്ല. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യത്തിനു പാരയുമായി മൂന്നാം മുന്നണി രൂപീകരിക്കാൻ റാവു ഓടിനടക്കുന്നതിന്റെ കൂടുതൽ ഗുണം ബിജെപിക്കു തന്നെയാകും. ഇതേപോലെ ഒരു പക്ഷത്തുമില്ലെന്നു പറയുകയും ആവശ്യം വന്നാൽ ബിജെപിയെ തുണയ്ക്കാൻ മനസു കാണിക്കുകയും ചെയ്യുന്ന ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കും അണ്ണാ ഡിഎംകെ നേതാക്കളും കോൽക്കത്തയ്ക്കു പോകാനിടയില്ല.
സമാജ്വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്, എൻസിപി നേതാവ് ശരത് പവാർ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു, ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജരിവാൾ, കർണാടക മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമി, ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിൻ, നാഷണൽ കോണ്‍ഫറൻസ് നേതാക്കളായ ഫറൂഖ് അബ്ദുള്ള, മകൻ ഒമർ അബ്ദുള്ള, ആർജെഡി നേതാവ് തേജസ്വി യാദവ് തുടങ്ങിയവരും വാജ്പേയി മന്ത്രിസഭയിലെ മന്ത്രിമാരായിരുന്ന ബിജെപി വിമത നേതാക്കളായ യശ്വന്ത് സിൻഹ, അരുണ്‍ ഷൂരി, ശത്രുഘ്നൻ സിൻഹ ത്രിമൂർത്തികളും റാലിയിൽ പങ്കെടുക്കുമെന്നാണ് ടിഎംസി നേതാക്കൾ പറഞ്ഞത്.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും തുടർന്നും ബിജെപിക്കും കോണ്‍ഗ്രസിനും ഒരുപോലെ തലവേദനയാകും പ്രാദേശിക നേതാക്കളെന്നതിൽ സംശയിക്കാനില്ല. ബിജെപിക്കോ, കോണ്‍ഗ്രസിനോ കേവല ഭൂരിപക്ഷം കിട്ടാനിടയില്ലെന്ന സൂചനകളുടെ അടിസ്ഥാനത്തിൽ പരമാവധി സീറ്റ് നേടി വിലപേശുകയാണു തന്ത്രം. കഴിയുമെങ്കിൽ പ്രധാനമന്ത്രി പദവും സ്വന്തമാക്കാനും പ്രമുഖ നേതാക്കളെല്ലാം മോഹിക്കുന്നു.
യുപി സഖ്യം നിർണായകം
എൻഡിഎ, യുപിഎ സഖ്യകക്ഷികൾ ഉൾപ്പെടെയുള്ളവരുടെ ശ്രമം ബിജെപിയെയും കോണ്‍ഗ്രസിനെയും കഴിയുന്നത്ര ചെറുതാക്കാനും പരമാവധി എംപിമാരെ സ്വന്തം പോക്കറ്റിലാക്കാനുമാണ്. പ്രധാന ദേശീയ പാർട്ടികളുടെ എംപിമാരുടെ എണ്ണം കുറച്ചാലേ തങ്ങൾക്കു വിലപേശാൻ കഴിയൂ എന്ന തിരിച്ചറിവിലാണ് മായാവതി, മമത, ചന്ദ്രബാബു നായിഡു, ചന്ദ്രശേഖര റാവു എന്നിവർ മുതൽ നിതീഷ് കുമാറും ശരത് പവാറും ഉദ്ധവ് താക്കറെയും വരെയുള്ളവർ തന്ത്രം മെനയുന്നത്.
ഉത്തർപ്രദേശിലെ എസ്പി-ബിഎസ്പി സഖ്യം അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സ്വഭാവം തന്നെ മാറ്റും. ഡൽഹിയിലേക്കുള്ള വഴി ലക്നൗ വഴിയാണെന്ന പറച്ചിലിൽ എല്ലാമുണ്ട്. 2014ലെ തെരഞ്ഞെടുപ്പിൽ വാരാണസിയിൽ ചെന്നു മത്സരിച്ച് ഹിന്ദുത്വ തരംഗത്തിന്റെ പ്രഭവകേന്ദ്രം യുപിയിലേക്കു മാറ്റിയ മോദിയുടെ തന്ത്രം വിജയിച്ചത് രാജ്യം കണ്ടതാണ്. യുപിയിലെ 80ൽ ബിജെപി ഒറ്റയ്ക്ക് 71 സീറ്റിലും സഖ്യകക്ഷി രണ്ടു സീറ്റിലും വിജയിച്ച് 73 എംപിമാരെയാണ് ഒറ്റയടിക്കു മോദി സ്വന്തമാക്കിയത്.
കഴിഞ്ഞ തവണ തൂത്തുവാരിയ യുപിയിൽ ബിജെപിയുടെ എംപിമാരുടെ എണ്ണത്തിൽ ഇത്തവണ വലിയ കുറവുണ്ടാകുമെന്ന് മോദിക്കും അമിത് ഷായ്ക്കും ബോധ്യമുണ്ടാകും. ലോക്സഭയിലും പിന്നീടു നിയമസഭയിലും വലിയ വിജയം നേടിയ ബിജെപിക്ക് പക്ഷേ തുടർന്ന് ഹിന്ദി മേഖലയിലാകെയും യുപിയിലും കനത്ത തിരിച്ചടികളാണു കിട്ടിയത്. കാലങ്ങളായി ബിജെപിയുടെ കൈവശം ഉണ്ടായിരുന്ന യുപിയിലെ ഉറച്ച കോട്ടകൾ വരെ ഇളകി.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്ഥിരം മണ്ഡലമായ ഗോരഖ്പുരിലും ഫൂൽപുരിലും കൈരാനയിലും ബിഹാറിലും പഞ്ചാബിലും ലോക്സഭാ ഉപതെരഞ്ഞെടുപ്പുകളിൽ ഏറ്റ വൻ തോൽവിയുടെ വേദന ബിജെപിക്ക് ഇനിയും മാറിയിട്ടില്ല. ബിജെപിയുടെ ശക്തികേന്ദ്രങ്ങളായ ഹിന്ദി ഹൃദയഭൂമിയിലെ കർഷകരും തൊഴിലാളികളും ദളിത്, പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങളും പാർട്ടിക്കും മോദി സർക്കാരിനുമെതിരേ തിരിയുന്നതിന്റെ സൂചനകൾ പലയിടത്തും കാണാനായി.
ശത്രുവിന്റെ ശത്രുവും മിത്രം
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ ഭരണം കോണ്‍ഗ്രസിനു മുന്നിൽ അടിയറവു വച്ചതു ബിജെപിക്കേറ്റ തിരിച്ചടിയുടെ അവസാനത്തേതു മാത്രമാകും. ഛത്തീസ്ഗഡിൽ കരുത്തനായ നേതാവു പോലുമില്ലാതെ മത്സരത്തിനിറങ്ങിയ കോണ്‍ഗ്രസിനു ലഭിച്ച മൂന്നിൽ രണ്ടു ഭൂരിപക്ഷം ബിജെപിയുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്നതായിരുന്നു. മുൻ മുഖ്യമന്ത്രി അജിത് ജോഗിയുടെ പാർട്ടിയും മായാവതിയുടെ പാർട്ടിയും മുൻകൂട്ടി സഖ്യം പ്രഖ്യാപിച്ച് മത്സരിച്ചപ്പോൾ ബിജെപി ഇതര വോട്ടുകൾ ചിതറുമെന്ന പ്രതീക്ഷ പോലും പാളി.
നിലനില്പിനു വേറെ വഴിയില്ലെന്നു ബോധ്യമായതിനാലാണ് ചിരകാല വൈര്യം ഉപേക്ഷിച്ച് എസ്പിയും ബിഎസ്പിയും യുപിയിൽ കൈകോർത്തത്. ചോര മണത്താൽ ശത്രുവിന്റെ ശത്രുവും മിത്രം എന്ന ലളിതമായ തത്വം. മായാവതിയുടെ സീനിയോറിറ്റിയും രാഷ്ട്രീയപാരന്പര്യവും മാനിക്കാൻ അഖിലേഷ് തയാറായതോടെ മഞ്ഞുരുകി. യാദവർ, ദളിതർ, മുസ്ലിംകൾ എന്നിവരെ യോജിപ്പിക്കാമെന്നതാണ് സഖ്യത്തിന്റെ കാതൽ.
പക്ഷേ, രാഹുൽ ഗാന്ധിയെ യുപിയിൽ പോലും ആരും എഴുതിത്തള്ളേണ്ടതില്ല. മായാവതിയും അഖിലേഷും തഴഞ്ഞപ്പോഴും പക്വത വിടാതെയും അവരെ വിമർശിക്കാതെയും ഇരുന്നത് വെറും മര്യാദ മാത്രമാകില്ല. തെരഞ്ഞെടുപ്പിനു ശേഷം മന്ത്രിസഭയുണ്ടാക്കാൻ ആരുടെയെല്ലാം കാരുണ്യം വേണ്ടിവന്നേക്കാമെന്ന് മോദിക്കും രാഹുലിനും ഒരുപോലെ അറിയാം. സഖ്യകക്ഷിയായിരുന്നുകൊണ്ടു ശിവസേനയും അതിന്റെ നേതാവ് ഉദ്ധവ് താക്കറെയും മോദിയെയും ബിജെപിയെയും എത്ര വിമർശിച്ചിട്ടും അവരെ തള്ളാൻ മോദിക്കുമാകുന്നില്ല.
നേട്ടം കൊയ്യാൻ കോണ്‍ഗ്രസ്
ഫെബ്രുവരിയിൽ യുപിയിൽ മാത്രം 13 റാലികളുമായി തെരഞ്ഞെടുപ്പിനു കളമൊരുക്കാനാണു രാഹുലിന്റെ തീരുമാനം. അമേത്തിയിലും റായ്ബറേലിയിലും എസ്പി-ബിഎസ്പി സഖ്യം സ്ഥാനാർഥികളെ നിർത്താതിരുന്നതിനാൽ മറ്റു മണ്ഡലങ്ങളിലും ഇതരസംസ്ഥാനങ്ങളിലും പറന്നുനടന്ന് വെല്ലുവിളി ഉയർത്താൻ രാഹുലിന് കഴിയും. ബിജെപിയും മോദിയും 2014ൽ തൂത്തുവാരിയതുപോലെ പറ്റിയില്ലെങ്കിലും പത്തു മുതൽ 30 വരെ സീറ്റ് സ്വന്തം നിലയിൽ യുപിയിൽ നേടുമെന്നാണ് കോണ്‍ഗ്രസിന്റെ അവകാശവാദം.
2009ലെ തെരഞ്ഞെടുപ്പിൽ ബിഎസ്പിക്കും ബിജെപിക്കും മുന്നിലെത്തി കോണ്‍ഗ്രസ് 21 സീറ്റ് ഒറ്റയ്ക്കു നേടിയതിന്റെയും അടുത്തിടെ മൂന്നു സമീപ സംസ്ഥാനങ്ങളിൽ നേടിയ വിജയവുമാണ് കോണ്‍ഗ്രസിന്റെ കരുത്ത്. മോദിക്കും ബിജെപിക്കും എതിരായുള്ള വികാരം മുതലെടുക്കാൻ കഴിയുന്ന നിലയിലേക്ക് രാഹുൽ വളർന്നുവെന്നു കോണ്‍ഗ്രസുകാർ വിശ്വസിക്കുന്നു. അതിലേറെ രാഹുലിനെ പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്ന ഇടത്തരക്കാർ, പാവങ്ങൾ, തൊഴിലാളികൾ, കർഷകർ, കച്ചവടക്കാർ, ദളിത്, പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങൾ, യുവജനങ്ങൾ, സ്ത്രീകൾ തുടങ്ങിയവരിലെ ഒരു വിഭാഗം തുണയ്ക്കുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.
മോദിയുടെ ഉള്ളിൽ "കുർസി വാപസി'
തന്ത്രങ്ങളിലും വാചകക്കസർത്തിലും ഇപ്പോഴും മുന്നിലുള്ള പ്രധാനമന്ത്രി മോദിയും അമിത് ഷായും പക്ഷേ ഒരിഞ്ചുപോലും വിട്ടുകൊടുക്കില്ല. ആർഎസ്എസിന്റെ ശക്തമായ സംഘടനാ ശക്തിയും വലിയ തോതിലുള്ള പണത്തിന്റെയും ബലത്തിൽ കഷ്ടിച്ചാണെങ്കിലും അധികാരത്തിൽ തിരിച്ചെത്താമെന്ന് ബിജെപിയും മോദിയും വിശ്വസിക്കുന്നു.
പ്രതിപക്ഷത്തെ ഭിന്നതകളും കോണ്‍ഗ്രസ് വിരുദ്ധത വിടാത്തവരുടെയും കള്ളക്കളികളും സഹായകമായേക്കും. പ്രധാനമന്ത്രിക്കസേര നോട്ടമിട്ടിട്ടുള്ള നേതാക്കളുടെ കളികളിലും മോദി പ്രതീക്ഷയർപ്പിക്കുന്നു. മോദിയും രാഹുലും കൊന്പുകോർക്കുന്പോൾ പരമാവധി നേട്ടമുണ്ടാക്കി വിലപേശാനാകും ഇതരപാർട്ടികളുടെ മോഹം.
ഡൽഹി ഡയറി / ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ അനീതി
1992 ലാണ് ന്യൂനപക്ഷങ്ങള്‍ക്കായുള്ള ദേശീയ കമ്മീഷന് നിയമപ്രകാരം (National Commi
യുദ്ധമല്ല പരിഹാരം; വെറുതെയിരിക്കലുമല്ല
ഇന്ത്യ-പാക്കിസ്ഥാൻ ബന്ധം 1947 ഓഗസ്റ്റ് പകുതിക്കുശേ
കളങ്കിതമാകുന്ന സ്ഥാപനങ്ങൾ
അനന്തപുരി /ദ്വിജൻ
ജനാധിപത്യം സംരക്ഷിക്കപ്പെ
തിരിച്ചടി മൂന്നു തലങ്ങളിൽ
പുൽവാമയിലെ ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ മറുപടി മൂന്നുതലങ്ങളിലാണ്. ആദ
കാഷ്മീരിൽ വീണ്ടും സ്വദേശി ചാവേർ
ജയ്ഷ് ഇ മുഹമ്മദി (ജെഇഎം)ന്റെ അവകാശവാദം വിശ്വസിച്ച
യുദ്ധമല്ല, വേണ്ടതു സുരക്ഷ
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
ഇന്ത്യ ഒറ്റക്കെട്ടാണ്. തീവ്രവാദത്തോടും
കാഷ്മീരിൽ ഏറ്റവും ആൾനാശം വരുത്തിയ ഭീകരാക്രമണം
ജമ്മു-കാഷ്മീരിലെ ഏറ്റവും വലിയ ഭീകരാക്രമണമാണ് ഇന്‍
പള്ളിവാസൽ പദ്ധതി വിസ്മൃതിയിലേക്കോ?
കേരളത്തിൽ നിർമാണത്തിലിരിക്കുന്നതി
ബഹുമുഖപ്രതിഭയായ കർദിനാൾ ന്യൂമാൻ
കവി, ഉപന്യാസകാരൻ, പ്രഭാഷകൻ, അധ്യാപകൻ, വൈദികൻ, ദൈവശാസ്ത്രജ്ഞൻ, സഭാപരിഷ്ക
കുടുംബങ്ങളുടെ മധ്യസ്ഥ ഇനി വിശുദ്ധ
ജീവിതം മുഴുവൻ ക്രിസ്തുവിനുവേണ്ടിയും സഹജീവികളുടെ ക
ആഗോളവത്കൃത വിദ്യാഭ്യാസത്തിൽ ഗവേഷണത്തിനു നിർണായക പങ്ക്
ഇന്ത്യൻ സയൻസ് കോൺഗ്രസിന്റെ 106-ാം സമ്മേളനത്തെ
പ്രിയങ്ക എല്ലാവർക്കും പ്രിയങ്കരിയാകുമോ?
നെഹ്റു കുടുംബത്തിലെ നാലാം തലമുറക്കാരി പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം
ചൂണ്ടകൾ തൊട്ടുമുന്നിലുണ്ട്!
കഞ്ചാവിൽ കുരുങ്ങി കൗമാരം - 6 / ജോൺസൺ പൂവന്തുരുത്ത്
"ഏയ്, എന്റെ മകൻ അങ്ങനെ
ചൂണ്ടകൾ തൊട്ടുമുന്നിലുണ്ട്!
കഞ്ചാവിൽ കുരുങ്ങി കൗമാരം - 6 / ജോൺസൺ പൂവന്തുരുത്ത്
"ഏയ്, എന്റെ മകൻ അങ്ങനെ
അശാന്തി വിതച്ച പൗരത്വ (ഭേദഗതി) ബിൽ
സംസ്ഥാന പര്യടനം / സി.കെ. കുര്യാച്ചൻ
കടുത്ത ആശങ്കയും അശാന്തിയും
റഫാൽ ചത്ത കുതിരയല്ല
ഉള്ളതു പറഞ്ഞാൽ/കെ.ഗോപാലകൃഷ്ണൻ
രാജീവ്ഗാന്ധി സർക്കാരിന്റെ കാല
ചുവന്ന കണ്ണും വരണ്ട നാവും!
കഞ്ചാവിൽ കുരുങ്ങി കൗമാരം - 5 / ജോൺസൺ പൂവന്തുരുത്ത്
ഒരു ലഹരി
തലച്ചോറിനെ തടവിലാക്കരുത്!
കഞ്ചാവിൽ കുരുങ്ങി കൗമാരം-4 / ജോൺസൺ പൂവന്തുരുത്ത്
ഏതാനും മാസം മുന്‍പ്
കസ്റ്റമർ പുകഞ്ഞാൽ ഡീലറാകും!
കഞ്ചാവിൽ കുരുങ്ങി കൗമാരം - 3 / ജോൺസൺ പൂവന്തുരുത്ത്
2018 നവംബർ എട്ടിനു പോല
രാജഗോപാൽ പറഞ്ഞ ഞെട്ടിക്കുന്ന സത്യം
അനന്തപുരി/ ദ്വിജൻ
ഭാരതീയ ജനതാപാർട്ടി എന്ന് ഇന്നറിയ
തിരിഞ്ഞുകൊത്തി റഫാൽ
ഡല്‍ഹിഡയറി / ജോർജ് കള്ളിവയലിൽ
റഫാൽ ഒരു പോർവിമാനം മാത്രമല്ല. അടുത്
കൗമാരവിപണിയിലെ കരിന്തേൾ!
കഞ്ചാവില്‍ കുരുങ്ങി കൗമാരം-2 / ജോൺസൺ പൂവന്തുരുത്ത്
സങ്കടം കൂടുകെട
നാടു പുകയുന്നു!
കഞ്ചാവില്‍ കുരുങ്ങി കൗമാരം-1 / ജോൺസൺ പൂവന്തുരുത്ത്
മുൻവാ
പിന്തുണയ്ക്കാൻ വാശിയോടു വാശി
നിയമസഭാവലോകനം / സാബു ജോണ്‍
കേന്ദ്രത്തിൽ വരാൻ പോകു
വെനസ്വേലയ്ക്കു രണ്ടു പ്രസിഡന്റുമാർ
ലോകവിചാരം / സെർജി ആന്റണി
ഒരു രാജ്യം, രണ്ടു ഭരണാ
തെരഞ്ഞെടുപ്പ് മനസിൽ കണ്ട് ഒരു തിരുത്തൽ
നിയമസഭാ അവലോകനം / സാബു ജോണ്‍
കേന്ദ്ര ബജറ്റ് തെരഞ്ഞെടുപ്പ് ബജറ്റ
തെരഞ്ഞെടുപ്പുകാലത്തെ രാഷ്ട്രീയക്കളികൾ
മറുവശം / എം.ചന്ദ്രൻ
തെരഞ്ഞെടുപ്പ് ആസന്നമാ
ഹൃദയങ്ങൾ കീഴടക്കി ഫ്രാൻസിസ് പാപ്പാ
കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ എന്ന നിലയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചരി
മാണിയുടെ മനോവേദനയും രാജഗോപാലിന്റെ മനംതുറക്കലും
നിയമസഭാവലോകനം / സാബു ജോണ്‍
കുഞ്ഞിനെ കൊന്ന് അമ്മ
തെരുവിലിറങ്ങി മമതയുടെ പോർവിളി
സംസ്ഥാന പര്യടനം / സി.കെ. കുര്യാച്ചൻ
കൊണ്ടും കൊടുത്തും ബംഗാ
തെങ്ങിൻമണ്ടയിലെ എംഎൽഎ ചിരിയും ഫ്ളെക്സ് കടയിലെ മന്ത്രിയുടെ ചിരിയും
നിയമസഭാവലോകനം / കെ. ഇന്ദ്രജിത്ത്
എൽഡിഎഫ് സ
കോൺഗ്രസിന്റെ അടുത്തനീക്കം എന്ത്?
ഉള്ളതു പറഞ്ഞാല്‍ / കെ. ഗോപാലകൃഷ്ണൻ
അമിത ആത്മവിശ്വാ
തീപിടിച്ച മനസുമായി നീലഗിരിയിലെ കര്‍ഷകജനത
നീലഗിരിയിലെ ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കു
ഇരുകൈകളും നീട്ടി യുഎഇ സര്‍ക്കാര്‍; മാര്‍പാപ്പയോട് പുറംതിരിഞ്ഞ് ഇന്ത്യ
ലോകസമാധാനത്തിന്റെയും മതസൗഹാര്‍ദത്തിന്റെയും പുതുചരിത്രം കുറിച്ച് ഫ്രാന്‍സിസ്
വല്ലാത്ത ചോദ്യങ്ങൾ
മലയാളമനസിനു മുന്നിൽ ചങ്കിൽകൊള്ളുന്ന ചോദ്യങ്ങൾ ചോദിച്ചിട്ട
കേന്ദ്ര ബജറ്റ് ; വോട്ടിനുവേണ്ടി
എല്ലാവർക്കും വാരിക്കോരി നല്‍കിയാണു നരേന്ദ്ര മോദി സർക്കാരിന്റെ ആറാമത്തെ ബജറ്റ്
പണം കുറവ്; ശുഭാപ്തിവിശ്വാസം കൂടുതൽ
അമിതമായ ശുഭാപ്തി വിശ്വാസം. ധനമന്ത്രി ഡോ. തോമസ് ഐസക്കിനെ നയി
പ്രളയാനന്തര കേരളവും നവോത്ഥാന മുന്നേറ്റവും
തിരുവനന്തപുരം: കഴിഞ്ഞ വർഷം കേരളം നേരിട്ട രണ്ടു ദുര
കൂട്ടുകെട്ടുകൾ മാറിമറിഞ്ഞ് ആന്ധ്ര
സംസ്ഥാന പര്യടനം / സി.കെ. കുര്യാച്ചൻ
കളവും കരുക്കളും മാറ്റി ന
തെരഞ്ഞെടുപ്പുഫലത്തിൽ സംശയമില്ലാതെ ഭരണ- പ്രതിപക്ഷം
നിയമസഭയിൽ ഇപ്പോൾ ഏതു ചർച്ച നടന്നാലും അതെല്ലാം എത്തിനിൽക്കു
പോലീസ് സർക്കാരിന്റേതല്ല; ജനങ്ങളുടേതാണ്
പോ ലീസ് ആരുടേതാണ് എന്ന ചോദ്യം വീണ്ടും ചർച്ചയാവുകയാണ്. സിപിഎം തിരുവനന്തപുരം ജ
ലാളിത്യം മുദ്രയാക്കിയ വിപ്ലവകാരി
കേരളവും മലയാളികളും എനിക്കു വളരെ പ്രിയപ്പെട്ടതാണ്. മംഗലാപുരത്തുകാരൻ ആയതിന
കാലം കെടുത്തിയ ഡൈനാമിറ്റ്
പിടിവാശികൾ ആരെയും അകത്തേക്കു കടത്തിവിടാത്ത ഒരു വീട്ടിൽ ഓർമകൾ എന്നേ ഇറങ്ങിപ
ആവേശം ഉണർത്തുന്ന പ്രവചനങ്ങൾ, വിശ്വസിക്കാനാവാത്ത കണക്കുകൾ
ഇന്ത്യയിൽ ഇക്കൊല്ലം നടക്കാൻപോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെക്കു
ശബരിമലയും നവോത്ഥാനവും വനിതാമതിലും
കുട്ടികളെ നന്മയുടെ പാഠങ്ങൾ പഠിപ്പിക്കാൻ ശ്രമിച്ച അധ്യാപകന്റെ ക
എല്ലാവരെയും കേൾക്കാൻ സന്നദ്ധനായ രാഹുൽ
രാജ്യം സുപ്രധാനമായ പൊതുതെരഞ്ഞെടുപ്പിലേക്കു നീങ്ങുക
രാഹുലിന്റെ ബുദ്ധിനിറഞ്ഞ നീക്കങ്ങൾ
ഉള്ളതു പറഞ്ഞാല്‍ / കെ. ഗോപാലകൃഷ്ണൻ
പൊതുതെരഞ്ഞെടുപ്
ആദായവില അവകാശം
ആര്‍ക്കും വേണ്ടാതെ കര്‍ഷകര്‍-5 / റ്റി.സി. മാത്യു
രാജ്യത്തെ കർഷ
Latest News
പുൽവാമ ഏറ്റുമുട്ടൽ: രണ്ട് ഭീകരരെ വധിച്ചെന്ന് റിപ്പോർട്ട്
ജയ്ഷെ മുഹമ്മദിനെയും സിപിഎമ്മിനെയും നിരോധിക്കണമെന്ന് വി.ടി. ബൽറാം
മിന്നൽ ഹർത്താൽ: ഹൈക്കോടതി സ്വമേധയാ കേസെടുത്തു
സ്വർണ വില വീണ്ടും റിക്കാർഡിൽ
ഇരട്ടക്കൊലപാതകത്തിനു പിന്നിൽ സിപിഎമ്മെന്ന് ഉമ്മൻ ചാണ്ടി
Latest News
പുൽവാമ ഏറ്റുമുട്ടൽ: രണ്ട് ഭീകരരെ വധിച്ചെന്ന് റിപ്പോർട്ട്
ജയ്ഷെ മുഹമ്മദിനെയും സിപിഎമ്മിനെയും നിരോധിക്കണമെന്ന് വി.ടി. ബൽറാം
മിന്നൽ ഹർത്താൽ: ഹൈക്കോടതി സ്വമേധയാ കേസെടുത്തു
സ്വർണ വില വീണ്ടും റിക്കാർഡിൽ
ഇരട്ടക്കൊലപാതകത്തിനു പിന്നിൽ സിപിഎമ്മെന്ന് ഉമ്മൻ ചാണ്ടി
Chairman - Dr. Francis Cleetus | MD - Rev.Fr. Mathew Chandrankunnel | Chief Editor - Fr. Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top