കെഇആർ ഭേദഗതിയും ന്യൂനപക്ഷ അവകാശങ്ങളും
2016 ലെ ​​​​​​കെ​​​​​​ഇ​​​​​​ആ​​​​​​ർ ഭേ​​​​​​ദ​​​​​​ഗ​​​​​​തി​​​​​​ക​​​​​​ളു​​​​​​ടെ പ​​​​​​ശ്ചാ​​​​​​ത്ത​​​​​​ല​​​​​​ത്തി​​​​​​ൽ കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ എ​​​​​​യ്ഡ​​​​​​ഡ് സ്കൂ​​​​​​ളു​​​​​​ക​​​​​​ളി​​​​​​ൽ 2016-17 വ​​​​​​ർ​​​​​​ഷം മു​​​​​​ത​​​​​​ൽ നി​​​​​​യ​​​​​​മി​​​​​​ത​​​​​​രാ​​​​​​യ ആ​​​​​​യി​​​​​​ര​​​​​​ക്ക​​​​​​ണ​​​​​​ക്കി​​​​​​ന് അ​​​​​ധ്യാ​​​​​പ​​​​​​ക​​​​​​ർ നി​​​​​​യ​​​​​​മ​​​​​​നാം​​​​​​ഗീ​​​​​​കാ​​​​​​രം ല​​​​​​ഭി​​​​​​ക്കാ​​​​​​തെ ദു​​​​​​രി​​​​​​ത​​​​​​ത്തി​​​​​​ലാ​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്. പൊ​​​​​​തു​​​​​​വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ ​​യ​​​​​​ജ്ഞ​​​​ത്തി​​​​ലൂ​​​​ടെ വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ മു​​​​​​ന്നേ​​​​​​റ്റ​​​​​​ത്തി​​​​​​നാ​​​​​​യി സ​​​​​​ർ​​​​​​ക്കാ​​​​​​രും വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ വ​​​​​​കു​​​​​​പ്പും വി​​​​​​വി​​​​​​ധ​​ പ​​​​​​ദ്ധ​​​​​​തി​​​​​​ക​​​​​​ൾ പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ക്കു​​​​​​ക​​​​​​യും ന​​​​​​ട​​​​​​പ്പി​​​​​​ലാ​​​​​​ക്കാ​​​​​​ൻ ശ്ര​​​​​​മി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​ന്ന അ​​​​വ​​​​സ​​​​ര​​​​മാ​​​​ണി​​​​ത്. ഈ​​ ​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു ചാ​​​​​​ല​​​​​​ക​​​​​​ശ​​​​​​ക്തി​​​​​​യാ​​​​​​യി മാ​​​​​​റേ​​​​​​ണ്ട അ​​​​​ധ്യാ​​​​​​പ​​​​​​ക സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​ലെ വ​​​​​​ലി​​​​യൊ​​​​​​രു വി​​​​​​ഭാ​​​​​​ഗം വ​​​​​​ർ​​​​​​ഷ​​​​​​ങ്ങ​​​​​​ളാ​​​​​​യി ശ​​​​​​ന്പ​​​​​​ളം കി​​​​​​ട്ടാ​​​​​​തെ അ​​​​​​സ​​​​​​ന്തു​​​​​​ഷ്ട​​​​​​രാ​​​​​​യി ജോ​​​​​​ലി ചെ​​​​യ്യേ​​​​ണ്ടി​​​​വ​​​​രു​​​​ന്ന​​​​തു വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ​​​​​​യ​​​​​​ജ്ഞ​​​​​​ത്തി​​​​​​ന്‍റെ ല​​​​​​ക്ഷ്യ​​​​​​പ്രാ​​​​​​പ്തി​​​​​​യെ ഗൗ​​​​​​ര​​​​​​വ​​​​​​മാ​​​​​​യി ബാ​​​​​​ധി​​​​​​ക്കും.

നി​​​​​​യ​​​​​​മ​​​​​​നാം​​​​​​ഗീ​​​​​​കാ​​​​​​ര​​​​​​ത്തി​​​​​​നാ​​​​​​യി വി​​​​​​വി​​​​​​ധ അ​​​​ധ്യാ​​​​​​പ​​​​​​ക സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​ക​​​​​​ളും മാ​​​​​​നേ​​​​​​ജ്​​​​​​മെ​​​​​​ന്‍റ് സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​ക​​​​​​ളും ജി​​​​​​ല്ലാ​​​​​​ത​​​​​​ല, സം​​​​​​സ്ഥാ​​​​​​ന​​​​​​ത​​​​​​ല പ്ര​​​​​​തി​​​​​​ഷേ​​​​​​ധ പ്ര​​​​​​ക​​​​​​ട​​​​​​ന​​​​​​ങ്ങ​​​​​​ൾ ന​​​​​​ട​​​​​​ത്തു​​​​​​ക​​​​​​യു​​​​​​ണ്ടാ​​​​​​യി. അം​​​​​​ഗീ​​​​​​കാ​​​​​​രം ല​​​​​​ഭി​​​​​​ക്കാ​​​​​​ത്ത അ​​​​ധ്യാ​​​​​​പ​​​​​​ക​​​​​​രു​​​​​​ടെ സം​​​​​​ഘ​​​​​​ട​​​​​​ന ത​​​​​​ന്നെ പ​​​​​​തി​​​​​​ന​​​​​​ഞ്ചു ദി​​​​​​വ​​​​​​സ​​​​​​ത്തോ​​​​​​ളം സെ​​​​​​ക്ര​​​​​​ട്ടേറിയ​​​​​​റ്റ് ന​​​​​​ട​​​​​​യി​​​​​​ൽ ഭി​​​​​​ക്ഷാ​​​​​​ട​​​​​​ന​​​​​​സ​​​​​​മ​​​​​​രം ന​​​​​​ട​​​​​​ത്തി. ഇ​​​​​​ത്ര​​​​​​യൊ​​​​​​ക്കെ​​​​​​യാ​​​​​​യി​​​​​​ട്ടും ഭ​​​​​​ര​​​​​​ണാ​​​​​​ധി​​​​​​കാ​​​​​​രി​​​​​​ക​​​​​​ൾ പ്ര​​​​​​ശ്ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു ശാ​​​​​​ശ്വ​​​​​​ത പ​​​​​​രി​​​​​​ഹാ​​​​​​ര​​​​​​ത്തി​​​​​​നു ശ്ര​​​​​​മി​​​​​​ക്കു​​​​​​ന്നി​​​​ല്ല. വി​​​​​​വി​​​​​​ധ കോ​​​​​​ട​​​​​​തി​​​​​​ക​​​​​​ളി​​​​​​ലെ കേ​​​​​​സി​​​​​​ന്‍റെ പേ​​​​​​രു പ​​​​​​റ​​​​​​ഞ്ഞു​​​​ള്ള ഈ ​​​​നി​​​​ഷേ​​​​ധാ​​​​ത്മ​​​​ക സ​​​​മീ​​​​പ​​​​നം തി​​​​​​ക​​​​​​ച്ചും പ്ര​​​​​​തി​​​​​​ഷേ​​​​​​ധാ​​​​​​ർ​​​​​​ഹ​​​​​​മാ​​​​​​ണ്.

എ​​​​​​യ്ഡ​​​​​​ഡ് മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ലെ അ​​​​ധ്യാ​​​​​​പ​​​​​​ക നി​​​​​​യ​​​​​​മ​​​​​​ന​​​​​​വു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട പ്ര​​​​​​തി​​​​​​സ​​​​​​ന്ധി​​​​​​ക​​​​​​ൾ 1979-ലാ​​​​ണ് ആ​​​​​​രം​​​​​​ഭി​​​​​​ക്കു​​​​ന്ന​​​​ത്. 1979 വ​​​​​​രെ, സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തു സ്ഥാ​​​​​​പി​​​​​​ത​​​​​​മാ​​​​​​യ എ​​​​​​ല്ലാ സ്കൂ​​​​​​ളു​​​​​​ക​​​​​​ളി​​​​​​ലും നി​​​​​​യ​​​​​​മ​​​​​​നാ​​​​​​വ​​​​​​കാ​​​​​​ശം മാ​​​​​​നേ​​​​​​ജ​​​​​​ർ​​​​​​മാ​​​​​​ർ​​​​​​ക്കു കെഇആ​​​​​​ർ അ​​​​​​നു​​​​​​സ​​​​​​രി​​​​​​ച്ച് നി​​​​​​ർ​​​​​​ബാ​​​​​​ധം അ​​​​​​നു​​​​​​വ​​​​​​ദി​​​​ച്ചി​​​​​​രു​​​​​​ന്നു. ​​അ​​​​​​തു​​​​​​പോ​​​​​​ലെ ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ​​​​​​സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലെ നി​​​​​​യ​​​​​​മ​​​​​​ന​​​​​​ത്തി​​​​​​നു ത​​​​​​ട​​​​സ​​​​വാ​​​​​​ദ​​​​​​ങ്ങ​​​​​​ൾ ഒ​​​​​​ന്നു​​​​​​മു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നി​​​​​​ല്ല. സം​​​​​​സ്ഥാ​​​​​​ന​​​​​​ത്ത് ആ​​​​​​വ​​​​​​ശ്യ​​​​​​മാ​​​​​​യ വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ​​​​​​സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ൾ ത​​​​​​നി​​​​​​ച്ചു സ്ഥാ​​​​​​പി​​​​​​ച്ചു ന​​​​​​ട​​​​​​ത്താ​​​​​​ൻ ഗ​​​​​​വ​​​​​​ണ്മെ​​​​​​ന്‍റി​​​​​​നു സാ​​​​​​ധി​​​​​​ക്കു​​​​​​ക​​​​​​യി​​​​​​ല്ല എ​​​​​​ന്ന തി​​​​​​രി​​​​​​ച്ച​​​​​​റി​​​​​​വാ​​​​​​യി​​​​രു​​​​ന്നു സ്വ​​​​​​കാ​​​​​​ര്യ​​​​​​മേ​​​​​​ഖ​​​​​​ല​​​​​​യ്ക്ക്, പ്ര​​​​​​ത്യേ​​​​​​കി​​​​​​ച്ച് ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ​​​​​​ത്തി​​​​​​ന്, കെഇ​​​​​​ആ​​​​​​റി​​​​​​ലൂ​​​​​​ടെ ന​​​​​​ൽ​​​​​​കി​​​​​​യി​​​​​​രു​​​​​​ന്ന അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​ങ്ങ​​​​​​ളി​​​​​​ൽ യാ​​​​​​തൊ​​​​​​രു ത​​​​​​ട​​​​​​സ​​​​വാ​​​​​​ദ​​​​​​വും സൃ​​​​​​ഷ്ടി​​​​​​ക്കാ​​​​​​തെ നി​​​​​​യ​​​​​​മ​​​​​​നാം​​​​​​ഗീ​​​​​​കാ​​​​​​രം ന​​​​​​ൽ​​​​​​കി​​​യി​​​രു​​​ന്ന​​​തി​​​നു കാ​​​​ര​​​​ണം.

എ​​​​​​ന്നാ​​​​​​ൽ, 1979-ൽ ​​ ​​​​സ്വ​​​​​​കാ​​​​​​ര്യ​​​​​​മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ൽ കൂ​​​​​​ടു​​​​​​ത​​​​​​ൽ സ്കൂ​​​​​​ളു​​​​​​ക​​​​​​ൾ അ​​​​​​നു​​​​​​വ​​​​​​ദി​​​​​​ച്ച സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ത്തി​​​​​​ൽ പു​​​​​​തി​​​​​​യ​​​​​​താ​​​​​​യി ആ​​​​​​രം​​​​​​ഭി​​​​​​ക്കു​​​​​​ന്ന സ്കൂ​​​​​​ളു​​​​​​ക​​​​​​ളി​​​​​​ൽ ആ ​​ ​​​​ഉ​​​​​​പ​​​​​​ജി​​​​​​ല്ല​​​​​​യി​​​​​​ലു​​​​​​ള്ള സം​​​​​​ര​​​​​​ക്ഷി​​​​​​ത അ​​​​ധ്യാ​​​​​​പ​​​​​​ക​​​​​​രെ നി​​​​​​യ​​​​​​മി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്ന വ്യ​​​​​​വ​​​​​​സ്ഥ വ​​​​​​ന്നു. ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​ന അ​​​​​​നു​​​​​​വ​​​​​​ദി​​​​​​ച്ചു ന​​​​ൽ​​​​കി​​​​യ അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​ങ്ങ​​​​​​ളു​​​​​​ടെ ന​​​​​​ഗ്ന​​​​​​മാ​​​​​​യ ലം​​​​​​ഘ​​​​​​ന​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു ഈ ന​​​​​​ട​​​​​​പ​​​​​​ടി. കാ​​​​​​ര​​​​​​ണം ഭാ​​​​​​ഷാ- മ​​​ത ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ​​​​​​ങ്ങ​​​​​​ളു​​​​​​ടെ സം​​​​​​സ്കാ​​​​​​ര​​​​​​വും ത​​​​​​നി​​​​​​മ​​​​​​യും ധാ​​​​​​ർ​​​​​​മി​​​ക​​​​​​ത​​​​​​യും ത​​​​​​ല​​​​​​മു​​​​​​റ​​​​​​ക​​​​​​ൾ​​​​​​തോ​​​​​​റും നി​​​​​​ല​​​​​​നി​​​​​​റു​​​​​​ത്താ​​​​​​നും കൈ​​​​​​മാ​​​​​​റാ​​​​​​നും ക​​​​​​ഴി​​​​​​യ​​​​​​ത്ത​​​​​​ക്ക വി​​​​​​ധ​​​​​​ത്തി​​​​​​ൽ വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ​​​​​​സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ൾ സ്ഥാ​​​​​​പി​​​​​​ക്കാ​​​​​​നും ന​​​​​​ട​​​​​​ത്താ​​​​​​നു​​​​​​മു​​​​​​ള്ള അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​മാ​​​​​​ണ് ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​ന​​​​​​യു​​​​​​ടെ 30-ാം അ​​​​​​നു​​​​​​ച്ഛേ​​​​​​ദ​​​​​​ത്തി​​​ൽ ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. All minorities, whether based on religion or language, shall have the right to establish and administer educational institutions of their choice.
Administer എ​​​​​​ന്ന​​​​​​തി​​​​​​നു പ​​​​​​ര​​​​​​മോ​​​​​​ന്ന​​​​​​ത കോ​​​​​​ട​​​​​​തി ന​​​​​​ൽ​​​​​​കു​​​​​​ന്ന വി​​​​​​ശ​​​​​​ദീ​​​​​​ക​​​​​​ര​​​​​​ണം ഇ​​​ങ്ങ​​​നെ: To effectively manage and conduct the affairs of the institutions management must be free of control so that the founders can mould the institutions with their ideas of how the interest of the community in general and the institution in particular will be best served.

ഈ ​​​​​​ല​​​​​​ക്ഷ്യം പൂ​​​​​​ർ​​​ണ​​​​​​മാ​​​​​​യി നേ​​​​​​ട​​​​​​ണ​​​​​​മെ​​​​​​ങ്കി​​​​​​ൽ ഈ ​​​​​​സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ൽ അ​​​ധ്യാ​​​​​​പ​​​​​​ക​​​​​​രു​​​​​​ടെ നി​​​​​​യ​​​​​​മ​​​​​​നാ​​​​​​വ​​​​​​കാ​​​​​​ശം പൂ​​​​​​ർ​​​​​​ണ​​​​​​മാ​​​​​​യും മാ​​​​​​നേ​​​​​​ജ്​​​​​​മെ​​​​​​ന്‍റി​​​ൽ നി​​​​​​ക്ഷി​​​​​​പ്ത​​​​​​മാ​​​​​​യി​​​​​​രി​​​​​​ക്ക​​​​​​ണം.​​​ അ​​​​​​തോ​​​​​​ടൊ​​​​​​പ്പം ത​​​​​​ന്നെ ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ​​​ വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ​​​​​​സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് ഏ​​​​​​തെ​​​​​​ങ്കി​​​​​​ലും ഗ്രാ​​​​​​ന്‍റോ സാ​​​​​​ന്പ​​​​​​ത്തി​​​​​​ക സ​​​​​​ഹാ​​​​​​യ​​​​​​ങ്ങ​​​​​​ളോ ഗ​​​​​​വ​​​​​​ണ്മെ​​​​​​ന്‍റി​​​​​​ൽ നി​​​​​​ന്നു​​​​​​ണ്ടാ​​​​​​യാ​​​​​​ലും അ​​​​​​ത് ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​ങ്ങ​​​​​​ളെ ഒ​​​​​​രി​​​​​​ക്ക​​​​​​ലും ഇ​​​​​​ല്ലാ​​​​​​താ​​​​​​ക്കു​​​​​​ക​​​​​​യോ പ​​​​​​രി​​​​​​മി​​​​​​ത​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ക​​​​​​യോ ചെ​​​​​​യ്യു​​​​​​ക​​​​​​യി​​​​​​ല്ലെ​​​​​​ന്നും ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​ന 30(2) അ​​​​​​നു​​​​​​ച്ഛേ​​​​​​ദ​​​​​​ത്തി​​​​​​ൽ പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ചി​​​​​​ട്ടു​​​​​​ള്ള​​​​​​താ​​​​​​ണ്. ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​ന​​​​​​യി​​​​​​ലെ ഈ ​​​​​​വ​​​​​​കു​​​​​​പ്പു​​​​​​ക​​​ളു​​​ടെ ഉ​​​ദ്ദേ​​​ശ്യം ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ​​​​​​ത്തി​​​​​​ന്‍റെ വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ​​​​​​പ​​​​​​ര​​​​​​മാ​​​​​​യ പി​​​​​​ന്നോ​​​​​​ക്കാ​​​​​​വ​​​​​​സ്ഥ പ​​​​​​രി​​​​​​ഹ​​​​​​രി​​​​​​ക്കു​​​​​​ക എ​​​​​​ന്ന​​​​​​ത​​​ല്ല, അ​​​​​​വ​​​​​​ര​​​​​​വ​​​​​​രു​​​​​​ടെ സം​​​​​​സ്കാ​​​​​​ര​​​​​​വും ധാ​​​​​​ർ​​​​​​മി​​​​​​ക​​​​​​ത​​​​​​യും സം​​​​​​ര​​​​​​ക്ഷി​​​​​​ക്കു​​​​​​ക​​​​​​യും ത​​​ങ്ങ​​​ളു​​​ടെ നി​​​​​​ല​​​​​​നി​​​​​​ല്പും അ​​​​​​ഭി​​​​​​വൃ​​​​​​ദ്ധി​​​​​​യും ഉ​​​​​​റ​​​​​​പ്പു​​​വ​​​​​​രു​​​​​​ത്തു​​​​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​ക എ​​​​​​ന്ന​​​​​​താ​​​​​​ണ്.

ഈ ​​​​​​സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ത്തി​​​​​​ൽ ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷാ​​​​​​വ​​​​​​കാ​​​​​​ശ വി​​​​​​രു​​​​​​ദ്ധ​​​​​​മാ​​​​​​യ ഉ​​​​​​ത്ത​​​​​​ര​​​​​​വു​​​​​​ക​​​​​​ൾ​​​​​​ക്കെ​​​​​​തി​​​​​​രേ ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ​​​​​​സ​​​​​​മു​​​​​​ദാ​​​​​​യ​​​​​​ങ്ങ​​​​​​ൾ നി​​​​​​യ​​​​​​മ പോ​​​​​​രാ​​​​​​ട്ട​​​​​​വും ആ​​​​​​രം​​​​​​ഭി​​​​​​ച്ചു. രാ​​​​​​ജ്യ​​​​​​ത്തെ ഹൈ​​​​​​ക്കോ​​​​​​ട​​​​​​തി​​​​​​ക​​​​​​ളും പ​​​​​​ര​​​​​​മാ​​​​​​ധി​​​​​​കാ​​​​​​ര കോ​​​​​​ട​​​​​​തി​​​​​​യും ഈ ​​​​​​അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​ങ്ങ​​​​​​ൾ നി​​​​​​യ​​​​​​മാ​​​​​​നു​​​​​​സൃ​​​​​​ത​​​​​​മാ​​​​​​ണെ​​​​​​ന്നു ത​​​ങ്ങ​​​ളു​​​ടെ വി​​​​​​ധി​​​​​​ക​​​​​​ളി​​​​​​ലൂ​​​​​​ടെ വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി​​​​​​യി​​​​​​ട്ടു​​​​​​ള്ള​​​​​​താ​​​​​​ണ്. എ​​​​​​ങ്കി​​​​​​ലും മാ​​​​​​റി​​​മാ​​​​​​റി വ​​​​​​ന്ന സ​​​​​​ർ​​​​​​ക്കാ​​​​​​രു​​​​​​ക​​​​​​ൾ ഈ ​​​​​​ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​നാ നി​​​​​​ർ​​​ദേ​​​ശ​​​​​​ത്തെ അ​​​​​​വ​​​​​​ഗ​​​​​​ണി​​​​​​ക്കു​​​​​​ക​​​​​​യും അ​​​​​​വ​​​​​​സാ​​​​​​നം 2016 ഡി​​​​​​സം​​​​​​ബ​​​​​​റി​​​​​​ൽ ന​​​​​​ട​​​​​​ത്തി​​​​​​യ ഭേ​​​​​​ദ​​​​​​ഗ​​​​​​തി​​​​​​യി​​​​​​ലൂ​​​​​​ടെ വ​​​​​​ള​​​​​​രെ ക​​​​​​ർ​​​​​​ശ​​​​​​ന​​​​​​മാ​​​​​​യ നി​​​​​​യ​​​​​​മ​​​​​​ന നി​​​​​​രോ​​​​​​ധ​​​​​​നം ഏ​​​​​​ർ​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ക​​​​​​യാ​​​​​​ണ് ​​​ഉ​​​ണ്ടാ​​​​​​യ​​​​​​ത്. G.O. 29/2016 dtd.29(11)2016, GO. 199/2016 dtd 3/12/2016

ഈ ​​​​​​ഭേ​​​​​​ദ​​​​​​ഗ​​​​​​തി​​​​​​യി​​​​​​ലൂ​​​​​​ടെ വ​​​​​​ന്ന നി​​​​​​യ​​​​​​ന്ത്ര​​​​​​ണ​​​​​​ങ്ങ​​​​​​ൾ:

1. എ​​​​​​ൽ​​​പി, യു​​​പി വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളി​​​​​​ൽ പ്ര​​​​​​ഥ​​​​​​മാ​​​​​​ധ്യാ​​​​​​പ​​​​​​ക​​​​​​നെ ക്ലാ​​​​​​സ് ചു​​​​​​മ​​​​​​ത​​​​​​ല​​​​​​യി​​​​​​ൽ നി​​​​​​ന്ന് ഒ​​​​​​ഴി​​​​​​വാ​​​​​​ക്കു​​​​​​ന്പോ​​​​​​ഴു​​​​​​ണ്ടാ​​​​​​കു​​​​​​ന്ന ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ൾ (HTV), 2. പ​​​​​​ഴ​​​​​​യ- പു​​​​​​തി​​​​​​യ എ​​​ന്ന വ്യ​​​​​​ത്യാ​​​​​​സ​​​​​​മി​​​​​​ല്ലാ​​​​​​തെ എ​​​​​​ല്ലാ സ്കൂ​​​​​​ളി​​​​​​ലും ഉ​​​​​​ണ്ടാ​​​​​​കു​​​​​​ന്ന പു​​​​​​തി​​​​​​യ ത​​​​​​സ്തി​​​​​​ക ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ളി​​​​​​ൽ 1:1 അ​​​​​​നു​​​​​​പാ​​​​​​ത​​​​​​ത്തി​​​​​​ലും. 3. പു​​​​​​തി​​​​​​യ സ്കൂ​​​​​​ളു​​​​​​ക​​​​​​ളി​​​​​​ൽ 51A, 51B, 43 -അ​​​​​​വ​​​​​​കാ​​​​​​ശി​​​​​​ക​​​​​​ളി​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ എ​​​​​​ല്ലാ ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ളി​​​​​​ലും 4. ഭാ​​​​​​വി​​​​​​യി​​​​​​ൽ ഉ​​​​​​ണ്ടാ​​​​​​കു​​​​​​ന്ന എ​​​​​​ല്ലാ അ​​​​​​വ​​​​​​ധി ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ളി​​​​​​ലും 5. അ​​​​​​ണ്‍ ഇ​​​​​​ക്ക​​​​​​ണോ​​​​​​മി​​​​​​ക് സ്കൂ​​​​​​ളു​​​​​​ക​​​​​​ളി​​​​​​ലെ എ​​​​​​ല്ലാ ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ളി​​​​​​ലും സം​​​​​​ര​​​​​​ക്ഷി​​​​​​ത അ​​​​​​ധ്യാ​​​​​​പ​​​​​​ക​​​​​​രെ നി​​​​​​മി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്നാ​​​​​​ണു വ്യ​​​​​​വ​​​​​​സ്ഥ. ചു​​​​​​രു​​​​​​ക്ക​​​​​​ത്തി​​​​​​ൽ സ്വ​​​​​​കാ​​​​​​ര്യ​​​​​​സ്കൂ​​​​​​ളു​​​​​​ക​​​​​​ളി​​​​​​ലെ അ​​​ധ്യാ​​​​​​പ​​​​​​ക നി​​​​​​യ​​​​​​മ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു വ്യാ​​​​​​പ​​​​​​ക​​​​​​മാ​​​​​​യ നി​​​​​​രോ​​​​​​ധ​​​​​​ന​​​​​​മാ​​​​​​ണ് ഉ​​​​​​ണ്ടാ​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്.

ഒ​​​​​​രു ​​​ജി​​​​​​ല്ല​​​​​​യി​​​​​​ൽ സം​​​​​​ര​​​​​​ക്ഷി​​​​​​ത അ​​​​​​ധ്യാ​​​പ​​​​​​ക​​​​​​ർ ഇ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ മ​​​​​​റ്റു​​​​​​ജി​​​​​​ല്ല​​​​​​ക​​​​​​ളി​​​​​​ൽ നി​​​​​​ന്നു​​​​​​ള്ള സം​​​​​​ര​​​​​​ക്ഷി​​​​​​ത അ​​​ധ്യാ​​​​​​പ​​​​​​ക​​​​​​രി​​​​​​ൽ നി​​​​​​ന്നു ​​​നി​​​​​​യ​​​​​​മ​​​​​​നം ന​​​​​​ട​​​​​​ത്ത​​​​​​ണ​​​​​​മെ​​​​​​ന്നു​​​​​​ള്ള ഉ​​​​​​ത്ത​​​​​​ര​​​​​​വും ഉ​​​​​​ണ്ടാ​​​​​​യി​​​​​​രി​​​​​​ക്കു​​​ന്നു. നി​​​​​​യ​​​​​​മി​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്ന സം​​​​​​ര​​​​​​ക്ഷി​​​​​​ത അ​​​​​​ധ്യാ​​​​​​പ​​​​​​ക​​​​​​രെ സ്ഥ​​​​​​ലം​​​മാ​​​​​​റ്റാ​​​​​​നോ ആ​​​​​​വ​​​​​​ശ്യ​​​​​​മാ​​​​​​യ സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ ശി​​​​​​ക്ഷ​​​​​​ണ​​​​​​ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ൾ സ്വീ​​​​​​ക​​​​​​രി​​​​​​ക്കാ​​​​​​നോ മാ​​​​​​നേ​​​​​​ജ​​​​​​ർ​​​​​​മാ​​​​​​ർ​​​​​​ക്ക് അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​മി​​​​​​ല്ലാ​​​​​​ത്ത​​​​​​തു​​​​​​മാ​​​​​​ണ്. പ്ര​​​സ​​​ക്ത​​​മാ​​​യ ചി​​​ല കോ​​​​​​ട​​​​​​തി​​​​​​വി​​​​​​ധി​​​​​​ക​​​​​​ളു​​​​​​ടെ അ​​​​​​ന്ത​​​​​​ഃസ​​​​​​ത്ത ഇ​​​​​​ത്ത​​​​​​രു​​​​​​ണ​​​​​​ത്തി​​​​​​ൽ തി​​​​​​രി​​​​​​ച്ച​​​​​​റി​​​​​​യു​​​​​​ന്ന​​​​​​തു ന​​​​​​ല്ല​​​​​​താ​​​​​​ണ്.


പ്ര​​​​​​സി​​​​​​ദ്ധ​​​​​​മാ​​​​​​യ അ​​​​​​ഹ​​​​​​മ്മ​​​​​​ദാ​​​​​​ബാ​​​​​​ദ് സെ​​​​​​ന്‍റ് സേ​​​​​​വ്യേ​​​​​​ഴ്സ് കോ​​​ള​​​ജ് കേ​​​​​​സി​​​ൽ ഭൂ​​​​​​രി​​​​​​പ​​​​​​ക്ഷ​​​​​​ബെഞ്ചി​​​​​​ന്‍റെ വി​​​​​​ധി​​​തീ​​​​​​ർ​​​​​​പ്പെ​​​​​​ഴു​​​​​​തി​​​​​​യ ജ​​​​​​ഡ്ജി​​​​​​മാ​​​​​​രി​​​​​​ൽ ഒ​​​​​​രാ​​​​​​ളാ​​​​​​യി​​​​​​രു​​​​​​ന്ന ജ​​​​​​സ്റ്റീ​​​​​​സ് ഖ​​​​​​ന്ന​​​​​​യു​​​​​​ടെ വി​​​​​​ധി​​​വാ​​​​​​ച​​​​​​കം ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ​​​​​​സം​​​​​​ര​​​​​​ക്ഷ​​​​​​ണ വ്യ​​​​​​വ​​​​​​സ്ഥ​​​​​​യു​​​​​​ടെ പ​​​​​​ശ്ചാ​​​​​​ത്ത​​​​​​ല​​​​​​വും ആ​​​​​​വ​​​​​​ശ്യ​​​​​​ക​​​​​​ത​​​​​​യും വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കു​​​​​​ന്നു​​​​​​ണ്ട്. ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ​​​​​​ങ്ങ​​​​​​ളു​​​​​​ടെ അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​സം​​​​​​ര​​​​​​ക്ഷ​​​​​​ണ​​​​​​ത്തി​​​​​​ന്‍റെ കാ​​​​​​ര്യ​​​​​​ത്തി​​​​​​ൽ അ​​​​​​വ​​​​​​രു​​​​​​ടെ വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ​​​ സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ളെ സം​​​​​​ബ​​​​​​ന്ധി​​​​​​ച്ചി​​​​​​ട​​​​​​ത്തോ​​​​​​ളം വി​​​​​​ശാ​​​​​​ല​​​​​​വും ഉ​​​​​​ദാ​​​​​​ര​​​​​​വും സ​​​​​​ഹാ​​​​​​നു​​​​​​ഭൂ​​​​​​തി നി​​​​​​റ​​​​​​ഞ്ഞ​​​​​​തു​​​​​​മാ​​​​​​യ ഒ​​​​​​രു സ​​​​​​മീ​​​​​​പ​​​​​​ന​​​​​​മാ​​​​​​ണു ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​ന​​​​​​യി​​​​​​ൽ പ്ര​​​​​​തി​​​​​​ഫ​​​​​​ലി​​​​​​ക്കു​​​​​​ന്ന​​​​​​ത്. ഈ ​​​​​​കാ​​​​​​ര്യ​​​​​​ത്തി​​​​​​ൽ ക​​​​​​ഴി​​​​​​ഞ്ഞ കാ​​​​​​ല​​​​​​ത്തു ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ​​​​​​ങ്ങ​​​​​​ളു​​​​​​ടെ അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​ങ്ങ​​​​​​ളെ അ​​​​​​ല്പാ​​​​​​ല്പ​​​​​​മാ​​​​​​യി കു​​​​​​റ​​​​​​യ്ക്കാ​​​​​​നു​​​​​​ള്ള പ​​​​​​രി​​​​​​ശ്ര​​​​​​മ​​​​​​ങ്ങ​​​​​​ൾ ന​​​​​​ട​​​​​​ന്നി​​​​​​ട്ടു​​​​​​ണ്ടെ​​​​​​ങ്കി​​​​​​ലും ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ​​​​​​ങ്ങ​​​​​​ളി​​​​​​ലെ ജാ​​​​​​ഗ്ര​​​​​​ത​​​​​​യു​​​​​​ള്ള വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ൾ ഇ​​​​​​ത്ത​​​​​​രം ശ്ര​​​​​​മ​​​​​​ങ്ങ​​​​​​ളെ ചെ​​​​​​റു​​​​​​ത്തു​​​നി​​​​​​ന്നി​​​​​​ട്ടു​​​​​​ണ്ട്. ഇ​​​​​​തി​​​​​​ന്‍റെ ഫ​​​​​​ല​​​​​​മാ​​​​​​യി ത​​​​​​ർ​​​​​​ക്ക​​​​​​ങ്ങ​​​​​​ളു​​​​​​ണ്ടാ​​​​​​വു​​​​​​ക​​​​​​യും അ​​​​​​വ ഈ ​​​​​​കോ​​​​​​ട​​​​​​തി​​​​​​യു​​​​​​ടെ മു​​​​​​ന്പാ​​​​​​കെ വ​​​​​​രി​​​​​​ക​​​​​​യും ചെ​​​​​​യ്തു. കു​​​​​​റ്റ​​​​​​മാ​​​​​​രോ​​​​​​പി​​​​​​ക്കു​​​​​​ന്ന വി​​​​​​ഷ​​​​​​യ​​​​​​ങ്ങ​​​​​​ൾ ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​ന​​​​​​യു​​​​​​ടെ 29-ഉം 30-​​​​​​ഉം വ​​​​​​കു​​​​​​പ്പു​​​​​​ക​​​​​​ളി​​​​​​ൽ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടു​​​​​​ന്ന വ്യ​​​​​​വ​​​​​​സ്ഥ​​​​​​ക​​​​​​ളെ ലം​​​​​​ഘി​​​​​​ക്കു​​​​​​ന്നു​​​​​​വോ എ​​​​​​ന്നു തീ​​​​​​രു​​​​​​മാ​​​​​​നി​​​​​​ക്കാ​​​​​​നാ​​​​​​യി​​​​​​രു​​​​​​ന്നു ഇ​​​​​​ത്. (St.Xaviers College, Ahmedabad (v) State of Gujarat P. 104). സ്വാ​​​​​​ത​​​​​​ന്ത്ര്യ​​​​​​വും അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​വും സം​​​​​​ര​​​​​​ക്ഷി​​​​​​ക്കാ​​​​​​ൻ ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ​​​​​​ങ്ങ​​​​​​ൾ കാ​​​​​​ണി​​​​​​ച്ചു​​​​​​കൊ​​​​​​ണ്ടി​​​​​​രി​​​​​​ക്കു​​​​​​ന്ന ജാ​​​​​​ഗ്ര​​​​​​ത​​​​​​യെ​​​​​​യാ​​​​​​ണ് അ​​​​​​ദ്ദേ​​​​​​ഹം എ​​​​​​ടു​​​​​​ത്തു​​​പ​​​​​​റ​​​​​​യു​​​​​​ന്ന​​​ത്.

വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ​​​​​​രം​​​​​​ഗ​​​ത്തു ന​​​ട​​​ക്കു​​​ന്ന അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​നി​​​​​​ഷേ​​​​​​ധ​​​​​​ത്തി​​​​​​ന്‍റെ ഗൗ​​​​​​ര​​​​​​വം ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട​​​​​​വ​​​​​​ർ ഇ​​​​​​നി​​​​​​യും പൂ​​​​​​ർ​​​​​​ണ​​​​​​മാ​​​​​​യും ഉ​​​​​​ൾ​​​​​​ക്കൊ​​​​​​ണ്ടി​​​​​​ട്ടി​​​​​​ല്ല. വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ​​​​​​രം​​​​​​ഗ​​​ത്തെ അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​സം​​​​​​ര​​​​​​ക്ഷ​​​​​​ണം മ​​​​​​ത​​​​​​ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ​​​​​​ങ്ങ​​​​​​ളു​​​​​​ടെ നി​​​​​​ല​​​​​​നി​​​​​​ല്പി​​​​​​ന് അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​ണെ​​​​​​ന്നു മ​​​​​​ന​​​സി​​​​​​ലാ​​​​​​ക്കി ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​ന​​​​​​യി​​​​​​ൽ ആ​​​​​​വ​​​​​​ശ്യ​​​​​​മാ​​​​​​യവ വ്യ​​​​​​വ​​​​​​സ്ഥ ചെ​​​​​​യ്ത​​​​​​വ​​​​​​രു​​​​​​ടെ ദ​​​​​​ർ​​​​​​ശ​​​​​​ന​​​​​​ങ്ങ​​​​​​ൾ ഉ​​​​​​ൾ​​​​​​ക്കൊ​​​​​​ള്ളാ​​​​​​ൻ പ​​​​​​ല​​​​​​ർ​​​​​​ക്കും ക​​​​​​ഴി​​​​​​യു​​​​​​ന്നി​​​​​​ല്ല. ഈ ​​​​​​ജാ​​​​​​ഗ്ര​​​​​​ത​​​​​​ക്കു​​​​​​റ​​​​​​വു മൂ​​​​​​ല​​​​​​മാ​​​​​​ണു മ​​​​​​ത​​​​​​വി​​​​​​ശ്വാ​​​​​​സ​​​​​​ത്തെ ത​​​​​​ട​​​​​​സ​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്ന പാ​​​​​​ഠ​​​​​​പു​​​​​​സ്ത​​​​​​ക​​​​​​ങ്ങ​​​​​​ളി​​​​​​ലെ പ്ര​​​​​​മേ​​​​​​യ​​​​​​ങ്ങ​​​​​​ളെ​​​​​​യും പ​​​​​​ഠ​​​​​​ന​​​​​​സം​​​​​​ബ​​​​​​ന്ധ​​​​​​മാ​​​​​​യ പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ളെ​​​​​​യും ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​ങ്ങ​​​​​​ളു​​​​​​ള്ള​​​​​​വ​​​​​​ർ പോ​​​​​​ലും നി​​​​​​സം​​​​​​ഗ​​​​​​ത​​​​​​യോ​​​​​​ടെ സ​​​​​​മീ​​​​​​പി​​​​​​ക്കു​​​​​​ന്ന​​​​​​ത്.

സു​​​​​​പ്രീംകോ​​​​​​ട​​​​​​തി എ​​​​​​ന്തു​​​​​​കൊ​​​​​​ണ്ടാ​​​​​​ണു ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ​​​​​​ങ്ങ​​​​​​ളു​​​​​​ടെ അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​ങ്ങ​​​​​​ളെ സം​​​​​​ര​​​​​​ക്ഷി​​​​​​ക്കു​​​​​​ക​​​​​​യും അ​​​​​​വ​​​​​​രോ​​​​​​ട് അ​​​​​​നു​​​​​​ഭാ​​​​​​വ​​​​​​പൂ​​​​​​ർ​​​​​​ണ​​​മാ​​​​​​യ നി​​​​​​ല​​​​​​പാ​​​​​​ടു​​​​​​ക​​​​​​ൾ എ​​​​​​ടു​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​ന്ന​​​​​​തെ​​​​​​ന്നു പ്ര​​​​​​സ്തു​​​​​​ത വി​​​​​​ധി പ്ര​​​​​​സ്താ​​​​​​വ​​​​​​ത്തി​​​​​​ൽ ജ​​​​​​സ്റ്റീ​​​​​​സ് ഖ​​​​​​ന്ന രേ​​​​​​ഖ​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്നു​​​​​​ണ്ട്. അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ വാ​​​​​​ക്കു​​​​​​ക​​​​​​ൾ ഇ​​​ങ്ങ​​​നെ: ​​​ആ ​​​വ​​​​​​കു​​​​​​പ്പു​​​​​​ക​​​​​​ളി​​​​​​ൽ അ​​​​​​ട​​​​​​ങ്ങു​​​​​​ന്ന ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​ങ്ങ​​​​​​ളെ ഈ ​​​​​​കോ​​​​​​ട​​​​​​തി സ്ഥി​​​​​​ര​​​​​​മാ​​​​​​യി ഉ​​​​​​യ​​​​​​ർ​​​​​​ത്തി​​​​​​പ്പി​​​​​​ടി​​​​​​ക്കു​​​​​​ക​​​​​​യും ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​ങ്ങ​​​​​​ളു​​​​​​ടെ വി​​​​​​സ്തൃ​​​​​​തി​​​​​​യും വ്യാ​​​​​​പ്തി​​​​​​യും പ​​​​​​രി​​​​​​മി​​​​​​ത​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്നി​​​​​​ല്ലെ​​​​​​ന്ന് ഉ​​​​​​റ​​​​​​പ്പു​​​വ​​​​​​രു​​​​​​ത്തു​​​​​​ക​​​​​​യും ചെ​​​​​​യ്തി​​​​​​ട്ടു​​​​​​ണ്ട്. ത​​​​​​ങ്ങ​​​​​​ളു​​​​​​ടെ വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ​​​​​​സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ കാ​​​​​​ര്യ​​​​​​ത്തി​​​​​​ൽ ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ​​​​​​ങ്ങ​​​​​​ളെ യാ​​​​​​തൊ​​​​​​ന്നും ബ​​​​​​ല​​​​​​ഹീ​​​​​​ന​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്നി​​​​​​ല്ലെ​​​​​​ന്നും ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷാ​​​​​​വ​​​​​​കാ​​​​​​ശ​​​​​​ങ്ങ​​​​​​ൾ പ്ര​​​​​​തി​​​​​​പാ​​​​​​ദി​​​​​​ക്കു​​​​​​ന്ന ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​ന വ്യ​​​​​​വ​​​​​​സ്ഥ​​​​​​ക​​​​​​ളു​​​​​​ടെ വി​​​​​​സ്തൃ​​​​​​തി​​​​​​യും വ്യാ​​​​​​പ്തി​​​​​​യും പ​​​​​​രി​​​​​​മി​​​​​​ത​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്നി​​​​​​ല്ലെ​​​​​​ന്നും ഉ​​​​​​റ​​​​​​പ്പു​​​വ​​​​​​രു​​​​​​ത്തു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​യി​​​​​​രു​​​​​​ന്നു ഈ ​​​​​​വി​​​​​​ശാ​​​​​​ല സ​​​​​​മീ​​​​​​പ​​​​​​നം.

കോ​​​​​​ട​​​​​​തി​​​​​​ക​​​​​​ൾ ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​ങ്ങ​​​​​​ളെ സം​​​​​​ര​​​​​​ക്ഷി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ന് സ​​​​​​ഹാ​​​​​​യ​​​​​​ക​​​​​​മാ​​​​​​യ നി​​​​​​ല​​​​​​പാ​​​​​​ടാ​​​​​​ണു സ്വീ​​​​​​ക​​​​​​രി​​​​​​ച്ചി​​​​​​ട്ടു​​​​​​ള്ള​​​​​​തെ​​​​​​ന്ന് അ​​​​​​ദ്ദേ​​​​​​ഹം അ​​​​​​ഭി​​​​​​മാ​​​​​​ന​​​​​​പൂ​​​​​​ർ​​​​​​വം പ്ര​​​​​​സ്താ​​​​​​വി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണി​​​​​​വി​​​​​​ടെ.

ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷാ​​​​​​വ​​​​​​കാ​​​​​​ശ​​​​​​ങ്ങ​​​​​​ളോ​​​​​​ടു ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട വ്യ​​​​​​വ​​​​​​സ്ഥ​​​​​​ക​​​​​​ൾ എ​​​​​​ഴു​​​​​​തി​​​​​​ച്ചേ​​​​​​ർ​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നു കാ​​​​​​ര​​​​​​ണ​​​​​​മാ​​​​​​യ വീ​​​​​​ക്ഷ​​​​​​ണ വി​​​​​​ശാ​​​​​​ല​​​​​​ത​​​​​​യു​​​​​​ള്ള ഈ ​​​​​​സ​​​​​​മീ​​​​​​പ​​​​​​നം സ​​​​​​ങ്കു​​​​​​ചി​​​​​​ത നി​​​​​​യ​​​​​​മ​​​​​​വ്യാ​​​​​​ഖ്യാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലൂ​​​​​​ടെ ന​​​​​​ശി​​​​​​പ്പി​​​​​​ക്ക​​​​​​പ്പെ​​​​​​ട​​​​​​രു​​​​​​ത് എ​​​​​​ന്ന ത​​​ത്ത്വ​​​മാ​​​​​​ണു കോ​​​​​​ട​​​​​​തി​​​​​​യു​​​​​​ടെ വി​​​​​​വി​​​​​​ധ തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലൂ​​​​​​ടെ വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കു​​​​​​ന്ന​​​​​​ത്.

ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​ന​​​​​​യി​​​​​​ൽ ഉ​​​​​​ൾ​​​​​​ക്കൊ​​​​​​ള്ളി​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​​​ന്ന വ​​​​​​കു​​​​​​പ്പു​​​​​​ക​​​​​​ളും പി​​​​​​ൽ​​​​​​ക്കാ​​​​​​ല​​​​​​ത്ത് രാ​​​​​​ജ്യ​​​​​​ത്തെ വി​​​​​​വി​​​​​​ധ നീ​​​​​​തി​​​​​​ന്യാ​​​​​​യ കോ​​​​​​ട​​​​​​തി​​​​​​ക​​​​​​ൾ പു​​​​​​റ​​​​​​പ്പെ​​​​​​ടു​​​​​​വി​​​​​​ച്ചി​​​​​​ട്ടു​​​​​​ള്ള വി​​​​​​ധി​​​​​​ന്യാ​​​​​​യ​​​​​​ങ്ങ​​​​​​ളും വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കു​​​​​​ന്ന​​​​​​ത് മ​​​​​​ത​​​​​​-ഭാ​​​​​​ഷാ ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് അ​​​​​​നു​​​​​​വ​​​​​​ദി​​​​​​ച്ചി​​​​​​ട്ടു​​​​​​ള്ള വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സാ​​​​​​വ​​​​​​കാ​​​​​​ശ​​​​​​ങ്ങ​​​​​​ൾ മ​​​​​​ത​​​​​​സ്വാ​​​​​​ത​​​​​​ന്ത്ര്യം പോ​​​​​​ലെ അ​​​​​​ലം​​​​​​ഘ​​​​​​നീ​​​​​​യ​​​​​​മാ​​​​​​ണെ​​​​​​ന്നു ത​​​​​​ന്നെ​​​​​​യാ​​​​​​ണ്. ഇ​​​​​​തി​​​ൽ ഏ​​​​​​ർ​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്ന ഏ​​​​​​തു നി​​​​​​യ​​​​​​ന്ത്ര​​​​​​ണ​​​​​​വും മ​​​​​​ത​​​​​​സ്വാ​​​​​​ത​​​​​​ന്ത്ര്യ​​​​​​ത്തി​​​ലു​​​​​​ള്ള കൈ​​​യേ​​​​​​റ്റം പോ​​​​​​ലെ അ​​​​​​പ​​​​​​ക​​​​​​ട​​​​​​ക​​​​​​ര​​​​​​വും ദേ​​​​​​ശീ​​​​​​യ ഐ​​​​​​ക്യ​​​​​​ത്തി​​​​​​ന് ഹാ​​​​​​നി​​​​​​ക​​​​​​ര​​​​​​വു​​​​​​മാ​​​​​​ണ്. വ്യ​​​​​​ക്തി​​​​​​ക​​​​​​ളു​​​​​​ടെ​​​​​​യും​​​​​​ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ​​​​​​ങ്ങ​​​​​​ളു​​​​​​ടെ​​​​​​യും അ​​​​​​വ​​​​​​കാ​​​​​​ശ സം​​​​​​ര​​​​​​ക്ഷ​​​​​​ണ​​​​​​ത്തി​​​​​​ൽ പു​​​​​​ല​​​​​​ർ​​​​​​ത്തു​​​​​​ന്ന ജാ​​​​​​ഗ്ര​​​​​​ത​​​​​​യാ​​​​​​ണ് ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​ത്തി​​​​​​ന്‍റെ ഏ​​​​​​റ്റ​​​​​​വും വ​​​​​​ലി​​​​​​യ സാ​​​​​​ക്ഷ്യം. മ​​​​​​ത​​​​​​ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ സ​​​​​​മു​​​​​​ദാ​​​​​​യാം​​​​​​ഗ​​​​​​ങ്ങ​​​​​​ളു​​​​​​ടെ മൗ​​​​​​ലി​​​​​​ക​​​​​​വാ​​​​​​കാ​​​​​​ശ​​​​​​ത്തി​​​​​​ന്‍റെ സം​​​​​​ര​​​​​​ക്ഷ​​​​​​ണ​​​​​​ത​​​​​​ത്വ​​​​​​മാ​​​​​​യ ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷാ​​​​​​വ​​​​​​കാ​​​​​​ശം എ​​​​​​ടു​​​​​​ത്തു​​​​​​ക​​​​​​ള​​​​​​യു​​​​​​ക​​​​​​യോ പ​​​​​​രി​​​​​​മി​​​​​​ത​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ക​​​​​​യോ ചെ​​​​​​യ്യു​​​​​​ന്പോ​​​​​​ൾ ഏ​​​​​​റ്റ​​​​​​വും കൂ​​​​​​ടു​​​​​​ത​​​​​​ൽ സ​​​​​​ന്തോ​​​​​​ഷി​​​​​​ക്കു​​​​​​ന്ന​​​​​​ത് ഈ​​​​​​ശ്വ​​​​​​ര​​​​​​നി​​​​​​ഷേ​​​​​​ധി​​​​​​ക​​​​​​ളാ​​​വും.

കേ​​​​​​ര​​​​​​ളം ഇ​​​​​​ന്ന​​​​​​ഭി​​​​​​മാ​​​​​​നി​​​​​​ക്കു​​​​​​ന്ന സാ​​​​​​ക്ഷ​​​​​​ര​​​​​​ത​​​​​​യി​​​ലേ​​​ക്കു സം​​​സ്ഥാ​​​ന​​​​​​ത്തെ ഉ​​​​​​യ​​​​​​ർ​​​​​​ത്തി​​​​​​യ​​​​​​തി​​​​​​ൽ ക്രൈ​​​​​​സ്ത​​​​​​വ​​​​​​സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ പ​​​​​​ങ്ക് നി​​​​​​ഷേ​​​​​​ധി​​​​​​ക്കാ​​​​​​നാ​​​​​​വാ​​​​​​ത്ത​​​​​​താ​​​​​​ണ്. ക​​​​​​ഴി​​​​​​ഞ്ഞ നൂ​​​​​​റ്റാ​​​​​​ണ്ടി​​​​​​ന്‍റെ ഉ​​​​​​ത്ത​​​​​​രാ​​​​​​ർധ​​​​​​ത്തി​​​​​​ൽ സ​​​​​​ർ​​​​​​ക്കാ​​​​​​ർ സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ൾ അ​​​​​​വ​​​​​​ർ​​​​​​ണ​​​​​​ർ​​​​​​ക്കു പ്ര​​​​​​വേ​​​​​​ശ​​​​​​നം നി​​​​​​ഷേ​​​​​​ധി​​​​​​ച്ചി​​​​​​രു​​​​​​ന്ന കാ​​​​​​ല​​​​​​ത്ത് അ​​​​​​ടി​​​​​​ച്ച​​​​​​മ​​​​​​ർ​​​​​​ത്ത​​​​​​പ്പെ​​​​​​ടു​​​​​​ക​​​​​​യും നീ​​​​​​തി നി​​​​​​ഷേ​​​​​​ധി​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ക​​​​​​യും ചെ​​​​​​യ്ത​​​​​​വ​​​​​​ർ​​​​​​ക്കു​​​​​​വേ​​​​​​ണ്ടി വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ​​​​​​സൗ​​​​​​ക​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ ഒ​​​​​​രു​​​​​​ക്കി​​​​​​ക്കൊ​​​​​​ടു​​​​​​ത്ത​​​​​​ത് ക്രൈ​​​​​​സ്ത​​​​​​വ വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ​​​​​​സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ളാ​​​​​​ണ്. സ​​​​​​ർ​​​​​​ക്കാ​​​​​​രോ ഇ​​​​​​ത​​​​​​ര സ​​​​​​ന്ന​​​​​​ദ്ധ സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​ക​​​​​​ളോ ക​​​​​​ട​​​​​​ന്നു ചെ​​​​​​ല്ലു​​​​​​വാ​​​​​​ൻ മ​​​​​​ടി​​​​​​ച്ചുനി​​​​​​ന്ന മ​​​​​​ല​​​​​​യോ​​​​​​ര​​​​​​ങ്ങ​​​​​​ളി​​​​​​ലും കു​​​​​​ഗ്രാ​​​​​​മ​​​​​​ങ്ങ​​​​​​ളി​​​​​​ലും കു​​​​​​ടി​​​​​​യേ​​​​​​റ്റ പ്ര​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ളി​​​​​​ലും വി​​​​​​ദ്യാ​​​​​​ല​​​​​​യ​​​​​​ങ്ങ​​​​​​ൾ സ്ഥാ​​​​​​പി​​​​​​ച്ച​​​​​​തും ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ​​​​​​സ​​​​​​മു​​​​​​ദാ​​​​​​യ​​​​​​ങ്ങ​​​​​​ളാ​​​​​​ണ്. വ​​​​​​നി​​​​​​താ വി​​​​​​ദ്യാ​​​​​​ല​​​​​​യ​​​​​​ങ്ങ​​​​​​ൾ തു​​​​​​ട​​​​​​ങ്ങിവ​​​​​​ച്ച​​​​​​തും ക്രൈ​​​​​​സ്ത​​​​​​വ​​​​​​നേ​​​​​​തൃ​​​​​​ത്വ​​​​​​ത്തി​​​​​​ലാ​​​​​​ണ്.

ഇ​​​​​​ങ്ങ​​​​​​നെ സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ മു​​​​​​ന്നേ​​​​​​റ്റ​​​​​​ത്തി​​​​​​ന്‍റെ എ​​​​​​ല്ലാ കാ​​​​​​ല​​​​​​ഘ​​​​​​ട്ട​​​​​​ങ്ങ​​​​​​ളി​​​​​​ലും എ​​​​​​ക്കാ​​​​​​ല​​​​​​വും സ​​​​​​ഹ​​​​​​കാ​​​​​​രി​​​​​​ക​​​​​​ളാ​​​​​​യി​​​​​​രു​​​​​​ന്ന ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ​​​​​​ങ്ങ​​​​​​ളു​​​​​​ടെ അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​ങ്ങ​​​​​​ളി​​​​​​ൽ സ​​​​​​ർ​​​​​​ക്കാ​​​​​​ർ ഏ​​​​​​ർ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്ന നി​​​​​​യ​​​​​​ന്ത്ര​​​​​​ണ​​​​​​ങ്ങ​​​​​​ൾ ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​നാ​​​​​​വി​​​​​​രു​​​​​​ദ്ധ​​​​​​വും അ​​​​​​ധാ​​​​​​ർ​​​​​​മി​​​​​​ക​​​​​​വു​​​​​​മാ​​​​​​ണ് എ​​​​​​ന്നു മ​​​​​​ന​​​​​​സി​​​​​​ലാ​​​​​​ക്കി പി​​​​​​ൻ​​​​​​വ​​​​​​ലി​​​​​​ക്കാ​​​​​​നു​​​​​​ള്ള വി​​​​​​ശാ​​​​​​ല കാ​​​​​​ഴ്ച​​​​​​പ്പാ​​​​​​ട് സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ന് ഉ​​​​​​ണ്ടാ​​​​​​ക​​​​​​ണം.


ഫാ. ​​​​​​ജോ​​​​​​സ് ക​​​​​​രി​​​​​​വേ​​​​​​ലി​​​​​​ക്ക​​​​​​ൽ
(കെ​​​​​​സി​​​​​​ബി​​​​​​സി വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ ക​​​​​​മ്മീ​​​​​​ഷ​​​​​​ൻ സെ​​​​​​ക്ര​​​​​​ട്ട​​​​​​റി​​​​​​യാ​​​​​​ണു ലേ​​​​​​ഖ​​​​​​ക​​​​​​ൻ)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.