പാ​​ല​​ത്തി​​ൽ കു​​ലു​​ക്കം; പോ​​ക്ക​​റ്റി​​ൽ കി​​ലു​​ക്കം!
ഒൗ​ട്ട് ഓ​ഫ് റേ​ഞ്ച്/ ​ജോ​ണ്‍​സ​ണ്‍ പൂ​വ​ന്തു​രു​ത്ത്

"പാ​​ലം കു​​ലു​​ങ്ങി​​യാ​​ലും കേ​​ള​​ൻ കു​​ലു​​ങ്ങി​​ല്ല' എ​​ന്നാ​​യി​​രു​​ന്ന​​ല്ലോ ഇ​​തു​​വ​​രെ ന​​മ്മു​​ടെ പ​​ഴ​​ഞ്ചൊ​​ല്ല്. എ​​ന്നാ​​ൽ, പാ​​ലാ​​രി​​വ​​ട്ട​​ത്ത് എ​​ത്തി​​യ​​പ്പോ​​ൾ ഈ ​​ചൊ​​ല്ലി​​ന്‍റെ ചി​​ട്ട​​വ​​ട്ട​​ങ്ങ​​ളാ​​കെ മാ​​റി. "​കേ​​ള​​ൻ ക​​യ​​റി​​യി​​ല്ലെ​​ങ്കി​​ലും പാ​​ലം കു​​ലു​​ങ്ങും' എ​​ന്നാ​​ണ് ഇ​​പ്പോ​​ൾ അ​​ന്നാ​​ട്ടു​​കാ​​ർ പ​​റ​​യു​​ന്ന​​ത്. കോ​​ട്ട​​യം നാ​​ഗ​​ന്പ​​ട​​ത്ത് ഒ​​രു മേ​​ൽ​​പ്പാ​​ലം പൊ​​ളി​​ക്കാ​​ൻ വ​​ണ്ടി​​യും പി​​ടി​​ച്ചു​​ വ​​ന്ന​​വ​​ർ ബോം​​ബു​​വ​​ച്ചി​​ട്ടും പാ​​ലം കു​​ലു​​ങ്ങാ​​തെ നി​​ൽ​​ക്കു​​ന്ന​​തു ക​​ണ്ടു ത​​ല​​യി​​ൽ മു​​ണ്ടു​​മി​​ട്ടു മ​​ട​​ങ്ങി. പാ​​ലാ​​രി​​വ​​ട്ട​​ത്താ​​ണെ​​ങ്കി​​ൽ കു​​ലു​​ങ്ങു​​ന്ന​​തി​​ന്‍റെ നാ​​ണ​​ക്കേ​​ടു മ​​റ​​യ്ക്കാ​​ൻ ഒ​​രു പാ​​ലം ത​​ല​​യി​​ൽ മു​​ണ്ടു​​മി​​ട്ടു നി​​ൽ​​ക്കു​​ന്നു. ഉ​​ദ്ഘാ​​ട​​ന​​ത്തി​​ന് അ​​ണി​​ഞ്ഞൊ​​രു​​ങ്ങി സു​​ന്ദ​​രി​​യാ​​യി നി​​ന്ന പാ​​ലാ​​രി​​വ​​ട്ടം പാ​​ല​​ത്തെ സം​​ബ​​ന്ധം ചെ​​യ്യാ​​ൻ എ​​ത്ര പേ​​രാ​​യി​​രു​​ന്നു വ​​ര​​ണ​​മാ​​ല്യ​​വു​​മാ​​യി ക്യൂ ​​നി​​ന്ന​​ത്.

വെ​​റും ക​​ന്പി​​യും സി​​മ​​ന്‍റും മ​​ണ​​ലു​​മാ​​യി വ​​ല്ല​​യി​​ട​​ത്തും കി​​ട​​ന്ന ഇ​​വ​​ളെ പാ​​ലാ​​രി​​വ​​ട്ട​​ത്തു​​ കൊ​​ണ്ടു​​വ​​ന്നു പാ​​ല​​മാ​​ക്കി മാ​​റ്റി​​യ​​ത് ഞ​​ങ്ങ​​ളാ​​ണെ​​ന്ന് ഇ​​ട​​തു​​പ​​ക്ഷം. ക​​ണ്ണും കൈ​​യും കാ​​ണി​​ച്ച് അ​​ങ്ങ​​നെ സു​​ന്ദ​​രി​​പാ​​ല​​ത്തെ വ​​ള​​യ്ക്കാ​​ൻ നോ​​ക്കേ​​ണ്ടെ​​ന്നും താ​​ഴ​​ത്തും ത​​ല​​യി​​ലും വ​​യ്ക്കാ​​തെ ഇ​​വ​​ളെ വ​​ള​​ർ​​ത്തി​​യ​​ത് ഞ​​ങ്ങ​​ളാ​​ണെ​​ന്നും വ​​ല​​തു​​പ​​ക്ഷം. എ​​ന്നാ​​ൽ, കേ​​ന്ദ്ര​​ത്തി​​ന്‍റെ വ​​ന്ധ്യ​​താ​​ചി​​കി​​ത്സ​​യി​​ലൂ​​ടെ​​യാ​​ണ് ഇ​​വ​​ളു​​ണ്ടാ​​യ​​തെ​​ന്നും അ​​തി​​നാ​​രും അ​​വ​​കാ​​ശം പ​​റ​​യേ​​ണ്ടെ​​ന്നും മ​​റ്റൊ​​രു കൂ​​ട്ട​​ർ.

ഇ​​തൊ​​ന്നും പോ​​രാ​​ഞ്ഞ് നേ​​താ​​ക്ക​​ളു​​ടെ മു​​ഖം പ​​തി​​ച്ച ക​​ല്യാ​​ണ​​ക്കു​​റി രാ​ഷ്‌​ട്രീ​​യ​​ക്കാ​​ർ മ​​ത്സ​​രി​​ച്ച് അ​​വ​​ളു​​ടെ പ​​ള്ള​​യ്ക്കു പ​​തി​​ക്കു​​ക​​യും​​ചെ​​യ്തു. "പാ​​ലം ക​​ട​​ക്കു​​വോ​​ളം നാ​​രാ​​യ​​ണ, പാ​​ലം ക​​ട​​ന്നു​​ക​​ഴി​​യു​​ന്പോ​​ൾ കൂ​​രാ​​യ​​ണ' എ​​ന്ന​​ത് ആ​​രോ പ​​ണ്ടു ത​​മാ​​ശ​​യ്ക്കു പ​​റ​​ഞ്ഞ​​താ​​യി​​രി​​ക്കു​​മെ​​ന്നാ​​ണ് എ​​ല്ലാ​​വ​​രെ​​യുംപോ​​ലെ പാ​​ലാ​​രി​​വ​​ട്ടം പാ​​ല​​വും ക​​രു​​തി​​യി​​രു​​ന്ന​​ത്. എ​​ന്നാ​​ൽ, ഉ​​ദ്ഘാ​​ട​​ന​​ത്തി​​ന്‍റെ മ​​ധു​​വി​​ധു കാ​​ലം ക​​ഴി​​ഞ്ഞ​​തോ​​ടെ നേ​താ​ക്ക​ളെ ആ​​രെ​​യും പി​​ന്നെ ആ ​​വ​​ഴി​​ക്കു കാ​​ണാ​​താ​​യി. അ​​ങ്ങ​​നെ​​യി​​രി​​ക്കെ​​യാ​​ണ് പാ​​ലാ​​രി​​വ​​ട്ടം പാ​​ല​​ത്തി​​നു വി​​ശേ​​ഷ​​മു​​ണ്ടെ​​ന്ന വ​​ർ​​ത്ത​​മാ​​നം കേ​​ട്ട​​ത്. ചു​​മ്മാ കി​​ട്ടു​​ന്ന​​ത​​ല്ലേ അ​​തി​​ന്‍റെ ക്ര​​ഡി​​റ്റ്കൂ​​ടി ത​​ങ്ങ​​ളു​​ടെ അ​​ക്കൗ​​ണ്ടി​​ൽ ഇ​​രി​​ക്ക​​ട്ടെ​​യെ​​ന്നു ക​​രു​​തി​​യാ​​ണ് പ​​ല​​രും പാ​​ഞ്ഞു ചെ​​ന്ന​​ത്. ചെ​​ന്ന​​പ്പോ​​ഴ​​ല്ലേ പാ​​ല​​മ​​ല്ലി​​തു പാ​​ര​​യാ​​ണെ​​ന്നു തി​രി​ച്ച​​റി​​ഞ്ഞ​​ത്. പാ​​ല​​ത്തി​​നു പ​​തി​​വി​​ല്ലാ​​ത്തൊ​​രു കു​​ലു​​ക്ക​​വും ഞെ​​രു​​ക്ക​​വും! സം​​ഗ​​തി അ​​വി​​ഹി​​ത​​മാ​​ണെ​​ന്നു തോ​​ന്നി​​യ​​തോ​​ടെ പാ​​ഞ്ഞു ചെ​​ന്ന​​വ​​രി​​ൽ പ​​ല​​രും ജീ​​വ​​നും​​കൊ​​ണ്ടു പാ​​ലം​​ക​​ട​​ന്നു. ഈ ​​പാ​​ല​​വു​​മാ​​യി ത​​ങ്ങ​​ൾ​​ക്കു നൂ​​ൽ​​ബ​​ന്ധം പോ​​ലു​​മി​​ല്ലെ​​ന്നു പ്ര​​ഖ്യാ​​പി​​ച്ചു. പാ​​ലാ​​രി​​വ​​ട്ടം​​വ​​ഴി പോ​​കു​​ന്പോ​​ൾ പാ​​ല​​ത്തി​​ലേ​​ക്ക് ഒ​​രു നോ​​ട്ടം പോ​​ലും വീ​​ഴാ​​തി​​രി​​ക്കാ​​ൻ ബ​​ലം​​പി​​ടി​​ച്ചാ​​ണ​​ത്രേ നേ​​താ​​ക്ക​​ളു​​ടെ യാ​​ത്ര. നോ​​ക്കി​​പ്പോ​​യാ​​ൽ ഇ​​തി​​ന്‍റെ ഉ​​ത്ത​​ര​​വാ​​ദി താ​​നാ​​കു​​മോ​​യെ​​ന്ന പേ​​ടി​​യി​​ലാ​​ണ് പ​​ല​​രും.


ക​​ഴി​​ഞ്ഞ ദി​​വ​​സം ഒ​​രു മ​​ന്ത്രി പാ​​ലം കാ​​ണാ​​ൻ പ​​രി​​വാ​​ര​​ങ്ങ​​ളു​​മാ​​യി വ​​ന്നി​​രു​​ന്നു. അ​​വ​​ളു​​ടെ നി​​ൽ​​പ്പും ഭാ​​വ​​വും അ​​ത്ര പ​​ന്തി​​യ​​ല്ലെ​​ന്നാ​​ണ് പു​​ള്ളി​​ക്കാ​​ര​​ന്‍റെ പ​​ക്ഷം. ആ​​രോ​​ഗ്യം ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ൽ ഇ​​വ​​ൾ​​ക്കു ദ​​യാ​​വ​​ധ​​മാ​​ണ് വേ​​ണ്ട​​ത​​ത്രേ. എ​​ന്നാ​​ൽ, ജ​ന്മം​​കൊ​​ടു​​ത്ത മ​​ഹാ​ന്മാ​രോ​​ടു​​ള്ള മാ​​നു​​ഷി​​ക പ​​രി​​ഗ​​ണ​​ന ക​​ണ​​ക്കി​​ലെ​​ടു​​ത്ത് ഒ​​രു മേ​​ജ​​ർ ശ​​സ്ത്ര​​ക്രി​​യ​​യി​​ലൂ​​ടെ ഇ​​ഞ്ചി​​ഞ്ചാ​​യി ജീ​​വി​​പ്പി​​ക്കാ​​നാ​​ണു ശ്ര​​മ​​മെ​​ന്നാ​​ണ് ഒ​​ടു​​വി​​ൽ കേ​​ട്ട​​ത്. എ​​ന്താ​​യാ​​ലും പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​കാ​​ത്ത ഒ​​രു പാ​​ല​​ത്തെ ഇ​​ങ്ങ​​നെ വ​​ഴി​​യാ​​ധാ​​ര​​മാ​​ക്കി​​യി​​ട്ട് ഇ​​വി​​ടെ പോ​​ക്സോ​​യു​​മി​​ല്ല പോ​​ലീ​​സു​​മി​​ല്ല!

മെ​​ട്രോ​​സി​​റ്റി​​യി​​ൽ കെ​​ട്ടി​​പ്പൊ​​ക്കി​​യ പെ​​രു​​മ​​കേ​​ട്ട ഒ​​രു മേ​​ൽ​​പ്പാ​​ല​​ത്തി​​ന്‍റെ സ്ഥി​​തി ഇ​​താ​​ണെ​​ങ്കി​​ൽ പ​​ണി ന​​ട​​ന്നു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന മ​​റ്റു പാ​​ല​​ങ്ങ​​ളു​​ടെ ക​​ഥ എ​​ന്താ​​യി​​രി​​ക്കു​​മെ​​ന്നാ​​ണ് ഇ​​പ്പോ​​ൾ നാ​​ട്ടു​​കാ​​രു​​ടെ ആ​​ശ​​ങ്ക. പാ​​ലാ​​രി​​വ​​ട്ട​​ത്തെ "പ​​ഞ്ച​​വ​​ടി​​പ്പാ​​ല'​ത്തി​​ന് ആ​​വ​​ശ്യ​​ത്തി​​നു സി​​മ​​ന്‍റും ക​​ന്പി​​യും ഉ​​പ​​യോ​​ഗി​​ച്ചി​​ട്ടി​​ല്ലെ​​ന്നാ​​ണ് വി​​ദ​​ഗ്ധ​​ർ പ​​റ​​യു​​ന്ന​​ത്. വ​​ട്ട​​വും പ​​രി​​വ​​ട്ട​​വു​​മാ​​ണെ​​ന്നും ചെ​​ല​​വു​​ചു​​രു​​ക്ക​​ണ​​മെ​​ന്നും സ​​ർ​​ക്കാ​​ർ പ​​റ​​ഞ്ഞ​​പ്പോ​​ൾ എ​​ന്നാ​​ൽ പി​​ന്നെ പാ​​ലാ​​രി​​വ​​ട്ടം മു​​ത​​ൽ ചു​​രു​​ക്കി​​യേ​​ക്കാ​​മെ​​ന്ന് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ചി​​ന്തി​​ച്ചു​​കാ​​ണും, തെ​​റ്റു പ​​റ​​യാ​​ൻ പ​​റ്റു​​മോ?. പാ​​ലം കു​​ലു​​ങ്ങു​​ന്പോ​​ൾ ആ​​രു​​ടെ പോ​​ക്ക​​റ്റി​​ലാ​​ണ് കി​​ലു​​ക്ക​​മെ​​ന്ന് അ​​റി​​യാ​​നു​​ള്ള നാ​​ട്ടു​​കാ​​രു​​ടെ അ​​വ​​കാ​​ശ​​ത്തെ​​യെ​​ങ്കി​​ലും ദ​​യ​​വാ​​യി മാ​​നി​​ക്ക​​ണം, പ്ലീ​​സ്!

മി​​സ്ഡ് കോ​​ൾ

= ​​ക​​ർ​​ശ​​ന ച​​ട്ട​​ങ്ങ​​ളും നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളും മാ​​റ്റി​​യി​​ല്ലെ​​ങ്കി​​ൽ "ആ​​ന​​ബ​​ന്ദ്' ന​​ട​​ത്തു​​മെ​​ന്ന് ആ​​ന​​യു​​ട​​മ​​ക​​ൾ.
- വാ​​ർ​​ത്ത

=​​ ശേ​​ഷം ച​​ങ്ങ​​ല നി​​രാ​​ഹാ​​രം കി​​ട​​ക്കും!

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.