ബലാബലമായി ബിഹാര്‍
ബി​​​ഹാ​​​റി​​​ല്‍ ജാ​​​തി​​​യാ​​​ണു പ്ര​​​ധാ​​​നം. ജാ​​​തി​​സ​​​മ​​​വാ​​​ക്യ​​​ങ്ങ​​​ള്‍ ക​​​ഴി​​​ഞ്ഞേ​​​യു​​​ള്ളൂ മി​​​ക്ക​​​വ​​​ര്‍ക്കും രാ​​ഷ്‌‌​​ട്രീ​​യം. അ​​​തി​​​നാ​​​ല്‍ ബി​​​ജെ​​​പി, ജെ​​​ഡി​​​യു, എ​​​ല്‍ജെ​​​പി സ​​​ഖ്യം ത​​​ന്നെ​​​യാ​​​കും ഇ​​​ത്ത​​​വ​​​ണ​​​യും മു​​​ന്നി​​​ല്‍. ന​​​രേ​​​ന്ദ്ര മോ​​​ദി​​​യി​​​ല്‍ ജ​​​ന​​​ത്തി​​​ന് ഇ​​​പ്പോ​​​ഴും വി​​​ശ്വാ​​​സ​​​മു​​​ണ്ട്. രാ​​​ജ്യ​​​സു​​​ര​​​ക്ഷ കാ​​​ക്കാ​​​ന്‍ ധീ​​​ര​​​മാ​​​യ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ന്‍ മോ​​​ദി​​​ക്കേ ക​​​ഴി​​​യൂ: അ​​​രു​​​ണ്‍ കു​​​മാ​​​ര്‍ ശ്രീ​​​വാ​​​സ്ത​​​വ വാ​​​ചാ​​​ല​​​നാ​​​യി.

പ​​​ട്ന​​​യി​​​ല്‍ കേ​​​ന്ദ്ര​​​മ​​​ന്ത്രി ര​​​വി​​​ശ​​​ങ്ക​​​ര്‍ പ്ര​​​സാ​​​ദ് ഉ​​​റ​​​പ്പാ​​​യും ജ​​​യി​​​ക്കും. എ​​​തി​​​രാ​​​ളി​​​യും സി​​​നി​​​മാ​​​താ​​​ര​​​വു​​​മാ​​​യ സി​​​റ്റിം​​​ഗ് എം​​​പി ശ​​​ത്രു​​​ഘ്നന്‍ സി​​​ന്‍ഹ ബി​​​ജെ​​​പി വി​​​ട്ട് കോ​​​ണ്‍ഗ്ര​​​സി​​​ല്‍ ചേ​​​ര്‍ന്ന​​​തി​​​നാ​​​ല്‍ ര​​​ക്ഷ​​​യി​​​ല്ലെ​​​ന്നും 65 വ​​​യ​​​സു​​​ള്ള ശ്രീ​​​വാ​​​സ്ത​​​വ പ​​​റ​​​ഞ്ഞു.

ബി​​​ജെ​​​പി​​​യു​​​ടെ​​​യും ആ​​​ര്‍എ​​​സ്എ​​​സി​​​ന്‍റെ​​​യും വ​​​ഞ്ച​​​ന ജ​​​നം തി​​​രി​​​ച്ച​​​റി​​​ഞ്ഞു​​​വെ​​​ന്നാ​​​ണ് നാ​​ല്പ​​ത്തി​​ര​​ണ്ടു​​കാ​​​ര​​​നാ​​​യ രാ​​​ജേ​​​ഷ് മി​​​ശ്ര​​​യു​​​ടെ വാ​​​ദം. നോ​​​ട്ട് അ​​​സാ​​​ധു​​​വാ​​​ക്ക​​​ലും ജി​​​എ​​​സ്ടി​​​യും മു​​​ത​​​ല്‍ ര​​​ണ്ടു കോ​​​ടി തൊ​​​ഴി​​​ലും ക​​​ള്ള​​​പ്പ​​​ണം വീ​​​ണ്ടെ​​​ടു​​​ക്ക​​​ലും കാ​​​ര്‍ഷി​​​ക മേ​​​ഖ​​​ല​​​യു​​​ടെ ഉ​​​ദ്ധാ​​​ര​​​ണ​​​വും തീ​​​വ്ര​​​വാ​​​ദം ഇ​​​ല്ലാ​​​താ​​​ക്ക​​​ലു​​​മെ​​​ല്ലാം ക​​​പ​​​ട വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ളാ​​​ണെ​​​ന്നു സാ​​​ധാ​​​ര​​​ണ വോ​​​ട്ട​​​ര്‍മാ​​​ര്‍ക്കും അ​​​റി​​​യാം.
ജാ​​​തി​​​യും മ​​​ത​​​വും പ​​​റ​​​ഞ്ഞു വോ​​​ട്ട​​​ര്‍മാ​​​രെ ഇ​​​നി​​​യു​​​മേ​​​റെ നാ​​​ള്‍ ക​​​ബ​​​ളി​​​പ്പി​​​ക്കാ​​​നാ​​​കി​​​ല്ല. ഭൂ​​​രി​​​പ​​​ക്ഷ സ​​​മു​​​ദാ​​​യ​​​ത്തി​​​ലെ പ​​​കു​​​തി​​​യി​​​ലേ​​​റെ പേ​​​രും പി​​​ന്നോ​​​ക്ക, ദ​​​ളി​​​ത്, ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​മെ​​​ല്ലാം ബി​​​ജെ​​​പി- ജെ​​​ഡി​​​യു കൂ​​​ട്ടു​​​കെ​​​ട്ടി​​​ന് എ​​​തി​​​രാ​​​ണ്. അ​​​ധി​​​കാ​​​ര​​​​​​ത്തി​​​നാ​​​യു​​​ള്ള അ​​​വ​​​സ​​​ര​​​വാ​​​ദ സ​​​ഖ്യ​​​മാ​​​ണ​​​തെ​​​ന്നും ജ​​​നം ക​​​ണ്ട​​​താ​​​ണ്. ബി​​​ഹാ​​​റി​​​ലെ 40ല്‍ 30 ​​​സീ​​​റ്റി​​​ലെ​​​ങ്കി​​​ലും ആ​​​ര്‍ജെ​​​ഡി, കോ​​​ണ്‍ഗ്ര​​​സ് മ​​​ഹാ​​​സ​​​ഖ്യം വി​​​ജ​​​യി​​​ക്കു​​​മെ​​​ന്നും മി​​​ശ്ര ത​​​റ​​​പ്പി​​​ച്ചു പ​​​റ​​​യു​​​ന്നു.

സ​​​ഖ്യ​​​വും മ​​​ഹാ​​​സ​​​ഖ്യ​​​വും ഒ​​​പ്പം

ബി​​​ഹാ​​​ര്‍ മു​​​ഖ്യ​​​മ​​​ന്ത്രി നി​​​തീ​​​ഷ് കു​​​മാ​​​റി​​​ന്‍റെ ജെ​​​ഡി​​​യു​​​വും ബി​​​ജെ​​​പി​​​യും രാം ​​​വി​​​ലാ​​​സ് പാ​​​സ്വാ​​​ന്‍റെ ലോ​​​ക് ജ​​​ന​​​ശ​​​ക്തി പാ​​​ര്‍ട്ടി​​​യും ചേ​​​ര്‍ന്ന സ​​​ഖ്യ​​​ത്തി​​​ന് ആ​​​ര്‍ജെ​​​ഡി- കോ​​​ണ്‍ഗ്ര​​​സ് മ​​​ഹാ​​​സ​​​ഖ്യം ശ​​​ക്ത​​​മാ​​​യ വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണ് ഉ​​​യ​​​ര്‍ത്തു​​​ന്ന​​​ത്. ഇ​​​രു സ​​​ഖ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള്ള ബ​​​ലാ​​​ബ​​​ലം ഏ​​​താ​​​ണ്ടു തു​​​ല്യ​​​മെ​​​ന്നു തോ​​​ന്നി​​​ക്കു​​​ന്ന ഉ​​​ശി​​​ര​​​ന്‍ മ​​​ല്‍സ​​​ര​​​മാ​​​ണ് ഇ​​​ക്കു​​​റി ബി​​​ഹാ​​​റി​​​ലേ​​​ത്. ബി​​​ഹാ​​​റി​​​ലെ 40 സീ​​​റ്റു​​​ക​​​ളും ഏ​​​തെ​​​ങ്കി​​​ലും പ​​​ക്ഷ​​ത്തി​​നു തൂ​​​ത്തു​​​വാ​​​രാ​​​നാ​​​കി​​​ല്ല. ജെ​​​ഡി​​​യു- ബി​​​ജെ​​​പി- എ​​​ല്‍ജെ​​​പി സ​​​ഖ്യ​​​ത്തി​​​ന് ഏ​​​താ​​​നും സീ​​​റ്റു​​​ക​​​ളി​​​ല്‍ മു​​​ന്‍തൂ​​​ക്ക​​​മു​​​ണ്ട്.

ആ​​​ര്‍ജെ​​​ഡി 19 സീ​​​റ്റി​​​ലും കോ​​​ണ്‍ഗ്ര​​​സ് ഒ​​​മ്പ​​​തു സീ​​​റ്റി​​​ലു​​​മാ​​​ണു മാ​​​റ്റു​​​ര​​​യ്ക്കു​​​ന്ന​​​ത്. പ്ര​​​തി​​​പ​​​ക്ഷ മ​​​ഹാ​​​സ​​​ഖ്യ​​​ത്തി​​​നു ശ​​​ക്തി പ​​​ക​​​രാ​​​ന്‍ അ​​​ഞ്ചു സീ​​​റ്റി​​​ല്‍ മ​​​ത്സ​​​രി​​​ക്കു​​​ന്ന ഉ​​​പേ​​​ന്ദ്ര കു​​​ഷ്വാ​​​ഹ​​​യു​​​ടെ രാ​​​ഷ്‌​​ട്രീ​​യ ലോ​​​ക്സ​​​മ​​​താ പാ​​​ര്‍ട്ടി​​​യും ര​​​ണ്ടു സീ​​​റ്റി​​​ല്‍ മ​​​ത്സ​​​രി​​​ക്കു​​​ന്ന മു​​​കേ​​​ഷ് സാ​​​ഹ്നി​​​യു​​​ടെ വി​​​കാ​​​സ്ഷീ​​​ല്‍ ഇ​​​ന്‍സാ​​​ന്‍ പാ​​​ര്‍ട്ടി​​​യു​​​മു​​​ണ്ട്.

സി​​​പി​​​എ​​​മ്മി​​​നും സി​​​പി​​​ഐ​​​ക്കും ബി​​​ഹാ​​​റി​​​ലെ മ​​​ഹാ​​​സ​​​ഖ്യ​​​ത്തി​​​ല്‍ സീ​​​റ്റു നി​​​ഷേ​​​ധി​​​ച്ചെ​​​ങ്കി​​​ലും 19ന് ​​​വോ​​​ട്ടെ​​​ടു​​​പ്പു ന​​​ട​​​ക്കു​​​ന്ന അ​​​രാ ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ തീ​​​വ്ര ഇ​​​ട​​​തു പാ​​​ര്‍ട്ടി​​​യാ​​​യ സി​​​പി​​​ഐ എം​​​എ​​​ലി​​​ന്‍റെ സ്ഥാ​​​നാ​​​ര്‍ഥി രാ​​​ജു യാ​​​ദ​​​വി​​​നെ മ​​​ഹാ​​​സ​​​ഖ്യം പി​​​ന്തു​​​ണ​​​യ്ക്കു​​​ന്നു​​​ണ്ട്. പ​​​ഴ​​​യ ചു​​​വ​​​പ്പു​​കോ​​​ട്ട​​​യാ​​​യ അ​​​ര​​​ായി​​​ല്‍ 2014ല്‍ ​​​താ​​​മ​​​ര വി​​​രി​​​യി​​​ച്ച നേ​​​ട്ടം ആ​​​വ​​​ര്‍ത്തി​​​ക്കാ​​​ന്‍ ബി​​​ജെ​​​പി​​​യു​​​ടെ സി​​​റ്റിം​​​ഗ് എം​​​പി രാ​​​ജ് കു​​​മാ​​​ര്‍ സിം​​​ഗും കി​​​ണ​​​ഞ്ഞു ശ്ര​​​മി​​​ക്കു​​​ന്നു. സി​​​പി​​​ഐ​​​എം​​​എ​​​ലി​​​നു അ​​​രാ​​​യി​​​ല്‍ ന​​​ല്‍കു​​​ന്ന പി​​​ന്തു​​​ണ​​​യ്ക്കു പ്ര​​​ത്യു​​​പ​​​കാ​​​ര​​​മാ​​​യി സ​​​മീ​​​പ മ​​​ണ്ഡ​​​ല​​​മാ​​​യ പാ​​​ട​​​ലീ​​​പു​​​ത്ര​​​യി​​​ല്‍ ലാ​​​ലു​​​വി​​​ന്‍റെ മ​​​ക​​​ള്‍ മി​​​സ ഭാ​​​ര​​​തി​​​ക്കു തീ​​​വ്ര ഇ​​​ട​​​തും പി​​​ന്തു​​​ണ ന​​​ല്‍കു​​​ന്നു.

ജെഎ​​​ന്‍യു​​​വി​​​ലെ മു​​​ന്‍ വി​​​ദ്യാ​​​ര്‍ഥി നേ​​​താ​​​വും ബേ​​​ഗു​​​സ​​​രാ​​​യി​​​ലെ സി​​​പി​​​ഐ സ്ഥാ​​​നാ​​​ര്‍ഥി​​​യു​​​മാ​​​യ ക​​​ന​​​യ്യ കു​​​മാ​​​റി​​​നെ​​​തി​​​രേ പ​​​ക്ഷേ ആ​​​ര്‍ജെ​​​ഡി​​​യി​​​ലെ ത​​​ന്‍വീ​​​ന്‍ ഹ​​​സ​​​നും ബി​​​ജെ​​​പി​​​യി​​​ലെ കേ​​​ന്ദ്ര​​​മ​​​ന്ത്രി ഗി​​​രി​​​രാ​​​ജ് സിം​​​ഗും മ​​​ത്സ​​​രി​​​ച്ചി​​​രു​​​ന്നു. ഏ​​​പ്രി​​​ല്‍ 29നാ​​​യി​​​രു​​​ന്നു ബേ​​​ഗു​​​സ​​​രാ​​​യി​​​ലെ വോ​​​ട്ടെ​​​ടു​​​പ്പ്.

പൊ​​​ള്ള​​​ലേ​​​റു​​​മ്പോ​​​ള്‍ ജ​​​നം ത​​​ണു​​​ത്തു

ഏ​​​പ്രി​​​ല്‍ 11 മു​​​ത​​​ല്‍ മെ​​​യ് 19 വ​​​രെ നീ​​​ണ്ട തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ എ​​​ല്ലാ ഘ​​​ട്ട​​​ങ്ങ​​​ളി​​​ലും പോ​​​ളിം​​​ഗ് ഉ​​​ള്ള സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ ഒ​​​ന്നാ​​​ണ് ബി​​​ഹാ​​​ര്‍. ബി​​​ഹാ​​​റി​​​ലെ ആ​​​കെ​​​യു​​​ള്ള 40 സീ​​​റ്റു​​​ക​​​ളി​​​ല്‍ ക​​​ഴി​​​ഞ്ഞ ഞാ​​​യ​​​റാ​​​ഴ്ച ആ​​​റാം ഘ​​​ട്ട​​​ത്തോ​​​ടെ 32 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലാ​​​ണ് വോ​​​ട്ടെ​​​ടു​​​പ്പു പൂ​​​ര്‍ത്തി​​​യാ​​​യ​​​ത്. അ​​​ടു​​​ത്ത ഞാ​​​യ​​​റാ​​​ഴ്ച വോ​​​ട്ടെ​​​ടു​​​പ്പു ന​​​ട​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന ഘ​​​ട്ട​​​ത്തി​​​ല്‍ ഇ​​​നി ബി​​​ഹാ​​​റി​​​ലെ എ​​​ട്ട് ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളാ​​​ണു​​​ള്ള​​​ത്.

ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ പ​​​ട്ന ന​​​ഗ​​​രം ഉ​​​ള്‍പ്പെ​​​ടു​​​ന്ന പ​​​ട്ന സാ​​​ഹി​​​ബ്, സ​​​മീ​​​പ മ​​​ണ്ഡ​​​ല​​​മാ​​​യ പാ​​​ട​​​ലീ​​​പു​​​ത്ര, ന​​​ള​​​ന്ദ, അ​​​രാ, ബ​​​ക്സ​​​ര്‍, സ​​​സ​​​റാം, കു​​​രാ​​​ക​​​ട്, ജ​​​ഹാ​​​നാ​​​ബാ​​​ദ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​ളി​​ലെ പ്ര​​​ചാ​​​ര​​​ണം ചൂ​​​ടു​​​പി​​​ടി​​​ച്ചു​​ക​​​ഴി​​​ഞ്ഞു. എ​​​ന്നാ​​​ല്‍, ചു​​​ട്ടു​​​പൊ​​​ള്ളു​​​ന്ന ചൂ​​​ട് പ്ര​​​ചാ​​​ര​​​ണ​​​ത്തി​​ന്‍റെ ആ​​​വേ​​​ശം ത​​​ണു​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.
വ​​​ന്‍നേ​​​താ​​​ക്ക​​​ളു​​​ടെ റാ​​​ലി​​​ക​​​ളി​​​ല്‍ പോ​​​ലും മൈ​​​താ​​​നം നി​​​റ​​​യാ​​​ന്‍ ആ​​​ളു​​​ക​​​ളെ​​​ത്തു​​​ന്നി​​​ല്ല. ക​​​ഴി​​​ഞ്ഞ ഞാ​​​യ​​​റാ​​​ഴ്ച ന​​​ട​​​ന്ന ആ​​​റാം ഘ​​​ട്ട​​​ത്തി​​​ലെ എ​​​ട്ടു മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ല്‍ 2014ലേ​​​തി​​​നേ​​​ക്കാ​​​ള്‍ ര​​​ണ്ടു ശ​​​ത​​​മാ​​​നം പോ​​​ളിം​​​ഗ് കു​​​റ​​​ഞ്ഞ​​​തു ജ​​​ന​​​ങ്ങ​​​ളു​​​ടെ താ​​​ത്പ​​​ര്യ​​​ക്കു​​​റ​​​വ് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. അ​​​വ​​​സാ​​​ന ഘ​​​ട്ട​​​ത്തി​​​ലെ​​​ങ്കി​​​ലും കൂ​​​ടു​​​ത​​​ല്‍ വോ​​​ട്ട​​​ര്‍മാ​​​രെ പോ​​​ളിം​​​ഗ് ബൂ​​​ത്തി​​​ലെ​​​ത്തി​​​ക്കാ​​​ന്‍ പാ​​​ര്‍ട്ടി​​​ക​​​ള്‍ ശ്ര​​​മം ഊ​​​ര്‍ജി​​​ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ലാ​​​ലു​​​വി​​​ല്ല, പ​​​ക​​​രം ഫോ​​​ട്ടോ​​​യു​​​ണ്ട്

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി ഇ​​​ന്നു ബി​​​ഹാ​​​റി​​​ലെ ബ​​​ക്സ​​​റി​​​ലും സ​​​സ​​​റാ​​​മി​​​ലും റാ​​​ലി​​​ക​​​ളി​​​ല്‍ പ്ര​​​സം​​​ഗി​​​ക്കും. കോ​​​ണ്‍ഗ്ര​​​സ് പ്ര​​​സി​​​ഡ​​ന്‍റ് രാ​​​ഹു​​​ല്‍ ഗാ​​​ന്ധി​​​ വ്യാ​​​ഴാ​​​ഴ്ച പ​​​ട്ന​​​യി​​​ലും പാ​​​ട​​​ലീ​​​പു​​​ത്ര​​​യി​​​ലു​​​മെ​​​ത്തി പ്ര​​​ചാ​​​ര​​​ണം കൊ​​​ഴു​​​പ്പി​​​ക്കും. മു​​​ഖ്യ​​​മ​​​ന്ത്രി നി​​​തീ​​​ഷ് കു​​​മാ​​​റും ബി​​​ജെ​​​പി- ജെ​​​ഡി​​​യു സ​​​ഖ്യ​​​ത്തി​​​ലെ കേ​​​ന്ദ്ര, സം​​​സ്ഥാ​​​ന മ​​​ന്ത്രി​​​മാ​​​രും ആ​​​ര്‍ജെ​​​ഡി കോ​​​ണ്‍ഗ്ര​​​സ് മ​​​ഹാ​​​സ​​​ഖ്യ​​​ത്തി​​ന്‍റെ മു​​​തി​​​ര്‍ന്ന നേ​​​താ​​​ക്ക​​​ളും സ​​​ജീ​​​വ​​​മാ​​​യി രം​​​ഗ​​​ത്തു​​​ണ്ട്. അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ല്‍ ജ​​​യി​​​ലി​​​ലു​​​ള്ള ലാ​​​ലു പ്ര​​​സാ​​​ദ് യാ​​​ദ​​​വി​​ന്‍റെ അ​​​ഭാ​​​വം എ​​​വി​​​ടെ​​​യും പ്ര​​​ക​​​ട​​​മാ​​​ണ്.

ലാ​​​ലു പ്ര​​​സാ​​​ദി​​​ന്‍റെ ഭാ​​​ര്യ​​​യും മു​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യ റാ​​​ബ്രി ദേ​​​വി​​യും ​ഇ​​​ള​​​യ മ​​​ക​​​നും മു​​​ന്‍ ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യ തേ​​​ജ്വ​​​സി യാ​​​ദ​​​വും മ​​​ഹാ​​​സ​​​ഖ്യ​​​ത്തി​​​ന്‍റെ റാ​​​ലി​​​ക​​​ളി​​​ല്‍ നി​​​റ​​​യു​​​ന്നു. തേ​​​ജ​​​സ്വി​​​യു​​​മാ​​​യി ഉ​​​ട​​​ക്കി മാ​​​റി​​നി​​​ന്നി​​​രു​​​ന്ന മ​​​റ്റൊ​​​രു മ​​​ക​​​ന്‍ തേ​​​ജ് പ്ര​​​താ​​​പ് യാ​​​ദ​​​വ് കൂ​​​ടി തേ​​​ജ​​​സ്വി​​​യോ​​​ടൊ​​​പ്പം പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ല്‍ സ​​​ജീ​​​വ​​​മാ​​​യ​​​ത് ആ​​​ര്‍ജെ​​​ഡി​​​ക്ക് ആ​​​ശ്വാ​​​സ​​​മാ​​​യി​​​ട്ടു​​​ണ്ട്.

ലാ​​​ലു​​​വി​​ന്‍റെ ഫോ​​​ട്ടോ​​​യു​​​മാ​​​യാ​​​ണു മി​​​ക്ക റാ​​​ലി​​​ക​​​ളി​​​ലും ആ​​​ര്‍ജെ​​​ഡി നേ​​​താ​​​ക്ക​​​ള്‍ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നി​​​റ​​​ങ്ങു​​​ന്ന​​​ത്. മ​​​ക്ക​​​ളാ​​​യ തേ​​​ജ​​​സ്വി, തേ​​​ജ്, പാ​​​ട​​​ലീ​​​പു​​​ത്ര​​​യി​​​ലെ സ്ഥാ​​​നാ​​​ര്‍ഥി കൂ​​​ടി​​​യാ​​​യ മ​​​ക​​​ള്‍ മി​​​സ ഭാ​​​ര​​​തി എ​​​ന്നി​​​വ​​​രെ​​​ല്ലാം ലാ​​​ലു​​​വി​​​ന്‍റെ ചി​​​ത്രം വോ​​​ട്ട​​​ര്‍മാ​​​രെ ഉ​​​യ​​​ര്‍ത്തി​​​ക്കാ​​​ട്ടാ​​​ന്‍ പ്ര​​​ത്യേ​​​കം ശ്ര​​​ദ്ധി​​​ക്കു​​​ന്നു. ബി​​​ഹാ​​​റി​​​ന്‍റെ ര​​​ക്ഷ​​​ക​​​നാ​​​യ ലാ​​​ലു​​​വി​​​നെ ജ​​​യി​​​ലി​​​ലി​​​ട്ട​​​വ​​​ര്‍ക്കു ജ​​​നം ചു​​​ട്ട​​​മ​​​റു​​​പ​​​ടി ന​​​ല്‍കു​​​മെ​​​ന്നു തേ​​​ജ​​​സ്വി യാ​​​ദ​​​വ് ദീ​​​പി​​​ക​​​യോ​​​ടു പ​​​റ​​​ഞ്ഞു.


ബി​​​ഹാ​​​റി​​​ല്‍ ഇ​​​നി​​​യു​​​ള്ള പ്ര​​​സ്റ്റീ​​​ജ് പോ​​​രാ​​​ട്ട​​​ങ്ങ​​​ള്‍



1. പ​​​ട്ന സാ​​​ഹി​​​ബ്:

കേ​​​ന്ദ്ര നി​​​യ​​​മ, ഐ​​​ടി മ​​​ന്ത്രി​​​യും മു​​​തി​​​ര്‍ന്ന ബി​​​ജെ​​​പി നേ​​​താ​​​വു​​​മാ​​​യ ര​​​വി​​​ശ​​​ങ്ക​​​ര്‍ പ്ര​​​സാ​​​ദും സി​​​റ്റിം​​​ഗ് എം​​​പി​​​യും മു​​​ന്‍ കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യും സി​​​നി​​​മാ​​​താ​​​ര​​​വു​​​മാ​​​യ ശ​​​ത്രു​​​ഘ​​​്നന്‍ സി​​​ന്‍ഹ​​​യും ത​​​മ്മി​​​ലു​​​ള്ള പ​​​ട്ന സാ​​​ഹി​​​ബി​​​ലെ പോ​​​രാ​​​ട്ട​​മാ​​ണ് ഏ​​​ഴാം ഘ​​​ട്ട​​​ത്തി​​​ലെ പ്ര​​​ധാ​​​ന സ്റ്റാ​​​ര്‍ മ​​​ത്സ​​​രം. രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​മാ​​​യ ര​​​വി​​​ശ​​​ങ്ക​​​ര്‍ ആ​​​ദ്യ​​​മാ​​​യാ​​​ണു ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​ത്. ബി​​​ജെ​​​പി ടി​​​ക്ക​​​റ്റി​​​ല്‍ ര​​​ണ്ടു ത​​​വ​​​ണ ഇ​​​വി​​​ടെ ജ​​​യി​​​ച്ച ശ​​​ത്രു​​​ഘ്നന്‍ സി​​​ന്‍ഹ അ​​​ടു​​​ത്തി​​​ടെ​​​യാ​​​ണു ബി​​​ജെ​​​പി വി​​​ട്ട് കോ​​​ണ്‍ഗ്ര​​​സി​​​ല്‍ ചേ​​​ര്‍ന്ന​​​ത്. മോ​​​ദി​​​യു​​​ടെ ക​​​ടു​​​ത്ത വി​​​മ​​​ര്‍ശ​​​ക​​​നാ​​​യ സി​​​ന്‍ഹ​​​യ്ക്ക് മ​​​ന്ത്രി​​​സ്ഥാ​​​നം നി​​​ഷേ​​​ധി​​​ച്ചി​​​രു​​​ന്നു.

ജാ​​​തി സ​​​മ​​​വാ​​​ക്യ​​​ങ്ങ​​​ളും ഇ​​​രു​​​നേ​​​താ​​​ക്ക​​​ളു​​​ടെ​​​യും ബ​​​ന്ധു- സു​​​ഹൃ​​​ദ് വ​​​ല​​​യ​​​ങ്ങ​​​ളും ആ​​​ര്‍എ​​​സ്എ​​​സും പ​​​ണ​​​ക്കൊ​​​ഴു​​​പ്പു​​​മാ​​​കും പ​​​ട്ന​​​യി​​​ലെ ന​​​ക്ഷ​​​ത്ര പോ​​​രാ​​​ട്ട​​​ത്തി​​​ന്‍റെ അ​​​ന്തി​​​മ​​​ഫ​​​ലം നി​​​ര്‍ണ​​​യി​​​ക്കു​​​ക. പ്ര​​​ബ​​​ല​​​മാ​​​യ കാ​​​യ​​​സ്ത വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള്ള​​​വ​​​രാ​​​ണു ര​​​വി​​​ശ​​​ങ്ക​​​റും ശ​​​ത്രു​​​ഘ​​​്നനും. പ്ര​​​ചാ​​​ര​​​ണം കൊ​​​ഴു​​​പ്പി​​​ക്കാ​​​ന്‍ രാ​​​ഹു​​​ല്‍ ഗാ​​​ന്ധി വ്യാ​​​ഴാ​​​ഴ്ച പ​​​ട്ന​​​യി​​​ല്‍ റോ​​​ഡ് ഷോ ​​​ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. അ​​​മി​​​ത് ഷാ ​​​ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പ​​​ട്ന ന​​​ഗ​​​ര​​​ത്തി​​​ല്‍ റോ​​​ഡ് ഷോ ​​​ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.

ശ​​​ത്രു​​​ഘ​​​്നന്‍റെ ഭാ​​​ര്യ​​​യും ല​​​ക്നൗ​​​വി​​​ല്‍ കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി രാ​​​ജ്നാ​​​ഥ് സിം​​​ഗി​​​നെ​​​തി​​​രേ​​​യു​​​ള്ള സ​​​മാ​​​ജ് വാ​​ദി പാ​​​ര്‍ട്ടി സ്ഥാ​​​നാ​​​ര്‍ഥി​​​യു​​​മാ​​​യ പൂ​​​നം സി​​​ന്‍ഹ ക​​​ഴി​​​ഞ്ഞ ഞാ​​​യ​​​റാ​​​ഴ്ച പ​​​ട്ന​​​യി​​​ലെ​​​ത്തി ശ​​​ത്രു​​​ഘ​​​്നനു വേ​​​ണ്ടി പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തി. ബോ​​​ളി​​​വു​​​ഡ് താ​​​ര​​​വും ശ​​​ത്രു​​​ഘ​​​്നന്‍റെ മ​​​ക​​​ളു​​​മാ​​​യ സോ​​​നാ​​​ക്ഷി സി​​​ന്‍ഹ​​​യും പ​​​ട്ന​​​യി​​​ലെ പ്ര​​​ചാ​​​ര​​​ണം കൊ​​​ഴു​​​പ്പി​​​ക്കു​​​ന്നു​​​ണ്ട്.

ഒ​​​രാ​​​ളു​​​ടെ പാ​​​ര്‍ട്ടി​​​യാ​​​യി മാ​​​റി​​​യ ബി​​​ജെ​​​പി​​​യി​​​ല്‍ ജ​​​നാ​​​ധി​​​പ​​​ത്യം ഇ​​​ല്ലാ​​​താ​​​യെ​​​ന്നും സു​​​താ​​​ര്യ​​​ത​​​യി​​​ലും സ​​​ത്യ​​​സ​​​ന്ധ​​​ത​​​യി​​​ലും വി​​​ശ്വ​​​സി​​​ക്കു​​​ന്ന​​​തു കൊ​​​ണ്ടാ​​​ണ് ബി​​​ജെ​​​പി വി​​​ട്ട​​​തെ​​​ന്നും ശ​​​ത്രു​​​ഘ​​​്നന്‍ സി​​ൻ​​ഹ പ​​​ട്ന​​​യി​​​ല്‍ ദീ​​​പി​​​ക​​​യോ​​​ടു പ​​​റ​​​ഞ്ഞു. ഇ​​​ക്കാ​​​ര്യം വോ​​​ട്ട​​​ര്‍മാ​​​ര്‍ക്കു ബോ​​​ധ്യ​​​മാ​​​യി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. മോ​​​ദി സ​​​ര്‍ക്കാ​​​രി​​​നു​​​ള്ള അം​​​ഗീ​​​കാ​​​ര​​​മാ​​​കും ത​​​ന്‍റെ വി​​​ജ​​​യ​​​മെ​​​ന്നും വ്യ​​​ക്ത​​​മാ​​​യ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തോ​​​ടെ ബി​​​ജെ​​​പി വീ​​​ണ്ടും അ​​​ധി​​​കാ​​​ര​​​ത്തി​​​ല്‍ വ​​​രു​​​മെ​​​ന്നും ര​​​വി​​​ശ​​​ങ്ക​​​ര്‍ പ്ര​​​സാ​​​ദും ദീ​​​പി​​​ക​​​യോ​​​ടു വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

2. പാ​​​ട​​​ലീ​​​പു​​​ത്ര

ലാ​​​ലു പ്ര​​​സാ​​​ദ് യാ​​​ദ​​​വി​​​ന്‍റെ മ​​​ക​​​ള്‍ മി​​​സ ഭാ​​​ര​​​തി​​​യും ലാ​​​ലു​​​വി​​​ന്‍റെ പ​​​ഴ​​​യ വി​​​ശ്വ​​​സ്ത​​​നും ബ​​​ന്ധു​​​വും കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യു​​​മാ​​​യ രാം​​​കൃ​​​പാ​​​ല്‍ യാ​​​ദ​​​വും ആ​​​ണ് പാ​​​ട​​​ലീ​​​പു​​​ത്ര​​​യി​​​ല്‍ നേ​​​ര്‍ക്കു​​​നേ​​​ര്‍ ഏ​​​റ്റു​​​മു​​​ട്ടു​​​ന്ന​​​ത്. നി​​​ല​​​വി​​​ല്‍ രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​മാ​​​ണു മി​​​സ ഭാ​​​ര​​​തി. പാ​​​ട​​​ലീ​​​പു​​​ത്ര​​​യി​​​ലെ സി​​​റ്റിം​​​ഗ് എം​​​പി​​​യാ​​​ണ് രാം​​​കൃ​​​പാ​​​ല്‍. ഇ​​​രു​​​വ​​​ര്‍ക്കും പ്ര​​​സ്റ്റീ​​​ജ് പോ​​​രാ​​​ട്ട​​​മാ​​​ണി​​​ത്.

വ്യാ​​​ഴാ​​​ഴ്ച രാ​​​ഹു​​​ല്‍ ഗാ​​​ന്ധി ത​​​ന്നെ മി​​​സ ഭാ​​​ര​​​തി​​​ക്കു വേ​​​ണ്ടി പ്ര​​​സം​​​ഗി​​​ക്കാ​​​ന്‍ പാ​​​ട​​​ലീ​​​പു​​​ത്ര​​​യി​​​ലെ​​​ത്തു​​​ന്നു​​​ണ്ട്. മു​​​തി​​​ര്‍ന്ന ബി​​​ജെ​​​പി, ജെ​​​ഡി​​​യു നേ​​​താ​​​ക്ക​​​ളും സ​​​ജീ​​​വ​​​മാ​​​യി പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ലു​​​ണ്ട്. 2014ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ അ​​​ടു​​​ത്ത ബ​​​ന്ധു കൂ​​​ടി​​​യാ​​​യ രാം​​​കൃ​​​പാ​​​ല്‍ യാ​​​ദ​​​വ് ത​​​ന്നെ​​​യാ​​​ണ് മി​​​സ​​​യെ തോ​​​ല്‍പ്പി​​​ച്ച​​​ത്. മോ​​​ദി ത​​​രം​​​ഗ​​​ത്തി​​​ലും 40,000ല്‍ ​​​താ​​​ഴെ വോ​​​ട്ടി​​​നാ​​​യി​​​രു​​​ന്നു ജ​​​യം. 2004ല്‍ ​​​പ​​​ട്ന മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ ബി​​​ജെ​​​പി​​​യി​​​ലെ സി.​​​പി. ഠാ​​​ക്കൂ​​​റി​​​നെ മ​​​ല​​​ര്‍ത്തി​​​യ​​​ടി​​​ച്ചാ​​​ണ് ആ​​​ര്‍ജെ​​​ഡി സ്ഥാ​​​നാ​​​ര്‍ഥി​​​യാ​​​യ രാം​​​കൃ​​​പാ​​​ല്‍ ലോ​​​ക്സ​​​ഭ​​​യി​​​ല്‍ ആ​​​ദ്യ​​​മെ​​​ത്തി​​​യ​​​ത്. 2009ല്‍ ​​​ലാ​​​ലു പ്ര​​​സാ​​​ദ് യാ​​​ദ​​​വ് ഈ ​​​സീ​​​റ്റി​​​ല്‍ മ​​​ത്സ​​​രി​​​ച്ച​​​തോ​​​ടെ രാം​​​കൃ​​​പാ​​​ലി​​​ന് സീ​​​റ്റു നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ട്ടു. ഈ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ പാ​​​ട​​​ലീ​​​പു​​​ത്ര സീ​​​റ്റ് ചോ​​​ദി​​​ച്ചെ​​​ങ്കി​​​ലും ലാ​​​ലു പ്ര​​​സാ​​​ദ് കൊ​​​ടു​​​ത്തി​​​ല്ല. ഇ​​​തേ തു​​​ട​​​ര്‍ന്നാ​​​ണ് 2014ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു തൊ​​​ട്ടു​​​മു​​​മ്പു ആ​​​ര്‍ജെ​​​ഡി വി​​​ട്ട് ഇ​​​യാ​​​ള്‍ ബി​​​ജെ​​​പി​​​യി​​​ലെ​​​ത്തി മ​​​ല്‍സ​​​രി​​​ച്ചു ജ​​​യി​​​ച്ച​​​ത്.

ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ പ​​​ട്ന ജി​​​ല്ല​​​യി​​​ല്‍ ത​​​ന്നെ​​​യാ​​​ണ് പാ​​​ട​​​ലീ​​​പു​​​ത്ര​​​യും. ആ​​​ധു​​​നി​​​ക പ​​​ട്ന ന​​​ഗ​​​ര​​​ത്തോ​​​ടു ചേ​​​ര്‍ന്നു കി​​​ട​​​ക്കു​​​ന്ന പാ​​​ട​​​ലീ​​​പു​​​ത്ര പു​​​രാ​​​ത​​​ന കാ​​​ല​​​ത്തു ശി​​​ശു​​​നാ​​​ഗ, ന​​​ന്ദ, മൗ​​​ര്യ, ഗു​​​പ്ത, പാ​​​ല തു​​​ട​​​ങ്ങി​​​യ രാ​​​ജ​​​വം​​​ശ​​​ങ്ങ​​​ളു​​​ടെ ത​​​ല​​​സ്ഥാ​​​ന ന​​​ഗ​​​രി​​​യാ​​​യി​​​രു​​​ന്നു. അ​​​നേ​​​കം നൂ​​​റ്റാ​​​ണ്ടു​​​ക​​​ള്‍ക്കു മു​​​മ്പു ലോ​​​ക​​​ത്തി​​​ലെ ത​​​ന്നെ വ​​​ലി​​​യ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യ പാ​​​ട​​​ലീ​​​പു​​​ത്ര പു​​​തു​​​നൂ​​​റ്റാ​​​ണ്ടി​​​ലെ ജ​​​നാ​​​ധി​​​പ​​​ത്യ യു​​​ദ്ധം കൊ​​​ണ്ടാ​​​ണു വീ​​​ണ്ടും ശ്ര​​​ദ്ധേ​​​യ​​​മാ​​​കു​​​ന്ന​​​ത്.

3. സ​​​സാ​​​റാം

മു​​​ന്‍ ലോ​​​ക്സ​​​ഭാ സ്പീ​​​ക്ക​​​റും ജ​​​ഗ​​​ജീ​​​വ​​​ന്‍ റാ​​​മി​​ന്‍റെ മ​​​ക​​​ളും കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വു​​​മാ​​​യ മീ​​​രാ കു​​​മാ​​​റും ബി​​​ജെ​​​പി​​​യു​​​ടെ സി​​​റ്റിം​​​ഗ് എം​​​പി ഛെദി ​​​പാ​​​സ്വാ​​​നും ത​​​മ്മി​​​ലാ​​​ണ് സ​​​സാ​​​റാ​​​മി​​​ല്‍ ഉ​​​ശി​​​ര​​​ന്‍ മ​​​ത്സ​​​രം. ജ​​​ഗ​​​ജീ​​​വ​​​ന്‍ റാം ​​​തു​​​ട​​​ര്‍ച്ച​​​യാ​​​യി ഒ​​​മ്പ​​​തു ത​​​വ​​​ണ​​​യും തു​​​ട​​​ര്‍ന്ന് മ​​​ക​​​ള്‍ മീ​​​രാ കു​​​മാ​​​ര്‍ ര​​​ണ്ടു ത​​​വ​​​ണ​​​യും ജ​​​യി​​​ച്ച മ​​​ണ്ഡ​​​ല​​​മാ​​​ണി​​​ത്. വി​​​ദേ​​​ശ​​​കാ​​​ര്യ സ​​​ര്‍വീ​​​സി​​​ലെ മു​​​ന്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​യും ദ​​​ളി​​​ത് നേ​​​താ​​​വു​​​മാ​​​യ മീ​​​ര​​​യെ സോ​​​ണി​​​യാ ഗാ​​​ന്ധി​​​യാ​​​ണ് ഇ​​​ന്ത്യ​​​യി​​​ലെ പ്ര​​​ഥ​​​മ വ​​​നി​​​താ സ്പീ​​​ക്ക​​​റാ​​​യി നി​​​യോ​​​ഗി​​​ച്ച​​​ത്.

1989ലും 1991​​​ലും 2014ലും ഛെ​​​ദി പാ​​​സ്വാ​​​നോ​​​ടു മീ​​​രാ കു​​​മാ​​​ര്‍ തോ​​​റ്റി​​​രു​​​ന്നു. 2004, 2009 തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ല്‍ മീ​​​ര​​​യ്ക്കാ​​​യി​​​രു​​​ന്നു ജ​​​യം. ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ ബി​​​ജെ​​​പി ത​​​രം​​​ഗ​​​ത്തി​​​ല്‍ 64,000 വോ​​​ട്ടു​​​ക​​​ള്‍ക്കാ​​​ണ് മീ​​​ര​​​യെ ഛെദി ​​​പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

ഡ​​​ല്‍ഹി​​​യി​​​ല്‍ സ്ഥി​​​ര​​​താ​​​മ​​​സ​​​മാ​​​ക്കി​​​യ മീ​​​ര​​​യ്ക്കു നാ​​​ടു​​​മാ​​​യി ബ​​​ന്ധ​​​മി​​​ല്ലെ​​​ന്ന​​​താ​​​ണ് ഇ​​​ത്ത​​​വ​​​ണ​​​ത്തെ ബി​​​ജെ​​​പി പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന്‍റെ ഊ​​​ന്ന​​​ല്‍. മീ​​​ര​​​യു​​​ടെ പേ​​​ര് സ​​​സ​​​റാ​​​മി​​​ലെ വോ​​​ട്ട​​​ര്‍ പ​​​ട്ടി​​​ക​​​യി​​​ല്‍ പോ​​​ലു​​​മി​​​ല്ലെ​​​ന്നും എ​​​ന്നാ​​​ല്‍ ഛെദി ​​​മ​​​ണ്ണി​​​ന്‍റെ പു​​​ത്ര​​​നാ​​​ണെ​​​ന്നും ബി​​​ജെ​​​പി നേ​​​താ​​​വ് ജീ​​​തേ​​​ന്ദ്ര പാ​​​ണ്ഡെ പ​​​റ​​​ഞ്ഞു. മീ​​​ര​​​യ്ക്കു മ​​​ണ്ഡ​​​ല​​​ത്തി​​​ലെ​​​വി​​​ടെ​​​യും സ്വ​​​ന്തം വീ​​​ടോ വാ​​​ട​​​ക വീ​​​ടോ പോ​​​ലു​​​മി​​​ല്ലെ​​​ന്നും ബി​​​ജെ​​​പി ആ​​​രോ​​​പി​​​ച്ചു. എ​​​ന്നാ​​​ല്‍, ജ​​​ഗ​​​ജീ​​​വ​​​ന്‍ റാം ​​​വ​​​ള​​​ര്‍ത്തി​​​യെ​​​ടു​​​ത്ത മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ മ​​​ക​​​ളും ര​​​ണ്ടു ത​​​വ​​​ണ ഇ​​​വി​​​ടെ എം​​​പി​​​യു​​​മാ​​​യി​​​രു​​​ന്ന മീ​​​ര​​​യു​​​ടെ വി​​​ലാ​​​സ​​​ത്തെ​​​ക്കു​​​റി​​​ച്ചു ജ​​​ന​​​ങ്ങ​​​ള്‍ക്കു സം​​​ശ​​​യ​​​മി​​​ല്ലെ​​​ന്ന് കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വ് അ​​​നി​​​ല്‍ തി​​​വാ​​​രി തി​​​രി​​​ച്ച​​​ടി​​​ച്ചു.

പ​​​ട്ന​​​യി​​​ല്‍ നി​​​ന്ന് ജോ​​​ര്‍ജ് ക​​​ള്ളി​​​വ​​​യ​​​ലി​​​ല്‍

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.