എ​ൻ​ജി​നി​യ​റിം​ഗ് , ആ​ർ​ക്കി​ടെ​ക്ച​ർ, മെ​ഡി​ക്ക​ൽ അ​നു​ബ​ന്ധ കോ​ഴ്സു​ക​ളി​ലെ പ്ര​വേ​ശ​ന സാ​ധ്യ​ത​ക​ൾ
Tuesday, June 11, 2019 1:37 AM IST
കേ​​​​ര​​​​ള​​​​ത്തി​​​​ലെ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്, ഫാ​​​​ർ​​​​മ​​​​സി, ആ​​​​ർ​​​​ക്കി​​​​ടെ​​​​ക്ച​​​​ർ പ്ര​​​​ഫ​​​​ഷ​​​​ണ​​​​ൽ കോ​​​​ഴ്സു​​​​ക​​​​ളി​​​​ലെ പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​നാ​​​​യു​​​​ള്ള റാ​​​​ങ്ക് പ​​​​ട്ടി​​​​ക പ്ര​​​​സി​​​​ദ്ധ​​​​പ്പെ​​​​ടു​​​​ത്തി​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ പ്ര​​​​സ്തു​​​​ത കോ​​​​ഴ്സു​​​​ക​​​​ളു​​​​ടെ പ്ര​​​​വേ​​​​ശ​​​​ന സാ​​​​ധ്യ​​​​ത​​​​ക​​​​ൾ മ​​​​ന​​​​സി​​​​ലാ​​​​ക്കാം. മു​​​​ൻ വ​​​​ർ​​​​ഷം (2018) സം​​​​സ്ഥാ​​​​ന​​​​ത്ത് ന​​​​ട​​​​ത്തി​​​​യ ഓ​​​​ണ്‍​ലൈ​​​​ൻ അ​​​​ലോ​​​​ട്മെ​​​​ന്‍റി​​​​ന്‍റെ അ​​​​വ​​​​സാ​​​​ന റാ​​​​ങ്ക് നി​​​​ല​​​​വാ​​​​രം വി​​​​ശ​​​​ക​​​​ല​​​​നം ചെ​​​​യ്താ​​​​ൽ ഇ​​​​ഷ്ട​​​​പ്പെ​​​​ട്ട കോ​​​​ഴ്സു​​​​ക​​​​ളു​​​​ടെ ല​​​​ഭ്യ​​​​ത മ​​​​ന​​​​സി​​​​ലാ​​​​ക്കു​​​​ന്ന​​​​തി​​​​ന് ഉ​​​​പ​​​​ക​​​​രി​​​​ക്കും. ആ​​​​ർ​​​​ക്കി​​​​ടെ​​​​ക്ച​​​​ർ അ​​​​ട​​​​ക്കം 32 ബ്രാ​​​​ഞ്ചു​​​​ക​​​​ൾ ഉ​​​​ൾ​​​ക്കൊ​​​​ള്ളു​​​​ന്ന​​​​താ​​​​ണ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് സ്ട്രീം ​​​​കോ​​​​ഴ്സു​​​​ക​​​​ൾ.

സ​​​​ർ​​​​ക്കാ​​​​ർ മേ​​​​ഖ​​​​ല​​​​യി​​​​ലെ 19, സ​​​​ർ​​​​ക്കാ​​​​ർ നി​​​​യ​​​​ന്ത്രി​​​​ത സ്വാ​​​​ശ്ര​​​​യ മേ​​​​ഖ​​​​ല​​​​യി​​​​ലെ 25 എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് കോ​​​​ളേ​​​​ജു​​​​ക​​​​ളി​​​​ലാ​​​​യി 12653 സീ​​​​റ്റു​​​​ക​​​​ളും സ്വ​​​​കാ​​​​ര്യ സ്വാ​​​​ശ്ര​​​​യ മേ​​​​ഖ​​​​ല​​​​യി​​​​ലെ 135 കോ​​​​ളേ​​​​ജു​​​​ക​​​​ളി​​​​ലാ​​​​യി 39515 സീ​​​​റ്റു​​​​ക​​​​ൾ അ​​​​ട​​​​ക്കം ആ​​​​കെ 51804 സീ​​​​റ്റു​​​​ക​​​​ൾ വി​​​​വി​​​​ധ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ബ്രാ​​​​ഞ്ചു​​​​ക​​​​ളി​​​​ലാ​​​​യി സം​​​​സ്ഥാ​​​​ന​​​​ത്ത് നി​​​​ല​​​​വി​​​​ലു​​​​ണ്ട്. ഇ​​​​തി​​​​ൽ ആ​​​​ർ​​​​ക്കി​​​​ടെ​​​ക്ച​​​​ർ കോ​​​​ഴ്സി​​​​നാ​​​​യി നാ​​​​ലു സ​​​​ർ​​​​ക്കാ​​​​ർ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലെ 193 സീ​​​​റ്റു​​​​ക​​​​ളും, സ്വ​​​​കാ​​​​ര്യ സ്വാ​​​​ശ്ര​​​​യ മേ​​​​ഖ​​​​ല​​​​യി​​​​ലെ 27 ആ​​​​ർ​​​​ക്കി​​​​ടെ​​​​ക്ച​​​​ർ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലെ 1270 സീ​​​​റ്റു​​​​ക​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു. സ​​​​ർ​​​​ക്കാ​​​​ർ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് കോ​​​​ള​​​​ജു​​​​ക​​​​ൾ​​​​ക്ക് പു​​​​റ​​​​മേ സ​​​​ർ​​​​ക്കാ​​​​ർ നി​​​​യ​​​​ന്ത്രി​​​​ത സ്വാ​​​​ശ്ര​​​​യ മേ​​​​ഖ​​​​ല​​​​യി​​​​ലെ 85 ശ​​​​ത​​​​മാ​​​​നം സീ​​​​റ്റു​​​​ക​​​​ളും സ്വ​​​​കാ​​​​ര്യ സ്വാ​​​​ശ്ര​​​​യ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലെ 50 ശ​​​​ത​​​​മാ​​​​നം സീ​​​​റ്റു​​​​ക​​​​ളും പ്ര​​​​വേ​​​​ശ​​​​ന ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ ന​​​​ട​​​​ത്തു​​​​ന്ന ഓ​​​​ണ്‍​ലൈ​​​​ൻ അ​​​​ലോ​​​​ട്ട്മെ​​​​ന്‍റി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടും.

എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് സ്ട്രീ​​​​മി​​​​ലെ ആ​​​​ർ​​​​ക്കി​​​​ടെ​​​​ക്ച​​​​ർ കോ​​​​ഴ്സി​​​​ന് ജ​​​​ന​​​​റ​​​​ൽ മെ​​​​രി​​​​റ്റി​​​​ൽ, സ​​​​ർ​​​​ക്കാ​​​​ർ കോ​​​​ള​​​​ജി​​​​ൽ ആ​​​​ർ​​​​ക്കി​​​​ടെ​​​​ക്ച​​​​ർ റാ​​​​ങ്ക് 208 വ​​​​രേ​​​​യും, സ്വ​​​​കാ​​​​ര്യ സ്വാ​​​​ശ്ര​​​​യ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ൽ 2113 വ​​​​രേ​​​​യും അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്. എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് കോ​​​​ഴ്സു​​​​ക​​​​ളു​​​​ക​​​​ളി​​​​ൽ ഏ​​​​റ്റ​​​​വും പ്രി​​​​യ​​​​മേ​​​​റി​​​​യ കം​​​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ് (CS) കോ​​​​ഴ്സി​​​​ന് സ​​​​ർ​​​​ക്കാ​​​​ർ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് കോ​​​​ള​​​​ജി​​​​ൽ ജ​​​​ന​​​​റ​​​​ൽ മെ​​​​രി​​​​റ്റി​​​​ൽ 9128 റാ​​​​ങ്ക് വ​​​​രേ​​​​യും സ​​​​ർ​​​​ക്കാ​​​​ർ നി​​​​യ​​​​ന്ത്രി​​​​ത സ്വാ​​​​ശ്ര​​​​യ കോ​​​​ള​​​​ജി​​​​ൽ 46292 റാ​​​​ങ്ക് വ​​​​രേ​​​​യും പ്ര​​​​വേ​​​​ശ​​​​നം ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

തു​​​​ട​​​​ർ​​​​ന്നു​​​​ള്ള പ്രി​​​​യ​​​​മേ​​​​റി​​​​യ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് കോ​​​​ഴ്സു​​​​ക​​​​ളു​​​​ക​​​​ളാ​​​​യ ഇ​​​​ല​​​​ക്ട്രോ​​​​ണി​​​​ക്സ് & ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് (EC ) 23409 റാ​​​​ങ്ക് വ​​​​രേ​​​​യും മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് (ME) 12433 വ​​​​രേ​​​​യും , ഇ​​​​ല​​​​ക്ട്രി​​​​ക്ക​​​​ൽ & ഇ​​​​ല​​​​ക്ട്രോ​​​​ണി​​​​ക്സ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് (EE) 16108 വ​​​​രേ​​​​യും, സി​​​​വി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് (CE) 7410 വ​​​​രേ​​​​യും, അ​​​​ഗ്രി​​​​ക്ക​​​​ൾ​​​​ച്ച​​​​റ​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് (AG) 7874 വ​​​​രേ​​​​യും , ഡ​​​​യ​​​​റി ടെ​​​​ക്നോ​​​​ള​​​​ജി (DS) 10645 റാ​​​​ങ്ക് വ​​​​രേ​​​​യും സ​​​​ർ​​​​ക്കാ​​​​ർ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ൽ ജ​​​​ന​​​​റ​​​​ൽ മെ​​​​രി​​​​റ്റി​​​​ൽ അ​​​​ലോ​​​​ട്മെ​​​​ന്‍റ് ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് പ​​​​ഠ​​​​ന​​​​ത്തി​​​​നാ​​​​യി 2018 വ​​​​ർ​​​​ഷം വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ താ​​​​ല്പ​​​​ര്യം കാ​​​​ണി​​​​ച്ച​​​​ത് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തെ കോ​​​​ള​​​​ജ് ഓ​​​​ഫ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് (TVE) ആ​​​​ണ്. തു​​​​ട​​​​ർ​​​​ന്നു​​​​ള്ള ക്ര​​​​മ​​​​ത്തി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ മേ​​​​ഖ​​​​ല​​​​യി​​​​ലെ തൃശൂ​​​​ർ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് കോ​​​​ള​​​​ജ് (TCR), കൊ​​​​ല്ലം ടി​​​​കെ​​​​എം (TKM), ബാ​​​​ർ​​​​ട്ട​​​​ണ്‍​ഹി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് കോ​​​​ള​​​​ജ് (TRV ), കോ​​​​ട്ട​​​​യം രാ​​​​ജീ​​​​വ് ഗാ​​​​ന്ധി എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് കോ​​​​ള​​​​ജ് (KTE) എ​​​​ന്നി​​​​വ​​​​യും പെ​​​​ടു​​​​ന്നു.


സ​​​​ർ​​​​ക്കാ​​​​ർ നി​​​​യ​​​​ന്ത്രി​​​​ത സ്വാ​​​​ശ്ര​​​​യ കോ​​​​ളേ​​​​ജു​​​​ക​​​​ളി​​​​ൽ എ​​​​റ​​​​ണാ​​​​കു​​​​ളം മോ​​​​ഡ​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് കോ​​​​ള​​​​ജ് (MDL), ശ്രീ ​​​​ചി​​​​ത്തി​​​​ര തി​​​​രു​​​​നാ​​​​ൾ കോ​​​​ള​​​​ജ് ഓ​​​​ഫ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് (SCT) , തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തെ എ​​​​ൽ​​​​ബി​​​​എ​​​​സ് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ടെ​​​​ക്നോ​​​​ള​​​​ജി ഫോ​​​​ർ വി​​​​മ​​​​ൻ (LBT), ചെ​​​​ങ്ങ​​​​ന്നൂ​​​​രി​​​​ലെ കോ​​​​ള​​​​ജ് ഓ​​​​ഫ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് (CHN), അ​​​​ടൂ​​​​രി​​​​ലെ കോ​​​​ള​​​​ജ് ഓ​​​​ഫ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് (ADR) എ​​​​ന്നി​​​​വ​​​​യും മു​​​​ൻ നി​​​​ര​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന​​​​താ​​​​ണ്.

ബി​​​​ഫാം

മെ​​​​ഡി​​​​ക്ക​​​​ൽ സ്ട്രീ​​​​മി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന ബി​​​​ഫാം (BP) ഫാ​​​​ർ​​​​മ​​​​സി കോ​​​​ഴ്സി​​​​നാ​​​​യി നാ​​​​ലു സ​​​​ർ​​​​ക്കാ​​​​ർ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലാ​​​​യി 160 സീ​​​​റ്റു​​​​ക​​​​ളും സ്വാ​​​​ശ്ര​​​​യ മേ​​​​ഖ​​​​ല​​​​യി​​​​ലെ 38 കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലാ​​​​യി 2360 സീ​​​​റ്റു​​​​ക​​​​ളും അ​​​​ട​​​​ക്കം ആ​​​​കെ 2520 സീ​​​​റ്റു​​​​ക​​​​ൾ ല​​​​ഭ്യ​​​​മാ​​​​ണ്. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ബി​​​​ഫാം കോ​​​​ഴ്സി​​​​ന് സ​​​​ർ​​​​ക്കാ​​​​ർ കോ​​​​ള​​​​ജി​​​​ൽ ഫാ​​​​ർ​​​​മ​​​​സി റാ​​​​ങ്ക് 2281 വ​​​​രേ​​​​യും, സ​​​​ർ​​​​ക്കാ​​​​ർ നി​​​​യ​​​​ന്ത്രി​​​​ത സ്വാ​​​​ശ്ര​​​​യ മേ​​​​ഖ​​​​ല​​​​യി​​​​ൽ ഫാ​​​​ർ​​​​മ​​​​സി റാ​​​​ങ്ക് 20052 വ​​​​രേ​​​​യും സ്വ​​​​കാ​​​​ര്യ സ്വാ​​​​ശ്ര​​​​യ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ൽ 42818 വ​​​​രേ​​​​യും സ്റ്റേ​​​​റ്റ് മെ​​​​രി​​​​റ്റി​​​​ൽ അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

മെ​​​​ഡി​​​​ക്ക​​​​ൽ അ​​​​നു​​​​ബ​​​​ന്ധ കോ​​​​ഴ്സു​​​​ക​​​​ൾ

മെ​​​​ഡി​​​​ക്ക​​​​ൽ അ​​​​നു​​​​ബ​​​​ന്ധ കോ​​​​ഴ്സു​​​​ക​​​​ളാ​​​​യ ബി​​​​വി​​​​എ​​​​സ്‌​​​​സി & എ​​​​എ​​​​ച്ച് (AV), ബി​​​​എ​​​​സ്‌​​​​സി അ​​​​ഗ്രി​​​​ക്ക​​​​ൾ​​​​ച്ച​​​​ർ (AA), ബി​​​​എ​​​​ഫ്എ​​​​സ്‌​​​​സി (AF), ബി​​​​എ​​​​സ്‌​​​​സി ഫോ​​​​റ​​​​സ്ട്രി (FR) എ​​​​ന്നി​​​​വ​​​​യു​​​​ടെ പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​ന് നീ​​​​റ്റ് യു ​​​​ജി-2019 പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ സ്കോ​​​​റി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷാ ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ ത​​​​യാ​​​​റാ​​​​ക്കു​​​​ന്ന കേ​​​​ര​​​​ള സ്റ്റേ​​​​റ്റ് മെ​​​​രി​​​​റ്റ് പ​​​​ട്ടി​​​​ക​​​​യാ​​​​യി​​​​രി​​​​ക്കും ബാ​​​​ധ​​​​കം. വെ​​​​റ്റ​​​​റി​​​​ന​​​​റി സ​​​​യ​​​​ൻ​​​​സ് കോ​​​​ഴ്സി​​​​ന് ആ​​​​കെ​​​​യു​​​​ള്ള 160 സീ​​​​റ്റു​​​​ക​​​​ളി​​​​ൽ 68 എ​​​​ണ്ണം ജ​​​​ന​​​​റ​​​​ൽ മെ​​​​രി​​​​റ്റി​​​​ൽ പ്ര​​​​തീ​​​​ക്ഷി​​​​ക്കാം. മു​​​​ൻ വ​​​​ർ​​​​ഷം നീ​​​​റ്റ് പെ​​​​ർ​​​​സെ​​​​ന്‍റൈ​​​​ൽ 97.3548 സ്കോ​​​​റാ​​​​യ 472 ല​​​​ഭി​​​​ച്ച 33404 റാ​​​​ങ്കി​​​​നാ​​​​ണ് ജ​​​​ന​​​​റ​​​​ൽ മെ​​​​രി​​​​റ്റി​​​​ൽ അ​​​​വ​​​​സാ​​​​ന അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് കി​​​​ട്ടി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. ബി​​​​എ​​​​സ്‌​​​​സി അ​​​​ഗ്രി​​​​ക്ക​​​​ൾ​​​​ച്ച​​​​ർ കോ​​​​ഴ്സി​​​​ന് ആ​​​​കെ​​​​യു​​​​ള്ള 420 സീ​​​​റ്റു​​​​ക​​​​ളി​​​​ൽ ഏ​​​​ക​​​​ദേ​​​​ശം 167 എ​​​​ണ്ണം ജ​​​​ന​​​​റ​​​​ൽ മെ​​​​രി​​​​റ്റി​​​​ൽ പ്ര​​​​തീ​​​​ക്ഷി​​​​ക്കാം. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം നീ​​​​റ്റ് പെ​​​​ർ​​​​സെ​​​​ന്‍റൈ​​​​ൽ 96.5587 നേ​​​​ടി​​​​യ 43591 ആ​​​​ണ് ജ​​​​ന​​​​റ​​​​ൽ മെ​​​​രി​​​​റ്റി​​​​ൽ അ​​​​വ​​​​സാ​​​​ന അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് കി​​​​ട്ടി​​​​യ നീ​​​​റ്റ് റാ​​​​ങ്ക്. മ​​​​റ്റ് അ​​​​നു​​​​ബ​​​​ന്ധ കോ​​​​ഴ്സു​​​​ക​​​​ളാ​​​​യ ബി​​​​എ​​​​സ്‌​​​​സി ഫോ​​​​റ​​​​സ്ട്രി കോ​​​​ഴ്സി​​​​ന് നീ​​​​റ്റ് പെ​​​​ർ​​​​സെ​​​​ന്‍റൈ​​​​ൽ 96.30008 (നീ​​​​റ്റ് റാ​​​​ങ്ക് 46566) വ​​​​രേ​​​​യും , ബി​​​​എ​​​​സ്‌​​​​സി ഫി​​​​ഷ​​​​റീ​​​​സ് കോ​​​​ഴ്സി​​​​ന് നീ​​​​റ്റ് പെ​​​​ർ​​​​സെ​​​​ന്‍റൈ​​​​ൽ 96.1634 (നീ​​​​റ്റ് റാ​​​​ങ്ക് 48183) വ​​​​രേ​​​​യും അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്. നീ​​​​റ്റ് പെ​​​​ർ​​​​സെ​​​​ന്‍റൈ​​​​ലു​​​​മാ​​​​യി​​​​ട്ടു​​​​ള്ള താ​​​​ര​​​​ത​​​​മ്യം പ്ര​​​​വേ​​​​ശ​​​​ന സാ​​​​ധ്യ​​​​ത​​​​ക​​​​ളു​​​​ടെ ഏ​​​​ക​​​​ദേ​​​​ശ ധാ​​​​ര​​​​ണ ല​​​​ഭി​​​​ക്കാ​​​​ൻ സ​​​​ഹാ​​​​യി​​​​ക്കും.

ഡോ. ​​​​എ​​​​സ്. സ​​​​ന്തോ​​​​ഷ്
(പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷാ മു​​​​ൻ ജോ​​​​യി​​​​ന്‍റ് ക​​​​മ്മീ​​​​ഷ​​​​ണ​​​​റാണ് ലേഖകൻ)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.