അധികാര വികേന്ദ്രീകരണം: കാൽ നൂറ്റാണ്ടിന്‍റെ കഥ
Tuesday, September 21, 2021 10:39 PM IST
കെ.​ ക​ബീ​ർ മാ​സ്റ്റ​ർ

മ​ഹാ​ത്മാ​ഗാ​ന്ധി​യെ​യാ​ണ് ഇ​ന്ത്യ​യു​ടെ പ​ഞ്ചാ​യ​ത്തീരാ​ജ് സം​വി​ധാ​ന​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി നാം ​കാ​ണു​ന്ന​ത്. ഓ​രോ ഗ്രാ​മ​വും മു​ഴു​വ​ൻ അ​ധി​കാ​ര​ങ്ങ​ളു​മു​ള്ള ഒ​രു റി​പ്പ​ബ്ലി​ക്കോ പ​ഞ്ചാ​യ​ത്തോ ആ​ക​ണം. ബ​ല​വാ​നു ല​ഭി​ക്കു​ന്ന​ത്ര സൗ​ക​ര്യം ദു​ർ​ബ​ല​നും ല​ഭി​ക്ക​ണം എ​ന്നു​ള്ള​താ​ണ് ജ​നാ​ധി​പ​ത്യ​ത്തെ​ക്കു​റി​ച്ചു​ള്ള ത​ന്‍റെ സ​ങ്ക​ൽ​പ​മെ​ന്നു ഗാ​ന്ധി​ജി പ​റ​ഞ്ഞു.

വി​ക​സ​ന ബ്ലോ​ക്കു​ക​ൾ

1951 ൽ ​ഒ​ന്നാം പ​ഞ്ച​വ​ത്സ​ര​പ​ദ്ധ​തി ആ​രം​ഭി​ക്കു​ക​യും ഗ്രാ​മ​ത​ല​ങ്ങ​ളി​ൽ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി സാ​മൂ​ഹ്യ വി​ക​സ​ന എ​ൻ​ഇ​എ​സ് ബ്ലോ​ക്കു​ക​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഒ​ന്നാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​യു​ടെ അ​വ​സാ​ന വ​ർ​ഷ​മാ​യ 1956ൽ ​പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​വ​ലോ​ക​ന​ത്തി​ന് പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ളി​ക്കു​ക​യും പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ജ​യ​പ​രാ​ജ​യ​ങ്ങ​ൾ വി​ശ​ദ​മാ​യി ച​ർ​ച്ച​യ്ക്കു​ വി​ധേ​യ​മാ​ക്കുക​യും ചെ​യ്തു.

പ​ദ്ധ​തി പ​ണ​ത്തി​ന്‍റെ 50% മാ​ത്ര​മേ ചെ​ല​വ​ഴി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ള്ളൂ​വെ​ന്നും, അ​തി​ൽ ത​ന്നെ 20% മാ​ത്ര​മേ പ്ര​യോ​ജ​ന​പ്ര​ദ​മാ​യു​ള്ളുവെ​ന്നും വി​ല​യി​രു​ത്ത​പ്പെ​ട്ടു. ജ​ന​പ​ങ്കാ​ളി​ത്ത​മി​ല്ലാ​യ്മ​യാ​ണി​തി​നു കാ​ര​ണ​മെ​ന്നും ബോ​ധ്യ​പ്പെ​ട്ടു.

ആ​യ​തി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ ര​ണ്ടാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​യു​ടെ (1956-61) സ​മീ​പ​നരേ​ഖ​യി​ൽ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഗ്രാ​മ​ത​ല​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു ജ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​ള​വാ​ക്കേ​ണ്ട​തി​ന്‍റെ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ രൂ​പീ​ക​രി​ക്കു​ന്ന​തി​ന്‍റെയും ആ​വ​ശ്യ​ക​ത​ പ​രാ​മ​ർ​ശി​ക്കു​ക​യു​ണ്ടാ​യി.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ഞ്ചാ​യ​ത്ത് രാ​ജ് സം​വി​ധാ​ന​ത്തെ​ക്കു​റി​ച്ചു​ പ​ഠി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് രാ​ഷ്ട്ര​ശി​ൽ​പി​യാ​യ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു 1957 ജ​നു​വ​രി​യി​ൽ ബ​ൽ​വ​ന്ത്റാ​യി മേ​ത്ത അ​ധ്യക്ഷ​നാ​യി ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ച​ത്. 1959ൽ ​ബ​ൽ​വ​ന്ത്റാ​യി മേ​ത്ത ക​മ്മ​ിറ്റി സ​ർ​ക്കാ​രി​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. ഗ്രാ​മ​ത​ല​ങ്ങ​ളി​ലും ബ്ലോ​ക്ക് ത​ല​ങ്ങ​ളി​ലും ജി​ല്ലാ​ ത​ല​ങ്ങ​ളി​ലു​മാ​യി ത്രി​ത​ല​പ​ഞ്ചാ​യ​ത്തു​ക​ൾ രൂ​പീ​ക​രി​ക്കാ​നാ​യി​രു​ന്നു ശു​പാ​ർ​ശ.

രാ​ജീ​വ്ഗാ​ന്ധി​

ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് നേ​രി​ട്ടു​ ജ​ന​പ്ര​തി​നി​ധി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കാ​നും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ളി​ൽ​നി​ന്നു തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നും, ജി​ല്ലാ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഗ്രാ​മ​പ​ഞ്ചാ​യത്ത് പ്ര​സി​ഡ​ന്‍റു​മാ​രും എംഎ​ൽഎ​മാ​രും എംപിമാ​രും ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ൾ​പ്പെ​ടു​ന്ന സ​മി​തി രൂ​പീ​ക​രി​ക്കാ​നു​മായി​രു​ന്നു ബ​ൽ​വ​ന്ത്റാ​യി മേ​ത്ത ക​മ്മി​റ്റി​യു​ടെ ശിപാ​ർ​ശ.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ രാ​ജ​സ്ഥാ​ന​ത്തി​ലെ നാ​മ്പൂ​ർ ഗ്രാ​മ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​രി​ച്ചുകൊ​ണ്ട് 1959 ഒ​ക്ടോ​ബ​ർ രണ്ടിന് ​ഇ​ന്ത്യ​യു​ടെ പ്ര​ഥ​മ​ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു, ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ പ​ഞ്ചാ​യ​ത്ത്‌രാ​ജ് സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു. “ആ​സൂ​ത്ര​ണ​ത്തി​ന്‍റെ​യും വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ൽ വ​രു​ത്തു​ന്ന​തി​ന്‍റെ​യും ഉ​ത്ത​ര​വാ​ദി​ത്തം ജ​ന​ങ്ങ​ളി​ൽ നി​ക്ഷി​പ്ത​മാ​ക്കേ​ണ്ട സ​മ​യം വ​ന്നു​ചേ​ർ​ന്നി​രി​ക്കു​ന്നു. ആ​യ​തി​നാ​ൽ വി​ശ്വാ​സ​ത്തോ​ടെ​യും ധൈ​ര്യ​ത്തോ​ടെ​യും ചു​മ​ത​ല​ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ ഞാ​ൻ നി​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥിക്കു​ന്നു”. എ​ന്ന് ഉ​ദ്ഘാ​ട​നപ്ര​സം​ഗ​ത്തി​ൽ നെ​ഹ്റു​ പ​റ​ഞ്ഞു.

1960​ക​ളോ​ടെ മി​ക്ക സം​സ്ഥാ​ന​ങ്ങ​ളി​ലും പ​ഞ്ചാ​യ​ത്തിരാ​ജ് നി​യ​മം രൂ​പീ​ക​രി​ക്ക​പ്പെ​ടു​ക​യും പ​ഞ്ചാ​യ​ത്തു​ക​ൾ നി​ല​വി​ൽ വ​രു​ക​യും ചെ​യ്തു. എ​ന്നാ​ൽ അ​ധി​കാ​ര​ങ്ങ​ളും ധ​നാ​ഗ​മ​മാ​ർ​ഗങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​തേ​സ​മ​യം കേ​ന്ദ്ര-​സം​സ്ഥാ​ന വ​ർ​ക്കു​ക​ളു​ടെ ലൈ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ൾ ശ​ക്തി​പ്പെ​ട്ട് ഫീ​ൽ​ഡ് ത​ലം വ​രെ ഉ​ദ്യോ​ഗ​സ്ഥ​ർ വ​രി​ക​യും ചെ​യ്തു. ഇ​തോ​ടെ ഉ​ദ്യോ​ഗ​സ്ഥ മേ​ധാ​വി​ത്വംകൊ​ണ്ട് 1969 ആ​യ​പ്പോ​ഴേ​ക്കും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സം​വി​ധാ​നം നി​ഷ്പ്ര​ഭ​മാ​യി.

ന​ഗ​ര​പാ​ലി​ക​ാ നി​യ​മം

പി​ന്നീ​ട് രാ​ജീ​വ്ഗാ​ന്ധി​യു​ടെ കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ച​രി​ത്ര​പ​ര​മാ​യ തു​ട​ക്കം കു​റി​ക്കു​ന്ന​ത്. “ദി​ല്ലി​യി​ലും മ​റ്റുസം​സ്ഥാ​ന ത​ല​സ്ഥാ​ന​ങ്ങ​ളി​ലും ജ​നാ​ധി​പ​ത്യം ശ​ക്തി​പ്പെ​ട​ണ​മെ​ങ്കി​ൽ പ​ഞ്ചാ​യ​ത്ത് ത​ല​ങ്ങ​ളി​ൽ ജ​നാ​ധി​പ​ത്യം ശ​ക്തി​പ്പെ​ട​ണം” എ​ന്ന​താ​യി​രു​ന്നു രാ​ജീ​വ്ഗാ​ന്ധി​യു​ടെ കാ​ഴ്ച​പ്പാ​ട്. അ​ദ്ദേ​ഹം 1986 ൽ ആറു ​ദി​വ​സ​ം ഹൈ​ദ​രാ​ബാ​ദി​ലു​ള്ള National Institute of Rural Development (NIRD) ൽ ​താ​മ​സി​ച്ച് വി​വി​ധ ത​ല​ത്തി​ലു​ള്ള വ​ിദ​ഗ്ധ​രും ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച​ക​ളും പ​ഠ​ന​വും ന​ട​ത്തി.

ജ​ന​ങ്ങ​ൾ​ക്ക് അ​ധി​കാ​രം, സ​മാ​ന്ത​ര ജ​ന​കീ​യ സം​ഘ​ട​ന, ജ​ന​കീ​യ ജ​നാ​ധി​പ​ത്യം, പ്ര​തി​ക​ര​ണാ​ത്മ​ക ഭ​ര​ണം, എ​ന്നീ അ​ടി​സ്ഥാ​നത​ത്വ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തിക്കൊണ്ടാ​ണ് പ​ഞ്ചാ​യ​ത്തിരാ​ജ് ബി​ല്ലി​ന്‍റെ ന​ക്ക​ൽ തയാറാ​ക്കി​യ​ത്. 1989 ൽ ​പ്ര​ധാ​ന​മ​ന്ത്രി​ രാ​ജീ​വ് ഗാ​ന്ധിത​ന്നെ 63,64-ാം ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​യാ​യി പ​ഞ്ചാ​യ​ത്ത് രാ​ജ് ന​ഗ​ര​പാ​ലി​കാ ബി​ൽ അവതരിപ്പിച്ചു. ലോ​ക​സ​ഭ പാ​സാ​ക്കി​യെ​ങ്കി​ലും രാ​ജ്യ​സ​ഭ​യി​ൽ ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത​തി​നാ​ൽ നാലു വോ​ട്ടു​ക​ൾ​ക്ക് ബി​ൽ പ​രാ​ജ​യ​പ്പട്ടു.


രാ​ജീ​വ്ഗാ​ന്ധി​യു​ടെ വ​ധ​ത്തി​ന് ശേ​ഷം 1991 ൽ ​അ​ധി​കാ​ര​ത്തി​ൽ വ​ന്ന പി.​വി.​ ന​ര​സിം​ഹ​റാ​വു സ​ർ​ക്കാ​ർ പ​ഞ്ചാ​യ​ത്തിരാ​ജ് ബി​ൽ ജോ​യി​ന്‍റ് പാ​ർ​ല​മെ​ന്‍റ് ക​മ്മി​റ്റി​ക്കു വി​ടു​ക​യും ചെ​റി​യ ഭേ​ദ​ഗ​തി​ക​ളോ​ടെ 1992 ഡി​സം​ബ​റി​ൽ 73ാം, 74-ാം ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​യാ​യി പാ​ർ​ല​മെ​ന്‍റ് പ​ഞ്ചാ​യ​ത്ത്‌​രാ​ജ് ന​ഗ​ര​പാ​ലി​ക​നി​യ​മം പാ​സാ​ക്കു​ക​യും ചെ​യ്തു. 1993 ൽ ​മാ​ർ​ച്ച് മാ​സ​ത്തി​ൽ പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളും പ​ഞ്ചാ​യ​ത്തിരാ​ജ് ബി​ൽ പാ​സാ​ക്കി.

പ​ഞ്ചാ​യ​ത്തിരാ​ജും വ​നി​താ​ മു​ന്നേ​റ്റ​വും

ഭ​ര​ണ​ഘ​ട​ന​യു​ടെ അ​നുഛേ​ദം 243(ഉ)3 ​പ്ര​കാ​രം വ​നി​ത​ക​ൾ​ക്ക് 33% ശ​ത​മാ​നം സീ​റ്റ് സം​വ​ര​ണ​വും 243(ഉ)3 ​പ്ര​കാ​രം അ​ധ്യ​ക്ഷപ​ദ​വി​ക​ളി​ൽ സ്ത്രീ​ക​ൾ​ക്കു മൂ​ന്നി​ലൊ​ന്ന് സം​വ​ര​ണ​വും ന​ൽ​കി പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് സ​ഹോ​ദ​രി​മാ​രെ അ​ടു​ക്ക​ള​യി​ൽനി​ന്നും അ​ധി​കാ​രക്കസേ​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ നി​ശ​ബ്ദ​ സാ​മൂ​ഹി​കവി​പ്ല​വ​വും സ്ത്രീമു​ന്നേ​റ്റ ചു​വ​ടു​വയ്പും കൂ​ടി​യാ​യി​രു​ന്നു രാ​ജീ​വ് ഗാ​ന്ധി കൊ​ണ്ടു വ​ന്ന പ​ഞ്ചാ​യ​ത്ത്‌രാ​ജ് സം​വി​ധാ​നം. ഡോ. ​മ​ൻ​മോ​ഹ​ൻ​സിം​ഗ് സ​ർ​ക്കാ​ർ 2010 ൽ 50 ​ശ​ത​മാ​ന​മാ​ക്കി വ​നി​താ​ സം​വ​ര​ണം വീ​ണ്ടും വ​ർ​ധി​പ്പി​ച്ചു.

കേ​ര​ള​ത്തി​ൽ

കേ​ര​ള​ത്തി​ൽ കെ.​ ക​രു​ണാ​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള യുഡിഎ​ഫ് സ​ർ​ക്കാ​രാ​ണ് കേ​ര​ള പ​ഞ്ചാ​യ​ത്ത് രാ​ജ് നി​യ​മം പാ​സാ​ക്കി​യ​ത്. അ​ന്ന​ത്തെ പ​ഞ്ചാ​യ​ത്ത് വ​കു​പ്പ് മ​ന്ത്രി സി.​ടി.​ അ​ഹ​മ്മ​ദ​ാലി അവതരിപ്പിച്ച ബി​ൽ നീ​ണ്ട ച​ർ​ച്ച​ക​ൾ​ക്കു ശേ​ഷ​മാ​ണ് 1994 ഏ​പ്രി​ൽ 23ന് നി​യ​മ​സ​ഭ പാ​സാ​ക്കി​യ​ത്.

1994 ഫെ​ബ്രു​വ​രി 23ന് ​മു​ഖ്യ​മ​ന്ത്രി കെ.​ ക​രു​ണാ​ക​ര​ൻ അ​ന്ന​ത്തെ ജി​ല്ലാ കൗ​ണ്‍​സി​ലു​ക​ൾ പി​രി​ച്ചു​വി​ട്ടു. 1995ൽ ​ന​ട​ന്ന പു​തി​യ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ജ​ന​പ്ര​തി​നി​ധി​ക​ൾ ഒ​ക്ടോ​ബ​ർ രണ്ടിന് ​സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത ദി​വ​സംത​ന്നെ അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന എ.​കെ.​ ആ​ന്‍റ​ണി 29 വ​കു​പ്പു​ക​ളു​ടെ അ​ധി​കാ​രം പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് കൈ​മാ​റി. പ്ര​ത്യേ​ക ധ​ന​കാ​ര്യ ഉ​ത്ത​ര​വി​ലൂ​ടെ 220 കോ​ടി രൂ​പ​യും ബ​ജ​റ്റി​നു മു​ന്പെ ഇ​ട​ക്കാ​ല ഗ്രാ​ന്‍റാ​യി ന​ൽ​കു​ക​യും ചെ​യ്തു. അ​ന്നു​മു​ത​ൽ സം​സ്ഥാ​ന ബ​ജ​റ്റി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള വി​ഹി​തം പ്ര​ത്യേ​കം രേ​ഖ​പ്പെ​ടു​ത്തിത്തുട​ങ്ങി.

ജ​ന​കീ​യാ​സൂ​ത്ര​ണം

കേ​ര​ള പ​ഞ്ചാ​യ​ത്തിരാ​ജ് നി​യ​മ​ത്തി​ന്‍റെ 175ാം വ​കു​പ്പ് പ്ര​കാ​ര​മാ​ണ് പി​ന്നീ​ട് 1996ൽ ​അ​ധി​കാ​ര​ത്തി​ൽ വ​ന്ന ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ ജ​ന​കീ​യാ​സൂ​ത്ര​ണം എ​ന്ന പേ​രി​ൽ ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ​ദ്ധ​തി​ രൂ​പീ​ക​ര​ണ​വും നി​ർ​വഹ​ണ​വും ഒ​രു മാ​സ് കാ​ന്പ​യി​നാ​യി കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കി​യ​ത്.
ഇ​ന്ന​ത്തെ ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ ജ​ന​കീ​യാ​സൂ​ത്ര​ണ​ത്തി​ന്‍റെ ര​ജ​തജൂ​ബി​ലി ഒ​രു​വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ക്കു​കയാ​ണ്. സ​ത്യ​ത്തി​ൽ ജ​ന​കീ​യാ​സൂ​ത്ര​ണ​ത്തി​ന്‍റെ​യ​ല്ല അ​ധി​കാ​ര​ വി​കേ​ന്ദ്രീ​ക​ര​ണ​ത്തി​ന്‍റെ ര​ജ​ത​ജൂ​ബി​ലി​യാ​ണ് ആ​ഘോ​ഷി​ക്കേ​ണ്ട​ത്.

1996നു ശേ​ഷം ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ ഭ​രി​ച്ച 15 വ​ർ​ഷ​ക്കാ​ലം മാ​ത്ര​മേ ജ​ന​കീ​യാ​സൂ​ത്ര​ണ പ​രി​പാ​ടി ഉ​ണ്ടാ​യി​ട്ടു​ള്ളൂ. യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ 10 വ​ർ​ഷ​ക്കാ​ലം കേ​ര​ള​വി​ക​സ​ന പ​ദ്ധ​തി എ​ന്ന​പേ​രി​ലാ​ണ് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ദ്ധ​തി​ക​ളും പ​രി​പാ​ടി​ക​ളും ന​ട​പ്പി​ലാ​ക്കി​യ​ത്.

സ​ർ​ക്കാ​ർ നേ​രി​ട്ടു​ ചെ​ല​വ​ഴി​ക്കു​ന്ന 60 ശ​ത​മാ​നം ഫ​ണ്ടി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​യി ഒ​രു​പ​ക്ഷേ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​ സ്ഥാ​പ​ന​ങ്ങ​ളു​ടെ 40 ശ​ത​മാ​നം ഫ​ണ്ട് വി​നി​യോ​ഗി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ടാ​കും. ഇ​ങ്ങ​നെ​യൊ​ക്കെയാ​ണെ​ങ്കി​ലും ത​ത്വ​ദീ​ക്ഷ​യി​ല്ലാ​തെ അ​ടി​ക്ക​ടി പു​റ​പ്പെ​ടു​വി​ക്കു​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ക​ൾ ത​ദ്ദേ​ശ​ സ്വ​യം​ഭ​ര​ണ​ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ധി​കാ​രം പ​രി​മി​ത​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഇ​ന്ത്യ​യി​ലെ മ​റ്റു​സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് മാ​തൃ​ക​യാ​യ ന​മ്മു​ടെ പ്രാ​ദേ​ശി​ക സ​ർ​ക്കാ​രു​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​കേ​ന്ദ്രീ​കൃ​ത​മാ​കാ​തി​രി​ക്കാ​നു​ള്ള ജാ​ഗ്ര​ത​കൂ​ടി ഉ​ണ്ടാ​വേ​ണ്ട​തു​ണ്ട്്.

(ലേ​ഖ​ക​ൻ എ​ട​പ്പ​റ്റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ​പ്ര​സി​ഡ​ന്‍റും KILAയു​ടെ ഗ​സ്റ്റ് ഫാ​ക്ക​ൽ​റ്റി​യു​മാ​ണ്.)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.