ജാലിയൻവാലാബാഗിനു ശേഷം
Tuesday, October 5, 2021 11:55 PM IST
ജാ​ലി​യ​ൻവാ​ലാ​ബാ​ഗിനു ശേ​ഷം ജ​ന​റ​ൽ ഡ​യ​ർ ത​ന്‍റെ മേ​ല​ധി​കാ​രി​ക്ക് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഒ​രു റി​പ്പോ​ർ​ട്ട്‌ സ​മ​ർ​പ്പി​ച്ചു. ​

അ​മൃ​ത​്സ​റി​ൽ ആക്ര​മ​ണ​ത്തി​നാ​യി ത​യാ​റെ​ടു​ത്ത ഒ​രു കൂ​ട്ടം വി​പ്ല​വ​കാ​രി​ക​ൾ​ക്കെ​തി​രേ​യാ​ണ് വെ​ടി​യു​തി​ർ​ത്ത​തെ​ന്നാ​ണ് ആ ​റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്. ജ​ന​റ​ൽ ഡ​യ​റി​ന്‍റെ പ്രവൃ​ത്തി ശരി​യാ​ണെ​ന്നാ​യി​രു​ന്നു പ​ഞ്ചാ​ബി​ലെ ലെ​ഫ്റ്റനന്‍റ് ഗ​വ​ർ​ണ​റു​ടെയും റി​പ്പോ​ർ​ട്ട്‌. പ​ഞ്ചാ​ബി​ലെ മ​റ്റി​ട​ങ്ങ​ളി​ൽകൂ​ടി ഇ​തേ പ​ട്ടാ​ളനി​യ​മം വേ​ണ​മെ​ന്നുകൂ​ടി ആ​വ​ശ്യ​പ്പെടു​ക​യും അ​ത് അ​ന്ന​ത്തെ വൈ​സ്രോയി ചെ​ംസ്‌​ഫോ​ർ​ഡ് അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തു.​

എ​ന്നാ​ൽ നി​രാ​യു​ധ​രാ​യ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന ജ​ന​ക്കൂ​ട്ട​ത്തെ ഒ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ വെ​ടി​വ​ച്ച ജ​ന​റ​ൽ ഡ​യ​റി​ന്‍റെ പ്ര​വൃത്തി​യെ ബ്രി​ട്ടീ​ഷ് ഹൗ​സ് ഓ​ഫ് കോ​മൺ​സ് വി​മ​ർ​ശി​ച്ചു. ഡ​യ​റി​നെ​തി​രേ പ്ര​മേ​യ​വും പാ​സ്സാ​ക്കി.


കൂ​ട്ട​ക്കൊ​ല​യു​ടെ അ​ല​യൊ​ലി​ക​ൾ ഇ​ന്ത്യ​യി​ലും കാ​ര്യ​മാ​യി ത​ന്നെ​യു​ണ്ടാ​യി​രു​ന്നു.​സം​ഭ​വ​ത്തി​നെ​തി​രെ ഒ​രു പ്ര​തി​ഷേ​ധ​സ​മ​രം സം​ഘ​ടി​പ്പി​ക്കാ​നാ​ണ് ര​വീ​ന്ദ്രനാ​ഥ ടാ​ഗോ​ർ ആ​ദ്യം ത​യാ​റെ​ടു​ത്ത​ത്.​ എ​ന്നാ​ൽ അ​ദ്ദേ​ഹം ത​ന്‍റെ പ്ര​തി​ഷേ​ധം അ​റി​യി​ച്ച​ത് വ്യ​ത്യ​സ്ത​മാ​യൊ​രു രീ​തി​യി​ലാ​യിരു​ന്നു. ​

ബ്രി​ട്ട​ൻ അ​ടു​ത്തി​ടെ അ​ദ്ദേ​ഹ​ത്തി​ന് സ​മ്മാ​നി​ച്ച സ​ർ സ്ഥാ​നം അ​ദ്ദേ​ഹം ബ്രി​ട്ട​നു തി​രി​കെ ന​ൽ​കി.​ എന്‍റെ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളോ​ടൊ​പ്പം നി​ൽക്കാ​നാ​ണ് താൻ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹം ചെ​ംസ്‌​ഫോ​ർ​ഡ് പ്ര​ഭു​വി​നെ​ഴു​തി​യ ക​ത്തി​ൽ പ​റ​ഞ്ഞ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.