സൈമൺ കമ്മീഷൻ
Sunday, October 24, 2021 12:12 AM IST
1919ലെ ​മൊ​ണ്ടേ​ഗു ചെം​സ്ഫോ​ർ​ഡ് പ​രി​ഷ്കാ​ര​ങ്ങ​ളു​ടെ പ​രാ​ജ​യ​ത്തെ​ക്കു​റി​ച്ച് പ​ഠി​ച്ച് നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​നാ​യി ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ നി​യ​മി​ച്ച ഏ​ഴം​ഗ ക​മ്മീ​ഷ​നാ​ണ് സൈ​മ​ണ്‍ ക​മ്മീ​ഷ​ൻ. 1927ൽ ​നി​യ​മി​ച്ച ക​മ്മീ​ഷ​ൻ 1928 ഫെ​ബ്രു​വ​രി മൂ​ന്നി​നാ​ണ് ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. ജോ​ണ്‍ സൈമണ്‍ ആ​യി​രു​ന്നു ക​മ്മീ​ഷ​ന്‍റെ അ​ധ്യ​ക്ഷ​ൻ. ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന ക്ലെമ​ന്‍റ് ആറ്റ്‌ലിയും ക​മ്മീ​ഷ​ൻ അം​ഗ​മാ​യി​രു​ന്നു.

എ​ന്നാ​ൽ ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ഒ​രാ​ൾ പോ​ലും ക​മ്മീ​ഷ​നി​ൽ അം​ഗ​മാ​യി​രു​ന്നി​ല്ല. ഇ​ത് ഇ​ന്ത്യ​ക്കാ​രെ പ്ര​കോ​പി​ത​രാ​ക്കി. കോ​ണ്‍​ഗ്ര​സ് ഉൾപ്പെടെ ക​മ്മീ​ഷ​നെ ബ​ഹി​ഷ്ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.​ ക​മ്മീ​ഷ​ൻ ഇ​ന്ത്യ​യി​ലെ​ത്തി​യ ദി​വ​സം അ​ഖി​ലേ​ന്ത്യ ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ചു. യൂ​സ​ഫ് മെ​ഹ്‌ലി ​രൂ​പം കൊ​ടു​ത്ത സൈ​മ​ണ്‍ ഗോ ​ബാ​ക്ക് എ​ന്ന മു​ദ്ര​ാവാ​ക്യം ഉ​യ​ർ​ത്തി​യാ​ണ് ജ​ന​കീ​യ പ്ര​ക്ഷോ​ഭം ന​ട​ത്തി​യ​ത്. പോ​ലീ​സ് പ്ര​ക്ഷോ​ഭ​ക​ർ​ക്കെ​തി​രേ മ​ർ​ദനം ന​ട​ത്തി.


പ​ഞ്ചാ​ബ് സിം​ഹം എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന ലാ​ലാ​ ല​ജ്പ​ത് റാ​യി​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. ഇ​തൊ​ന്നും വ​ക​വ​യ്ക്കാ​തെ പ്ര​വ​ർ​ത്തി​ച്ച ക​മ്മീ​ഷ​ൻ 1929 മാ​ർ​ച്ച് മൂ​ന്നി​ന് തി​രി​ച്ചു പോ​യി. 1930ൽ ​റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. സൈ​മ​ണ്‍ ക​മ്മീ​ഷ​ന്‍റെ പ​ല നി​ർ​ദ്ദേ​ശ​ങ്ങ​ളും ഉ​ൾ​ക്കൊ​ണ്ടു കൊ​ണ്ടാ​ണ് 1935 ലെ ​ഇ​ന്ത്യ ഗ​വ​ണ്‍​മെ​ന്‍റ് ആ​ക്ട് നി​ല​വി​ൽ വ​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.