ബസ്ചാർജ് വർധന ഗതികെട്ട കാലത്ത്
Tuesday, November 16, 2021 2:01 AM IST
ബ​സ് ​ചാ​ർ​ജ് വ​ർ​ധി​പ്പി​ക്കാ​ൻ ത​ത്ത്വ​ത്തി​ൽ തീ​രു​മാ​ന​മാ​യി. തീ​യ​തി​യും നാ​ളും കു​റി​ച്ചാ​ൽ ബ​സ് ചാ​ർ​ജ് വ​ർ​ധ​ന നി​ല​വി​ൽ​വ​രും. ഇ​ത​നു​സ​രി​ച്ച് മി​നി​മം നി​ര​ക്ക് പ​ത്തു രൂ​പ​യാ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

മി​നി​മം ചാ​ർ​ജ് പ​ന്ത്ര​ണ്ട് രൂ​പ​യാ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ണ്‍​സെ​ഷ​ൻ നി​ര​ക്ക് മി​നി​മം ആ​റു രൂ​പ​യാ​യും വ​ർ​ധി​പ്പി​ക്കു​ക എ​ന്ന​താ​ണ് ബ​സു​ട​മ​ക​ളു​ടെ ആ​വ​ശ്യം. അ​വ​രെ കു​റ്റം പ​റ​യാ​നും ക​ഴി​യി​ല്ല. ഈ ​വ്യ​വ​സാ​യം മു​ന്നോ​ട്ടു പോ​ക​ണ​മെ​ങ്കി​ൽ ബ​സ് ചാ​ർ​ജ് വ​ർ​ധി​പ്പി​ക്ക​ണം. പ​ക്ഷേ, സാ​ധാ​ര​ണ യാ​ത്ര​ക്കാ​ർ എ​ന്തു ചെ​യ്യും?

ജ​ന​ങ്ങ​ൾ പ്ര​തീ​ക്ഷി​ച്ച​തു​പോ​ലെ സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​കു​തി കു​റ​ച്ചി​രു​ന്നെ​ങ്കി​ൽ ഇ​നി​യു​മൊ​രു ബ​സ് ചാ​ർ​ജ് വ​ർ​ധ​ന ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു. അ​തു ചെ​യ്യാ​തെ മി​നി​മം നി​ര​ക്ക് വ​ർ​ധി​പ്പി​ച്ച് പി​ന്നെ​യും ജ​ന​ങ്ങ​ൾ​ക്കു​മേ​ൽ അ​മി​ത ഭാ​രം അ​ടി​ച്ചേ​ൽ​പ്പി​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ. കി​ലോ​മീ​റ്റ​റു​ക​ളോ​ളം യാ​ത്ര ചെ​യ്യേ​ണ്ടി​വ​രു​ന്ന സാ​ധാ​ര​ണ​ക്കാ​രു​ടെ ന​ടു​വൊ​ടി​ക്കു​ന്ന തീ​രു​മാ​ന​ത്തി​ലേ​ക്കാ​ണ് സ​ർ​ക്കാ​ർ പോ​കു​ന്ന​ത്.

ഇ​തി​ൽ ന​ല്ലൊ​രു ശ​ത​മാ​ന​വും കോ​വി​ഡ് മൂ​ലം ജോ​ലി ന​ഷ്ട​മാ​വു​ക​യോ വ​രു​മാ​നം നാ​മ​മാ​ത്ര​മാ​യി ല​ഭി​ക്കു​ന്ന​വ​രോ ആ​ണ്. മു​ൻ​ചീ​ഫ് സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര​ൻ​നാ​യ​ർ അ​ധ്യ​ക്ഷ​നാ​യു​ള്ള ക​മ്മീ​ഷ​ൻ 1994ൽ ​സ​ർ​ക്കാ​റി​ന് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ കേ​ര​ള​ത്തി​ൽ ഫെ​യ​ർ സ്റ്റേ​ജ് നി​ർ​ണ​യ​ത്തി​ൽ അ​ടി​സ്ഥാ​ന​പ​മ​ര​മാ​യ പ്ര​ശ്ന​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.

കേ​ര​ള​ത്തി​ൽ ഫെ​യ​ർ​സ്റ്റേ​ജ് അ​പാ​ക​ത പ​രി​ഹ​രി​ച്ച ശേ​ഷ​മേ ഇ​നി​യൊ​രു ചാ​ർ​ജ് വ​ർ​ധ​ന പാ​ടു​ള്ളൂ​വെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഈ ​റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ക്കാ​നോ പ​രി​ഗ​ണി​ക്കാ​നോ ഒ​രു സ​ർ​ക്കാ​റും ത​യാ​റാ​യി​ട്ടി​ല്ല.

സ്വ​കാ​ര്യ​ബ​സ് വ്യ​വ​സാ​യ​ത്തെ കൊ​ല്ല​രു​ത്

കോ​വി​ഡ് വ്യാ​പ​ന​ത്തി​നു​ശേ​ഷം ബ​സു​ക​ളി​ൽ ക​യ​റു​ന്ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി കു​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​കാ​ര്യ​ബ​സു​ക​ളെ ആ​ശ്ര​യി​ച്ചി​രു​ന്ന പ​ല​രും ഇ​പ്പോ​ൾ സ്വ​ന്ത​മാ​യി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലും കാ​റു​ക​ളി​ലു​മാ​യി യാ​ത്ര ചെ​യ്തു തു​ട​ങ്ങി. ഒ​രു ലി​റ്റ​ർ ഡീ​സ​ലി​ന് 62 രൂ​പ വി​ല​യു​ള​ള​പ്പോ​ൾ നി​ശ്ച​യി​ച്ച മി​നി​മം ചാ​ർ​ജ് എ​ട്ടു രൂ​പ​യു​മാ​യി സ്വ​കാ​ര്യ​ബ​സു​ക​ൾ ഇ​പ്പോ​ഴും സ​ർ​വീ​സ് ന​ട​ത്തേ​ണ്ടി വ​രു​ന്നു.

ഡീ​സ​ൽ വി​ല 104 രൂപയിൽ ​എ​ത്തി​യി​ട്ടും യാ​ത്രാ​നി​ര​ക്ക് വ​ർ​ധ​ന​വ് സ​ർ​ക്കാ​ർ ആ​ലോ​ചി​ച്ചി​ട്ടി​ല്ല. ഡീ​സ​ൽ​വി​ല താ​ല്കാലി​ക​മാ​യി കു​റ​ഞ്ഞ് 94രൂപയിൽ ​എ​ത്തി​യി​ട്ടു​ണ്ട്. 62 രൂ​പ എ​ന്ന​ത് 94 രൂ​പ​യി​ലെ​ത്തു​ന്പോ​ൾ ഒരു ലി​റ്റ​റി​ന്‍റെ വ​ർ​ധ​ന​വ് മാ​ത്രം 32 രൂ​പ​യോ​ളം വ​രും. ഒ​രു ദി​വ​സം 250 കി​ലോ​മീ​റ്റ​ർ ദൂ​രം സ​ർ​വീ​സ് ന​ട​ത്തു​ന്ന ഒ​രു ബ​സി​ന് ചു​രു​ങ്ങി​യ​ത് 70 ലി​റ്റ​ർ ഡീ​സ​ൽ ആ​വ​ശ്യ​മാ​യി​രി​ക്കെ, ഡീ​സ​ലി​ന് മാ​ത്രം ദി​നം​പ്ര​തി 2250 രൂ​പ പ്ര​വ​ർ​ത്ത​ന ചെ​ല​വി​ൽ അ​ധി​ക​മാ​യി വ​രും.

ഇ​ൻ​ഷ്വറ​ൻ​സ് പ്രീ​മി​യം, അ​ത്യാ​വ​ശ്യം വേ​ണ്ട അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ, എ​ന്നി​വ​യ്ക്കു​ള​ള തു​ക​യും സ​ഹി​ച്ചു​കൊ​ണ്ടാ​ണ് നി​ല​വി​ലെ 7000 ത്തോ​ളം ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ഈ ​മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ പ​ല​ദി​വ​സ​ങ്ങ​ളും കൂ​ലി ഇ​ല്ലാ​തെ​യും അ​ല്ലാ​ത്ത ദി​വ​സ​ങ്ങ​ളി​ൽ പ​കു​തി ശ​ന്പ​ള​ത്തി​നും ജോ​ലി ചെ​യ്യു​വാ​ൻ തയാ​റാ​യ​തുകൊ​ണ്ടു​മാ​ത്ര​മാ​ണ് ഇ​ത്ത​ര​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.

ബസുടമയ്ക്കു നഷ്ടം, സർക്കാരിനു ലാഭം

70 ലി​റ്റ​ർ ഡീ​സ​ൽ അ​ടി​ക്കു​ന്ന ഒ​രു ബ​സ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഖ​ജ​നാ​വി​ലേ​ക്കു ഡീ​സ​ലി​ന്‍റെ സെ​യി​ൽ​സ് ടാ​ക്സ് ഇ​ന​ത്തി​ൽ മാ​ത്രം 1500 രൂ​പ ദി​നം​പ്ര​തി ന​ല്കി​ക്കൊണ്ടി​രി​ക്കു​ന്നു​ണ്ട്. വാ​ഹ​ന നി​കു​തി​യി​ന​ത്തി​ലും മ​റ്റു​മാ​യി 400 രൂ​പ​യി​ല​ധി​കം സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഖ​ജ​നാ​വി​ലേ​ക്ക് മു​ൻ​കൂ​റാ​യി ന​ൽ​കി​ക്കൊണ്ടി​രി​ക്കു​ന്നു. ക്ഷേ​മ​നി​ധി വി​ഹി​ത​വും ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ​കു​തി ക്വാ​ർ​ട്ട​ർ ടാ​ക്സ് ഒ​ഴി​കെ ബാ​ക്കി എ​ല്ലാം സ​ർ​ക്കാ​ർ വി​ട്ടു​ത​ന്നി​രു​ന്നു. നി​ല​വി​ൽ ജൂ​ലൈ മു​ത​ൽ ഡി​സം​ബ​ർ 31 വ​രെ​യു​ള​ള ര​ണ്ട് ക്വാ​ർ​ട്ട​ർ വാ​ഹ​ന​നി​കു​തി ഒ​ഴി​വാ​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ല.

ഉടമകളും തൊഴിലാളികളും പട്ടിണിയിൽ

സ്വ​കാ​ര്യ​ബ​സ്് വ്യ​വ​സാ​യം അ​തി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ക​ടു​ത്ത പ്ര​തി​സ​ന്ധി​യെ നേ​രി​ടു​കയാണ്. കോ​വി​ഡ് 19 മ​ഹാ​മാ​രി ആ​രം​ഭി​ച്ച 2021 മാ​ർ​ച്ചി​ൽ കേ​ര​ള​ത്തി​ൽ 12,600 സ്വ​കാ​ര്യ​ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്നു​വെ​ങ്കി​ൽ ഇ​ന്ന​ത് കേ​വ​ലം 7000 ബ​സു​ക​ൾ മാ​ത്ര​മാ​യി ചു​രു​ങ്ങി​യി​രി​ക്കു​ന്നു.

12600 സ്വ​കാ​ര്യ​ബ​സു​ടമക​ളും അ​വ​രു​ടെ 50,000 വരുന്ന കു​ടും​ബാം​ഗ​ങ്ങ​ളും സ്വ​കാ​ര്യ​ബ​സു​ക​ളി​ൽ നേ​രി​ട്ട് ജോ​ലി ചെ​യ്യു​ന്ന 60000 തൊ​ഴി​ലാ​ളി​ക​ളും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും ഉ​ൾ​പ്പ​ടെ 250000 പേ​രും ഇ​തി​നു​പു​റ​മെ വ​ർ​ക്ക്ഷോ​പ്പ് ജീ​വ​ന​ക്കാ​ർ, പെ​യി​ന്‍റ​ർ​മാ​ർ, ട​യ​ർ തു​ന്നു​ന്ന​വ​ർ, ട​യ​ർ പ​ഞ്ച​ർ ഒ​ട്ടി​ക്കു​ന്ന​വ​ർ, ബ​സ് സ്റ്റാ​ൻഡുക​ളി​ൽ ബ​സു​ക​ളി​ൽ ആ​ളു​ക​ളെ വി​ളി​ച്ചു ക​യ​റ്റു​ന്ന​വ​ര​ട​ക്കം പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളും അ​വ​രു​ടെ ഒ​രു ല​ക്ഷ​ത്തോ​ളം വ​രു​ന്ന കുടുംബാംഗങ്ങളും ഉ​ൾ​പ്പെടെ അ​ഞ്ചു ല​ക്ഷം ആ​ളു​ക​ൾ ത​ങ്ങ​ളു​ടെ ജീ​വി​ത​മാ​ർ​ഗ​മാ​യി സ്വ​കാ​ര്യ ബ​സ് മേ​ഖ​ല​യെ ആശ്രയിക്കുന്നു. ജ​ന​ങ്ങ​ളു​ടെ മേ​ൽ അ​ധി​ക​ഭാ​രം എ​ന്നു സ​ർ​ക്കാ​ർ പ​റ​യു​ന്ന ജ​ന​ത്തി​ന്‍റെ പ​രി​ധി​യി​ൽ​പെ​ടു​ന്ന​വ​രാ​ണ് ഇ​വ​രുമെന്ന കാ​ര്യം സ​ർ​ക്കാ​ർ പ​ല​പ്പോ​ഴും മ​റ​ന്നു​പോ​കു​ന്നു.

വിദ്യാർഥി കൺസഷൻ

വി​ദ്യാ​ർ​ഥി​ക​ളു​ടെ മി​നി​മം നി​ര​ക്ക് ഇ​ന്നും ഒ​രു രൂ​പ മാ​ത്ര​മാ​ണ്. 2012 ൽ ​നി​ശ്ച​യി​ച്ച​താ​ണ് ഒരു രൂ​പ, അ​തി​നു​മു​ന്പ് 50 പൈ​സ ആ​യി​രു​ന്നു. ഇ​ന്ന് യാ​ച​ക​ർ​പോ​ലും വാ​ങ്ങാ​ൻ മ​ടി​ക്കു​ന്ന​ത്ര ചെ​റി​യ തു​ക​യാ​ണ​ത്. സ​ർ​ക്കാ​രി​ന്‍റെ ശൗ​ചാ​ല​യ​ങ്ങ​ളി​ൽ പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ ന​ൽ​കു​ന്ന തു​ക​പോ​ലും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്വ​കാ​ര്യ ബ​സു​ക​ളി​ലെ യാ​ത്ര​യ്ക്കു ന​ല്കേ​ണ്ട​തി​ല്ല എ​ന്ന​ത് ചി​ന്തി​ക്കേ​ണ്ട​ത​ല്ലേ?

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ സ്കൂ​ൾ, കോ​ള​ജ് ബ​സു​ക​ൾ എ​ന്ന പേ​രി​ൽ സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്പോ​ൾ യാ​തൊ​രു ഇ​ള​വു​മി​ല്ല. മു​തി​ർ​ന്ന യാ​ത്ര​ക്കാ​ർ ബ​സു​ക​ളി​ൽ ന​ല്കു​ന്ന യാ​ത്ര​ക്കൂ​ലി​യേ​ക്കാ​ൾ അ​ധി​കം തു​ക വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്നു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ഈ​ടാ​ക്കും. കൊ​ടു​ക്കാ​ൻ മാ​താ​പി​താ​ക്ക​ൾ​ക്കും മ​ടി​യി​ല്ല.

ക​ഴി​ഞ്ഞ വ​ർ​ഷം 1000 കോ​ടി​യി​ല​ധി​കം രൂ​പ സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ൽ​നി​ന്നും ക​വ​ർ​ന്നെ​ടു​ത്ത കെ​എ​സ്ആ​ർ​ടി​സി പോ​ലും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​വേ​ണ്ടി ബ​സ് ഓ​ടി​ക്ക​ണ​മെ​ങ്കി​ൽ 10 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​രു ദി​വ​സം 120 രൂ​പ​യെ​ങ്കി​ലും വേ​ണ്ടി​വ​രു​മെ​ന്ന് പ​റ​ഞ്ഞ​ത് കേ​ര​ള സ​മൂ​ഹം കേ​ട്ട​താ​ണ്.

സർക്കാർ തീരുമാനിക്കണം

2020 ജൂ​ണ്‍​മാ​സം ഡീ​സ​ലി​ന് 72 രൂ​പ വി​ല​യു​ണ്ടാ​യി​രു​ന്ന​പ്പോ​ൾ ജ​സ്റ്റീസ് രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യ ഫെ​യ​ർ റി​വി​ഷ​ൻ ക​മ്മി​റ്റി ന​ല്കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന മി​നി​മം ചാ​ർ​ജ് 10 രൂ​പ എ​ന്ന​തും വി​ദ്യാ​ർ​ഥി​ക​ളു​ടെ നിരക്ക് 5 രൂ​പ എ​ന്ന​തും നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ പ്രാ​യോ​ഗി​ക​മ​ല്ല.

മി​നി​മം ചാ​ർ​ജ് 12 രൂ​പ​യും കി​ലോമീ​റ്റ​ർ നി​ര​ക്ക് ഒരു രൂ​പ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രക്കൂ​ലി മി​നി​മം ആറു രൂ​പ​യും ആ​ക്കാ​ത്ത പ​ക്ഷം നി​ല​വി​ൽ ഓ​ടു​ന്ന സ്വ​കാ​ര്യ​ബ​സു​ക​ൾ​ക്കു​പോ​ലും സ​ർവീ​സ് ന​ട​ത്താ​ൻ ക​ഴി​യാ​തെവ​രും. സ്വ​കാ​ര്യ​ബ​സു​ക​ൾ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച പെ​ർ​മി​റ്റു​ക​ൾ പ​റ​യു​ന്ന ദൂ​രം ക​ണ​ക്കാ​ക്കി ഡീ​സ​ലി​ന് സ​ബ്സി​ഡി അ​നു​വ​ദി​ക്ക​കു​യും ഇ​ൻ​ഷുറ​ൻ​സ് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്യു​ക​യും വാ​ഹ​ന നി​കു​തി പ​രി​പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കിത്തരുകയും വേണം. ഈ ​കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് അ​നു​കൂ​ല​മാ​യ തീ​രു​മാ​ന​ങ്ങ​ൾ ഉ​ണ്ടാ​കാ​ത്ത​പ​ക്ഷം സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ളു​ടെ ഏ​റ്റ​വും ചെല​വ് കു​റ​ഞ്ഞ യാ​ത്രാസം​വി​ധാ​ന​മാ​യ സ്വ​കാ​ര്യ​ബ​സ് വ്യ​വ​സാ​യം എ​ന്ന​ന്നേ​ക്കു​മാ​യി ഇ​ല്ലാ​ത​വും.

ടി.​ ഗോ​പി​നാ​ഥ​ൻ
(ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ഓൾ കേ​ര​ള ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ)

യാ​ത്ര​ക്കാ​രെ കൊ​ല്ല​ണോ?

1980വ​രെ കേ​ര​ള​ത്തി​ലെ ബ​സ് ചാ​ർ​ജ് 10, 20, 30, 40 എ​ന്നി​ങ്ങ​നെ പ​ത്തു പൈ​സ​യു​ടെ ഗു​ണ​ന​ത്തി​ലാ​രു​ന്നു ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത്. 85വ​രെ മി​നിമം ചാ​ർ​ജി​ൽ യാ​ത്ര ചെ​യ്യാ​മാ​യി​രു​ന്ന ദൂ​രം അ​ഞ്ച് കി​ലോ​മീ​റ്റ​ർ. പി​ന്നീ​ട് ഇ​തു മൂ​ന്നും ര​ണ്ടു​മാ​യി മാ​റി. കേ​ര​ള ഹൈ​ക്കോ​ട​തി 1985 മു​ത​ൽ വി​വി​ധ കേ​സു​ക​ളി​ലാ​യി ബ​സ്ചാ​ർ​ജ് വ​ർ​ധ​ന ന​ട​ത്തു​ന്പോ​ൾ ഫെ​യ​ർ​സ്റ്റേ​ജ് അപാ​ക​ത​ക​ൾ​കൂ​ടി പ​രി​ഹ​രി​ച്ചി​രി​ക്ക​ണം എ​ന്ന് ഉ​ത്ത​ര​വാ​യി​ട്ടു​ണ്ട്. ബ​സ് ഉ​ട​മ​ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​രം ചാ​ർ​ജ് വ​ർ​ധി​പ്പി​ച്ച് ന​ൽ​കു​ന്ന​ത​ല്ലാ​തെ സ​ഞ്ച​രി​ക്കാ​ത്ത ദൂ​ര​ത്തി​നും യാ​ത്ര​ക്കൂ​ലി ന​ൽ​കേ​ണ്ടി വ​രു​ന്ന അ​സം​ഘ​ടി​ത​രാ​യ യാ​ത്ര​ക്കാ​രു​ടെ ആ​വ​ലാ​തി​ക​ൾ​ക്ക് പ​രി​ഹാ​രം നാ​ളി​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല.

1970ക​ളി​ൽ ഇ​ടു​ക്കി​യി​ലും വ​യ​നാ​ട്ടി​ലും ടാ​റി​ടാ​ത്ത ഗ​ട്ട് റോ​ഡു​ക​ളി​ലാ​ണ് ബ​സ് ഓ​ടി​യി​രു​ന്ന​ത്.ഈ ​ര​ണ്ടു ജി​ല്ല​ക​ളി​ലെ സം​സ്ഥാ​ന പാ​ത​ക​ളി​ൽ കൂ​ടി യാ​ത്ര ചെ​യ്യു​ന്ന യാ​ത്ര​ക്കാ​ർ ഇ​പ്പോ​ഴും ഗ​ട്ട്റോ​ഡ് എ​ന്ന പ​രി​ഗ​ണ​ന വ​ച്ച് 25ശ​ത​മാ​നം അ​ധി​ക​കൂ​ലി ന​ൽ​കി വ​രു​ന്നു. 25 കി​ലോ​മീ​റ്റ​റി​ൽ കൂ​ടു​ത​ൽ വേ​ഗ​ത്തി​ൽ വ​ണ്ടി ഓ​ടി​ക്ക​രു​താ​ത്ത ഗ​ട്ട് റോ​ഡു​ക​ളി​ൽ കൂ​ടി 50-60 കി.​മീ​റ്റ​ർ വേ​ഗ​ത്തി​ൽ എ​ക്സ്പ്ര​സും സൂ​പ്പ​ർ ഫാ​സ്റ്റും ഫാ​സ്റ്റും എ​ങ്ങ​നെ​യാ​ണ് നി​യ​മ​പ്ര​കാ​രം ഓ​ടാ​ൻ അ​നു​വ​ദി​ക്കു​ന്ന​തെ​ന്ന ചോ​ദ്യ​ത്തി​ന് അ​ധി​കാ​രി​ക​ൾ​ക്ക് മ​റു​പ​ടി ഇ​ല്ല.

മിനിമം ചാർജിലെ തീവെട്ടിക്കൊള്ള

ബ​സ് ചാ​ർ​ജ് നി​ര​ക്ക് ശാ​സ്ത്രീ​യ​മാ​യി നി​ർ​ണ​യി​ക്കാ​ൻ 2003ൽ ​കേ​ര​ള സ​ർ​ക്കാ​ർ ഒ​രു ശ്ര​മം ആ​രം​ഭി​ച്ചു. ​ഇ​തി​നാ​യി നി​യ​മി​ച്ച ര​വീ​ന്ദ്ര​ൻ​നാ​യ​ർ ക​മ്മീ​ഷ​ൻ (മു​ൻ​ ചീ​ഫ് സെ​ക്ര​ട്ട​റി) മി​നി​മം ചാ​ർ​ജി​ലെ തീ​വെ​ട്ടി​ക്കൊ​ള്ള അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​രി​ന് ശി​പാ​ർ​ശ ന​ല്കി. ഷീ​ല തോ​മ​സ് ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ലും മി​നി​മം ചാ​ർ​ജി​ന്‍റെ അ​പാ​ക​ത ചൂ​ണ്ടി​ക്കാട്ടി​യി​രു​ന്നു. തു​ട​ർ​ന്നു 12-12-2006ൽ ​ഗ​താ​ഗ​ത​വ​കു​പ്പ് ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ മി​നി​മം ചാ​ർ​ജി​നു യാ​ത്ര ചെ​യ്യാ​വു​ന്ന ദൂ​രം അ​ഞ്ചു കി.​ മീ​റ്റ​ർ ആ​ക്കു​മെ​ന്നു വ്യ​ക്ത​മാ​ക്കി​യി​രു​ന്നെ​ങ്കി​ലും തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കാ​ൻ പി​ന്നീട് ആ​റു വ​ർ​ഷ​മെ​ടു​ത്തു.

കോവിഡ് കാലം

കോ​വി​ഡ് കാ​ല​ത്ത് ആളക​ലം പാ​ലി​ക്കേ​ണ്ട​തുകൊ​ണ്ട് അ​ടു​ത്ത​ടു​ത്ത സീ​റ്റു​ക​ളി​ൽ ഇ​രി​ക്കാ​ൻ പാ​ടി​ല്ല. നിർത്തിക്കൊണ്ടു​ള​ള യാ​ത്ര അ​നു​വ​ദ​നീ​യ​മ​ല്ല തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് 2020 ജൂ​ലൈ മൂ​ന്നി​നു മി​നി​മം ചാ​ർ​ജി​ൽ യാ​ത്ര ചെ​യ്യാ​വു​ന്ന ദൂ​രം ര​ണ്ട​ര കി. ​മീ​റ്റ​റാ​യി കു​റ​ച്ചു. കി​ലോ​മീ​റ്റ​ർ നി​ര​ക്ക് 90 പൈ​സ​യു​മാ​ക്കി. സാ​മൂ​ഹി​ക അ​ക​ല​ത്തി​ന്‍റെ കാ​ര്യം മ​റ​ന്ന് ബ​സി​ൽ തി​ങ്ങി​നി​റ​ഞ്ഞ് യാ​ത്ര​ക്കാ​ർ ക​യ​റിത്തുട​ങ്ങി​യി​ട്ടും മി​നി​മം ചാ​ർ​ജി​ൽ അ​ഞ്ചു കി​ലോ​മീ​റ്റ​ർ അ​നു​വ​ദി​ക്കു​ന്നി​ല്ല.

സ്വ​കാ​ര്യ​ബ​സു​ട​മ​ക​ളു​ടെ സ​മ​ർ​ദ​ത്തി​ന് വ​ഴ​ങ്ങി കി​ലോ​മീ​റ്റ​ർ നി​ര​ക്ക് 70 പൈ​സ​യി​ൽ നി​ന്ന് 90 പൈ​സയും എ​ട്ടു രൂ​പ​യു​ടെ മി​നി​മം ചാ​ർ​ജ് 10 രൂ​പയും ആ​ക്കി​യ​ശേ​ഷം മിനിമം യാ​ത്രയ്ക്കുള്ള അ​വ​കാ​ശം അഞ്ചു കി​ലോ​മീ​റ്റ​ർനി​ന്നു ര​ണ്ട​ര കി​ലോ​മീ​റ്റ​റാ​ക്കി​ കു​റ​യ്ക്കു​ക​യും ചെ​യ്താ​ൽ അ​ത് കേ​ര​ള​ത്തി​ലെ പൊ​തുഗ​താ​ഗ​ത്തി​ന്‍റെ മ​ര​ണ​മ​ണി അ​ടി​ക്ക​ലാ​യി മാ​റും.

കെഎസ്ആ​ർ​ടി​സി​യു​ടെ താ​ൽ​പ​ര്യ​വും ബ​സ് ഉ​ട​മ​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന ക​ണ​ക്കു​ക​ളു​മാ​ണ് ജ​സ്റ്റീ​സ് രാ​മ​ച​ന്ദ്ര​ൻ ക​മ്മീ​ഷ​നും സ​ർ​ക്കാ​രും മു​ഖ​വി​ല​യ്ക്കെ​ടു​ക്കു​ന്ന​ത്. 2004ൽ ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ ക​മ്മീ​ഷ​നോ​ട് പ​ഠി​ക്കാ​ൻ പ​റ​ഞ്ഞ വി​ഷ​യ​ങ്ങ​ളി​ൽ ഫെ​യ​ർ സ്റ്റേ​ജ് ആ​പാ​ക​ത​ക​ളെ കു​റി​ച്ച മാ​ത്രം പ​ഠി​ക്കാ​ൻ ക​മ്മീ​ഷ​ന് ഇ​തു​വ​രെ സ​മ​യം ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന​ത് ആ​ശ്ച​ര്യ​ക​രം ത​ന്നെ.

വർധന ന്യായമായിരിക്കണം

ഇ​പ്പോ​ൾ ഇ​ട​തു​മു​ന്ന​ണി നേ​തൃ​ത്വം ശി​പാ​ർ​ശ ന​ൽ​കി​യി​രി​ക്കു​ന്ന വ​ർ​ധ​ന​ ന​ട​പ്പാ​ക്കി​യാ​ൽ സം​സ്ഥാ​ന​ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വ​ർ​ധ​ന​വാ​യ 28.57 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​വി​ന് ഇ​ട​യാ​ക്കും. വ്യ​വ​സാ​യം നി​ല​നി​ൽ​ക്കാ​നു​ള്ള ചാ​ർ​ജ് വ​ർ​ധ​ന​വി​ന് യാ​ത്ര​ക്കാ​ർ എ​തി​ര​ല്ല. ഫെ​യ​ർ​സ്റ്റേ​ജി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ച്ചും ഇ​ല്ലാ​ത്ത ദൂ​ര​ത്തി​ന് അ​ധി​ക​ചാ​ർ​ജ് ന​ൽ​കേ​ണ്ടി വ​രു​ന്ന ഇ​ന്ന​ത്തെ അ​വ​സ്ഥ​യ്ക്ക് മാ​റ്റം ഉ​ണ്ടാ​യ​ശേ​ഷ​വും യ​ഥാ​ർ​ഥ കി​ലോ​മീ​റ്റ​ർ നി​ര​ക്കി​ൽ ന്യാ​യ​മാ​യി ചാ​ർ​ജ് വ​ർ​ധി​പ്പി​ച്ചാ​ൽ യാ​ത്ര​ക്കാ​രു​ടെ പ്ര​തി​ഷേ​ധം ഉ​ണ്ടാ​വി​ല്ല.

ഡി​ജോ കാ​പ്പ​ൻ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.