14 പ്ര​ധാ​ന​മ​ന്ത്രി​മാ​ർ, 15 രാ​ഷ്‌​ട്ര​പ​തി​മാ​ർ
Monday, August 15, 2022 12:48 AM IST
സ്വാ​ത​ന്ത്ര്യം നേ​ടി 75 വ​ർ​ഷം പി​ന്നി​ടു​ന്പോ​ൾ രാ​ജ്യം ഇ​തു​വ​രെ ഭ​രി​ച്ച​ത് വി​വി​ധ കാ​ല‍​യ​ള​വു​ക​ളി​ലാ​യി 14 പ്ര​ധാ​ന​മ​ന്ത്രി​മാ​രും മൂ​ന്ന് ആ​ക്‌​ടിം​ഗ് രാ​ഷ്‌​ട്ര​പ​തി​മാ​രു​ൾ​പ്പെ​ടെ 18 രാ​ഷ്‌​ട്ര​പ​തി​മാ​രും. ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വാ​ണ് ആ​ദ്യ​ത്തെ പ്ര​ധാ​ന​മ​ന്ത്രി. ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം രാ​ജ്യം ഭ​രി​ച്ച പ്ര​ധാ​ന​മ​ന്ത്രി​യും നെ​ഹ്റു​ത​ന്നെ. 16 വ​ർ​ഷ​വും 286 ദി​വ​സ​വും. പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രി​ക്കെ​ത​ന്നെ​യാ​ണ് അ​ദ്ദേ​ഹം അ​ന്ത​രി​ച്ച​ത്. രാ​ജ്യം ക​ണ്ട ഏ​ക വ​നി​താ പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് ഇ​ന്ദി​രാ​ഗാ​ന്ധി.

ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം പ്ര​ധാ​ന​മ​ന്ത്രി​പ​ദ​ത്തി​ലി​രു​ന്ന ര​ണ്ടാ​മ​ത്തെ​യാ​ൾ​കൂ​ടി​യാ​ണ് ഇ​ന്ത്യ​യു​ടെ ഈ ​ഉ​രു​ക്കു വ​നി​ത (11 വ​ർ​ഷ​വും 59 ദി​വ​സ​വും). 14-ാമ​ത്തെ പ്ര​ധാ​ന​മ​ന്ത്രി​യാ​യ ന​രേ​ന്ദ്ര മോ​ദി 2014 മേ​യ് 26നാ​ണ് സ്ഥാ​ന​മേ​റ്റ​ത്. തു​ട​ർ​ച്ച​യാ​യി ര​ണ്ടു ത​വ​ണ പ്ര​ധാ​ന​മ​ന്ത്രി​പ​ദ​ത്തി​ലി​രി​ക്കു​ന്ന നാ​ലാ​മ​ത്തെ വ്യ​ക്തി​കൂ​ടി​യാ​ണ് മോ​ദി. ആ​ദ്യ​ത്തെ ആ​ക്‌​ടിം​ഗ് പ്ര​ധാ​ന​മ​ന്ത്രി ഗു​ൽ​സാ​രി​ലാ​ൽ ന​ന്ദ​യാ​ണ്. ര​ണ്ടു​ത​വ​ണ അ​ദ്ദേ​ഹം ആ​ക്‌​ടിം​ഗ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി.

1964 മേ​യ് 27ന് ​ആ​ക്‌​ടിം​ഗ് പ്ര​ധാ​ന​മ​ന്ത്രി​യാ​യ ഗു​ൽ​സ​രി​ലാ​ൽ ന​ന്ദ ഈ ​സ്ഥാ​ന​ത്ത് കേ​വ​ലം 13 ദി​വ​സം മാ​ത്ര​മേ തു​ട​ർ​ന്നു​ള്ളൂ. 1966 ജ​നു​വ​രി 11ന് ​അ​ദ്ദേ​ഹം വീ​ണ്ടും ആ​ക്‌​ടിം​ഗ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി. അ​തും കേ​വ​ലം 13 ദി​വ​സം മാ​ത്രം. 1996 മേ​യ് 16ന് ​പ്ര​ധാ​ന​മ​ന്ത്രി​യാ​യ എ.​ബി.​വാ​ജ്പേ​യ് കേ​വ​ലം 16 ദി​വ​സം മാ​ത്ര​മേ സ്ഥാ​ന​ത്തി​രു​ന്നു​ള്ളൂ. ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​തെ വ​ന്ന​തോ​ടെ രാ​ജി​വ​യ്ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് 1998 മാ​ർ​ച്ച് 19ന് ​വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി​യാ​യ അ​ദ്ദേ​ഹം ആ​റു​വ​ർ​ഷ​വും 64 ദി​വ​സ​വും ഈ ​സ്ഥാ​നം വ​ഹി​ച്ചു. ഇ​തോ​ടെ കാ​ലാ​വ​ധി തി​ക​യ്ക്കു​ന്ന ആ​ദ്യ കോ​ൺ​ഗ്ര​സി​ത​ര പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി അ​ദ്ദേ​ഹം. ഏ​റ്റ​വും പ്രാ​യം​കൂ​ടി​യ പ്ര​ധാ​ന​മ​ന്ത്രി മൊ​റാ​ർ​ജി ദേ​ശാ​യി​യും(81 വ​യ​സ്) പ്രാ​യം​കു​റ​ഞ്ഞ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​മാ​ണ്(40 വ​യ​സ്). അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ​ത്തു​ട​ർ​ന്നു സ്ഥാ​നം രാ​ജി​വ​ച്ച ആ​ദ്യ​ത്തെ പ്ര​ധാ​ന​മ​ന്ത്രി വി.​പി. സിം​ഗാ​ണ്.

രാ​ഷ്‌​ട്ര​പ​തി സ്ഥാ​നം 1950 മു​ത​ൽ

1950ൽ ​രാ​ജ്യം ഒ​രു റി​പ്പ​ബ്ലി​ക്കാ​യി പ്ര​ഖ്യാ​പി​ച്ച​തു​മു​ത​ലാ​ണ് രാ​ഷ്‌​ട്ര​പ​തി എ​ന്ന പ​ദ​വി സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്ന​ത്. ബി​ഹാ​റി​ല്‍​നി​ന്നു​ള്ള ഡോ.​രാ​ജേ​ന്ദ്ര പ്ര​സാ​ദാ​ണ് സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ലെ ആ​ദ്യ രാ​ഷ്‌​ട്ര​പ​തി​യും ഏ​റ്റ​വും കൂ​ടു​ത​ല്‍ കാ​ലം (12 വ​ര്‍​ഷം) ഈ ​സ്ഥാ​ന​ത്തി​രി​ക്കു​ക​യും ചെ​യ്ത വ്യ​ക്തി. തു​ട​ർ​ച്ച​യാ​യി ര​ണ്ടു ത​വ​ണ ഈ ​സ്ഥാ​നം വ​ഹി​ച്ച ഏ​ക വ്യ​ക്തി​യും ഇ​ദ്ദേ​ഹ​മാ​ണ്. പ​ല കാ​ല​ഘ​ട്ട​ങ്ങ​ളി​ലാ​യി മൂ​ന്ന് ആ​ക്‌​ടിം​ഗ് രാ​ഷ്‌​ട്ര​പ​തി​മാ​രും ഉ​ണ്ടാ​യി​ട്ടു​ണ്ട്. രാ​ഷ്‌​ട്ര​പ​തി​യാ​യി​രി​ക്കെ സ​ക്കീ​ർ ഹു​സൈ​ൻ മ​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് വി.​വി. ഗി​രി 1969ൽ ​ആ​ക്‌​ടിം​ഗ് രാ​ഷ്‌​ട്ര​പ​തി​യാ​യി.

ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു ശേ​ഷം അ​ദ്ദേ​ഹം രാ​ഷ്‌​ട്ര​പ​തി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. രാ​ഷ്‌​ട്ര​പ​തി​യാ​യും ആ​ക്‌​ടിം​ഗ് രാ​ഷ്‌​ട്ര​പ​തി​യാ​യും പ്ര​വ​ർ​ത്തി​ച്ച ഏ​ക​വ്യ​ക്തി​യാ​ണ് വി.​വി.​ഗി​രി. ഏ​ഴു രാ​ഷ്‌​ട്ര​പ​തി​മാ​ർ രാ​ഷ്‌​ട്രീ​യ​നേ​താ​ക്ക​ളാ​യി​രു​ന്നു. ഇ​തി​ൽ ആ​റു​പേ​രും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും. രാ​ഷ്‌​ട്ര​പ​തി​സ്ഥാ​ന​ത്തി​രി​ക്കെ മ​രി​ച്ച​വ​രാ​ണ് സ​ക്കീ​ർ ഹു​സൈ​നും ഫ​ക്രു​ദീ​ൻ അ​ലി അ​ഹ​മ്മ​ദും. രാ​ഷ്‌​ട്ര​പ​തി​യാ​കു​ന്ന ആ​ദ്യ മ​ല​യാ​ളി​യും ദ​ളി​ത് വി​ഭാ​ഗ​ത്തി​ല്‍​നി​ന്നു​ള്ള ആ​ദ്യ​രാ​ഷ്‌​ട്ര​പ​തി​യു​മാ​ണ് കെ.​ആ​ർ.​നാ​രാ​യ​ണ​ൻ.

ജ​ന​കീ​യ​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ കാ​ര​ണം 'ജ​ന​കീ​യ​നാ​യ രാ​ഷ്‌​ട്ര​പ​തി' എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന​യാ​ളാ​ണ് ഡോ.​എ.​പി.​ജെ.​അ​ബ്ദു​ൾ ക​ലാം. 2007ൽ 12-ാ​മ​ത് രാ​ഷ്‌​ട്ര​പ​തി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​ഭാ പാ​ട്ടീ​ലാ​ണ് രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി ഈ ​സ്ഥാ​നം വ​ഹി​ച്ച വ​നി​ത.


കെ.​ആ​ര്‍. നാ​രാ​യ​ണ​നു ശേ​ഷം ദ​ളി​ത് വി​ഭാ​ഗ​ത്തി​ല്‍​നി​ന്നു​ള്ള ര​ണ്ടാ​മ​ത്തെ രാ​ഷ്‌​ട്ര​പ​തി​യാ​ണ് രാം​നാ​ഥ് കോ​വി​ന്ദ്. 2022 ജൂ​ലൈ 25ന് ​ദ്രൗ​പ​തി മ​ർ​മു 15-ാമ​ത് രാ​ഷ്‌​ട്ര​പ​തി​യാ​യി സ്ഥാ​ന​മേ​റ്റ​പ്പോ​ൾ ഈ ​സ്ഥാ​നം വ​ഹി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ വ​നി​ത​യും ഗോ​ത്ര വി​ഭാ​ഗ​ത്തി​ൽ​നി​ന്നു​ള്ള ആ​ദ്യ​യാ​ളു​മെ​ന്ന പേ​രി​ൽ അ​വ​ർ ച​രി​ത്ര​ത്തി​ലി​ടം നേ​ടി.

രാ​ഷ്‌​ട്ര​പ​തി പ​ദ​വി​യി​ലാ​യി​രി​ക്കു​മ്പോ​ള്‍ അ​ന്ത​രി​ക്കു​ന്ന ആ​ദ്യ​ത്തെ വ്യ​ക്തി​യാ​ണ് സ​ക്കീ​ര്‍ ഹു​സൈ​ന്‍. രാ​ഷ്‌​ട്ര​പ​തി പ​ദ​വി​യി​ലി​രി​ക്കു​മ്പോ​ള്‍ അ​ന്ത​രി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ രാ​ഷ്‌​ട്ര​പ​തി​യാ​ണ് ഫ​ക്രു​ദ്ദീ​ന്‍ അ​ലി അ​ഹ​മ്മ​ദ്.

പ്രധാനമന്ത്രിമാർ

ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു 1947 ഓ​ഗ​സ്റ്റ് 15-1964 മേ​യ് 27
ഗു​ൽ​സാ​രി​ലാ​ൽ ന​ന്ദ(​ആ​ക്‌​ടിം​ഗ്) 1964 മേ​യ് 27-ജൂ​ൺ 9
ലാ​ൽ ബ​ഹാ​ദു​ർ ശാ​സ്ത്രി 1964 ജൂ​ൺ 9-1966 ജ​നു​വ​രി 11
ഗു​ൽ​സാ​രി​ലാ​ൽ ന​ന്ദ(​ആ​ക്‌​ടിം​ഗ്) 1966 ജ​നു​വ​രി 11-ജ​നു​വ​രി 24
ഇ​ന്ദി​രാ​ഗാ​ന്ധി 1966 ജ​നു​വ​രി 24-1977 മാ​ർ​ച്ച് 24
മൊ​റാ​ർ​ജി ദേ​ശാ​യി 1977 മാ​ർ​ച്ച് 24-1979 ജൂ​ലൈ 28
ച​ര​ൺ​സിം​ഗ് 1979 ജൂ​ലൈ 28-1980 ജ​നു​വ​രി 14
ഇ​ന്ദി​രാ​ഗാ​ന്ധി 1980 ജ​നു​വ​രി 14-1984 ഒ​ക്‌​ടോ​ബ​ർ 31
രാ​ജീ​വ്ഗാ​ന്ധി 1984 ഒ​ക്‌​ടോ​ബ​ർ 31-1989 ഡി​സം​ബ​ർ 2
വി.​പി.​സിം​ഗ് 1989 ഡി​സം​ബ​ർ 2-1990 ന​വം​ബ​ർ 10
ച​ന്ദ്ര​ശേ​ഖ​ർ 1990 ന​വം​ബ​ർ 10-1991 ജൂ​ൺ 21
പി.​വി.​ന​ര​സിം​ഹ​റാ​വു 1991 ജൂ​ൺ 21-1996 മേ​യ് 16
അ​ട​ൽ​ബി​ഹാ​രി വാ​ജ്പേ​യ് 1996 മേ​യ് 16-1996 ജൂ​ൺ ഒ​ന്ന്
എ​ച്ച്.​ഡി.​ദേ​വ​ഗൗ​ഡ 1996 ജൂ​ൺ 1-1997 ഏ​പ്രി​ൽ 21
ഐ.​കെ.​ഗു​ജ്‌​റാ​ൾ 1997 ഏ​പ്രി​ൽ 21-1998 മാ​ർ​ച്ച് 19
അ​ട​ൽ ബി​ഹാ​രി വാ​ജ്പേ​യ് 1998 മാ​ർ​ച്ച് 19-2004 മേ​യ് 22
ഡോ.​മ​ൻ​മോ​ഹ​ൻ​സിം​ഗ് 2004 മേ​യ് 22-2014 മേ​യ് 26
ന​രേ​ന്ദ്ര മോ​ദി 2014 മേ​യ് 26-2019-മേ​യ് 30
ന​രേ​ന്ദ്ര മോ​ദി 2019 മേ​യ് 30 മു​ത​ൽ വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി
രാ​ഷ്‌​ട്ര​പ​തി​മാ​രു​ടെ പേ​രും കാ​ല​ഘ​ട്ട​വും ചു​വ​ടെ:
രാ​ജേ​ന്ദ്ര​പ്ര​സാ​ദ്: 1950 ജ​നു​വ​രി-1952 മേ​യ് 13, 1952 മേ​യ് 13-1957 മേ​യ് 13, 1957 മേ​യ് 13-1962-മേ​യ് 13
എ​സ്.​രാ​ധാ​കൃ​ഷ്ണ​ൻ: 1962 മേ​യ് 13-1967 മേ​യ് 13
സ​ക്കീ​ർ ഹു​സൈ​ൻ 1967 മേ​യ് 13-1969 മേ​യ് 3
വി.​വി.​ഗി​രി: 1969 മേ​യ് 3-1969 ജൂ​ലൈ 20
എം.​ഹി​ദാ​യ​ത്തു​ള്ള: 1969 ജൂ​ലൈ 20-1969 ഓ​ഗ​സ്റ്റ് 24
വി.​വി.​ഗി​രി: 1969 ഓ​ഗ​സ്റ്റ് 24-1974 ഓ​ഗ​സ്റ്റ് 24
ഫ​ക്രു​ദീ​ൻ അ​ലി അ​ഹ​മ്മ​ദ്: 1974 ഓ​ഗ​സ്റ്റ് 24-1977 ഫെ​ബ്രു​വ​രി 11
ബി.​ഡി.​ജാ​ട്ടി: 1977 ഫെ​ബ്രു​വ​രി 11-1977 ജൂ​ലൈ 25
നീ​ലം സ​ഞ്ജീ​വ റെ​ഡ്ഡി: 1977 ജൂ​ലൈ 25-1982 ജൂ​ലൈ 25
ഗ്യാ​നി സെ​യി​ൽ സിം​ഗ്: 1982 ജൂ​ലൈ 25-1987 ജൂ​ലൈ 25
ആ​ർ.​വെ​ങ്കി​ട്ട​രാ​മ​ൻ: 1987 ജൂ​ലൈ 25-1992 ജൂ​ലൈ 25
ശ​ങ്ക​ർ​ദ​യാ​ൽ ശ​ർ​മ്മ: 1992 ജൂ​ലൈ 25-1997 ജൂ​ലൈ 25
കെ.​ആ​ർ.​നാ​രാ​യ​ണ​ൻ: 1997 ജൂ​ലൈ 25-2002 ജൂ​ലൈ 25
ഡോ.​എ.​പി.​ജെ.​അ​ബ്ദു​ൾ​ക​ലാം: 2002 ജൂ​ലൈ 25-2007 ജൂ​ലൈ 25
പ്ര​തി​ഭാ ദേ​വി​സിം​ഗ് പാ​ട്ടീ​ൽ: 2007 ജൂ​ലൈ 25-2012 ജൂ​ലൈ 25
പ്ര​ണ​ബ് മു​ഖ​ർ​ജി: 2012 ജൂ​ലൈ 25-2017 ജൂ​ലൈ 25
രാം​നാ​ഥ് കോ​വി​ന്ദ്: 2017 ജൂ​ലൈ 25-2022 ജൂ​ലൈ 25
ദ്രൗ​പ​തി മ​ർ​മു: 2022 ജൂ​ലൈ 25 മു​ത​ൽ തു​ട​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.