നീതിയും നിയമവും മരിക്കുന്നു?
Thursday, August 18, 2022 10:10 PM IST
അ​​​​ഡ്വ.​ ജി.​ ​​​സു​​​​ഗു​​​​ണ​​​​ൻ

പ്ര​​​​മാ​​​​ദ​​​​മാ​​​​യ മാ​​​ന​​​ഭം​​​​ഗ-​​​കൊ​​​​ല​​​​പാ​​​​ത​​​​ക കേ​​​​സു​​​​ക​​​​ളി​​​​ൽ ശി​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ട പ്ര​​​​തി​​​​ക​​​​ളെ വി​​​​ട്ട​​​​യ​​​​യ്ക്കു​​​​ന്ന​​​​ത് തി​​​​ക​​​​ഞ്ഞ നീ​​​​തി നി​​​​ഷേ​​​​ധ​​​​മാ​​​​ണെ​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ സം​​​​ശ​​​​യ​​​​മി​​​​ല്ല. നി​​​​ർ​​​​ഭാ​​​​ഗ്യ​​​​വ​​​​ശാ​​​​ൽ ന​​​​മ്മു​​​​ടെ രാ​​​​ജ്യ​​​​ത്തെ ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ ഇ​​​​ത്ത​​​​രം പ്ര​​​​തി​​​​ക​​​​ൾ ത​​​​ങ്ങ​​​​ൾ​​​​ക്കു വേ​​​​ണ്ട​​​​പ്പെ​​​​ട്ട​​​​വ​​​​രാ​​​​ണെ​​​​ങ്കി​​​​ൽ നി​​​​ല​​​​വി​​​​ലു​​​​ള്ള നീ​​​​തി​​​​യും നി​​​​യ​​​​മ​​​​വു​​​​മെ​​​​ല്ലാം വി​​​​സ്മ​​​​രി​​​​ച്ചു​​​​കൊ​​​​ണ്ട് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യ നി​​​​ല​​​​പാ​​​​ട് സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ വൈ​​​​മു​​​​ഖ്യം കാ​​​​ണി​​​​ക്കാ​​​​റി​​​​ല്ല. ഗു​​​​ജ​​​​റാ​​​​ത്ത് ക​​​​ലാ​​​​പ​​​​ത്തി​​​​നി​​​ടെ ഉ​​​ണ്ടാ​​​യ ബ​​​​ിൽ​​​​ക്കീ​​​​സ് ബാ​​​​നു കേ​​​​സി​​​​ലെ പ്ര​​​​തി​​​​ക​​​​ളാ​​​​യ 11 പേരെ ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ജ​​​​യി​​​​ലി​​​​ൽ​​​നി​​​​ന്നു വി​​​​ട്ട​​​​യ​​​​ച്ചു​​​​കൊ​​​​ണ്ടു​​​​ള്ള ഗു​​​​ജ​​​​റാ​​​​ത്ത് സ​​​​ർ​​​​ക്കാ​​​​ർ തീ​​​​രു​​​​മാ​​​​നം രാ​​​​ജ്യ​​​​ത്തെ നീ​​​​തി​​​​ന്യാ​​​​യ വ്യ​​​​വ​​​​സ്ഥ​​​​യോ​​​​ടു​​​​ള്ള ന​​​​ഗ്ന​​​​മാ​​​​യ വെ​​​​ല്ലു​​​​വി​​​​ളിയാ​​​​ണ്.

നീ​​​​തി​​​​യും നി​​​​യ​​​​മ​​​​വും ന​​​​മ്മു​​​​ടെ രാ​​​​ജ്യ​​​​ത്തെ ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ​​​​ക്ക് അ​​​​റി​​​​യാ​​​​ത്ത കാ​​​​ര്യ​​​​മ​​​​ല്ല. നീ​​​​തി​​​​നി​​​​ഷേധ​​​​വും നി​​​​യ​​​​മ​​​​ത്തോ​​​​ടു​​​​ള്ള വെ​​​​ല്ലു​​​​വി​​​​ളി​​​​യും ജ​​​​നാ​​​​ധി​​​​പ​​​​ത്യരാ​​​​ജ്യ​​​​ത്തി​​​​ൽ ഒ​​​​രി​​​​ക്ക​​​​ലും അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന കാ​​​​ര്യ​​​​മ​​​​ല്ല. നി​​​​ർ​​​​ഭാ​​​​ഗ്യ​​​​വ​​​​ശാ​​​​ൽ ഭീ​​​​ബത്സ​​​മാ​​​​യ മാനഭംഗവും കൂ​​​​ട്ട​​​​ക്കു​​​​രു​​​​തി​​​​യും ന​​​​ട​​​​ത്തി​​​​യ പ്ര​​​​തി​​​​ക​​​​ളെ ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ ഒ​​​​രു നീ​​​​തീ​​​​ക​​​​ര​​​​ണ​​​​വു​​​​മി​​​​ല്ലാ​​​​തെ നി​​​​രു​​​​പാ​​​​ധി​​​​കം മോ​​​​ചി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

ശ​​​​രി​​​​യും തെ​​​​റ്റും വി​​​​വേ​​​​ചി​​​​ക്കു​​​​ക​​​​യും മ​​​​നു​​​​ഷ്യ​​​​വ​​​​ർ​​​​ഗ​​​​ത്തി​​​​ന്‍റെ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളും ക​​​​ട​​​​മ​​​​ക​​​​ളും അ​​​​നു​​​​ശാ​​​​സി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന​​​​വ​​​​യാ​​​​ണ് സ്വാ​​​​ഭാ​​​​വി​​​​ക നീ​​​​തി. സ​​​​ദാ​​​​ചാ​​​​രം, നീ​​​​തി, ധ​​​​ർ​​​​മം തു​​​​ട​​​​ങ്ങി​​​​യ പ്ര​​​​മാ​​​​ണ​​​​ങ്ങ​​​​ളാ​​​​ണ് അ​​​​തി​​​​ന്‍റെ ഉ​​​​ള്ള​​​​ട​​​​ക്കം. നീ​​​​തി ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ക​​​​യും അ​​​​തി​​​​ന്‍റെ ദു​​​​രു​​​​പ​​​​യോ​​​​ഗ​​​​ത്തെ ത​​​​ട​​​​യു​​​​ക​​​​യു​​​​മാ​​​​ണ് സ്വാ​​​​ഭാ​​​​വി​​​​കനീ​​​​തി​​​​യു​​​​ടെ ഉ​​​​ദ്ദേ​​​​ശ‍്യം. ഈ ​​​​സ്വാ​​​​ഭാ​​​​വി​​​​കനീ​​​​തി ബ​​​​ിൽ​​​​ക്കീ​​​​സ് ബാ​​​​നു കേ​​​​സി​​​​ൽ എ​​​​ത്ര​​​​ത്തോ​​​​ളം സം​​​​ര​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ടെ​​​​ന്നുള്ളത് ച​​​​ർ​​​​ച്ചചെ​​​​യ്യേ​​​​ണ്ട വി​​​​ഷ​​​​യ​​​​മാ​​​​ണ്.

നീ​​​​തി​​​​യും നി​​​​യ​​​​മ​​​​വും ന​​​​മ്മു​​​​ടെ രാ​​​​ജ്യ​​​​ത്ത് സം​​​​ര​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ടേ മ​​​​തി​​​​യാ​​​​കൂ. എ​​​​ന്താ​​​​യാ​​​​ലും ന​​​​മ്മു​​​​ടെ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ ഊ​​​​ന്ന​​​​ൽ ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നു​​​​ള്ള കാ​​​​ര്യം വി​​​​സ്മ​​​​രി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ക​​​​യി​​​​ല്ല. നി​​​​ർ​​​​ഭാ​​​​ഗ്യ​​​​വ​​​​ശാ​​​​ൽ ഭ​​​​ര​​​​ണ​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന്‍റെ സ്വാ​​​​ധീ​​​​ന​​​​വും നി​​​​യ​​​​ന്ത്ര​​​​ണ​​​​വും ഇ​​​​വി​​​​ടെ ജു​​​​ഡീ​​​​ഷ​​​​റി​​​​യി​​​​ലുമു​​​ണ്ടെ​​​ന്ന​​​തി​​​ൽ ​ സം​​​​ശ​​​​യ​​​​മി​​​​ല്ല. ഭ​​​​ര​​​​ണ​​​​കൂ​​​​ടം തെ​​​​റ്റാ​​​​യ പ​​​​ന്ഥാ​​​​വി​​​​ലേ​​​​ക്ക് നീ​​​​ങ്ങി​​​​യാ​​​​ൽ അ​​​​തി​​​​നെ ത​​​​ട​​​​യിടേണ്ട ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​പ​​​​ര​​​​മാ​​​​യ ബാ​​​​ധ്യ​​​​ത ജു​​​​ഡീ​​​​ഷ​​​റി​​​​ക്കു​​​​ണ്ട്. എ​​​​ന്നാ​​​​ൽ പ​​​​ല​​​​പ്പോ​​​​ഴും ജു​​​​ഡീ​​​​ഷ​​​റി​​​​ക്ക് അ​​​​തി​​​​നു ക​​​​ഴി​​​​യു​​​​ന്നി​​​​ല്ലെ​​​​ന്നത് യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​ണ്.

ബിജെപി സർക്കാരിന്‍റെ കരുതൽ

ബ​​​​ിൽ​​​​ക്കീ​​​​സ് ബാ​​​​നു കേ​​​​സി​​​​ലെ പ്ര​​​​തി​​​​ക​​​​ളെ വി​​​​ട്ട​​​​യ​​​​യ്ക്കാ​​​​ൻ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​ത് ഗു​​​​ജ​​​​റാ​​​​ത്ത് സ​​​​ർ​​​​ക്കാരാ​​​​ണ്. ഗു​​​​ജ​​​​റാ​​​​ത്ത് ക​​​​ലാ​​​​പ​​​​മു​​​ണ്ടാ​​​യ കാ​​​​ല​​​​ത്ത് അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന പാ​​​​ർ​​​​ട്ടിത​​​​ന്നെ​​​​യാ​​​​ണ് ഇ​​​​പ്പോ​​​​ഴും അ​​​​വി​​​​ടെ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ തു​​​​ട​​​​രു​​​​ന്ന​​​​ത്. ഈ ​​​​സ​​​​ർ​​​​ക്കാ​​​​രാ​​​​ണ് നീ​​​​തി​​​​യും നി​​​​യ​​​​മ​​​​വും കാ​​​​റ്റി​​​​ൽ പ​​​​റ​​​​ത്തി​​​​ക്കൊ​​​​ണ്ട് കൊ​​​​ല​​​​പാ​​​​ത​​​​ക-​​​​മാനഭംഗക്കേസ് പ്ര​​​​തി​​​​ക​​​​ളെ ത​​​​ട​​​​വി​​​​ൽനി​​​​ന്നു മോ​​​​ചി​​​​പ്പി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​ള്ള തീ​​​​രു​​​​മാ​​​​നം കൈ​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ആ​​​​സാ​​​​ദി കാ ​​​​അ​​​​മൃ​​​​ത് മ​​​​ഹോ​​​​ത്സ​​​​വ് ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി പ്ര​​​​ത്യേ​​​​ക ശി​​​​ക്ഷാ ഇ​​​​ള​​​​വി​​​​ൽ മാനഭംഗക്കേസ് കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളെ മോ​​​​ച​​​​ിപ്പി​​​​ക്കി​​​​ല്ലെ​​​​ന്ന് ക​​​​ഴി​​​​ഞ്ഞ ജൂ​​​​ണി​​​​ലാ​​​​ണ് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. ഈ ​​​​നി​​​​ല​​​​പാ​​​​ട് ത​​​​കി​​​​ടംമ​​​​റി​​​​ച്ചാ​​​​ണ് ബിൽ​​​​ക്കീ​​​​സ് ബാ​​​​നു കേ​​​​സി​​​​ൽ പ്ര​​​​തി​​​​ക​​​​ളെ ബിജെപി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള സ​​​​ർ​​​​ക്കാ​​​​ർ ഇ​​​​പ്പോ​​​​ൾ മോ​​​​ചി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ന​​​​രേ​​​​ന്ദ്ര മോ​​​​ദി മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യി​​​​രി​​​​ക്കെ 2002 മാ​​​​ർ​​​​ച്ചി​​​​ൽ ഗു​​​​ജ​​​​റാ​​​​ത്ത് ക​​​​ലാ​​​​പ​​​​ത്തി​​​​നി​​​​ട​​​​യി​​​​ലാ​​​​ണ് അ​​​​ഞ്ചു​​​​മാ​​​​സം ഗ​​​​ർ​​​​ഭി​​​​ണി​​​​യാ​​​​യി​​​​രു​​​​ന്ന ബ​​​​ിൽ​​​​ക്കീ​​​​സ് ബാ​​​​നു​​​​വി​​​​നെ കൂ​​​​ട്ടമാനഭംഗം ചെ​​​​യ്യു​​​​ക​​​​യും കു​​​​ടും​​​​ബ​​​​ത്തി​​​​ലെ ഏ​​​ഴു പേ​​​​രെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും ചെ​​​​യ്ത​​​​ത്. കു​​​​ടും​​​​ബ​​​​ത്തി​​​​ലെ ആ​​​റു പേ​​​​ർ ഓ​​​​ടി ര​​​​ക്ഷ​​​​പ്പെ​​​​ട്ടു. വി​​​​വാ​​​​ദ​​​​മാ​​​​യ ഈ ​​​​സം​​​​ഭ​​​​വ​​​​ത്തി​​​​ൽ 2004ൽ ​​​​ആ​​​​ണ് പ്ര​​​​തി​​​​ക​​​​ളെ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദി​​​​ൽ വി​​​​ചാ​​​​ര​​​​ണ ആ​​​​രം​​​​ഭി​​​​ച്ചെ​​​​ങ്കി​​​​ലും സാ​​​​ക്ഷി​​​​ക​​​​ളെ ഉ​​​​പ​​​​ദ്ര​​​​വി​​​​ക്കാ​​​​ൻ ഇ​​​​ട​​​​യു​​​​ണ്ടെ​​​​ന്നും സി​​​ബി​​​​ഐ ശേ​​​​ഖ​​​​രി​​​​ച്ച തെ​​​​ളി​​​​വു​​​​ക​​​​ൾ അ​​​​ട്ടി​​​​മ​​​​റി​​​​ക്ക​​​​പ്പെ​​​​ടു​​​​മെ​​​​ന്നും ബി​​​​ൽ​​​​ക്കീ​​​​സ് ബാ​​​​നു ആ​​​​ശ​​​​ങ്ക പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ച​​​​തി​​​​നെത്തുട​​​​ർ​​​​ന്ന് 2004 ഓ​​​​ഗ​​​​സ്റ്റി​​​​ൽ കേ​​​​സ് മും​​​​ബൈ​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റാ​​​​ൻ സു​​​​പ്രീം​​​​കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു.

2008 ജ​​​​നു​​​​വ​​​​രി 21ന് ​​​​പ്ര​​​​ത്യേ​​​​ക സി​​​ബി​​​​ഐ കോ​​​​ട​​​​തി 11 പ്ര​​​​തി​​​​ക​​​​ൾ​​​​ക്കു ജീ​​​​വ​​​​പ​​​​ര്യ​​​​ന്തം ത​​​​ട​​​​വ് വി​​​​ധി​​​​ച്ചു. ഗ​​​​ർ​​​​ഭി​​​​ണി​​​​യാ​​​​യ സ്ത്രീ​​​​യെ മാനഭംഗം ചെ​​​​യ്യാ​​​​ൻ ഗൂ​​​​ഢാലോ​​​​ച​​​​ന, കൊ​​​​ല​​​​പാ​​​​ത​​​​കം, നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​യ സം​​​​ഘംചേ​​​​ര​​​​ൽ എ​​​​ന്നീ കു​​​​റ്റ​​​​ങ്ങ​​​​ൾ ചു​​​​മ​​​​ത്തി​​​​യാ​​​​ണ് ശി​​​​ക്ഷി​​​​ച്ച​​​​ത്. ബി​​​​ൽ​​​​ക്കീ​​​​സ് ബാ​​​​നു​​​​വി​​​​ന് 50 ല​​​​ക്ഷം രൂ​​​​പ ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​ര​​​​വും സ​​​​ർ​​​​ക്കാ​​​​ർ ജോ​​​​ലി​​​​യും വീ​​​​ടും ന​​​​ൽ​​​​കാ​​​​ൻ സു​​​​പ്രീം​​​​കോ​​​​ട​​​​തി സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​ന് നി​​​​ർ​​​​ദേശം ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​ര​​​​ത്തു​​​​ക​​​​യാ​​​​യ 50 ല​​​​ക്ഷം രൂ​​​​പ മാ​​​​ത്ര​​​​മാ​​​​ണ് ഇ​​​​തി​​​​ന​​​​കം ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ള്ള​​​​ത്.


പതിനഞ്ച് വ​​​​ർ​​​​ഷം ശി​​​​ക്ഷ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​തി​​​​നാ​​​​ൽ എ​​​​ല്ലാ​​​​വ​​​​രെ​​​​യും വി​​​​ട്ട​​​​യ​​​​യ്ക്കാ​​​​മെ​​​​ന്ന് പ​​​​ഞ്ച്മ​​​​ഹ​​​​ൽ ക​​​​ള​​​​ക്ട​​​​ർ സു​​​​ജ​​​​ൽ മ​​​​യാ​​​​ത്ര അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ സ​​​​മി​​​​തി ഗു​​​​ജ​​​​റാ​​​​ത്ത് സ​​​​ർ​​​​ക്കാ​​​​രി​​​​നു ന​​​​ൽ​​​​കി​​​​യ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ഗോ​​​​ദ്ര സ​​​​ബ്ജ​​​​യി​​​​ലി​​​​ൽ​​​നി​​​​ന്നു പ്ര​​​​തി​​​​ക​​​​ളെ മോ​​​​ചി​​​​പ്പി​​​​ച്ച​​​​ത്. പ്ര​​​​തി​​​​ക​​​​ളെ വി​​​​ട്ട​​​​യ​​​​ച്ചെ​​​​ന്ന വാ​​​​ർ​​​​ത്ത അ​​​​റി​​​​ഞ്ഞ​​​​പ്പോ​​​​ൾ ഞെ​​​​ട്ട​​​​ലു​​​​ണ്ടാ​​​​യെ​​​​ന്ന് ബി​​​​ൽ​​​​ക്കീ​​​​സ് ബാ​​​​നു​​​​വി​​​​ന്‍റെ കു​​​​ടും​​​​ബം പ്ര​​​​തി​​​​ക​​​​രി​​​​ച്ചു. എ​​​​ന്നാ​​​​ൽ, സം​​​​ഭ​​​​വ​​​​ത്തി​​​​ൽ പ്ര​​​​തി​​​​ക​​​​രി​​​​ക്കാ​​​​നി​​​​ല്ലെ​​​​ന്ന് ബി​​​​ൽ​​​​ക്കീ​​​​സി​​​​ന്‍റെ ഭ​​​​ർ​​​​ത്താ​​​​വ് യാ​​​​ക്കൂ​​​​ബ് റ​​​​സൂ​​​​ൽ പ​​​​റ​​​​ഞ്ഞു.

സം​​​​ഭ​​​​വം ന​​​​ട​​​​ന്ന് 20 വ​​​​ർ​​​​ഷ​​​​ത്തി​​​​ലേ​​​​റെ​​​​യാ​​​​യി താ​​​​നും ഭാ​​​​ര്യ​​​​യും മ​​​​ക്ക​​​​ളും സ്ഥി​​​​ര​​​​മാ​​​​യ വി​​​​ലാ​​​​സ​​​​മി​​​​ല്ലാ​​​​തെ ജീ​​​​വി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. പ്ര​​​​തി​​​​ക​​​​ൾ എ​​​​പ്പോ​​​​ൾ അ​​​​പേ​​​​ക്ഷ ന​​​​ൽ​​​​കി​​​​യെ​​​​ന്നും സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ ഏ​​​​തു വി​​​​ധി​​​​യാ​​​​ണ് പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​തെ​​​​ന്നും അ​​​​റി​​​​വി​​​​ല്ല. ഞ​​​​ങ്ങ​​​​ൾ​​​​ക്ക് ഒ​​​​രു​​​​ത​​​​ര​​​​ത്തി​​​​ലു​​​​ള്ള അ​​​​റി​​​​യി​​​​പ്പും ല​​​​ഭി​​​​ച്ചി​​​​ട്ടി​​​​ല്ല. ക​​​​ലാ​​​​പ​​​​ത്തി​​​​ൽ ജീ​​​​വ​​​​ൻ ന​​​​ഷ്ട​​​​പ്പെ​​​​ട്ട പ്രിയ​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ ആ​​​​ത്മാ​​​​വി​​​​നാ​​​​യി പ്രാ​​​​ർ​​​​ഥി​​​​ക്കു​​​​ക മാ​​​​ത്ര​​​​മാ​​​​ണ് ഞ​​​​ങ്ങ​​​​ൾ ചെ​​​​യ്യു​​​​ന്ന​​​​ത് - അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

കൊടുംകുറ്റവാളികളോട് ദയ!

മാനഭംഗക്കേ​​​​സി​​​​ൽ കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളു​​​​ടെ​​​​യോ ജീ​​​​വ​​​​പ​​​​ര്യ​​​​ന്തം ത​​​​ട​​​​വി​​​​ൽ ശി​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ​​​​യോ ത​​​​ട​​​​ങ്ക​​​​ൽ കാ​​​​ലാ​​​​വ​​​​ധി കു​​​​റ​​​​ച്ചു​​​​കൊ​​​​ടു​​​​ക്കാ​​​​ൻ പാ​​​​ടി​​​​ല്ലെ​​​​ന്നാ​​​​ണ് നി​​​​ല​​​​വി​​​​ലു​​​​ള്ള ച​​​​ട്ടം. ​ആ​​​​സാ​​​​ദി കാ ​​​​അ​​​​മൃ​​​​ത് മ​​​​ഹാ​​​​ത്സ​​​​വമാ​​​​യി ആ​​​​ഘോ​​​​ഷി​​​​ക്കു​​​​ന്ന സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തി​​​​ന്‍റെ 75 -ാം വാ​​​​ർ​​​​ഷി​​​​ക വേ​​​​ള​​​​യി​​​​ൽ അ​​​​ർ​​​​ഹ​​​​രാ​​​​യ ത​​​​ട​​​​വു​​​​കാ​​​​രു​​​​ടെ ശി​​​​ക്ഷാ കാ​​​​ല​​​​ാവ​​​​ധി ഇ​​​​ള​​​​വ് ചെ​​​​യ്യാ​​​​ൻ കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രാ​​​​ല​​​​യം സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേശം ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു. ജീ​​​​വ​​​​പ​​​​ര്യ​​​​ന്തം ത​​​​ട​​​​വു​​​​കാ​​​​രെ​​​​യും മാനഭംഗക്കേസ് കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളെ​​​​യും ശി​​​​ക്ഷാ​​​​യി​​​​ള​​​​വി​​​​നു പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​രു​​​​തെ​​​​ന്ന് ഈ ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ത്തി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​യി പ​​​​റ​​​​യു​​​​ന്നു​​​​മു​​​​ണ്ട്. ന​​​​ല്ലന​​​​ട​​​​പ്പു​​​​കാ​​​​ർ, പ്രാ​​​​യം​​​​ചെ​​​​ന്ന​​​​വ​​​​ർ തു​​​​ട​​​​ങ്ങി ദ​​​​യ അ​​​​ർഹിക്കു​​​​ന്ന​​​​വ​​​​രെ മാ​​​​ത്ര​​​​മാ​​​​ണ് പ​​​​രി​​​​ഗ​​​​ണി​​​​ക്കേ​​​​ണ്ട​​​​ത്. എ​​​​ന്നാ​​​​ൽ ന​​​​ല്ലന​​​​ട​​​​പ്പു​​​​കാ​​​​രോ​​​​ടും പ്രാ​​​​യംചെ​​​​ന്ന​​​​വ​​​​രോ​​​​ടും കാ​​​​ണി​​​​ക്കേ​​​​ണ്ട ദ​​​​യ​​​​യാ​​​​ണ് ഈ ​​​​കൊ​​​​ടും​​​​കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളോ​​​​ട് ഗു​​​​ജ​​​​റാ​​​​ത്ത് സ​​​​ർ​​​​ക്കാ​​​​ർ കാ​​​​ണി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

വാ​​​​ദി​​​​ക​​​​ൾ അ​​​​ക​​​​ത്തേ​​​​ക്കും പ്ര​​​​തി​​​​ക​​​​ൾ പു​​​​റ​​​​ത്തേ​​​​ക്കും എ​​​​ന്ന രീ​​​​തി​​​​യി​​​​ലാ​​​​ണ് ഇ​​​​ന്ന് ഗു​​​​ജ​​​​റാ​​​​ത്ത് വം​​​​ശ​​​​ഹ​​​​ത്യ കേ​​​​സു​​​​ക​​​​ളു​​​​ടെ ഗ​​​​തി​​​​മാ​​​​റ്റം. ഡി.​​​​ജി.​ വ​​​​ൻ​​​​സാ​​​​ര അ​​​​ട​​​​ക്കം ഒ​​​​രു​​​​പ​​​​റ്റം മു​​​​തി​​​​ർ​​​​ന്ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ നേ​​​​ര​​​​ത്തേത​​​​ന്നെ ജ​​​​യി​​​​ൽമോ​​​​ചി​​​​ത​​​​രാ​​​​യി​​​​രു​​​​ന്നു. അ​​​​തേസ​​​​മ​​​​യം ഇ​​​​ര​​​​ക​​​​ൾ​​​​ക്കുവേ​​​​ണ്ടി ശ​​​​ബ്ദി​​​​ച്ച ടീ​​​​സ്റ്റാ സ്റ്റെ​​​ത്ത​​​ൽ വാ​​​​ദ്, ആ​​​​ർ.​​​​ബി.​ ശ്രീ​​​​കു​​​​മാ​​​​ർ, സ​​​​ഞ്ജീ​​​​വ് ഭ​​​​ട്ട് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ ഇ​​​​പ്പോ​​​​ഴും ജ​​​​യി​​​​ലി​​​​ലാ​​​​ണ്.

ഇ​​​​താ​​​​ണോ അ​​​​മൃ​​​​ത മ​​​​ഹോ​​​​ത്സ​​​​വം?

ബി​​​​ൽ​​​​ക്കീ​​​​സ് ബാ​​​​നു കേ​​​​സി​​​​ലെ മു​​​​ഴു​​​​വ​​​​ൻ കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളെ​​​​യും ഗു​​​​ജ​​​​റാ​​​​ത്ത് ജ​​​​യി​​​​ലി​​​​ൽ​​​നി​​​​ന്നു വി​​​​ട്ട​​​​യ​​​​ച്ച സം​​​​ഭ​​​​വ​​​​ത്തി​​​​ൽ രാ​​​​ജ്യ​​​​ത്തെ പ്ര​​​​തി​​​​പ​​​​ക്ഷം ശ​​​​ക്ത​​​​മാ​​​​യി പ്ര​​​​തി​​ഷേ​​​​ധി​​​​ച്ചു. വ​​​​നി​​​​താ ശ​​​ക്തീ​​​​ക​​​​ര​​​​ണ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് ചു​​​​വ​​​​പ്പുകോ​​​​ട്ട​​​​യി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​ മോ​​​​ദി ന​​​​ട​​​​ത്തി​​​​യ പ്ര​​​​സ്താ​​​​വ​​​​ന​​​​യും ബ​​​​ിൽ​​​​ക്കീ​​​​സ് ബാ​​​​നു കേ​​​​സി​​​​ലെ കൊ​​​​ടി​​​​യ അ​​​​നീ​​​​തി​​​​യും ത​​​​മ്മി​​​​ലു​​​​ള്ള അ​​​​ന്ത​​​​രം പ്ര​​​തി​​​പ​​​ക്ഷം ഉ​​​​യ​​​​ർ​​​​ത്തി​​​​ക്കാ​​​​ട്ടി. മാനഭംഗക്കേസ് കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളെ ഇ​​​​റ​​​​ക്കി​​​​വി​​​​ടു​​​​ക മാ​​​​ത്ര​​​​മ​​​ല്ല, അ​​​​വ​​​​രെ ആ​​​​ദ​​​​രി​​​​ക്കു​​​​കകൂ​​​​ടി ചെ​​​​യ്തി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ഇ​​​​താ​​​​ണോ അ​​​​മൃ​​​​ത മ​​​​ഹോ​​​​ത്സ​​​​വം?

ന​​​​മ്മു​​​​ടെ രാ​​​​ജ്യ​​​​ത്തെ നീ​​​​തി​​​​ന്യാ​​​​യ പ​​​​രി​​​​പാ​​​​ല​​​​നം ഇ​​​​ന്ന് ഒ​​​​രു വ​​​​ലി​​​​യ വെ​​​​ല്ലു​​​​വി​​​​ളി​​​​ നേ​​​​രി​​​​ടു​​​​ക​​​​യാ​​​​ണ്. നീ​​​​തി ല​​​​ഭി​​​​ക്കേ​​​​ണ്ട ആ​​​​യി​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി അ​​​​തു നി​​​​ഷേ​​​​ധി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​തി​​​​ന്‍റെ റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ ഓ​​​​രോ​​​​ന്നാ​​​​യി വ​​​​ന്നു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്നു. പ​​​​ല കേ​​​​സു​​​​ക​​​​ളി​​​​ലും ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന്‍റെ ന​​​​ഗ്ന​​​​മാ​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ലാ​​​​ണ് ഈ ​​​​ദുഃ​​​​സ്ഥി​​​​തി ഉ​​​​ണ്ടാ​​​​ക്കി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. അ​​​​തു​​​​കൊ​​​​ണ്ടു​​​​ത​​​​ന്നെ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന്‍റെ ജു​​​​ഡീ​​​​ഷ​​​​റി​​​​യി​​​​ലെ നീ​​​​തീ​​​​ക​​​​ര​​​​ണ​​​​മി​​​​ല്ലാ​​​​ത്ത ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ൾ അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ചേ മ​​​​തി​​​​യാ​​​​കൂ.

ബി​​​​ൽ​​​​ക്കീ​​​​സ് ബാ​​​​നു കേ​​​​സ് രാ​​​​ജ്യ​​​​മൊ​​​​ട്ടാ​​​​കെ വ്യാ​​​​പ​​​​ക​​​​മാ​​​​യി ച​​​​ർ​​​​ച്ച ചെ​​​​യ്യ​​​​പ്പെ​​​​ട്ട ഒ​​​​ന്നാ​​​​ണ്. മ​​​​നു​​​​ഷ്യമ​​​​ന​​​​​ഃസാ​​​​ക്ഷി​​​​യെ ഞെ​​​​ട്ടി​​​​ച്ച ഒ​​​​രു കൂ​​​​ട്ട​​​​മാനഭംഗ-​​​​കൂ​​​​ട്ട​​​​ക്കൊ​​​​ല കേ​​​​സാ​​​​ണി​​​​ത്. ഇ​​​​തി​​​​ലെ പ്ര​​​​തി​​​​ക​​​​ൾ​​​​ക്കെ​​​​ങ്കി​​​​ലും കോ​​​​ട​​​​തി ന​​​​ൽ​​​​കി​​​​യ ശി​​​​ക്ഷ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ ന​​​​മ്മു​​​​ടെ രാ​​​​ജ്യ​​​​ത്തെ നീ​​​​തിന​​​​ട​​​​പ്പി​​​​ലാ​​​​ക്ക​​​​ൽ ക​​​​ട​​​​ലാ​​​​സി​​​​ൽ മാ​​​​ത്ര​​​​മു​​​​ള്ള ഒ​​​​ന്നാ​​​​ണെ​​​​ന്നു പ​​​​റ​​​​യേ​​​​ണ്ടിവ​​​​രും. അ​​​​തു​​​​കൊ​​​​ണ്ടുത​​​​ന്നെ ഗു​​​​ജ​​​​റാ​​​​ത്ത് സ​​​​ർ​​​​ക്കാ​​​​ർ നീ​​​​തി​​​​ര​​​​ഹി​​​​ത​​​​മാ​​​​യ ത​​​​ങ്ങ​​​​ളു​​​​ടെ ഈ ​​​​തീ​​​​രു​​​​മാ​​​​നം പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു വി​​​​ധേ​​​​യ​​​​മാ​​​​ക്കാ​​​​ൻ ത​​​​യാ​​​​റാ​​​​കേ​​​​ണ്ട​​​​താ​​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.